ഇ​രി​ട്ടി​യി​ൽ യൂ​ത്ത് കോ​ൺഗ്രസ് നേ​താ​വി​നെവെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

ഇ​രി​ട്ടി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​യം വ​ട്ട്യ​റ ക​രി​യാ​ലി​ലെ ജി​ജോ പു​ളി​യാ​നി​ക്കാ​ട്ടി (38)നെ ​ക​ഴി​ഞ്ഞ 19ന് ​രാ​ത്രി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​വാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ട്യ​റ എ​രു​മ​ത്ത​ട​ത്തി​ലെ ജ​യ​ച​ന്ദ്ര​ന്‍ (34)നെ​യാ​ണ് ഇ​രി​ട്ടി സി​ഐ രാ​ജീ​വ​ന്‍ വ​ലി​യ വ​ള​പ്പി​ല്‍ , എ​സ്‌​ഐ പി.​എം. സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലി​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റ്പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് വ​ട്ട്യ​റ , ക​രി​യാ​ല്‍ ഭാ​ഗ​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്.​സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പെ​ട്ട പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​തി​നാ​ലാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ആ​രം​ഭി​ച്ച​ത്. അ​ക്ര​മ​ത്തി​നി​ര​യാ​യ ജി​ജോ പ്ര​തി​ക​ളെ​കു​റി​ച്ച് മൊ​ഴി ന​ല്‍​കി​യെ​ങ്കി​ലും മു​ഖം​മൂ​ടി സം​ഘ​മാ​ണെ​ന്ന് പ​റ​യു​ന്ന​തി​നാ​ല്‍ പ്ര​തി​ക​ളെ​കു​റി​ച്ച് പോ​ലീ​സ് വ്യ​ക്ത​ത വ​രു​ത്തി​യ ശേ​ഷ​മാ​ണ് പ്ര​തി​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​ട്ട്യ​റ ക​രി​യാ​ലി​ലി​ല്‍ കോ​ണ്‍​ക്രീ​റ്റ് തൊ​ഴി​ല്‍ ചെ​യ്യു​മ്പോ​ള്‍ കാ​റി​ലെ​ത്തി​യ മു​ഖം മൂ​ടി സം​ഘ​മാ​ണ് ജി​ജോ​യെ അ​ക്ര​മി​ച്ച​ത്.

Read More

മി​ച്ച​ഭൂ​മി​യാ​യി അ​നു​വ​ദി​ച്ചു കി​ട്ടി​യ സ്ഥ​ലം അ​ള​ക്ക​ൽ;   വിധവയായ സ്ത്രീയോട് വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ന്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് പ​രാ​തി;  റ​വ​ന്യൂ വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി

ത​ളി​പ്പ​റ​മ്പ്: മി​ച്ച​ഭൂ​മി​യാ​യി അ​നു​വ​ദി​ച്ചു കി​ട്ടി​യ സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ന് വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ന്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ല്‍ റ​വ​ന്യൂ വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചു. പ​ന്നി​യൂ​ര്‍ വി​ല്ലേ​ജി​ലെ കൂ​ന​ത്ത് താ​മ​സി​ക്കു​ന്ന സ​ഫി​യ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​തി​നെ​ട്ട് വ​ര്‍​ഷം മു​ന്‍​പ് ഭ​ര്‍​ത്താ​വി​ന് അ​നു​വ​ദി​ച്ചു കി​ട്ടി​യ സ്ഥ​ലം അ​ള​ന്നു ല​ഭി​ക്കാ​നു​ള​ള ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​ത്തി​ലാ​ണ് കെ.​വി.​സ​ഫി​യ. അ​നു​വ​ദി​ച്ചു കി​ട്ടി​യ ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ച്ചി​ട്ടും കൃ​ത്യ​മാ​യി അ​ള​ന്നു ല​ഭി​ക്കാ​ന്‍ ഓ​ഫീ​സു​ക​ള്‍ ക​യ​റി ഇ​റ​ങ്ങു​ക​യാ​ണ് ഈ ​വീ​ട്ട​മ്മ. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് മു​സ്ത​ഫ​ക്ക് 2000 ത്തി​ലാ​ണ് 27 സെ​ന്‍റ് ഭൂ​മി അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ പ​തി​ച്ചു ന​ല്‍​കി​യ​പ്പോ​ള്‍ അ​ത് 15 സെ​ന്‍റാ​യി കു​റ​ഞ്ഞു. അ​തി​ല്‍ നി​ന്നും 3 സെ​ന്‍റ് സ്ഥ​ലം റോ​ഡി​നും പോ​യി. ശേ​ഷി​ച്ച 13 സെ​ന്‍റെ​ങ്കി​ലും അ​ള​ന്നു ല​ഭി​ക്കാ​നു​ള​ള പ​ര​ക്കം പാ​ച്ച​ലി​നി​ട​യി​ല്‍ ഭ​ര്‍​ത്താ​വ് മു​സ്ത​ഫ മ​ര​ണ​പ്പെ​ട്ടു​. പി​ന്നീ​ട് സ​ഫി​യ ത​നി​ച്ചാ​ണ് സ്ഥ​ല​ത്തി​നു വേ​ണ്ടി ഓ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങു​ന്ന​ത്. ഇ​പ്പോ​ള്‍…

Read More

റ​വ​ന്യു​ഭൂ​മി കൈ​യേ​റി നി​ർ​മാ​ണം; സീ​താ​റാം യെ​ച്ചൂ​രി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കു​ന്ന ബ്രാ​ഞ്ച് ഒാ​ഫീ​സ് കെ​ട്ടി​ടം വി​വാ​ദ​ത്തി​ൽ

കാ​സ​ർ​ഗോ​ഡ്: റ​വ​ന്യു വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച് ഭൂ​മി കൈ​യേ​റി സി​പി​എം നി​ർ​മി​ച്ച ബ്രാ​ഞ്ച് ഓ​ഫീ​സ് വി​വാ​ദ​ത്തി​ൽ. 30 ന് ​സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് വി​വാ​ദം ത​ല​പൊ​ക്കി​യ​ത്. പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ ചാ​ലി​ങ്കാ​ൽ-​വെ​ള്ളി​ക്കോ​ത്ത് റോ​ഡ​രി​കി​ൽ കേ​ളോ​ത്ത് ആ​ണ് കെ​ട്ടി​ടം സ്ഥി​തി​ചെ​യ്യു​ന്ന​ത്. സു​ശീ​ല ഗോ​പാ​ല​ൻ ന​ഗ​ർ ബ്രാ​ഞ്ച് ക​മ്മി​റ്റി​ക്കു വേ​ണ്ടി​യാ​ണ് ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് ഇ​രു​നി​ല​കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സെ​ന്‍റി​ന് പ​ത്തു ല​ക്ഷം രൂ​പ വി​പ​ണിവി​ല​യു​ള്ള പെ​രി​യ ടൗ​ണി​ൽ​നി​ന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യാ​ണ് കെ​ട്ടി​ടം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഇ​വി​ടെ ര​ണ്ടേ​ക്ക​റി​ല​ധി​കം ഭൂ​മി റ​വ​ന്യു​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ണ്ടെ​ന്ന് താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ഭൂ​രേ​ഖാ വി​ഭാ​ഗ​ത്തി​ൽനി​ന്നു​ള്ള ക​ണ​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ര​യും സ്ഥ​ല​ത്ത് 17 വീ​ടു​ക​ളും ഈ ​സി​പി​എം ഓ​ഫീ​സു​മാ​ണു​ള്ള​ത്. ഈ ​സ്ഥ​ലം കൈ​യേ​റ്റ ഭൂ​മി​യാ​ണെ​ന്ന് പു​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ രേ​ഖാ​മൂ​ലം ജില്ലാ ക​ള​ക്ട​ർ​ക്ക് ഒ​ന്നി​ലേ​റെ ത​വ​ണ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 17…

Read More

 ഇന്ത്യയിൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ കൂ​ടു​ത​ൽ കേ​ര​ള​ത്തി​ൽ;  ലാ​ൻ​സെ​റ്റ് ഓ​ങ്കോ​ള​ജി മെ​ഡി​ക്ക​ൽ ജേ​ണ​ലി​ന്‍റെ പഠന റിപ്പോർട്ട് ഇങ്ങനെ…

ക​ണ്ണൂ​ർ: ലാ​ൻ​സെ​റ്റ് ഓ​ങ്കോ​ള​ജി മെ​ഡി​ക്ക​ൽ ജേ​ണ​ലി​ൽ 2018 സെ​പ്റ്റം​ബ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച സു​പ്ര​ധാ​ന ​പ​ഠ​നപ്ര​കാ​രം ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ൻ​സ​ർ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്ന് മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ (എം​സി​സി) ഡ​യ​റ​ക്ട​ർ ഡോ. ​സ​തീ​ശൻ ബാ​ല​സു​ബ്ര​ഹ്മ​ണ്യം. ക​ണ്ണൂ​രി​നെ സ​ന്പൂ​ർ​ണ കാ​ൻ​സ​ർ പ്ര​തി​രോ​ധ ജി​ല്ല​യാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സം​യു​ക്ത പ​ദ്ധ​തി ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ശി​ൽ​പ്പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.അ​മേ​രി​ക്ക​യേ​യോ പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളേ​യോ താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ഇ​ത് അ​ത്ര​ത്തോ​ളം വ​രി​ല്ലെ​ങ്കി​ലും 10-15 വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ നാം ​ആ ത​ല​ത്തി​ലേ​ക്കെ​ത്തും . ആ​യു​ർ​ദൈ​ർ​ഘ്യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് കാ​ൻ​സ​റി​ന്‍റെ നി​ര​ക്ക് കൂ​ടി​ക്കൊ​ണ്ടി​രി​ക്കും. കാ​ൻ​സ​റി​ന് മി​ക​ച്ച ചി​കി​ത്സ​യു​ള്ള വി​ദേ​ശ​രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ൽ കാ​ൻ​സ​ർ മൂ​ല​മു​ള്ള മ​ര​ണ​നി​ര​ക്ക് വ​ള​രെ കൂ​ടു​ത​ലു​മാ​ണ്.ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​പ​ദ്ധ​തി​യി​ൽ ഏ​റ്റ​വും പ്ര​ധാ​നം കാ​ൻ​സ​ർ നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കു​ക എ​ന്ന​താ​ണ്. അ​തു​പോ​ലെ കാ​ൻ​സ​ർ രോ​ഗി​ക​ളെ എ​ല്ലാ​വ​രു​ടേ​യും സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സി​ച്ച്…

Read More

പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല​യും പ്ര​തി​യു​ടെ ആ​ത്മ​ഹ​ത്യ​യും; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ;ത​ല​ശേ​രി​യി​ൽ ക്യാ​ന്പ് ഓ​ഫീ​സ് തു​റ​ക്കും

ത​ല​ശേ​രി: പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് എ​സ്പി ബി.​ബി രാ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​സം​ഘം ഏ​റ്റെ​ടു​ത്തു. പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ ക​ല്ല​ട്ടി വ​ണ്ണ​ത്താ​ന്‍ വീ​ട്ടി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ഭാ​ര്യ ക​മ​ല, പേ​ര​ക്കു​ട്ടി ഐ​ശ്വ​ര്യ കി​ഷോ​ര്‍ എ​ന്നി​വ​രെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ​യും അ​നു​ബ​ന്ധ സം​ഭ​വ​ങ്ങ​ളു​ടേ​യും അ​ന്വേ​ഷ​ണ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്. എ​ഡി​ജി​പി ഷെ​യ്ക് ദ​ര്‍​വേ​ഷ് സാ​ഹി​ബ്, ഐ​ജി എ​സ്.​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​രി​ട്ടു​ള്ള മേ​ല്‍ നോ​ട്ട​ത്തി​ല്‍ എ​സ്പി പി.​ബി. രാ​ജീ​വ്, ഡി​വൈ​എ​സ്പി യു.​പ്രേ​മ​ന്‍, സി​ഐ​മാ​രാ​യ എം.​വി അ​നി​ല്‍​കു​മാ​ര്‍, സ​ന​ല്‍​കു​മാ​ര്‍, എ​സ്‌​ഐ​മാ​രാ​യ ജോ​യ് മാ​ത്യു, ര​ഘു​നാ​ഥ​ന്‍, എ​എ​സ്‌​ഐ പു​ഷ്‌​ക​രാ​ക്ഷ​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. ത​ല​ശേ​രി​യി​ല്‍ ക്യാ​മ്പ് ഓ​ഫീ​സ് തു​റ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്ന് കൊ​ല​പാ​ത​ക കേ​സു​ക​ളും പ്ര​തി പി​ണ​റാ​യി വ​ണ്ണ​ത്താ​ന്‍ വീ​ട്ടി​ല്‍ സൗ​മ്യ​യു​ടെ ആ​ത്മ​ഹ​ത്യ സം​ബ​ന്ധി​ച്ച കേ​സു​മാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. കൊ​ല​പാ​ത​ക കേ​സു​ക​ളു​ടെ കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍…

Read More

മ​ട​പ്പ​ള്ളി കോ​ള​ജ് അക്രമം; എ​സ്എ​ഫ്ഐ​ക്കെ​തി​രെ  രോ​ഷ​വു​മാ​യി സ​ർ​വ​ക​ക്ഷി​യോ​ഗം

വ​ട​ക​ര : മ​ട​പ്പ​ള്ളി കോ​ള​ജി​ൽ ആ​വ​ർ​ത്തി​ക്കു​ന്ന ഏ​ക​പ​ക്ഷീ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ എ​സ്എ​ഫ്ഐ​ക്കെ​തി​രാ​യ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​യി ക​ള​ക്ട​ർ വി​ളി​ച്ച സ​ർ​വ​വ​ക്ഷി​യോ​ഗം. അ​ക്ര​മ​ത്തി​നി​ര​യാ​യ വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ യോ​ഗ​ത്തി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. പ്ര​തി​രോ​ധി​ക്കാ​ൻ എ​സ്എ​ഫ്ഐ​യു​ടെ​യോ സി​പി​എ​മ്മി​ന്‍റെ​യോ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. അ​ക്ര​മ​ത്തെ കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ത​ന്നെ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു. കോ​ള​ജി​ലെ അ​ച്ച​ട​ക്കം ത​ക​ർ​ന്ന​താ​യും യൂ​ണി​യ​ൻ ഓ​ഫീ​സു​ക​ളി​ൽ ആ​യു​ധ​ങ്ങ​ൾ സം​ഭ​രി​ച്ചു വെ​ച്ച​താ​യും പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡെ​പ്യൂ​ട്ടി എ​ഡു​ക്കേ​ഷ​ൻ ഓ​ഫ് കോ​ള​ജ് എ​ഡു​ക്കേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കോ​ള​ജി​ൽ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. കോ​ളേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പോ​ലീ​സി​ന്‍റെ നി​താ​ന്ത ജാ​ഗ്ര​ത​ഉ​ണ്ടാ​വ​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. അ​ക്ര​മ​ത്തെ കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്പോ​ൾ ത​ന്നെ കോ​ള​ജി​ന്‍റെ നി​ല​വാ​രം ത​ക​രാ​തി​രി​ക്കാ​നു​ള്ള ശ്ര​മം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ യു.​വി.​ജോ​സ് പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ എ​ല്ലാ​വ​രെ​യും വി​ളി​ച്ചി​രു​ന്നു​വെ​ന്നും…

Read More

ത​ല​ശേ​രി​യി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ച​മ​ഞ്ഞെ​ത്തി കൊ​ള്ള; സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​യു​ടെ രേ​ഖാചി​ത്രം ത​യാ​ർ

ത​ല​ശേ​രി: ത​ല​ശേ​രി​യി​ലെ മ​ത്സ്യ​മൊ​ത്ത​വ്യാ​പാ​രി​യാ​യ പി.​പി.​എം മ​ജീ​ദി​ന്‍റെ സെ​യ്ദാ​ര്‍​പ​ള്ളി​യി​ലെ വീ​ട്ടി​ല്‍ ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പി​നെ​ത്തി​യ കൊ​ള​ള​സം​ഘ​ത്തി​ലെ പ്ര​ധാ​നി​യു​ടെ രേ​ഖാ​ചി​ത്രം പോ​ലീ​സ് ത​യാ​റാ​ക്കി. ഇ​ന്‍​കം ടാ​ക്‌​സ് ഓ​ഫീ​സ​റെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ ത​മി​ഴ് ക​ല​ര്‍​ന്ന മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​യാ​ളു​ടെ രേ​ഖാ ചി​ത്ര​മാ​ണ് ത​യാ​റാ​യി​ട്ടു​ള​ള​ത്. 52 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ഇ​യാ​ള്‍ ക​ണ്ണ​ട​യും ത​ല​യി​ല്‍ തൊ​പ്പി​യും ധ​രി​ച്ചി​ട്ടു​ണ്ട്.​ കോ​ഴി​ക്കോ​ടു നി​ന്നും എ​ത്തി​യ പോ​ലീ​സി​ലെ രേ​ഖാ​ചി​ത്ര വി​ദ​ഗ്ദ​നാ​യ എ​എ​സ്‌​ഐ പ്രേം​ദാ​സ് തി​രു​വ​ള്ളൂ​രാ​ണ് രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പി.​പി.​എം. മ​ജീ​ദ്, ഭാ​ര്യ, ഭാ​ര്യാ സ​ഹോ​ദ​രി​യു​ടെ മ​ക്ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് രേ​ഖാ ചി​ത്രം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഓ​രോ​രു​ത്ത​രു​ടേ​യും അ​ട​യാ​ള​ങ്ങ​ള്‍ ചോ​ദി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷം മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ്ര​യ​ത്‌​ന​ത്തി​ലൊ​ടു​വി​ലാ​ണ് രേ​ഖാ ചി​ത്രം ത​യാറാ​ക്കി​യി​ട്ടു​ള്ള​ത്. നി​ല​വി​ല്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള രേ​ഖാ ചി​ത്രം കേ​ര​ള​ത്തി​ലും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​പ​ച​രി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി സി​ഐ എം.​പി ആ​സാ​ദ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സം​ഘ​ത്തി​ലെ മ​റ്റ് പ്ര​തി​ക​ളു​ടേ​യും…

Read More

പത്തുരൂപകൊടുത്താൽ പുതിയ മലയാള ചിത്രം മൊബൈലിൽ പകർത്തി നൽകും; രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽകിട്ടിയത് നാൽപതോളം സിനിമകൾ; സമീറിന് ചിത്രങ്ങൾ കിട്ടിയതിങ്ങനെ…

ച​ക്ക​ര​ക്ക​ൽ: പു​തി​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ന​ൽ​കി​യ മൊ​ബൈ​ൽ ഷോ​പ്പി​ൽ ച​ക്ക​ര​ക്ക​ൽ എ​സ്ഐ പി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി. വാ​രം മ​ഹി​മ മൊ​ബൈ​ൽ സ​ർ​വീ​സ് സെ​ന്‍റ​റി​ലാ​യി​രു​ന്നു റെ​യ്ഡ്. ഹാ​ർ​ഡ് ഡി​സ്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ൽ​പ​തോ​ളം മ​ല​യാ​ള ചി​ത്ര​ങ്ങ​ളു​ടെ പ​ക​ർ​പ്പ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രി​ക്കൂ​ർ പ​ട​യ​ങ്ങോ​ട്ട് സ്വ​ദേ​ശി സ​മീ​ർ (30) നെ ​പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത് ത​ല​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. മൊ​ബൈ​ൽ ഷോ​പ്പി​ൽ വ​രു​ന്ന​വ​ർ​ക്ക് പ​ത്ത് രൂ​പ മു​ത​ൽ 15 രൂ​പ​വ​രെ ഈ​ടാ​ക്കി​യാ​ണ് ഇ​യാ​ൾ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ പെ​ൻ​ഡ്രൈ​വി​ലും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലും പ​ക​ർ​ത്തി ന​ൽ​കു​ന്ന​ത്. കൂ​ടു​ത​ൽ മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ചെ​യ്യു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​ട​രു​മെ​ന്നും എ​സ്ഐ പി. ​ബി​ജു പ​റ​ഞ്ഞു.

Read More

ച​ക്ക​ര​ക്ക​ല്ല് എ​സ്ഐ​യ്ക്കെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണം; ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ; മു​ഖ്യ​പ്ര​തി മ​ല​പ്പു​റം സ്വ​ദേ​ശി വി​ദേ​ശ​ത്ത്

ച​ക്ക​ര​ക്ക​ല്ല്: ച​ക്ക​ര​ക്ക​ൽ എ​സ്ഐ​യ്ക്കെ​തി​രേ വ്യാ​ജ​പ്ര​ചാ​ര​ണ​വും അ​സ​ഭ്യ​വ​ർ​ഷ​വും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ഇ​രി​ക്കൂ​ർ സ്വ​ദേ​ശി അ​ൻ​സാ​ർ കു​റ്റ്യാ​ട്ടൂ​ർ (30) നെ​യാ​ണ് ച​ക്ക​ര​ക്ക​ൽ എ​സ്ഐ പി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. മ​ല​പ്പു​റം സ്വ​ദേ​ശി ഇ.​കെ. അ​ബ്ദു​ൾ സാ​ലാം ആ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി. ഇ​യാ​ൾ വി​ദേ​ശ​ത്താ​ണു​ള്ള​ത്. നി​ര​വ​ധി​പേ​ർ​ക്കെ​തി​രേ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​രു​ന്നു. പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ ഏ​റെ​യും വി​ദേ​ശ​ത്താ​ണു​ള്ള​ത്. സ്കൂ​ട്ട​റി​ലെ​ത്തി വീ‌​ട്ട​മ്മ​യു‌​ടെ അ​ഞ്ച​ര​പ​വ​ന്‍റെ താ​ലി​മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ക​തി​രൂ​ർ സ്വ​ദേ​ശി താ​ജു​ദ്ദീ​നെ ച​ക്ക​ര​ക്ക​ൽ എ​സ്ഐ പി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് ച​ക്ക​ര​ക്ക​ൽ എ​സ്ഐ പി. ​ബി​ജു​വി​നും പോ​ലീ​സു​കാ​ർ​ക്കു​മെ​തി​രേ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്. 2018 ജൂ​ലൈ അ​ഞ്ചി​ന് പെ​ര​ള​ശേ​രി​യി​ൽ വ​ച്ച് രാ​ഖി എ​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ക​തി​രൂ​ർ സ്വ​ദേ​ശി താ​ജു​ദ്ദീ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും…

Read More

ബസ് റോഡിൽ നിർത്തി രണ്ടുപേർ തമ്മിൽ അടിപിടി; സംഭവം കണ്ട് പിടിച്ചുമാറ്റാനെത്തിയ പോലീസുകാരനെ കൈയേറ്റം ചെയ്ത് ബസ് ക്ലീനർ; സാരമായി പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്‌സതേടി

ത​ളി​പ്പ​റ​മ്പ്: ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ കൈ​യേ​റ്റം ചെ​യ്ത സ്വ​കാ​ര്യ​ബ​സ് ക്ലീ​ന​ര്‍ അ​റ​സ്റ്റി​ല്‍. ഏ​ഴോം സ്വ​ദേ​ശി​യും ത​ളി​പ്പ​റ​മ്പ്-​പെ​രു​മ്പ​ട​വ് കെ​എ​ല്‍ 13 എ​സ് 7484 മ​ണി​ക​ണ്ഠ​ന്‍ ബ​സ് ക്ലീ​ന​റു​മാ​യ സി.​കെ.​അ​സീ​നെ(38) യാ​ണ് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ കെ.​ദി​നേ​ശ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45 ന് ​ടാ​ഗോ​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്യു​ക​യാ​യി​രു​ന്ന ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ എ​ര​മം സ്വ​ദേ​ശി കെ.​പ്ര​ശാ​ന്തി​നെ കൈ ​പി​ടി​ച്ച് തി​രി​ക്കു​ക​യും യൂ​ണി​ഫോം പി​ടി​ച്ചു​വ​ലി​ച്ചു കീ​റു​ക​യും ചെ​യ്തു എ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. പ്ര​ശാ​ന്ത് ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ബ​സ് റോ​ഡി​ല്‍ നി​ര്‍​ത്തി ടെം​മ്പോ ഡ്രൈ​വ​റു​മാ​യി അ​ടി​പി​ടി കൂ​ടു​ന്ന​തി​നി​ട​യി​ല്‍ ഇ​രു​വ​രേ​യും പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​ശാ​ന്തി​നെ അ​സീ​ന്‍ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​സീ​നെ ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Read More