ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്നു സി​പി​എം ആ​രോ​പി​ച്ച​വ​രെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ നി​ർ​ത്തി ലീ​ഗ്

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​ന്പ് പാ​ന്പു​രു​ത്തി ബൂ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ പേ​രി​ൽ യു​ഡി​എ​ഫ് ക​ള്ള​വോ​ട്ട് ചെ​യ്തു​വെ​ന്ന സി​പി​എം ആ​രോ​പ​ണ​ത്തി​നെ​തി​രേ മു​സ്ലിം ലീ​ഗ്. സി​പി​എം പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ലെ എം. ​സാ​ബി​ത്ത്, എം. ​മു​ഹ​മ്മ​ദ് അ​ൻ​വ​ർ, കെ.​വി. താ​ജു​ദ്ദീ​ൻ എ​ന്നി​വ​രെ ലീ​ഗ് ജി​ല്ലാ നേ​തൃ​ത്വം മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ ഹാ​ജ​രാ​ക്കി.

മൂ​ന്നു​പേ​രും സി​പി​എം ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. സി​പി​എം പ​ട്ടി​ക​യി​ലു​ള്ള 184-ാം ന​ന്പ​ർ വോ​ട്ട​ർ എം.​ഷ​ബീ​ർ വോ​ട്ട് ചെ​യ്ത​തി​നു​ശേ​ഷം ക​ഴി​ഞ്ഞ 25ന് ​വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പോ​യ​തി​ന്‍റെ യാ​ത്രാ​രേ​ഖ​ക​ളും ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ​ക​രീം ചേ​ലേ​രി ഹാ​ജ​രാ​ക്കി.

സി​പി​എം പ​ട്ടി​ക​യി​ൽ 21-ാം ന​ന്പ​ർ വോ​ട്ട​ർ കെ.​പി. ജാ​ബി​ർ ആ​ണ്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വോ​ട്ട​ർ പ​ട്ടി​ക​യി​ലെ 21-ാം ന​ന്പ​ർ വോ​ട്ട​ർ പി.​ക​മാ​ലാ​ണ്. ക​ള്ള​വോ​ട്ട് വി​വാ​ദ​ത്തി​ൽ മു​ഖം​ന​ഷ്ട​പ്പെ​ട്ട സി​പി​എം ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് വ്യാ​ജ​രേ​ഖ​ക​ളെ​ന്നു ചേ​ലേ​രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു

Related posts