മ​ട്ട​ന്നൂ​രി​ലെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ സം​ഘ​ർ​ഷം; ആ​റു യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

മ​ട്ട​ന്നൂ​ർ: ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പൊ​റോ​റ​യി​ലെ സു​നി​ൽ (32), ക​യ​നി​യി​ലെ മു​ഹ​മ്മ​ദ് റ​ഫീ​ക്ക് (37), എ​ട​യ​ന്നൂ​രി​ലെ ഷ​ബീ​ർ (29), ചാ​വ​ശേ​രി​യി​ലെ ഷ​ഹാ​ദ് (27), എ​ട​യ​ന്നൂ​രി​ലെ മു​നീ​ബ് (22), കൊ​ടോ​ളി പ്ര​ത്തെ ഹ​രി​കൃ​ഷ്ണ​ൻ (19) എ​ന്നി​വ​രെ​യാ​ണു മ​ട്ട​ന്നൂ​ർ എ​സ്ഐ ടി.​വി.​ധ​ന​ഞ്ജ​യ​ദാ​സും സം​ഘ​വും ചേ​ർ​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ തി​ല്ല​ങ്കേ​രി പ​ള്ള്യ​ത്തെ എം. ​പ്ര​ജി​ത്തി​നെ (23) യും ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​തി​രു​ന്നു.അ​റ​സ്റ്റി​ലാ​യ​വ​രെ മ​ട്ട​ന്നൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം 21ന് ​വൈ​കു​ന്നേ​രം മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Related posts