വാ​യാ​ന്തോ​ട് ജം​ഗ്ഷ​നി​ൽ സി​ഗ്ന​ൽ ബോ​ർ​ഡും സീ​ബ്രാ​ലൈ​നു​മി​ല്ല; വി​മാ​ന​ത്താ​വ​ള യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ജം​ഗ്ഷ​നാ​യ വാ​യാ​ന്തോ​ട് സീ​ബ്രാ​ലൈ​നും സി​ഗ്‌​ന​ൽ ബോ​ർ​ഡും സ്ഥാ​പി​ക്കാ​ത്ത​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും മ​റ്റും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് ഏ​റെ​യും പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. മ​ട്ട​ന്നൂ​ർ -ക​ണ്ണൂ​ർ റോ​ഡി​ൽ വാ​യാ​ന്തോ​ട് ടൗ​ണി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ സീ​ബ്രാ​ലൈ​നും സി​ഗ്‌​ന​ൽ ബോ​ർ​ഡും സ്ഥാ​പി​ക്കാ​ത്ത​ത്. വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന റോ​ഡി​ലു​ടെ ക​ട​ന്നു​പോ​കാ​ൻ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും മ​ട്ട​ന്നൂ​ർ -ക​ണ്ണൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​മ്പോ​ൾ റോ​ഡ് ക​ട​ക്കാ​നാ​കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണ്. മ​ട്ട​ന്നൂ​ർ ടൗ​ണി​ലും വാ​യാ​ന്തോ​ടും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ദി​ശാ ബോ​ർ​ഡും സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​രാ​ണ് ബോ​ർ​ഡി​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ലാ​യും പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. ക​ണ്ണൂ​ർ റോ​ഡി​ൽ വാ​യാ​ന്തോ​ട് ക​യ​റ്റ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ബോ​ർ​ഡ് വ​ച്ചി​ട്ടി​ല്ല.

Read More

ഐ​എ​സി​ൽ ചേ​രാ​ൻ പോ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ട​താ​യി സ​ന്ദേ​ശം; നാ​ട്ടി​ലേ​ക്ക് വ​രു​ന്നി​ല്ലെ​ന്ന് ഭാ​ര്യ​യും മ​ക്ക​ളും

ക​ണ്ണൂ​ർ: നി​രോ​ധി​ത തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഐ​എ​സി​ൽ ചേ​രാ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പോ​യ ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് പൂ​ത​പ്പാ​റ സ്വ​ദേ​ശി എ. ​അ​ൻ​വ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന സ​ന്ദേ​ശം പോ​ലീ​സി​ന് വ​ന്ന​തി​നു പു​റ​കി​ലാ​യി ഭാ​ര്യ​യും മ​ക്ക​ളും നാ​ട്ടി​ലേ​ക്കി​ല്ലെ​ന്ന സ​ന്ദേ​ശ​വും വ​ന്ന​താ​യി പ​റ​യു​ന്നു. അ​ൻ​വ​റി​ന്‍റെ ഭാ​ര്യ ന​ഫ്സി​ല സ​മൂ​ഹ മാ​ധ്യ​മ​മാ​യ ടെ​ല​ഗ്രാം വ​ഴി അ​യ​ച്ച ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളും തി​രി​ച്ച് നാ​ട്ടി​ലേ​ക്കി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം അ​ൻ​വ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഔ​ദ്യോ​ഗി​ക​സ്ഥി​രീ​ക​ര​ണം ഇ​നി​യും വ​ന്നി​ട്ടി​ല്ല. മൈ​സൂ​രി​ലേ​ക്ക് കു​ടും​ബ​സ​മേ​തം വി​നോ​ദ യാ​ത്ര പോ​കു​ന്നു​വെ​ന്നാ​ണ് നാ​ട്ടി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളോ​ടും ബ​ന്ധു​ക്ക​ളോ​ടും പ​റ​ഞ്ഞ​ത്. 2018 ന​വം​ബ​ർ 19നാ​ണ് ഭാ​ര്യ​യേ​യും ഏ​ഴും നാ​ലും ര​ണ്ടും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യും കൊ​ണ്ട് ദു​ബാ​യി​ലേ​ക്ക് പോ​യ​ത്. പി​ന്നീ​ട് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ എ​ത്തി ഐ​എ​സു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു അ​ൻ​വ​ർ. നേ​ര​ത്തെ ഐ​എ​സി​ൽ ചേ​രാ​ൻ​പോ​യി കൊ​ല്ല​പ്പെ​ട്ട പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി ടി.​വി.…

Read More

ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ കാവലാളായി  നാരായണൻ വൈദ്യർ;  വീട്ടുവളപ്പിലെ ഔ​ഷ​ധ​സ​സ്യ​ങ്ങ​ളുടെ പരിപാലനങ്ങളെക്കുറിച്ച് വൈദ്യർ പറയുന്നതിങ്ങനെ…

പീറ്റർ ഏഴിമല പ​യ്യ​ന്നൂ​ര്‍: കാ​നാ​യി തോ​ട്ടം​ക​ട​വ് റോ​ഡി​ല്‍ യ​മു​നാ​തീ​ര​ത്തി​ന് സ​മീ​പ​ത്തെ കു​ന്ന​ത്ത് നാ​രാ​യ​ണ​ന്‍ വൈ​ദ്യ​രു​ടെ വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലു​ന്ന​വ​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത് ക​സ്തൂ​രി മ​ഞ്ഞ​ളി​ന്‍റേ​യും രാ​മ​ച്ച​ത്തി​ന്‍റേ​യും ഇ​ല​ഞ്ഞി​യു​ടേ​യും സു​ഗ​ന്ധ​മാ​ണ്. ഇ​വി​ടു​ത്തെ 40 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വി​ദേ​ശി​യും സ്വ​ദേ​ശി​യു​മാ​യ ഔ​ഷ​ധ സ​സ്യ​ങ്ങ​ളെ മാ​റോ​ട​ണ​ച്ച് ജീ​വി​ക്കു​ന്ന കു​ന്ന​ത്ത് നാ​രാ​യ​ണ​ന്‍ വൈ​ദ്യ​രു​ടെ സ്വ​പ്ന​ങ്ങ​ള്‍ പൂ​ക്കു​ക​യും ത​ളി​ര്‍​ക്കു​ക​യും ചെ​യ്യു​ന്ന​ത്. വ​രും​ത​ല​മു​റ​യ്ക്കാ​യി വി​ല​പ്പെ​ട്ട ഔ​ഷ​ധ സസ്യ കാ​ഴ്ച​ക​ളാ​ണ് ഇ​ദ്ദേ​ഹം വീ​ട്ടു​വ​ള​പ്പി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​ഞ്ചോ​ളം മ​രു​ന്നു​ക​ളി​ല്‍ ചേ​ര്‍​ക്കു​ന്ന കാ​ഞ്ഞി​രം മു​ത​ല്‍ സ​ര്‍​വ്വ​സു​ഗ​ന്ധി, അ​മ​രി​വെ​ള്ള, അ​ത്തി, ഇ​ത്തി, ആ​ന​ച്ചു​വ​ടി, ഉ​റു​തൂ​ക്കി, ഏ​ക​നാ​യ​കം, ഏ​ലം, ക​റ്റാ​ര്‍​വാ​ഴ, ക​രി​നൊ​ച്ചി, ക​ച്ചോ​ലം, കാ​ട്ടു​തി​പ്പ​ല്ലി, ക​യ്പ​മൃ​ത്, ക​റു​ക, കീ​ഴാ​നെ​ല്ലി, ക​ടു​ക്ക, ക​രി​മ​ഞ്ഞ​ള്‍, ക​ട​ലാ​ടി, ക​ര്‍​പ്പൂ​ര തു​ള​സി, ചി​റ്റാ​മൃ​ത്, ചെ​ത്തി​ക്കൊ​ടു​വേ​ലി, ചെ​റു​ക​ട​ലാ​ടി, തി​പ്പ​ലി, പ​തി​മു​ഖം, പൂ​വാം​കു​റു​ന്ത​ല്‍, തു​മ്പ, തെ​റ്റി, ന​ന്നാ​റി, നി​ല​വേ​പ്പ്, നീ​ല​ക്ക​ട​മ്പ്, നോ​നി, ന​റു​നീ​ണ്ടി, പ​ടം​മ​ട​ക്കി, മു​ക്കൂ​റ്റി, മു​ള്ള​ന്‍​ചീ​ര, ബ്ര​ഹ്മി, ചു​വ​ന്ന ക​ദ​ളി, പൂ​ജ​ക്ക​ദ​ളി…

Read More

കേ​ര​ള​ത്തി​ൽ വി​ശ്വാ​സി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യമെന്ന് ഒ.​ രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ

ക​ണ്ണൂ​ർ: ദൈ​വ​വി​ശ്വാ​സി​ക​ളെ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ. ശ​ബ​രി​മ​ല​യി​ൽ നാ​മം ജ​പി​ക്കു​ന്ന ഭ​ക്ത​രെ​യും സ​മ​രം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ക​രെ​യും ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രേ ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ എ​ൻ​ഡി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പോ​ലീ​സും ഭ​ര​ണാ​ധി​കാ​രി​ക​ളും ചേ​ർ​ന്ന് ശ​ര​ണം വി​ളി​ക്കു​ന്ന​വ​രെ പോ​ലും അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണ്. വി​ശ്വാ​സി​ക​ളെ തേ​ടി​പ്പി​ടി​ച്ച് ശി​ക്ഷി​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നു പോ​കു​ന്ന അ​യ്യ​പ്പ​ൻ​മാ​രു​ടെ ഫോ​ട്ടോ​യെ​ടു​ത്ത് ലി​സ്റ്റു​ണ്ടാ​ക്കി നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ക​ള്ള​ക്കേ​സു​ണ്ടാ​ക്കു​ക​യാ​ണ്. നി​ര​പ​രാ​ധി​ക​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ന്ന സ്ഥി​തി​യാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. കേ​ര​ളം ഭ​രി​ക്കു​ന്ന​ത് ദൈ​വ​ത്തി​ൽ വി​ശ്വാ​സി​ക​ള​ല്ലാ​ത്ത​വ​രും അ​തി​ൽ അ​ഹ​ങ്ക​രി​ക്കു​ന്ന പാ​ർ​ട്ടി​യു​മാ​ണ്. പി​ണ​റാ​യി വി​ജ​യ​ൻ ശ​ബ​രി​മ​ല​യി​ൽ വ​ന്ന​പ്പോ​ൾ കോ​ടി​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥി​ക്കു​ന്ന മൂ​ർ​ത്തി​യെ ഒ​രു വ​ണ​ങ്ങു​വാ​നോ നോ​ക്കു​ക പോ​ലും ചെ​യ്യാ​തെ തി​രി​ഞ്ഞു​ന​ട​ന്ന​ത് കേ​ര​ളം ക​ണ്ട​താ​ണ്. ഏ​തു മ​ത​ത്തി​ൽ വി​ശ്വ​സി​ക്കു​വാ​നോ അ​വി​ശ്വ​സി​ക്കു​വാ​നോ​യു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ ജ​ന​ങ്ങ​ളു​ടെ…

Read More

മ​ട്ട​ന്നൂ​രി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് വ​രാ​ന്ത​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച നി​ല​യി​ൽ; മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത

മ​ട്ട​ന്നൂ​ർ: ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് വ​രാ​ന്ത​യി​ൽ മ​ധ്യ​വ​യ​സ്ക​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ലോ​ട് ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ര​ൻ മേ​റ്റ​ടി​യി​ലെ ര​യ​രോ​ത്ത് വീ​ട്ടി​ൽ ഭാ​സ്ക​ര (54) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ഒ​ന്നാം നി​ല​യി​ലെ വ​രാ​ന്ത​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. രാ​വി​ലെ എ​ട്ടോ​ടെ ക​ട തു​റ​ക്കാ​നെ​ത്തി​യ വ്യാ​പാ​രി​യാ​ണ് ഭാ​സ്ക​ര​നെ ക​ട വ​രാ​ന്ത​യി​ൽ മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. വാ​യി​ൽ നി​ന്നു ര​ക്തം വ​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നു മ​ട്ട​ന്നൂ​ർ സി​ഐ ജോ​ഷി ജോ​സ്, എ​സ്ഐ ശി​വ​ൻ ചോ​ട​ത്ത് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ചു. വീ​ട്ടി​ൽ പോ​കാ​തെ ഭാ​സ്ക​ര​ൻ കു​റെ നാ​ളാ​യി മ​ട്ട​ന്നൂ​ർ ടൗ​ണി​ലെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് രാ​ത്രി കാ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കാ​റു​ണ്ട​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ര​ണ​കാ​ര​ണം പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പ​റ​യാ​നാ​കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി…

Read More

ടി.​പി കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് പ​റ​ഞ്ഞെ​ത്തി​യ യു​വാ​വ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി; പിടിയിലായ യുവാവിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​യാ​ണ് താ​നെ​ന്നും ഉ​ട​ൻ ചി​കി​ത്സ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടെ​ത്തി​യ യു​വാ​വ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി. താ​വ​ക്ക​ര സ്വ​ദേ​ശി​യാ​യ 37 കാ​ര​നാ​ണ് ഇ​ന്നു രാ​വി​ലെ 6.30 ഓ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ജീ​വ​ന​ക്കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യ​ത്. ടി.​പി കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് സ്വ​യം പ​റ​യു​ക​യും ചി​ല മ​രു​ന്നു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ചീ​ട്ട് ഇ​ല്ലാ​തെ മ​രു​ന്നു​ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും പ​റ​ഞ്ഞു. ഇ​തി​ൽ ക്ഷു​ഭി​ത​നാ​യ യു​വാ​വ് കാ​ഷ്യാ​ലി​റ്റി​യു​ടെ വാ​തി​ൽ ച​വി​ട്ടി​പൊ​ളി​ക്കു​ക​യും ഡ്യൂ​ട്ടി ന​ഴ്സി​നെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലു​ള്ള റോ​ഡി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം കൈ​യു​ടെ ഞ​ര​ന്പ് മു​റി​ച്ച് ര​ക്തം കാ​ണി​ക്കു​ക​യും ചെ​യ്തു. ത​നി​ക്ക് എ​ച്ച്ഐ​വി രോ​ഗ​മു​ണ്ടെ​ന്നും ര​ക്തം എ​ല്ലാ​വ​രു​ടെ​യും ദേ​ഹ​ത്ത് തെ​റി​പ്പി​ക്കു​ക​യും​ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി ഡ്യൂ​ട്ടി​യി​ലു​ള്ള ന​ഴ്സു​മാ​ർ സി​റ്റി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​റ്റി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ…

Read More

കോ​ർ​പ​റേ​ഷ​നി​ലെ ഗു​ണ്ട​ക​ളെ പു​റ​ത്താ​ക്കി​യി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ വ​ലി​ച്ചു​പു​റ​ത്തി​ടു മെന്ന് പാ​ച്ചേ​നി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ അ​ക​ത്തു​ള്ള ഗു​ണ്ട​ക​ളെ പു​റ​ത്താ​ക്കി​യി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ അ​ക​ത്തു​ക​യ​റി വ​ലി​ച്ചു​പു​റ​ത്തി​ടു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തി​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ശ്രീ​ജി​ത്തി​നെ കോ​ർ​പ​റേ​ഷ​നി​ലെ താ​ത്കാ​ലി​ക ഡ്രൈ​വ​ർ​മാ​രും കൗ​ൺ​സി​ല​റും ചേ​ർ​ന്നു മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ട​ക്കാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ധി​കാ​രം നേ​രെ​ചൊ​വ്വെ കൊ​ണ്ടു​പോ​കു​വാ​ൻ സാ​ധി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളും ഗു​ണ്ട​ക​ളും ചേ​ർ​ന്ന് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ത​ൽ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ വ​രെ പി​ടി​പ്പു​കേ​ടി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. പൗ​രാ​വ​കാ​ശ​മു​ള്ള നാ​ട്ടി​ൽ ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗു​ണ്ട​ക​ൾ മ​ർ​ദ്ദി​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ ആ​വ​ശ്യ​ങ്ങ​ളു​മാ​യി കോ​ർ​പ​റേ​ഷ​നി​ൽ വ​രു​ന്ന​വ​രെ മ​ർ​ദി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ ഞ​ങ്ങ​ൾ​ക്കും പ​ണി നോ​ക്കാ​ന​റി​യും. പോ​ലീ​സി​ന്‍റെ പ​ണി കൂ​ട്ട​രു​ത്. അ​ഴി​മ​തി​യു​ടെ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന് തെ​രു​വു​വി​ള​ക്ക് പോ​ലും സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ശ്രീ​ജി​ത്തി​നെ മ​ർ​ദി​ക്കാ​ൻ നേ​തൃ​ത്വം…

Read More

അപേക്ഷ നൽകാനെത്തിയ യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വം; താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തി​യ യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തി​യ ക​ട​ലാ​യി വ​ട​ക്കു​ളം ആ​യി​ല്യ​ത്തി​ൽ വി.​കെ. ശ്രീ​ജി​ത്തി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ആ​റ്റ​ട​പ്പ മ​ഠ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ടി. ​കൃ​പേ​ഷ് (35), തോ​ട്ട​ട പു​ത്ത​ലാ​ട്ട് ഹൗ​സി​ൽ മി​ഖി​ൽ മോ​ഹ​ൻ (26) എ​ന്നി​വ​രെ​യാ​ണ് ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​റ​സ്റ്റു ചെ​യ്ത​ത്. അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം അ​പേ​ക്ഷ ന​ല്കാ​നെ​ത്തി​യ​താ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രെ ചൊ​ടി​പ്പി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് എ​ട​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ര​ണ്ടു​പേ​രു​ടെ അ​റ​സ്റ്റ്.

Read More

പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഇ​ട​തു സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ന്നുവെന്ന്  പാ​ച്ചേ​നി

അ​ഴീ​ക്കോ​ട്: അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വീ​ട്ടു​ക​ളി​ൽ എ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​വ​ർ പെ​ൻ​ഷ​ൻ ന​ൽ​കാ​തെ ഗു​ണ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ​ക്ക് കൊ​ണ്ട് വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി മാ​ന​ദ​ണ്ഡ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച​പ്പോ​ൾ പി​ണ​റാ​യി സ​ർ​ക്കാ​ർ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ട് വ​ന്ന് അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ പാ​ച്ചേ​നി പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. വ​മ്പ​ൻ സാ​ഹി​ബ്, ബാ​ല​കൃ​ഷ്ണ​ൻ, സി. ​നാ​രാ​യ​ണ​ൻ, ടി. ​ജ​യ​കൃ​ഷ്ണ​ൻ, ബി​ജു ഉ​മ്മ​ർ, ടി.​കെ. അ​ജി​ത്, പു​ഷ്പ, കെ.​വി. ഹാ​രി​സ്, കെ.​പി. ഹാ​രി​സ്,…

Read More

പെ​രു​ങ്ക​ളി​യാ​ട്ടം: ല​ക്ഷം ദീ​പ​ത്തി​ല്‍ ആ​ദ്യ​നാ​ളം പ​ക​ര്‍​ന്ന് ന​ടി മ​ഞ്ജു​വാ​ര്യർ

പ​യ്യ​ന്നൂ​ര്‍: പൂ​ന്തു​രു​ത്തി മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര പെ​രു​ങ്ക​ളി​യാ​ട്ട മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ല​ക്ഷം ദീ​പം സ​മ​ര്‍​പ്പ​ണ​ത്തി​ന് അ​തി​ഥി​യാ​യി എ​ത്തി​യ​ത് സി​നി​മാ താ​രം മ​ഞ്ജു വാ​ര്യ​ര്‍. ക്ഷേ​ത്രം ത​ന്ത്രി തെ​ക്കി​നേ​ട​ത്ത് ത​ര​ണ​നെ​ല്ലൂ​ര്‍ പ​ത്മ​നാ​ഭ​ന്‍ ഉ​ണ്ണി ന​മ്പൂ​തി​രി​പ്പാ​ട് പ​ക​ര്‍​ന്നു ന​ല്‍​കി​യ ദീ​പ​ത്തി​ല്‍ നി​ന്നും ല​ക്ഷം ദീ​പ​ങ്ങ​ളി​ലെ ആ​ദ്യ തി​രി തെ​ളി​ച്ചാ​ണ് മ​ഞ്ജു​വാ​ര്യ​ര്‍ ല​ക്ഷം ദീ​പ​സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. സം​ഘാ​ട​ക സ​മി​തി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​എ. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ര്‍​മാ​ന്‍ എ​ച്ച്.​എ​ല്‍. ഹ​രി​ഹ​ര അ​യ്യ​ര്‍ സം​ഘാ​ട​ക സ​മി​തി​യു​ടെ ഉ​പ​ഹാ​ര​മാ​യി മ​ഞ്ജു വാ​ര്യ​ര്‍​ക്ക് ല​ക്ഷ്മി വി​ള​ക്ക് സ​മ്മാ​നി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി. ​ത​മ്പാ​ന്‍, ട്ര​ഷ​റ​ര്‍ പി. ​മോ​ഹ​ന​ന്‍, പ​ലോ​റ മു​ര​ളീ​ധ​ര​ന്‍ പ​ണി​ക്ക​ര്‍, കെ.​വി. അ​നൂ​പ്, എ​ന്‍.​വി. കൃ​ഷ്ണ​ന്‍, രാ​ജീ​വ​ന്‍ പ​ച്ച, ഗി​രി​ജ മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‍

Read More