മട്ടന്നൂർ: കൂടാളിയിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച. പണവും വസ്ത്രങ്ങളും കവർന്നു. കൂടാളി ആശുപത്രിക്ക് സമീപത്തെ മൊയ്തീൻ പാറക്കലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗൾഫിലായിരുന്ന മൊയ്തീനും കുടുംബവും ഇന്നു പുലർച്ചെ മൂന്നോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. വീടിന്റെ മുൻഭാഗത്തെ ഗ്രിൽസിന്റെ വാതിലിന്റെയും പൂട്ട് തകർത്തു അകത്തു കയറിയ മോഷ്ടാക്കൾ കിടപ്പുമുറിയുടെയും വാതിൽ തകർത്താണ് കവർച്ച നടത്തിയത്. കിടപ്പുമുറിയിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ച 1,03000 രൂപയും പഴയതും പുതിയതുമായ വസ്ത്രങ്ങളും കവർന്നു. ഒരു ലക്ഷത്തിന്റെ നോട്ടുകളും 3000 രൂപയുടെ ചില്ലറ നാണയങ്ങളുമാണ് മോഷണം പോയത്. അലമാരയിലും മറ്റും സൂക്ഷിച്ചു വസ്ത്രങ്ങളും മറ്റും കിടപ്പുമുറിയിൽ വലിച്ചിട്ട നിലയിലാണ്. കഴിഞ്ഞ മാസം ഏഴിനാണ് വീട് പൂട്ടി മൊയ്തീനും കുടുംബവും ഗൾഫിലേക്ക് പോയത്. ഏതു ദിവസമാണ് മോഷണം നടന്നതെന്നറിയില്ല. മൊയീതിന്റെ പരാതി പ്രകാരം മട്ടന്നൂർ എസ്ഐ…
Read MoreCategory: Kannur
നിർമാണം പൂർത്തിയായ കണ്ണൂർ രാജ്യാന്തര വിമാനത്താവളം സന്ദർശിക്കാൻ അവസരം ; പൊതുജനങ്ങൾക്കായി നാളെ മുതൽ 12 വരെ തുറന്നു നൽകും
മട്ടന്നൂർ: നിർമാണം പൂർത്തിയായ കണ്ണൂർ രാജ്യാന്തര വിമാനത്താവളം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം ഒരുക്കുന്നു. നാളെ മുതൽ 12 വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് പ്രവേശനം അനുവദിക്കുക. സന്ദർശിക്കാനെത്തുന്നവർ തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. സന്ദർശകരുടെ വാഹനങ്ങൾ വിമാനത്താവളത്തിന്റെ കാർ പാർക്കിംഗ്സ്ഥലത്ത് നിർത്തിയിടണം. സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെയും മറ്റു ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ പാലിക്കണം. ടെർമിനൽ കെട്ടിടത്തിനുള്ളിൽ ഭക്ഷണ സാധനങ്ങളും പാനീയങ്ങളും അനുവദിക്കില്ല. പ്ലാസ്റ്റിക് സാധനങ്ങളും മറ്റും പരിസരത്ത് ഉപേക്ഷിക്കാനും പാടില്ല. വിമാനത്താവളം പൂർണമായും പ്രവർത്തന സജ്ജമാണെന്ന് കിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
Read Moreപയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിൽ ലേബർ റൂമിൽ നവജാത ശിശുവിന് അമ്മയുടെ ഭീഷണി;കുട്ടിയെ പട്ടുവത്തേക്ക് മാറ്റി
പയ്യന്നൂര്‍: നവജാത ശിശുവിനെ വേണ്ടെന്നും കൊല്ലുമെന്നും അമ്മയുടെ ഭീഷണി. ഇതേത്തുടര്‍ന്ന് ലേബര്‍ റൂമില്‍ ചൈല്‍ഡ് ലൈനിന്റേയും പോലീസിന്റേയും നിരീക്ഷണം. ഒടുവില്‍ ശിശുവിനെ പട്ടുവത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലാണ് പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ ഭീഷണിയെ തുടര്‍ന്ന് നാടകീയരംഗങ്ങൾ അരങ്ങേറിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. തൃക്കരിപ്പൂര്‍ സ്വദേശിയായ മുപ്പതുകാരിയെയാണ് പ്രസവവേദനയെ തുടര്‍ന്ന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഗൈനക്കോളജി വിഭാഗം ഡോക്ടറില്ലാതിരുന്നതിനാലാണ് യുവതിയെ പയ്യന്നൂരിലേക്ക് കൊണ്ടുവന്നത്. ലേബര്‍ റൂമിലേക്ക് കയറ്റുമ്പോള്മുതല് കുട്ടിയെ കൊല്ലുമെന്ന ഭീഷണിയാണ് യുവതിയില്നിന്നുണ്ടായത്. ഇതേത്തുടര്‍ന്ന് പോലീസും ചൈല്ഡ്ലൈന് പ്രവര്‍ത്തകരും ആശുപത്രിയിലെത്തി. ഓമനത്തമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിട്ടും കുട്ടിയെ തിരിഞ്ഞുനോക്കാന്‍പോലും യുവതി തയാറായില്ല. ഇതിനിടെ കുട്ടി കരച്ചിൽ തുടങ്ങി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലില്‍ ഒടുവില്‍ യുവതി കുട്ടിക്ക് മുലപ്പാല്‍ നല്‍കിയതോടെയാണ് കുട്ടിയുടെ കരച്ചില് അടങ്ങിയത്. ശിശുവിനേയും അമ്മയേയും…
Read Moreകോളാരിയിൽ കുപ്പി ബോംബ് സ്ഫോടനം; കുപ്പി ബോംബ് നിർമിച്ചു റോഡിൽ എറിഞ്ഞു പൊട്ടിച്ചു പരീക്ഷണം നടത്തിയതാമെന്ന് പോലീസ്
മട്ടന്നൂർ: കോളാരിയിൽ ബോംബ് സ്ഫോടനം. പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഇന്നലെ രാത്രി കോളാരി കുംഭംമൂല ഭാഗത്തുനിന്നാണ് രണ്ടു തവണ ബോംബ് സ്ഫോടനമുണ്ടായത്. രാത്രി 10.10 നും 10.20നുമായിരുന്നു സ്ഫോടനം. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നു മട്ടന്നൂർ എസ്ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ റോഡിൽ നിന്നു പൊട്ടിയ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. പൊട്ടിയത് കുപ്പി ബോംബാണെന്നാണ് വിവരം. പ്ലാസ്റ്റിക് കുപ്പിയുടെ അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. കുപ്പി ബോംബ് നിർമിച്ചു റോഡിൽ എറിഞ്ഞു പൊട്ടിച്ചു പരീക്ഷണം നടത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. ബോംബ് പൊട്ടിയതിനെ തുടർന്നു കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
Read Moreകടയിലെത്തിയ യുവതിക്കുനേരേ വ്യാപാരിയുടെ ലൈംഗിക പ്രദർശനം; കാര്യം കൂടെയുള്ള ഭർത്താവിനെ അറിയിച്ചപ്പോൾ കടക്കാരന് കിട്ടിയത് എട്ടിന്റെ പണി;തലശേരിയിൽ നടന്ന സംഭവമിങ്ങനെ…
തലശേരി: ഖാദി ഉല്പന്നങ്ങള് വാങ്ങാനെത്തിയ ദന്പതികളില് ഭാര്യയുടെ നേരെ ലൈംഗിക പ്രദര്‍ശനം നടത്തിയ വ്യാപാരി അറസ്റ്റില്‍. സുമോദിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 4.30 ഓടെ ലോഗന്‍സ് റോഡിലാണ് സംഭവം. ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടാതെയായിരുന്നു വ്യപാരിയുടെ ലൈംഗിക പ്രദര്‍ശനം. വ്യാപാരിയുടെ ലൈംഗിക പ്രദര്‍ശനം സഹിക്കാതെയായപ്പോൾ യുവതി വിവരം ഭര്‍ത്താവിനോട് പറയുകയും ഭര്‍ത്താവ് വ്യപാരിയെ കൈകാര്യം ചെയ്യുകയും പോലീസില്‍ ഏല്പിക്കുകയുമായിരുന്നു.
Read Moreലിംഗനീതി എല്ലാ മതവിഭാഗങ്ങളിലും നടപ്പിലാക്കാൻ പിണറായിക്ക് ആർജവമുണ്ടോയെന്ന ചോദ്യമുന്നയിച്ച് കെ സുരേന്ദ്രൻ
കണ്ണൂർ: ഹിന്ദുക്കൾക്ക് ശബരിമലയിൽ പോകുന്നതിനു മാത്രമാണോ പിണറായി സർക്കാരിന്റെ ലിംഗ നീതിയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ബിജെപി കണ്ണൂർ ജില്ലാ നേതൃയോഗം വീറ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലിംഗനീതി എല്ലാ മതവിഭാഗങ്ങളിലും നടപ്പിലാക്കാൻ പിണറായിക്ക് ആർജവമുണ്ടോ. അങ്ങനെയെങ്കിൽ മുസ്ലിംപള്ളികളിൽ സ്ത്രീകൾക്ക് പള്ളി പ്രവേശനം അനുവദിക്കാൻ നിലപാടെടുക്കണം. അല്ലാതെ അക്കാര്യത്തിൽ മുഖംതിരിച്ചുനിൽക്കുകയല്ല വേണ്ടത്. പ്രാകൃതമായ മുത്തലാഖിന്റെ കാര്യത്തിൽ ആ വിധിക്കെതിരേ പരസ്യമായി രംഗത്തുവന്നവരാണ് ഇവിടുത്തെ സിപിഎമ്മുകാർ. ശബരിമല പ്രവേശനത്തിൽ സുപ്രീംകോടതിവിധി നാടിനെ വലിയ സംഘർഷത്തിലേക്കു തള്ളിവിടുകയാണ്. ബ്രൂവറി അഴിമതിക്ക് മുഖ്യമന്ത്രി കാർമികത്വം വഹിക്കുകയാണ്.അദ്ദേഹം നേരിട്ടാണ് ഇക്കാര്യത്തിൽ ഇടപെട്ടത്. യുഡിഎഫ് സർക്കാർ നടത്തിയതിനെക്കാൾ വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. മദ്യമുതലാളിമാരിൽ നിന്നും പണം വാങ്ങി അവരുടെ താല്പര്യം അനുസരിച്ച് ചട്ടലംഘനം നടത്തിയാണ് ഇതിന് അനുമതി നൽകിയതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ്…
Read Moreനഴ്സിനെ ആശുപത്രിയിൽ കയറി തെരുവുനായ കടിച്ചു; സംഭവം മട്ടന്നൂർ ആശ്രയ ആശുപത്രിയിൽ
കണ്ണൂർ: നഴ്സിനെ ആശുപത്രിയിൽ കയറി തെരുവുനായ കടിച്ചു. മട്ടന്നൂർ ക്രിസ്ത്യൻപള്ളിക്കു സമീപത്തെ ആശ്രയ ആശുപത്രിയിലെ ഷിബിന (35) യെയാണ് തെരുവുനായ കടിച്ചത്. ഇന്നു രാവിലെ ഏഴോടെയാണ് സംഭവം. ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ രജിസ്റ്ററിൽ എഴുതുന്നതിനിടെ പുറത്തുനിന്നും ഓടിയെത്തിയ നായ നഴ്സിന്റെ കാലിൽ കടിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവരും ജീവനക്കാരും ബഹളം വച്ചതിനെ തുടർന്ന് നായ പുറത്തേക്ക് ഓടിപോയി. വലതുകാലിന് സാരമായ പരിക്കേറ്റ ഷിബിനയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ മട്ടന്നൂരിലെ ചട്ടംചാലിൽ നിർമാണ തൊഴിലാളിക്കും തെരുവുനായയുടെ കടിയേറ്റു. കീഴല്ലൂർ പാലയാട്ടെ കുഞ്ഞിവളപ്പിൽ ദിനേശൻ (48) നെയാണ് തെരുവുനായ കടിച്ചത്. ഇന്നു രാവിലെ എട്ടോടെ ചട്ടംചാലിൽ എത്തി പണി സാധനങ്ങൾ വാങ്ങുന്നതിനിടെ പുറകിൽനിന്നെത്തിയ തെരുവുനായ കാലിന് കടിക്കുകയായിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreതലശേരിയിൽ ആദായനികുതി വകുപ്പ് ചമഞ്ഞെത്തി കൊള്ള: മധുരയിലും സമാനസംഭവം, തലശേരി പോലീസ് മധുരയിലേക്ക്
സ്വന്തം ലേഖകൻ തലശേരി: തലശേരിയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിന് സമാനമായി സംഭവം മധുരയിലും നടന്നതായി റിപ്പോര്‍ട്ട്. തട്ടിപ്പ് സംഘങ്ങള്‍ക്ക് പിന്നില്‍ ആദായ വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനും പങ്കെന്ന് സൂചന. തലശേരിയിലെ മത്സ്യമൊത്തവ്യാപാരിയായ പി.പി.എം മജീദിന്റെ സെയ്ദാര്പള്ളിയിലെ വീട്ടില്‍ തട്ടിപ്പ് നടത്തിയ ശേഷം കൊള്ളസംഘം മജീദിന്റെയും ഭാര്യയുടേയും പേരെഴുതിയ ആദായ നികുതി വകുപ്പിന്റെ ഫോം ഏഴ് വീട്ടുകാരെ ഏല്‍പ്പിച്ചിരുന്നു. സമാനമായ ഫോം ഏഴ് മധുരയിലും കൊള്ള നടത്തിയ ശേഷം വീട്ടുകാരെ ഏല്‍പ്പിച്ച ശേഷമാണ് അക്രമിസംഘം സ്ഥലം വിട്ടത്. മധുരയില്‍ ഒരു മാസം മുമ്പാണ് ഇത്തരത്തില്‍ കൊള്ള നടന്നത്. മധുര പോലീസ് ഇത് സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. മധുര എസ്ഐ ആനന്ദിന്റെ നേതൃത്വത്തിലാണ് ഈ കേസിന്റെ അന്വേഷണം നടക്കുന്നത്. ഇതിനിടയിലാണ് തലശേരിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മധുര…
Read Moreപത്ത് കോടിയുടെ നിരോധിത തുർക്കി നോട്ടുകളുമായി അഞ്ചംഗ സംഘം നിലന്പൂരിൽ പിടിയിൽ; ഇന്ത്യയില്‍ ഇതിനു 110 കോടി രൂപ ലഭിക്കും
നിലന്പൂർ: ഒന്‍പതു കോടി തൊണ്ണൂറു ലക്ഷം രൂപയുടെ നിരോധിത തുർക്കി നോട്ടുകളുമായി അഞ്ചു പേരെ നിലന്പൂർ പോലീസ് പിടികൂടി. പെരിന്തൽമണ്ണ കരിങ്കല്ലത്താണി തെക്കേക്കരയിൽ അബ്ദുൾസലാം (45), കായംകുളം കമലാലയത്തിൽ ശ്രീജിത്ത് കൃഷ്ണൻ (35), എറണാകുളം വൈപ്പിൻ പള്ളിപ്പറന്പൻ സലീം (53), കായംകുളം സന്തോഷ് നിവാസിൽ സന്തോഷ്കുമാർ (45), പാലക്കാട് മുണ്ടൂർ പാറക്കൽ ജംഷീർ (29) എന്നിവരെയാണ് നിലന്പൂർ വെളിയന്തോട് വച്ച് ഇന്നലെ വൈകുന്നേരം നാലരയോടെ നിലന്പൂർ സിഐ കെ.എം. ബിജുവും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വെളിയന്തോട് വച്ച് കാറിൽ വരികയായിരുന്ന അഞ്ചംഗസംഘത്തെ പിടികൂടുകയായിരുന്നു. തുർക്കിയിൽ ഒരു കറൻസിക്ക് അഞ്ചു ലക്ഷം രൂപ വിലയുള്ള 198 കറൻസികളാണ് ഇവരിൽ നിന്നു പിടികൂടിയത്. ഇന്ത്യൻ രൂപയുടെ മൂല്യവുമായി കണക്കാക്കുന്പോൾ ഇവിടെ ഇതിനു 110 കോടി രൂപ ലഭിക്കും. കാസർഗോഡു നിന്നു 25 ലക്ഷം…
Read Moreകളഞ്ഞ് കിട്ടിയ സ്വർണാഭരണം തിരിച്ചേൽപിച്ച് വ്യാപാരി നേതാവ് അബ്ദുറഹ്മാൻ മാതൃകയായി
ശ്രീകണ്ഠപുരം: കളഞ്ഞ് കിട്ടിയ സ്വർണാഭരണം തിരിച്ചേൽപിച്ച് വ്യാപാരി നേതാവ് മാതൃകയായി. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്തെ മലബാർ ടോയ്സ് ആൻഡ് ഗിഫ്റ്റ് കട ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് സെക്രട്ടറിയുമായ സി.എച്ച്. അബ്ദുറഹ്മാനാണ് മാതൃകയായത്. ഇന്നലെ രാവിലെയാണ് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഒരു പവനിലധികം തൂക്കം വരുന്ന സ്വർണമാല അബ്ദുറഹ്മാന് കളഞ്ഞ് കിട്ടിയത്. തുടർന്ന് ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലേൽപിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടമ ചെങ്ങളായി ചേരൻമൂലയിലെ മുഹ്സിന സ്റ്റേഷനിലെത്തി എഎസ്ഐ അജിത് കുമാറിന്റെ സാന്നിധ്യത്തിൽ അബ്ദുറഹ്മാനിൽ നിന്ന് സ്വർണാഭരണം ഏറ്റുവാങ്ങി.
Read More