കോ​ട​തി വി​ധി​യു​ടെ പേ​ര് പ​റ​ഞ്ഞ് വി​ശ്വാ​സി​ക​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​ന്‍ശ്ര​മ​മെ​ന്ന് അ​ബ്ദു​ള്‍ ഖാ​ദ​ര്‍ മൗ​ല​വി

പ​യ്യ​ന്നൂ​ര്‍: കോ​ട​തി വി​ധി​യു​ടെ പേ​ര് പ​റ​ഞ്ഞ് വി​ശ്വാ​സി​ക​ളെ ത​മ്മി​ല​ടി​പ്പി​ച്ച് രാ​ഷ്ട്രീ​യ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​ണ് ഭ​ര​ണ​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ത്ത​ലാ​ഖി​ന്റെ​യും ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​ന്‍റെ​യും പേ​രി​ലു​ള്ള കോ​ട​തി വി​ധി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് പ​റ​യു​ന്ന സ​ര്‍​ക്കാ​റു​ക​ള്‍ വി​ശ്വാ​സി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ബ്ദു​ല്‍ ഖാ​ദ​ര്‍ മൗ​ല​വി.

മു​സ്ലിം​ക​ള്‍​ക്കും, ഹി​ന്ദു വി​ശ്വാ​സി​ക​ള്‍​ക്കും നേ​രെ ഉ​യ​ര്‍​ന്നു വ​ന്നി​രി​ക്കു​ന്ന ഈ ​വെ​ല്ലു​വി​ളി മ​റ്റു​മ​ത വി​ശ്വാ​സി​ക​ള്‍​ക്കു​ള്ള ഒ​രു മു​ന്ന​റി​യി​പ്പു കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് യു​വ​ജ​ന യാ​ത്ര​യു​ടെ പ്ര​ച​ര​ണാ​ർ​ഥം പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ലം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച വാ​ഹ​ന ജാ​ഥ​യും സിം​ഗ​പ്പൂ​ര്‍ പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ലം കെ​എം​സി​സി ഒ​രു​ക്കി​യ പാ​ട്ട് വ​ണ്ടി​യു​ടെ​യും ഉ​ദ്ഘാ​ട​നം എ​ട്ടി​ക്കു​ള​ത്ത് നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ.​ഒ.​പി. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. സ​ഹ​ദു​ള്ള, ഇ​ബ്രാ​ഹിം മാ​സ്റ്റ​ര്‍, എ​സ്.​എ. ശു​ക്കൂ​ര്‍ ഹാ​ജി, എ.​പി. റു​ഖ്‌​നു​ദ്ദീ​ന്‍, കെ.​കെ. അ​ഷ​റ​ഫ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts