കാസർഗോഡ് : കോടതികളില്‍ കേസുകള്‍ തീര്‍പ്പാകാതെ അനന്തമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. കാസർഗോഡ് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ അതിവേഗം നീതി ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണം. ഇതിനായി അദാലത്തുകള്‍ സംഘടിപ്പിക്കണം. കോടതികളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ജനപ്രതിനിധികള്‍ മുൻകൈയെടുക്കണം. എംപി, എംഎല്‍എ ഫണ്ട് തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്തണം. കോടതികള്‍ സമ്മര്‍ വെക്കേഷന് എന്ന പേരില്‍ ഏഴ് ആഴ്ചയും വിന്റര്‍ വെക്കേഷന് രണ്ട് ആഴ്ചയും എടുക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. കോടതികളില്‍ ചൂടുകാലത്ത് ശീതീകരണത്തിനുള്ള സൗകര്യവും ശൈത്യകാലത്ത് ചൂട് ലഭിക്കുന്നതിനുള്ള സൗകര്യങ്ങളും ഇപ്പോള്‍ ഉണ്ട്. പിന്നെ ഈ കാലയളവില്‍ അവധി നല്‍കുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കാസര്‍ഗോഡ് കുടുംബ കോടതിയും എംഎസിടി കോടതിയും സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കും. ഇതിനായി മുഖ്യമന്ത്രി, നിയമ വകുപ്പ് മന്ത്രി എന്നിവരുമായി സംസാരിക്കും.…
Read MoreCategory: Kannur
കണ്ണൂർ ടൗൺ സിഐ രത്നകുമാറിനെയും മക്കളെയും വധിക്കുമെന്ന് ഭീഷണികത്ത്; ഒരു കൊലക്കേസിൽ ഞങ്ങളെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടാൽ , കത്തിലെ വാചകങ്ങൾ ഇങ്ങനെ…
കണ്ണൂർ: കണ്ണൂർ ടൗൺ സിഐയ്ക്കും മക്കൾക്കും വധഭീഷണി. ഭാര്യയുടെ പേരിലാണ് രണ്ടുദിവസം മുന്‍പ് ഭീഷണികത്ത് വന്നത്. കണ്ണൂരിൽനിന്നു പോസ്റ്റ് ചെയ്ത കത്തിൽ ” ഒരു കൊലക്കേസിൽ ഞങ്ങളെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടാൽ സിഐ രത്നകുമാറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തും. മാത്രമല്ല മക്കളെ വയറിനു കീറി ജയിലിൽ പോകും എന്ന് തുടങ്ങുന്ന വാചകങ്ങളാണ് ഭീഷണി കത്തിൽ ഉള്ളത്. ഭീഷണി കത്ത് ഇന്നു രാവിലെ വളപട്ടണം പോലീസിന് കൈമാറിയിട്ടുണ്ട്.സംഭവത്തെ കുറിച്ച് വളപട്ടണം സിഐ എം. കൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് ഓഫീസർമാർക്കുനേരേ ഇത്തരത്തിൽ ഭീഷണികൾ ഉണ്ടാകാറുണ്ടെങ്കിലും ഓഫീസറുടെ ഭാര്യയ്ക്കു നേരിട്ട് കത്തയയ്ക്കുന്നതും മക്കളെയടക്കം വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും അസാധാരണമാണ്. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
Read Moreകാനഡയിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പൊന്നാനി സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ
കണ്ണൂർ: കാനഡയിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി സി.എച്ച്. സുധീറി (42) നെയാണ് കണ്ണൂരിലെ ഒരു സ്വകാര്യ ലോഡ്ജിൽ വച്ച് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. കാനഡയിലേക്ക് ജോലി ശരിയാക്കിതരാമെന്ന് പറഞ്ഞ് കൊറ്റാളിയിലെ ഷൽഡൻ റോയിയുടെ പക്കലിൽനിന്നം രണ്ട്ഘട്ടമായി 4,60,000 രൂപ വാങ്ങുകയും പണമോ വീസയോ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. 2018 ജനുവരിയിൽ രണ്ട് ലക്ഷം രൂപ പ ണമായും 2,60,000 രൂപ കനാറ ബാങ്കിന്റെ ചെക്കും നൽകിയെന്നും പിന്നീട് ഇയാൾ വിസയോ പണമോ നൽകാതെ മുങ്ങിനടക്കുകയായിരുന്നു. തുടർന്നാണ് ഷൽഡൻ റോയി ടൗൺ പോലീസിൽ പരാതി നൽകിയത്. ഇന്നലെ രാത്രി കാൽടെക്സിലെ ഒരു സ്വകാര്യ ലോഡ്ജിൽ എത്തിയെന്ന് മനസിലാക്കിയ പോലീസ് ഇയാളെ തന്ത്രപൂർവം കുടുക്കുകയായിരുന്നു. ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി കാനഡയിലേക്ക്…
Read Moreഅധികൃതരുടെ അനാസ്ഥ തളിപ്പറമ്പിൽ വാട്ടര്‍ അതോറിറ്റിയുടെ കിണര്‍ വീണ്ടും കാടുകയറി
തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റിയുടെ കിണര്‍ വീണ്ടും കാടുകയറി. തളിപ്പറമ്പ് നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ ഉപയോഗപ്പെടുത്തിയിരുന്ന കാനത്ത് ശിവക്ഷേത്രത്തിന് സമീപത്തെ കിണറാണ് അധികൃതരുടെ അവഗണനയില്‍ വീണ്ടും കാടുകയറിയത്. കിണറിന്റെ ശോചനീയാവസ്ഥ മനസിലാക്കി കഴിഞ്ഞ വര്‍ഷത്തെ ലോക ജലദിനത്തില്‍ കേരളാ വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കിണര്‍ ശുചീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ആരും തിരിഞ്ഞുനോക്കാത്തതിനാല്‍ കിണറും പമ്പ്ഹൗസും വീണ്ടും കാട്മൂടിയിരിക്കയാണ്. ഒരിക്കലും വറ്റാത്തതും എത്രവെള്ളമെടുത്താലും വെള്ളം കുറയാത്തതുമായ അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കിണര്‍ ഗുണപരമായി ഉപയോഗപ്പെടുത്തിയാല്‍ തളിപ്പറമ്പ് മേഖലയിലെ ജലക്ഷാമം പൂര്‍ണമായി പരിഹരിക്കാനാവും. ജയിംസ്മാത്യു എംഎല്‍എ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന നീര്‍ത്തട സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ നവീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യം സജീവമായിട്ടുണ്ട്.
Read Moreവിൽപനക്കായി കടത്തുകയായിരുന്ന ഇരുപത് കുപ്പി മാഹി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ; മാഹിയിൽ പിടിയിലായത് കോട്ടയം സ്വദേശി
നാദാപുരം: കോട്ടയത്തേക്ക് വിൽപനക്കായി കടത്തുകയായിരുന്ന ഇരുപത് കുപ്പി മാഹി മദ്യവുമായി പിടിയിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോട്ടയം മേലാട്ട് വീട്ടിൽ അജയകുമാർ (50) നെയാണ് നാദാപുരം കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നാദാപുരം എക്സൈസ് സംഘം തൂണേരിയിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഇയാൾ മാഹിയിൽ നിന്നും വൻ തോതിൽ മദ്യംവാങ്ങി കോട്ടയത്ത് എത്തിച്ച് വില്പന നടത്തുന്ന ആളാണെന്ന് എക്സൈസ് അറിയിച്ചു. മാഹിയിൽ പലതവണകളായി എത്തി മദ്യം വാങ്ങി വടകരയിലെ ത്തിക്കുകയും പിന്നീട് തിരക്കേറിയ ട്രെയിനുകളില്‍ കയറി കോട്ടയത്ത് എത്തിച്ച് വിൽപന നടത്തുകയുമാണ് പതിവ്. ആഴ്ചയിൽ മൂന്ന് ദിവസമായാണ് ഇയാൾ ട്രെയിനുകളില്‍ കോട്ടയത്ത് നിന്ന് മാഹിയിൽ മദ്യം കടത്തിനായി എത്തിയിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ.ഷാജി, പ്രിവന്റീവ് ഓഫീസർ തറോൽ രാമചന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രമോദ് പുളിക്കൂൽ, കെ.ഷിരാജ്, കെ.കെ.ജയൻ, ടി.സനു, സി.പി.ചന്ദ്രൻ, ഡ്രൈവർ പ്രജീഷ്…
Read Moreരാജ്യം കണ്ട ഏറ്റവും വലിയ കബളിപ്പിക്കൽ വീരൻമോദിയെന്ന് കെ.സി. വേണുഗോപാൽ എംപി
കണ്ണൂർ: രാജ്യം കണ്ട ഏറ്റവും വലിയ കബളിപ്പിക്കൽ വീരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് പ്രവർത്തക നിർവാഹകസമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ എംപി. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004 നും 2017നും ഇടയിൽ ഡീസലിന്റെ എക്സൈസ് തീരുവ 350 ശതമാനാണ് വർധിപ്പിച്ചത്. ഇതിൽനിന്നാണ് ഇപ്പോൾ രണ്ടുരൂപ കുറച്ചത്. കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പ് വേളയിലാണ് ഡീസൽ വില അവസാനമായി കുറച്ചിരുന്നത്. എന്നാൽ പിന്നീട് ഏഴു രൂപ വർധിപ്പിച്ചു. ഇപ്പോൾ രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രണ്ടു രൂപ കുറച്ചതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ഈ സർക്കാർ നിലവിൽ വന്നതിനുശേഷം 12 തവണ എക്സൈസ് ഡ്യൂട്ടിയിൽ വർധന വരുത്തി. ഇത് കുത്തക മുതലാളിമാർക്ക് വീതിച്ചുകൊടുക്കുകയാണ് ചെയ്തത്. റഫാൽ അഴിമതിയിൽ ഒരക്ഷരം മിണ്ടാൻ പ്രധാനമന്ത്രി ഇനിയും തയാറായിട്ടില്ല. ഇതിന് 2019 ൽ ജനങ്ങൾക്കു…
Read Moreഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ ; ഇതോടെ വധശ്രമക്കേസിലെ നാല് പ്രതികളും പിടിയിലായി
ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിജോ പുളിയാനിക്കാട്ടിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍. വട്ട്യറ കരിയാലിലെ അജയി (36)നെ യാണ് ഇരിട്ടി സിഐ രാജീവന് വലിയവളപ്പില്‍ അറസ്റ്റ് ചെയ്തത്. മുമ്പ് സിപിഎം പ്രവര്‍ത്തകരായ ജയചന്ദ്രന്, ഷിതു, ധനേഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നാല് പ്രതികളാണ് ഉള്ളതെന്നും ഇതോടെ പ്രതികളുടെ അറസ്റ്റ് പൂര്‍ണമായതായും സിഐ പറഞ്ഞു. കഴിഞ്ഞ 19 രാത്രി വട്ട്യറ കരിയാലില്‍ കട വരാന്തയില്‍ കോണ്‍ക്രീറ്റ് ജോലി ചെയ്തു കൊണ്ടിരുന്ന യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ജിജോ പുളിയാനിക്കാട്ടിനെ മുഖം മൂടിയണിഞ്ഞ നാലംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കരിയാലിലെ ഒരു ശവ സംസ്കാര ചടങ്ങില്‍ വെച്ച് റീത്തുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് പിന്നീട് അക്രമത്തിലേക്ക് വഴിമാറിയതെന്നാണ് പോലീസ് കണ്ടെത്തല്‍.
Read Moreശിവപുരത്ത് ലീഗ് ഓഫീസ് പെയിന്റൊഴിച്ച് വികൃതമാക്കി; രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിനു നേരെയാണ് അക്രമം നടന്നത്
മട്ടന്നൂർ: ശിവപുരത്ത് മുസ്ലിം ലീഗ് ഓഫീസിനുനേരെ അക്രമം. മുസ്ലിം ലീഗ് മാലൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന സി.എച്ച്. സ്മാരക സൗധത്തിനു നേരെയായിരുന്നു അക്രമം. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ ചുമരിലാണ് വെള്ള പെയിന്റ് പോലെയുള്ള സാധനങ്ങൾ ഒഴിച്ചു വികൃതമാക്കിയത്. . ലീഗ് നേതാക്കളുടെ പരാതിയെ തുടർന്നു മാലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിൽ മുസ്ലിംലീഗ് മാലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആബൂട്ടിയും സെക്രട്ടറി വി.പി. ഉമ്മറും പ്രതിഷേധിച്ചു.
Read Moreവാടക തർക്കം; യുവാവിനെ വധിക്കാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തലവൻ കണ്ണൂരിൽ അറസ്റ്റിൽ
കണ്ണൂർ: യുവാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘത്തലവനെ ടൗൺ പോലീസ് അറസ്റ്റ്ചെയ്തു. കടന്പൂർ ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ആശാരി ഗോപിനാഥ് എന്ന എം. ഗോപിനാഥിനെ (45) യാണ് കണ്ണൂർ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ്ചെയ്തത്. കഴിഞ്ഞദിവസം രാത്രി കണ്ണൂർ മാളിലെ ഇലക്ട്രീഷ്യൻ പുഴാതി തുളിച്ചേരിയിലെ അരിപ്പ ഹൗസിൽ എ. റിജേഷിനെ (41) യാണ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം അടിച്ചുപരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ റിജേഷിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ മാളിൽ റിജേഷിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടീഷ്യൻ സ്ഥാപനത്തിന്റെ വാടകതർക്കം സംബന്ധിച്ച പ്രശ്നത്തിലാണ് മാളിൽ അതിക്രമിച്ച് കയറി മുറിയിലിട്ട് പൂട്ടി മർദ്ദിച്ചതെന്നു പരാതിയിൽ പറയുന്നു.
Read Moreകൂടാളിയിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച; ഒരു ലക്ഷം രൂപയും വസ്ത്രങ്ങളും മോഷണം പോയി; കഴിഞ്ഞ മാസം ഗൾഫിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മോഷണം അറിയുന്നതെന്ന് വീട്ടുടമ
മട്ടന്നൂർ: കൂടാളിയിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച. പണവും വസ്ത്രങ്ങളും കവർന്നു. കൂടാളി ആശുപത്രിക്ക് സമീപത്തെ മൊയ്തീൻ പാറക്കലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗൾഫിലായിരുന്ന മൊയ്തീനും കുടുംബവും ഇന്നു പുലർച്ചെ മൂന്നോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. വീടിന്റെ മുൻഭാഗത്തെ ഗ്രിൽസിന്റെ വാതിലിന്റെയും പൂട്ട് തകർത്തു അകത്തു കയറിയ മോഷ്ടാക്കൾ കിടപ്പുമുറിയുടെയും വാതിൽ തകർത്താണ് കവർച്ച നടത്തിയത്. കിടപ്പുമുറിയിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ച 1,03000 രൂപയും പഴയതും പുതിയതുമായ വസ്ത്രങ്ങളും കവർന്നു. ഒരു ലക്ഷത്തിന്റെ നോട്ടുകളും 3000 രൂപയുടെ ചില്ലറ നാണയങ്ങളുമാണ് മോഷണം പോയത്. അലമാരയിലും മറ്റും സൂക്ഷിച്ചു വസ്ത്രങ്ങളും മറ്റും കിടപ്പുമുറിയിൽ വലിച്ചിട്ട നിലയിലാണ്. കഴിഞ്ഞ മാസം ഏഴിനാണ് വീട് പൂട്ടി മൊയ്തീനും കുടുംബവും ഗൾഫിലേക്ക് പോയത്. ഏതു ദിവസമാണ് മോഷണം നടന്നതെന്നറിയില്ല. മൊയീതിന്റെ പരാതി പ്രകാരം മട്ടന്നൂർ എസ്ഐ…
Read More