ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി​യി​ല്ല; സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം ജയിൽ അധികൃതർ സംസ്കരിച്ചു

ക​ണ്ണൂ​ർ: പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം ബന്ധുക്കൾ ഏറ്റുവാങ്ങാതിരുന്നതോടെ ജയിൽ വകുപ്പ് അധികൃതർ അനാഥ മൃതദേഹമായി പരിഗണിച്ച് സംസ്കാരം നടത്തി. പയ്യാന്പലം പൊതുശ്മശാനത്തിൽ പ്രത്യേക തയാറാക്കിയ സ്ഥലത്ത് 11.30 ഓടെയാണ് സംസ്കാരം നടന്നത്. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിച്ച് ജയിൽ വകുപ്പ് അധികൃതർ മൂന്ന് ദിവസം കാത്തിരുന്നു.

സൗമ്യ ജ​യി​ലി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ൽ അ​സ്വ​ഭാ​വി​ക​ത ഉ​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. അതിനാൽ ഭാ​വി​യി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പ്രത്യേക സ്ഥലത്ത് സംസ്കാരം നടത്തിയത്.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം പ​രി​യാ​രം മെ​ഡി​ക്ക​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി രാ​വി​ലെ പ​ത്തോ​ടെയാണ് പോ​ലീ​സ് ഏ​റ്റു​വാ​ങ്ങിയത്. തു​ട​ർ​ന്ന് ജ​യി​ൽ ആ​ബു​ല​ൻ​സി​ൽ പ​യ്യാ​ന്പ​ലം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​ക്കുകയായിരുന്നു.

Related posts