കോ​ളാ​രി​യി​ൽ  കു​പ്പി ബോം​ബ് സ്ഫോടനം;  കു​പ്പി ബോം​ബ് നി​ർ​മി​ച്ചു റോ​ഡി​ൽ എ​റി​ഞ്ഞു പൊ​ട്ടി​ച്ചു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​മെന്ന് പോലീസ്

മ​ട്ട​ന്നൂ​ർ: കോ​ളാ​രി​യി​ൽ ബോം​ബ് സ്ഫോ​ട​നം. പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ രാ​ത്രി കോ​ളാ​രി കും​ഭം​മൂ​ല ഭാ​ഗ​ത്തു​നി​ന്നാ​ണ് ര​ണ്ടു ത​വ​ണ ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. രാ​ത്രി 10.10 നും 10.20​നു​മാ​യി​രു​ന്നു സ്ഫോ​ട​നം. നാ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നു മ​ട്ട​ന്നൂ​ർ എ​സ്ഐ ശി​വ​ൻ ചോ​ടോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റോ​ഡി​ൽ നി​ന്നു പൊ​ട്ടി​യ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

പൊ​ട്ടി​യ​ത് കു​പ്പി ബോം​ബാ​ണെ​ന്നാ​ണ് വി​വ​രം. പ്ലാ​സ്റ്റി​ക് കു​പ്പി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. കു​പ്പി ബോം​ബ് നി​ർ​മി​ച്ചു റോ​ഡി​ൽ എ​റി​ഞ്ഞു പൊ​ട്ടി​ച്ചു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക വി​വ​രം. ബോം​ബ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്നു ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ബോം​ബ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts