മാഹി: പെട്രോൾ പമ്പുകളിൽ നിന്ന് വാഹനങ്ങളിലേക്ക് ഇന്ധനം പകരാൻ ഉപയോഗിക്കുന്ന കറുത്ത പൈപ്പുകൾ മാറ്റി ഉപഭോക്താക്കൾക്ക് എണ്ണ പമ്പ് ചെയ്യുന്നത് കാണുവാൻ സാധിക്കുന്ന വെളുത്ത ട്രാൻസ്പെരന്റ് പൈപ്പുകൾ ഉപയോഗിക്കുവാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഹർജി കോടതിയുടെ പരിഗണനയിലാണ്. നൽകുന്ന പണത്തിനനുസരിച്ചുള്ള ഇന്ധനം ലഭിക്കുന്നില്ലെന്നും, മീറ്ററിൽ അളവ് കൃത്യമായി കാണിക്കുമെങ്കിലും വാഹനത്തിൽ ആനുപാതികമായി എണ്ണ എത്തിയുട്ടുണ്ടാകില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ രീതിക്ക് മാറ്റമുണ്ടാകണം. നൽകുന്ന പണത്തിനനുസരിച്ചുള്ള ഇന്ധനം മറ്റൊരു ഡിസ്പൻസറിലേക്ക് മാറ്റണം. അതിനു ശേഷം ട്രാൻസ്പെരന്റ് പൈപ്പുകൾ ഉപയോഗിച്ച് വേണം ഇന്ധനം പകരാനെന്നും ഹർജിയിൽ പറയുന്നു.
Read MoreCategory: Kannur
ഗ്ലാസ് കൊണ്ട് തേങ്ങ പൊട്ടിക്കും ഒന്നല്ല, നൂറെണ്ണം
കൂത്തുപറമ്പ്(കണ്ണൂർ): വെള്ളം കുടിക്കാനും മറ്റും ഉപയോഗിക്കുന്ന സാദാ കുപ്പി ഗ്ലാസ് കൊണ്ട് തേങ്ങ ഉടയ്ക്കാൻ ശ്രമിച്ചാൽ എന്താവും സംഭവിക്കുക? ഗ്ലാസ് പൊട്ടുകയും കൈ മുറിയുകയും ചെയ്യുമെന്നൊക്കെ ഉത്തരം നല്കുന്നവരോട് ചിരിച്ചു കൊണ്ട് ജയൻ പറയും. ഒറ്റ ഇരുപ്പിന് താൻ ഗ്ലാസ് കൊണ്ട് നൂറിലേറെ തേങ്ങ ഉടയ്ക്കുമെന്ന്. ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ജോലിക്കാരനും പാചകക്കാരനും കൂടിയായ വാഴമലയിലെ ജയനാണ് തന്റെ വിസ്മയ പ്രകടനത്തിലൂടെ ഇപ്പോൾ നാട്ടിലെ താരം. തേങ്ങ ഉടയ്ക്കാൻ കൊടുവാൾ കിട്ടാതെ വന്നപ്പോൾ പരീക്ഷണാർത്ഥം ചെയ്തു നോക്കിയതാണ് ഗ്ലാസ് കൊണ്ട് തേങ്ങ ഉടയ്ക്കൽ. ആദ്യശ്രമം തന്നെ വിജയിച്ചതോടെ പിന്നെ തേങ്ങ ഉടയ്ക്കാൻ ജയൻ കൊടുവാൾ അന്വേഷിച്ചതേയില്ല. ഈ പ്രവൃത്തി കണ്ടു നിന്ന ചിലർ ഇത് അനുകരിക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും ഗ്ലാസ് പൊട്ടി കൈ മുറിഞ്ഞതായിരുന്നു അനുഭവം. ചിലർ ജയനോട് പന്തയം വെച്ചു. പന്തയം വെച്ചയാൾ കൊടുവാൾകൊണ്ടും…
Read Moreവീട്ടമ്മയെ നിരന്തരം ഫോൺവിളിച്ച് ശല്യം; വീട്ടമ്മയുടെ മകനും കൂട്ടുകാരും ചേർന്ന് ഓട്ടോഡ്രൈവറുടെ പല്ല് അടിച്ചുതകർത്തു
കണ്ണൂർ: വീട്ടമ്മയെ നിരന്തരം ഫോൺവിളിച്ച് ശല്യംചെയ്ത ഓട്ടോഡ്രൈവറെ വീട്ടമ്മയുടെ മകനും കൂട്ടുകാരും ചേർന്ന് കൈകാര്യം ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഓട്ടോഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ സിറ്റിയിലുള്ള ഒരു സ്ത്രീയെയായിരുന്നു ഓട്ടോ ഡ്രൈവർ നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയിരുന്നത്. വീട്ടമ്മയുടെ മകനും സുഹൃത്തും ചേർന്ന് പയ്യാന്പലത്തേക്ക് ഓട്ടംവിളിച്ചുകൊണ്ടുപോയി ഓട്ടോഡ്രൈവറെ മർദിക്കുകയായിരുന്നു. മർദനത്തിൽ ഓട്ടോഡ്രൈവറുടെ രണ്ടു പല്ല്പോയി. കണ്ണൂർ ടൗൺ പോലീസ് ഓട്ടോഡ്രൈവറുടെ പരാതിയിൽ രണ്ടുപേർക്കെതിരേ കേസെടുത്തു.
Read Moreതലശേരിയിലെ ജ്വല്ലറി ഉടമയുടെ കൊലപാതകം; സഹോദരങ്ങളുള്‍പ്പെടെ 5 ബന്ധുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കി
തലശേരി: മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി ‘സ്നേഹ’യില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശ ൻ(52) കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരങ്ങളുള്‍പ്പെടെയുള്ള ബന്ധുക്കളെ നുണ പരിശോധനയ്ക്ക് വിധേയമാക്കി. ദിനേശന്റെ സഹോദരന് മനീഷുള്പ്പെടെയുള്ള അഞ്ച് പേരേയാണ് തൃശൂര്‍ ഫോറന്‍സിക് ലാബില്‍ നുണ പരിശോധനക്ക് വിധേയമാക്കിയത്. കേസില്‍ ആദ്യം മുതലേ സംശയത്തിന്റെ നിഴലിലുണ്ടായിരുന്ന സഹോദരന് സിബിഐ യോട് ആവശ്യപ്പെട്ടതിനുസരിച്ചാണ് നുണ പരിശോധന നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ കൊലപാതകം നടന്ന് നാല് വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാന്‍ ആക്ഷന്‍ കമ്മറ്റി തീരുമാനിച്ചു. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സി എന്നവകാശപ്പടുന്ന സിബിഐ കേസ് തെളിയിക്കുമെന്നാണ് ഉറച്ച് വിശ്വസിച്ചിരുന്നതെന്നും എന്നാല്‍ ഇതു വരെ കേസില്‍ തുമ്പുണ്ടാകാത്ത സാഹചര്യത്തില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആക്ഷന്‍ കമ്മറ്റി ചെയര്‍മാര്‍ അനില്‍കുമാര്‍ പറഞ്ഞു. സിഐ ശൈലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍…
Read Moreശുഹൈബ് ഒന്നാം രക്തസാക്ഷിത്വ ദിനാചരണം; സംഘാടക സമിതി ഓഫീസ് തുറന്നു; ഡി.കെ. ശിവകുമാർ മുഖ്യാതിഥി
മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എടയന്നൂരിലെ എസ്.പി.ശുഹൈബിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനാചരണം നടത്തുന്നതിന്റെ ഭാഗമായി മട്ടന്നൂരിൽ സംഘാടക സമിതി ഓഫീസ് തുറന്നു. അമ്പലം റോഡിൽ പ്രവർത്തനം തുടങ്ങിയ ഓഫീസ് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ലോകസഭാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അധ്യക്ഷത വഹിച്ചു. വി.ആർ.ഭാസ്കരൻ, പൊന്നമ്പേത്ത് ചന്ദ്രൻ, ഒ.കെ.പ്രസാദ്, ടി.വി.രവീന്ദ്രൻ, ടി.എം.ഹാരിസ്, ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, കെ.പി.ലിജേഷ്, സുദീപ് ജയിംസ്, ഫർസിൻ മജീദ്, വിനീഷ് ചുള്ളിയാൻ തുടങ്ങിയവർ പ്രസംഗിച്ചു. ഫെബ്രുവരി 12 നു മട്ടന്നൂരിൽ നടക്കുന്ന റാലിയും പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായിരിക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ, എഐസിസി സെക്രട്ടറിമാരായ കൃഷ്ണ അല്ലവരു, പി.സി.വിഷ്ണുനാഥ്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ബി.വി.ശ്രീനിവാസ്, ജനറൽ സെക്രട്ടറിമാരായ…
Read Moreവിലക്കുറവുണ്ടെന്നു പറഞ്ഞിട്ടെന്താകാര്യം ഇഷ്ടമുള്ള സാധനം വേണ്ടേ? സപ്ലൈകോ ഔട്ട് ലറ്റുകളിൽ നിത്യോപയോഗ സാധനങ്ങളിൽ പലതും ലഭ്യമാകുന്നില്ലെന്ന് പരാതി
കൂത്തുപറമ്പ്:വിലക്കയറ്റത്തിൽ നിന്നും സാധാരണക്കാരന് ആശ്വാസമാകേണ്ട സപ്ലൈകോ ഔട്ട്ലറ്റുകളിൽ നിത്യോപയോഗ സാധനങ്ങളിൽ പലതും ലഭ്യമാകുന്നില്ലെന്ന് പരാതി. കണ്ണൂർ ജില്ലയിലെ പല ഔട്ട്ലറ്റുകളിലും ചെറുപയർ, കടല തുടങ്ങിയ ധാന്യങ്ങൾ ലഭിക്കാതായിട്ട് മാസങ്ങളായി.ജില്ലയിൽ കണ്ണൂർ, തലശേരി, തളിപ്പറമ്പ് താലൂക്കുകളിലായി മൂന്ന് സപ്ലൈകോ ഡിപ്പോകളാണുള്ളത്. കണ്ണൂരിൽ ഒരു പീപ്പിൾസ് ബസാർ, തലശേരിയിൽ ഒരു ഹൈപ്പർ മാർക്കറ്റ്, 36 സൂപ്പർ മാർക്കറ്റുകൾ,83 മാവേലി സ്റ്റോറുകൾ എന്നിവയാണ് ജില്ലയിൽ സപ്ലൈകോയുടെ കീഴിൽ പ്രവർത്തിക്കുന്നത്.ഇവയിൽ ഭൂരിഭാഗം ഔട്ട്ലറ്റുകളിലും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവുണ്ട്.പല ഔട്ട്ലറ്റുകളിലും സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന കടല, ചെറുപയർ മുളക് എന്നിവ എത്തിയിട്ട് രണ്ട് മാസത്തിലധികമായി. തലശേരി, തളിപ്പറമ്പ് എന്നീ ഡിപ്പോകളെ അപേക്ഷിച്ച് കണ്ണൂർ ഡിപ്പോയ്ക്ക് കീഴിലെ ഔട്ട്ലറ്റുകളിൽ സാധനങ്ങളുടെ ലഭ്യതക്കുറവ് ഏറെക്കുറെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. കൂടുതൽ സ്റ്റോക്കുള്ള ഡിപ്പോകളിൽ നിന്നും സാധനങ്ങൾ എത്തിച്ചാണ് പ്രതിസന്ധി ചെറിയ തോതിൽ…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്: മലബാറിൽ യുഡിഎഫ് പടയൊരുക്കം തുടങ്ങി; വടകരയിലും വയനാട്ടിലും പുതുമുഖങ്ങൾ
റെനീഷ് മാത്യു കണ്ണൂർ: ലോകസഭാ തെരഞ്ഞെടുപ്പിൽ വടകരയിലും വയനാട്ടിലും പുതുമുഖങ്ങളെ നിർത്താൻ കോൺഗ്രസ്. കെ.സുധാകരൻ കാസർഗോഡോ കണ്ണൂരിലോ മത്സരിക്കും. എ.പി. അബുള്ളക്കുട്ടി, കെ.സി. റോസക്കുട്ടി, റിജിൽ മാക്കുറ്റി, ടി. സിദിഖ്, ഷാനിമോൾ ഉസ്മാൻ, സജീവ് ജോസഫ് എന്നിവരുടെ പേരുകളും കണ്ണൂർ,കാസർഗോഡ്, വയനാട്,വടകര ലോകസഭാ മണ്ഡലങ്ങളിൽ പരിഗണിക്കുന്നുണ്ട്. കോഴിക്കോട് എം.കെ. രാഘവനോട് മത്സരിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കാസർഗോഡ് മുതൽ മലപ്പുറം വരെ മലബാറിലെ അഞ്ചു ജില്ലകൾ കേന്ദ്രീകരിച്ചുള്ള കോൺഗ്രസ് മേഖലാ ശില്പശാല ഉടൻ നടക്കും. സ്ഥാനാർഥിത്വം സംബന്ധിച്ച് ഇതിൽ നിർണായക തീരുമാനം ഉണ്ടാകും.മലബാർ മേഖലയിലെ അഞ്ചു ജില്ലകളിലെ ഏഴു ലോകസഭാ മണ്ഡലങ്ങളിൽ അഞ്ചും യുഡിഎഫിന്റെ കൈയിലാണ്. ഇതിൽ മലപ്പുറത്തെ രണ്ട് സീറ്റ് ലീഗിന്റേതാണ്. കെ. സുധാകരനോട് കാസർഗോഡ് മത്സരിക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചെങ്കിലും മത്സരിക്കാൻ തയാറല്ലെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. മത്സരിക്കുവാണെങ്കിൽ കണ്ണൂരിൽ…
Read Moreകേരളം ഭരിക്കുന്നത് മനുഷ്യമുഖം ഇല്ലാത്ത ക്രുരനായ മുഖ്യമന്ത്രിയെന്ന് കെ. സുധാകരൻ
കണ്ണൂർ: മനുഷ്യമുഖം ഇല്ലാത്ത പൈശാചികതയുടെ മുഖമുള്ള ക്രൂരനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് കെ. സുധാകരൻ. അഖിലേന്ത്യ മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം ജവഹർ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു ലോക്കൽ സെക്രട്ടറിയുടെ അന്തസുപോലും കാണിക്കാത്ത മുഖ്യമന്ത്രിയിൽനിന്ന് കേരളത്തിലെ ജനങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രളയ ദുരന്തം ഉണ്ടായതിനു ശേഷം ലോകത്തിന്റെ നാനാഭാഗത്തുനിന്നും ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ ഒഴുകിയെത്തി. എന്നാൽ ഇതിന് സുതാര്യമായ കണക്ക് ഇതുവരെയുണ്ടായിട്ടില്ല. വരവ് ചെലവ് കണക്ക് വിവരാവകാശപ്രകാരം ചോദിക്കുന്പോൾ മുഖ്യമന്ത്രി ഓഫീസ് ഇടപെട്ട് കൊടുക്കേണ്ട എന്നാണ് അറിയിക്കുന്നത്. പ്രളയ ദുരിതത്തിന് ശേഷം പ്രത്യേകം അക്കൗണ്ട് ഉണ്ടാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്നെ ഈ പണം സ്വരൂപിച്ച് വകമാറ്റി ചെലവാക്കുകയാണ്. ഒരു മന്ത്രിയെ കൊല്ലാൻ പോയ പ്രതിക്കുപോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 15 ലക്ഷം…
Read Moreപേരാവൂർ സഹകരണ ആശുപത്രി വിൽപന ; അച്ചടക്ക നടപടികളിൽ സിപിഎം വിയർക്കുന്നു
കണ്ണൂർ: പേരാവൂർ സഹകരണ ആശുപത്രി വിൽപനയുമായി ബന്ധപ്പെട്ടുള്ള അച്ചടക്ക നടപടികളിൽ സിപിഎം വിയർക്കുന്നു. സിപിഎം ഏരിയാ കമ്മിറ്റി മെന്പറും കോളയാട് പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. സുരേഷ് കുമാറിനെതിരേയുള്ള സംസ്ഥാന കമ്മിറ്റിയുടെ നടപടിക്കെതിരേയാണ് പാർട്ടിയിലെ ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. അച്ചടക്ക നടപടികളെക്കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ പങ്കെടുത്ത യോഗത്തിൽ നിന്നും സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ള 30ഓളം അംഗങ്ങൾ ഇറങ്ങിപ്പോയി. നെടുംപൊയിൽ, കോളയാട് ലോക്കൽ പാർട്ടി അംഗങ്ങളുടെ സംയുക്ത ജനറൽബോഡി യോഗത്തിൽനിന്നായിരുന്നു ഇറങ്ങിപ്പോക്ക്. ഇതു സിപിഎമ്മിനെ പ്രതിരോധത്തിലായിരിക്കുകയാണ്. പാർട്ടി അച്ചടക്കനടപടി നേരിട്ട സുരേഷ് കുമാർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചാൽ കൂടുതൽ അംഗങ്ങൾ രാജിവയ്ക്കുമെന്നാണ് സൂചന. ഇതുകോളയാട് പഞ്ചായത്ത് ഭരണസമിതിയിൽ പ്രതിസന്ധി സൃഷ്ടിക്കും. നെടുംപൊയിൽ, കോളയാട് ലോക്കൽ കമ്മിറ്റിയിലെ ഏഴ് ബ്രാഞ്ചുകൾ സുരേഷ് കുമാറിനൊപ്പമാണ്. സുരേഷ് കുമാറിനെ…
Read Moreയുഎൻ കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ച് മട്ടന്നൂർ എച്ച്എസ്എസ് വിദ്യാർഥി
മട്ടന്നൂർ: അന്താരാഷ്ട്ര യുഎൻ കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ച് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ശ്രദ്ധേയമായി. പ്ലസ് വൺ വിദ്യാർഥി സി.സി.മുഹമ്മദ് ഹനാനാണ് മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന കോൺഫറൻസിൽ പങ്കെടുത്തത്. കഴിഞ്ഞ 11 മുതൽ 14 വരെ ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിൽ നടത്തിയ ഗ്ലോബൽ ഗോൾസ് മീറ്റിലാണ് പ്രബന്ധം അവതരിപ്പിച്ചത്. ലൈവ് ഹുഡ്ജോബ് ഓപ്പർച്ചുനിറ്റീസ് ആൻഡ് പ്രൊഡക്ടീവ് റീസോർസ് ഇൻഡവലപ്പിംഗ് കൺട്രി എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിച്ചത്.ലോകരാജ്യങ്ങൾക്കിടയിലുള്ള ദാരിദ്ര്യ നിർമാർജനം – പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ നടന്ന പൊതുചർച്ചയിലും മുഹമ്മദ് ഹനാൻ പങ്കെടുത്തു. ലോകത്തിലെ 80 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 568 പേരാണ് പ്രബന്ധം അവതരിപ്പിക്കാൻ എത്തിയത്. ഇതിൽ നാലുപേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു. ഇരിട്ടി കീഴൂരിലെ അബ്ദുൾ സലാം – നസറി ദമ്പതികളുടെ മകനാണ്. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ കെ.ജയ, മാനേജർ കെ.ടി.ശിവദാസ്, കൃഷ്ണകുമാർ കണ്ണോത്ത്, പി.സുരേഷ് ബാബു,…
Read More