സൗ​മ്യ​യു​ടെ ആ​ത്മ​ഹ​ത്യ: ജ​യി​ൽ ഡി​ഐ​ജി തെ​ളി​വെ​ടു​പ്പ് നടത്തി; പു​റം ​ജോ​ലി​ക്ക് നി​യോ​ഗി​ക്കു​മ്പോൾ പു​ല​ർ​ത്തേ​ണ്ട ജാ​ഗ്ര​ത പാലിച്ചില്ലെന്ന്  ചൂണ്ടിക്കാട്ടി ജയിൽ ജീവനക്കാർ 

ക​ണ്ണൂ​ർ: പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ ജയിലിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ​ജയി​ൽ ഡി​ഐ​ജി എ​സ്. സ​ന്തോ​ഷ് തെളിവെടുപ്പ് നടത്തി. കണ്ണൂർ സെൻട്രൽ ജയിലിന്‍റെ പരിസരങ്ങളിലാണ് തെളിവെടുപ്പ്; സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കെതിരേ നടപടിക്ക് സാധ്യത സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച റീ​ജ​ണ​ൽ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ കെ.​വി. മു​കേ​ഷ് ക​ഴി​ഞ്ഞ​ദി​വ​സം ഡി​ഐ​ജി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. സം​ഭ​വ​സ​മ​യം ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നാ​ലു ജീ​വ​ന​ക്കാ​രാ​ണ് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് സു​ച​ന. ജ​യി​ൽ സൂ​പ്ര​ണ്ട്. കെ. ​ശ​കു​ന്ത​ള അ​വ​ധി​യി​ലായിരുന്നതിനാൽ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് കെ. ​ര​മ​യ്ക്കാ​യി​രു​ന്നു ചു​മ​ത​ല. ക​ണ്ണൂ​ർ വ​നി​താ ജ​യി​ലി​ൽ 20 ത​ട​വു​കാ​ർ​ക്കാ​യി 23 ജീ​വ​ന​ക്കാ​രു​ണ്ട്. മു​ന്പും ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കാ​ണി​ച്ചി​ട്ടു​ള്ള സൗ​മ്യ ജ​യി​ലി​നു​ള്ളി​ൽ തൂ​ങ്ങി ​മ​രി​ച്ച​ത് സു​ര​ക്ഷാ​ വീ​ഴ്ച​യാ​ണെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​യി​ട്ടും ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മ​തി​യാ​യ ശ്ര​ദ്ധ കൊ​ടു​ത്തി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.…

Read More

അ​ഞ്ച് ജി​ല്ല​ക​ളി​ൽ എ​ലി​പ്പ​നി മു​ന്ന​റി​യി​പ്പ്; ശുചീകരണത്തിലേർപ്പെടുന്നവർ പ്ര​തി​രോ​ധ​മ​രു​ന്ന് ഒ​ഴി​വാ​ക്ക​രു​തെ​ന്നു നി​ർ​ദേ​ശം; സ്വയം ചികിത്‌സപാടില്ലെന്ന് ആരോഗ്യവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന അ​ഞ്ച് ജി​ല്ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ എ​ലി​പ്പ​നി മു​ന്ന​റി​യി​പ്പ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ൾ​ക്കാ​ണു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. പ്ര​തി​രോ​ധ​മ​രു​ന്നു​ക​ൾ ക​ഴി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. വെ​ള്ള​പ്പൊ​ക്കം കാ​ര​ണം ഈ ​രോ​ഗാ​ണു​ക്ക​ൾ എ​ല്ലാ വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും എ​ത്താ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഉ​ൾ​പ്പെ​ടെ വെ​ള്ള​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ലെ നേ​ർ​ത്ത പോ​റ​ലു​ക​ളി​ലും മു​റി​വു​ക​ളി​ലും കൂ​ടി ഈ ​രോ​ഗാ​ണു​ക്ക​ൾ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കും. പ​നി ല​ക്ഷ​ണം ക​ണ്ടാ​ൽ സ്വ​യം ചി​കി​ത്സ ന​ട​ത്താ​തെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്നു. പ്ര​ള​യ​ത്തി​നു​ശേ​ഷം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കു നേ​ര​ത്തെ ത​ന്നെ എ​ലി​പ്പ​നി മു​ന്ന​റി​യി​പ്പും പ്ര​തി​രോ​ധ​മ​രു​ന്നും ന​ൽ​കി​യി​രു​ന്നു. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ ശു​ചീ​ക​ര​ണ​ത്തി​ന് ഇ​റ​ങ്ങു​ന്ന​വ​ർ എ​ലി​പ്പ​നി ത​ട​യു​ന്ന​തി​ന് ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Read More

ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് വേ​ണ്ടി പാ​ടാ​ന്‍ ചെ​ന്നൈ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ത​ളി​പ്പ​റ​മ്പിൽ

ത​ളി​പ്പ​റ​മ്പ്: പ്ര​ശ​സ്ത ഗാ​യ​ക​ന്‍ ചെ​ന്നൈ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് വേ​ണ്ടി​പാ​ടാ​ന്‍ ത​ളി​പ്പ​റ​മ്പി​ല്‍. ത​ളി​പ്പ​റ​മ്പി​ലെ സം​ഗീ​ത കൂ​ട്ടാ​യ്മ​യാ​യ പെ​രും​ചെ​ല്ലൂ​ര്‍ സം​ഗീ​ത​സ​ഭ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​പാ​ടി നേ​ര​ത്തെ സം​ഗീ​ത​സ​ഭ ബു​ക്ക് ചെ​യ്തി​രു​ന്നെ​ങ്കി​ലും പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് അ​ടു​ത്ത​മാ​സം ര​ണ്ടി​ലേ​ക്ക് മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ഫ​ലം പൂ​ര്‍​ണ​മാ​യും പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​ന് ന​ൽ​കാ​ൻ സ​ന്ന​ദ്ധ​നാ​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ വ​രു​ന്ന​ത്. ഇ​ത​റി​ഞ്ഞ് പ​ക്ക​മേ​ള​ക്കാ​രും പ്ര​തി​ഫ​ലം ഉ​പേ​ക്ഷി​ച്ചു. സ്പ​തം​ബ​ര്‍ ര​ണ്ടി​ന് വൈ​കു​ന്നേ​രം 6.30 മു​ത​ല്‍ 9.30 വ​രെ രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ നീ​ല​ക​ണ്ഠ​യ്യ​ര്‍ സ്മാ​ര​ക ഹാ​ളി​ലാ​ണ് ക​ച്ചേ​രി ന​ട​ക്കു​ന്ന​ത്. സം​ഗീ​ത​പ​രി​പാ​ടി​യി​ലൂ​ടെ സ്വ​രൂ​പി​ക്കു​ന്ന തു​ക ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ദു​രി​ത​ബാ​ധി​ത​പ്ര​ദേ​ശ​ത്ത് സം​ഗീ​ത​സ​ഭ ത​ന്നെ നേ​രി​ട്ട് ചെ​ല​വ​ഴി​ക്കും. ക​ച്ചേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​റ്റ് മേ​ഖ​ല​ക​ളി​ല്‍ ഉ​ള്ള​വ​രും ത​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം ഉ​പേ​ക്ഷി​ക്കാ​ന്‍ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ജ​യ് നീ​ല​ക​ണ്ഠ​ന്‍, പി.​വി. രാ​ജ​ശേ​ഖ​ര​ന്‍, ഡോ.​കെ.​വി. വ​ല്‍​സ​ല​ന്‍, വി​നോ​ദ് അ​രി​യേ​രി എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Read More

 പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്  വി​വാ​ഹ ചെ​ല​വു ചു​രു​ക്കി ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്

കൂ​ത്തു​പ​റ​മ്പ്: വി​വാ​ഹ ചെ​ല​വ് ചു​രു​ക്കി പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് യു​വാ​വ് മാ​തൃ​ക​യാ​യി. കി​ണ​വ​ക്ക​ൽ നൂ​ർ​മ​ഹ​ലി​ൽ യു.​വി.​സു​ഹൈ​ർ ആ​ണ് ത​ന്‍റെ വി​വാ​ഹ​ത്തി​ന്‍റെ ചെ​ല​വു​ക​ൾ ചു​രു​ക്കി മു​സ്‌​ലിം ലീ​ഗ് സ്വ​രൂ​പി​ക്കു​ന്ന ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്കി​യ​ത്. കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​നാ​സ​ർ മാ​സ്റ്റ​ർ സു​ഹൈ​റി​ൽ നി​ന്നും തു​ക ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ നേ​താ​ക്ക​ളാ​യ ബ​ഷീ​ർ കൂ​റാ​റ, ശാ​ഹു​ൽ ഹ​മീ​ദ്, യു.​വി.​മൂ​സ​ഹാ​ജി, ടി.​പി.​ഇ​ബ്രാ​ഹിം, യു.​വി. അ​ഹ​മ്മ​ദ് കു​ട്ടി, ടി.​പി.​അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി,അ​ഷ്റ​ഫ് കി​ണ​വ​ക്ക​ൽ, സി.​കെ. ബ​ഷീ​ർ, പി.​നി​സാ​ർ, ടി.​പി.​സി​യാ​ദ്, ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Read More

​ഇരി​ക്കൂ​റി​ൽ നാ​ലു പേ​ർ​ക്ക് തെ​രു​വ് നാ​യ​യു​ടെ  ആക്രണം; ക​ടി​യേ​റ്റ് യുവാവിന്‍റെ കൈ​യു​ടെ എ​ല്ല് ത​ക​ർ​ന്നു; തെ​രു​വ്നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും നടപടിയെടുക്കാതെ പഞ്ചായത്ത്

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): ഇ​രി​ക്കൂ​റി​ൽ തെ​രു​വ്നാ​യ ശ​ല്യം രൂ​ക്ഷം. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലു​പേ​ർ​ക്ക് ക​ടി​യേ​റ്റു. ഇ​രി​ക്കൂ​ർ ടൗ​ണി​ലെ സ​ഫ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി നി​ടു​വ​ള്ളൂ​രി​ലെ തെ​ക്കും​ഭാ​ഗ​ത്ത് മാ​യി​ൻ (48), ഇ​രി​ട്ടി​യി​ലെ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി കു​ട്ടാ​വി​ലെ മു​ല്ലോ​ളി താ​ജു​ദീ​ൻ (40), പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന ഇ​രി​ക്കൂ​ർ ടൗ​ണി​ലെ താ​ഴ​ലെ​പു​ര​യി​ൽ സാ​മി​ൽ (17), കോ​ളോ​ട്ടെ വി​ജ​യ​ന്‍റെ ഭാ​ര്യ​യും മാ​മാ​നം ക്ഷേ​ത്ര​ജീ​വ​ന​ക്കാ​രി​യു​മാ​യ ടി. ​ഷീ​ല (45) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. എ​ല്ലാ​വ​രെ​യും ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. താ​ജു​ദീ​ന്‍റെ പു​റ​ത്തും കൈ​ക്കും, മാ​യി​ന്‍റെ കൈ​ക്കും സാ​മി​ലി​ന്‍റെ തു​ട​യ്ക്കും ഷീ​ല​യു​ടെ കൈ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്. ക​ടി​യേ​റ്റ് മാ​യി​ന്‍റെ കൈ​യു​ടെ എ​ല്ല് ത​ക​ർ​ന്നു. പു​ല​ർ​ച്ചെ അ​ഞ്ചി​ന് ഹോ​ട്ട​ലി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഡ​യ​നാ​മോ​സ് ഗ്രൗ​ണ്ടി​ൽ വ​ച്ച് മാ​യി​നാ​ണ് ആ​ദ്യം നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​തേ നാ​യ ത​ന്നെ​യാ​ണ് സം​സ്ഥാ​ന​പാ​ത​യി​ൽ ക​ള​ങ്ങ​ര പ​ള്ളി​ക്ക് സ​മീ​പം വ​ച്ച് താ​ജു​ദീ​നെ​യും സാ​മി​ലി​നെ​യും ക​ടി​ച്ച​ത്. രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ കോ​ളോ​ട് വ​ച്ചാ​ണ് ഷീ​ല​യ്ക്ക്…

Read More

ത​ളി​പ്പ​റ​ന്പി​ലെ പെ​ണ്‍​കെ​ണി! ഉ​ന്ന​ത​ന്‍​മാ​രെ കു​ടു​ക്കാ​നാ​യി കൂ​ട്ടു​നി​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി യെ ​ചോ​ദ്യം ചെയ്യും

ത​ളി​പ്പ​റ​മ്പ്: ഉ​ന്ന​ത​ന്‍​മാ​രെ പെ​ണ്‍​കെ​ണി​യി​ല്‍ കു​ടു​ക്കാ​നാ​യി കൂ​ട്ടു​നി​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നിയെ ​ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ്. ഇ​വ​രോ​ട് ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടിട്ടു​ണ്ട്. യു​വ​തി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കൂ​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. നി​ര​വ​ധി പേ​രെ ഈ ​യു​വ​തി​യോ​ടൊ​പ്പം നി​ര്‍​ത്തി ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും പ്ര​തി​ക​ള്‍ ചി​ത്രീ​ക​രി​ച്ച​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഗ​ള്‍​ഫു​കാ​ര​ന്‍റെ ഭാ​ര്യ​യാ​യ ഈ ​യു​വ​തി​യേ​യും വീ​ഡി​യോ ബ്ലാ​ക്ക് മെ​യി​ലി​ങ്ങി​ലൂ​ടെ​യാ​ണോ സം​ഘം ഇ​ര​യാ​ക്കി​യ​തെ​ന്ന സം​ശ​യ​വും ബ​ല​പ്പെ​ട്ടി​ട്ടു​ണ്ട്. നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ലാ​യ​തോ​ടെ ത​ളി​പ്പ​റ​മ്പി​ലെ പ​ല ഉ​ന്ന​ത​ന്‍​മാ​രും ഇ​പ്പോ​ള്‍ അ​ങ്ക​ലാ​പ്പി​ലാ​യി​രി​ക്ക​യാ​ണ്. ചി​ല വ്യാ​പാ​രി​ക​ളും പ്ര​വാ​സി​ക​ളു​മു​ള്‍​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ള്‍ ഈ ​സം​ഘ​ത്തി​ന്‍റെ​കെ​ണി​യി​ല്‍ അ​ക​പ്പെ​ട്ട​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വീ​ഡി​യോ ക്ലി​പ്പു​ക​ള്‍ കാ​ണി​ച്ച് ഇ​വ​രി​ല്‍ നി​ന്നൊ​ക്കെ അ​റ​സ്റ്റി​ലാ​യ സം​ഘം പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മാ​ത​മം​ഗ​ല​ത്തെ കു​ഴി​ക്കാ​ട്ട് വീ​ട്ടി​ല്‍ ഭാ​സ്‌​ക​ര​ന്‍ (62) എ​ന്ന​യാ​ള്‍ മു​സ്ത​ഫ​യ്ക്കും വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ബ​ദു​ള്ള, അ​ന്‍​വ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു. 2017 ഡി​സം​ബ​റി​ല്‍…

Read More

ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി​യി​ല്ല; സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം ജയിൽ അധികൃതർ സംസ്കരിച്ചു

ക​ണ്ണൂ​ർ: പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം ബന്ധുക്കൾ ഏറ്റുവാങ്ങാതിരുന്നതോടെ ജയിൽ വകുപ്പ് അധികൃതർ അനാഥ മൃതദേഹമായി പരിഗണിച്ച് സംസ്കാരം നടത്തി. പയ്യാന്പലം പൊതുശ്മശാനത്തിൽ പ്രത്യേക തയാറാക്കിയ സ്ഥലത്ത് 11.30 ഓടെയാണ് സംസ്കാരം നടന്നത്. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിച്ച് ജയിൽ വകുപ്പ് അധികൃതർ മൂന്ന് ദിവസം കാത്തിരുന്നു. സൗമ്യ ജ​യി​ലി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ൽ അ​സ്വ​ഭാ​വി​ക​ത ഉ​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. അതിനാൽ ഭാ​വി​യി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പ്രത്യേക സ്ഥലത്ത് സംസ്കാരം നടത്തിയത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം പ​രി​യാ​രം മെ​ഡി​ക്ക​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി രാ​വി​ലെ പ​ത്തോ​ടെയാണ് പോ​ലീ​സ് ഏ​റ്റു​വാ​ങ്ങിയത്. തു​ട​ർ​ന്ന് ജ​യി​ൽ ആ​ബു​ല​ൻ​സി​ൽ പ​യ്യാ​ന്പ​ലം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​ക്കുകയായിരുന്നു.

Read More

ഞാന്‍ മരിച്ചോ? എപ്പോള്‍..! പെന്‍ഷന്‍ തുക വാങ്ങുന്നതിന് പഞ്ചായത്തിലെത്തിയ വയോധികന്‍ ജീവനക്കാരുടെ മറുപടി കേട്ട് ഞെട്ടി

ബ​ദി​യ​ഡു​ക്ക: പെ​ന്‍​ഷ​ന്‍ തു​ക വാ​ങ്ങു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യ വ​യോ​ധി​ക​ന്‍ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രു​ടെ മ​റു​പ​ടി കേ​ട്ട് ഞെ​ട്ടി. നി​ങ്ങ​ള്‍ മ​രി​ച്ച​തി​നാ​ല്‍ പെ​ന്‍​ഷ​ന്‍ തു​ക ഇ​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് പ​ഞ്ചാ​യ​ത്ത് അധികൃതർ പ​റ​യു​ന്ന​ത്. മൂ​ക്കം​പാ​റ​യി​ലെ അ​ബ്ദു​ള്‍ റ​ഹ്മാ​നാ​ണ് ഇ​ക്കാ​ര​ണം പ​റ​ഞ്ഞ് വാർധക്യകാല പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്. നാ​ലു മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ലാ​ണ് പെ​ന്‍​ഷ​ന്‍ തു​ക ല​ഭി​ക്കു​ന്ന​ത്. പെ​ന്‍​ഷ​ന്‍ തു​ക​യാ​യ 4,400 രൂ​പ വാ​ങ്ങാ​നാ​യി പ​ഞ്ചാ​യ​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തിലൊരു മ​റു​പ​ടി ല​ഭി​ച്ച​ത്. ​പ​ഞ്ചാ​യ​ത്തി​ല്‍ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​രി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് പെ​ന്‍​ഷ​ന്‍ ത​ട​ഞ്ഞു​വച്ചി​ട്ടു​ണ്ടെ​ന്നും ഈ ​മാ​സം 18ന് ​അ​ന്വേ​ഷ​ണം ന​ട​ത്തി മ​റു​പ​ടി അ​യ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സാ​മ്പ​ത്തി​ക വി​ഭാ​ഗ​ത്തി​ന്‍റെ ഇ-​മെ​യി​ല്‍ സ​ന്ദേ​ശം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വ​ന്ന​ത്. ഒ​ന്‍​പ​ത് പേ​രി​ല്‍ അ​ഞ്ചു പേ​ര്‍ പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​ന്‍ വ​ന്ന​തോ​ടെ​യാ​ണ് സ​ത്യാ​വ​സ്ഥ ബോ​ധ്യ​മാ​യ​ത്.​ പെ​ന്‍​ഷ​ന്‍ വാ​ങ്ങി​ക്കു​ന്ന​വ​ര്‍ മ​രി​ച്ചാ​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡും മ​ര​ണ വി​വ​ര​വും ന​ല്‍​കി മ​ര​ണം പ​ഞ്ചാ​യ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.​ ഇ​തൊ​ന്നും ചെ​യ്യാ​തെ മ​രി​ച്ചു​വെ​ന്ന…

Read More

നെ​ഫ്രോ​ള​ജി​സ്റ്റും ന്യൂ​റോ​ള​ജി​സ്റ്റു​മി​ല്ലാ​തെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്; മൗനം പാലിച്ച് അധികൃതർ

പ​രി​യാ​രം: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നെ​ഫ്രോ​ള​ജി​സ്റ്റും ന്യൂ​റോ​ള​ജി​സ്റ്റു​മി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ള്‍ വ​ല​യു​ന്നു. മാ​സ​ങ്ങ​ളാ​യി ഈ ​ര​ണ്ട് സു​പ്ര​ധാ​ന ത​സ്തി​ക​ള്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ യാ​തൊ​രു​വി​ധ ബ​ദ​ല്‍ സം​വി​ധാ​ന​ങ്ങ​ളും ഇ​തു​വ​രെ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നി​ത്യേ​ന അ​റു​പ​തി​ലേ​റെ രോ​ഗി​ക​ൾ ഡ​യാ​ലി​സി​സ് ന​ട​ത്ത​പ്പെ​ടു​ന്ന ഇ​വി​ടെ നെ​ഫ്രോ​ള​ജി​സ്റ്റ് ദീ​ര്‍​ഘ​കാ​ല അ​വ​ധി​യി​ൽ പോ​യ​തോ​ടെ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ കി​ട​ത്തി ചി​കി​ത്സ​യും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ന്യൂ​റോ സ​ര്‍​ജ​ന്‍ ഉ​ണ്ടെ​ങ്കി​ലും ന്യൂ​റോ​ള​ജി​സ്റ്റ് ത​സ്തി​ക മാ​സ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ന്യൂ​റോ​ള​ജി​സ്റ്റി​ന്‍റെ സേ​വ​നം തേ​ടി പ​രി​യാ​ര​ത്ത് എ​ത്തു​ന്ന​വ​ർ​ക്ക് മം​ഗ​ളൂ​രു​വി​ലെ​യോ മ​റ്റി​ട​ങ്ങ​ളി​ലെ​യോ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ക​യാ​ണ്. മ​ല​ബാ​റി​ലെ പ്ര​ധാ​ന ഹൃ​ദ്‌​രോ​ഗ ചി​കി​ത്‌​സാ​കേ​ന്ദ്ര​മാ​യ സ​ഹ​ക​ര​ണ ഹൃ​ദ​യാ​ല​യ​യി​ല്‍ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ നെ​ഫ്രോ​ള​ജി​സ്റ്റി​ന്‍റെ പ​രി​ശോ​ധ​ന​യും സാ​ന്നി​ധ്യ​വും അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. എ​ന്തു​കൊ​ണ്ട് സു​പ്ര​ധാ​ന​മാ​യ ര​ണ്ടു ത​സ്തി​ക​ക​ള്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു എ​ന്ന ചോ​ദ്യ​ത്തി​ന് ആ​ര്‍​ക്കും വ്യ​ക്ത​മാ​യ മ​റു​പ​ടി​യു​മി​ല്ല.

Read More

കൊ​ല​പാ​ത​ക​ങ്ങ​ൾ പോ​ലെ ത​ന്നെ നാ​ട​കീ​യ​മായി   സൗ​മ്യ​യു​ടെ മ​ര​ണ​വും; ഞെട്ടലോടെ നാട്ടുകാർ

ത​ല​ശേ​രി: മാ​താ​പി​താ​ക്ക​ളെ​യും മ​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ സൗ​മ്യ ഒ​ടു​വി​ൽ സ്വ​ന്തം ജീ​വ​നും അ​വ​സാ​നി​പ്പി​ച്ചു. ദു​രൂ​ഹ​ത​ക​ള​ൾ നി​റ​ഞ്ഞ കൊ​ല​പാ​ത​ക​ങ്ങ​ൾ പോ​ലെ ത​ന്നെ നാ​ട​കീ​യ​മാ​യാ​ണു സൗ​മ്യ​യു​ടെ മ​ര​ണ​വും. ‌അ​ച്ഛ​ൻ പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ വ​ണ്ണ​ത്താ​ൻ വീ​ട്ടി​ൽ കു​ഞ്ഞി​ക്ക​ണ്ണ​ൻ(76), അ​മ്മ ക​മ​ല (65), മ​ക​ൾ ഐ​ശ്വ​ര്യ(​എ​ട്ട്) എ​ന്നി​വ​രെ ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം കൊ​ടു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി സൗ​മ്യ​യാ​ണ് ഒ​ടു​വി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. മൂ​ന്നു കൊ​ല​ക്കേ​സു​ക​ളു​ടെ​യും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ഴാ​ണു റി​മാ​ൻ​ഡ് ത​ട​വു​കാ​രി​യാ​യ പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ വ​ണ്ണ​ത്താ​ൻ വീ​ട്ടി​ൽ സൗ​മ്യ വ​നി​താ ജ​യി​ലി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. അ​റ​സ്റ്റ് ന​ട​ന്ന് 90 ദി​വ​സം തി​ക​യു​ന്ന ദി​ന​ത്തി​ൽ മാ​താ​വ് ക​മ​ല​യെ കൊ​ന്ന കേ​സി​ലെ കു​റ്റ​പ​ത്രം പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 14നാ​ണ് മ​റ്റ് ര​ണ്ടു കൊ​ല​ക്കേ​സു​ക​ളു​ടെ​യും കു​റ്റ​പ​ത്രം പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. റി​മാ​ൻ​ഡി​ലി​രി​ക്കെ ത​യ്യ​ൽ ജോ​ലി​യു​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​യി​ൽ മു​ഴു​കു​ക​യും മാ​താ​പി​താ​ക്ക​ളെ​യും മ​ക​ളെ​യും കൊ​ന്ന​തെ​ന്നു താ​ന​ല്ലെ​ന്നു സ​ഹ​ത​ട​വു​കാ​രോ​ടും ജ​യി​ൽ അ​ധി​കൃ​ത​രോ​ടും ആ​വ​ർ​ത്തി​ച്ചു…

Read More