വി​വാ​ഹ​പ​ന്ത​ലി​ൽ നി​ന്നും ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു സ്വ​ർ​ണ​വ​ള ഊരിനൽകി  നവ ദമ്പതികൾ

പാ​പ്പി​നി​ശേ​രി: വി​വാ​ഹ​പ​ന്ത​ലി​ൽ നി​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സ്വ​ർ​ണ​വ​ള ഊ​രി ന​ൽ​കി ന​വ​ദ​മ്പ​തി​ക​ൾ പാ​പ്പി​നി​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ക​രി​ക്കി​ൻ കു​ള​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പി.​ഇ​ന്ദി​ര-​കെ.​ക​ണ്ണ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഷി​ജി​ന സ​ന്ദീ​പാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്കു വ​ള ന​ൽ​കി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ വ​ള ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി​ർ, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ സി​ൻ​ഡി​ക്കേ​റ്റ് അം​ഗം പ്ര​ഫ. പി. ​രാ​ജീ​വ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി. ജ​വാ​ൻ പി.​ഷി​ജു​വി​ന്‍റെ സ​ഹോ​ദ​രി​യാ​ണു ഷി​ജി​ന.

Read More

പ്രളയ ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​വീ​സ് ന​ട​ത്തി പാ​ർ​വ​തി ബസ്; തങ്ങളുടെ ആറു ബസുകളുടെ ഒരു ദിവസത്തെ കളക്ഷൻ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് നൽകും

മ​ട്ട​ന്നൂ​ർ: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​നു സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് ന​ട​ത്തി. കു​ട്ടു​പു​ഴ- മ​ട്ട​ന്നൂ​ർ-​ക​ണ്ണൂ​ർ, മ​ട്ട​ന്നൂ​ർ-​ച​ക്ക​ര​ക്ക​ല്ല്-​ക​ണ്ണൂ​ർ, ക​ണ്ണൂ​ർ-​ഇ​രി​ക്കൂ​ർ, ക​ണ്ണൂ​ർ-​വേ​ങ്ങാ​ട്-​കൂ​ത്തു​പ​റ​മ്പ് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പാ​ർ​വ​തി​യു​ടെ ആ​റ് ബ​സു​ക​ളാ​ണ് ഇ​ന്നു കാ​രു​ണ്യ യാ​ത്ര ന​ട​ത്തി​യ​ത്. ഒ​രു ദി​വ​സം ആ​റു ബ​സു​ക​ളി​ൽ നി​ന്നാ​യി ല​ഭി​ക്കു​ന്ന ക​ള​ക്ഷ​ൻ മു​ഴു​വ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കും. രാ​വി​ലെ മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ച്ച കാ​രു​ണ്യ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​പു​രു​ഷോ​ത്ത​മ​നും വേ​ങ്ങാ​ട് ടൗ​ണി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി ബാ​ല​നും നി​ർ​വ​ഹി​ച്ചു. ത​ല​ശേ​രി എം​വി​ഐ എം.​പി. റി​യാ​സ്, എ.​ബി. പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ക​ണ്ണൂ​രി​ൽ മ​ഴ കു​റ​ഞ്ഞു, ക​ണ്ണീ​രൊ​പ്പാ​ൻ‌ നാ​ടൊ​ന്നി​ച്ച്;  ജി​ല്ല​യി​ൽ ഏ​ഴു ദു​രി​താ​ശ്വാ​സ ക്യാമ്പുക​ളി​ലാ​യി 1398 ആ​ളു​ക​ളാ​ണ് ക​ഴി​യു​ന്ന​ത്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ക​ന​ത്ത​മ​ഴ​യ്ക്ക് ആ​ശ്വാ​സ​മാ​യ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​ത്തു​ട​ങ്ങി. വെ​ള്ള​മി​റ​ങ്ങി​യാ​ലും മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്നും ഒ​റ്റ​യ്ക്കു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​രു​തെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഏ​ഴു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 1398 ആ​ളു​ക​ളാ​ണ് ക​ഴി​യു​ന്ന​ത്. ​ശ​നി​യാ​ഴ്ച വ​രെ 12 ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും നാ​ശം​വി​ത​ച്ച കൊ​ട്ടി​യൂ​ർ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ക്യാ​ന്പു​ക​ളു​ള്ള​ത്.മം​ഗ​ളൂ​രു-​ഷൊ​ർ​ണൂ​ർ റൂ​ട്ടി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു. വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പ​ടെ ഗ​താ​ഗ​തം സാ​ധാ​ര​ണ​നി​ല കൈ​വ​രി​ക്കു​ക​യാ​ണ്. പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​ങ്ങ​ളു​മാ​യി നാ​ടൊ​ന്നി​ക്കു​ന്ന കാ​ഴ്ച​യാ​ണ് എ​ങ്ങും. ഓ​ണാ​ഘോ​ഷ​ങ്ങ​ൾ മാ​റ്റി​വ​ച്ച് ധ​ന​സ​ഹാ​യ​വും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മാ​യി വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കൈ​കോ​ർ​ക്കു​ന്നു. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന​വ​രു​ടെ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യി ആ​ളു​ക​ളെ​ത്തു​ന്ന​തും ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. അ​യ​ൽ​ജി​ല്ല​യാ​യ വ​യ​നാ​ട്ടി​ലേ​ക്കും നി​ര​വ​ധി​പേ​ർ സ​ഹാ​യ​ങ്ങ​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി പോ​കു​ന്നു​ണ്ട്.

Read More

മ​ല​ബാ​റി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു; ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള യ​ശ്വ​ന്ത്പു​ര എ​ക്സ്പ്ര​സും സ​ർ​വീ​സ് തു​ട​ങ്ങി​

ക​ണ്ണൂ​ർ: മം​ഗ​ളൂ​രു-​ഷൊ​ർ​ണൂ​ർ റൂ​ട്ടി​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു. സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച മി​ക്ക ട്രെ​യി​നു​ക​ളും ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ പൂ​ർ​ണ​മാ​യി ഓ​ടി​ത്തു​ട​ങ്ങു​മെ​ന്നാ​ണു വി​വ​രം. ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ-​കോ​യ​ന്പ​ത്തൂ​ർ ഫാ​സ്റ്റ്, പ​ര​ശു​റാം, കു​ർ​ള, മം​ഗ​ള, ചെ​ന്നൈ-​മം​ഗ​ളൂ​രു തു​ട​ങ്ങി​യ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള യ​ശ്വ​ന്ത്പു​ര എ​ക്സ്പ്ര​സും സ​ർ​വീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​ര​ശു​റാം എ​ക്സ്പ്ര​സും കു​ർ​ള എ​ക്സ്പ്ര​സും മം​ഗ​ള എ​ക്സ്പ്ര​സും ഷൊ​ർ​ണൂ​ർ വ​രെ ഓ​ടി​ക്കാ​നാ​ണ് നേ​ര​ത്തെ റെ​യി​ൽ​വേ അ​റി​യി​ച്ച​തെ​ങ്കി​ലും പ​ര​ശു​റാം നാ​ഗ​ർ​കോ​വി​ൽ വ​രെ ത​ന്നെ സ​ർ​വീ​സ് ന​ട​ത്തും. കോ​ഴി​ക്കോ​ട്-​ഷൊ​ർ​ണൂ​ർ റൂ​ട്ടി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ഏ​റെ​ക്കു​റെ സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടു​ണ്ട്. ട്രെ​യി​ൻ ഗ​താ​ഗ​ത സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്ന അ​റി​യി​പ്പ് എ​ത്തി​യ​തോ​ടെ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​നും നേ​ര​ത്തെ എ​ടു​ത്ത ടി​ക്ക​റ്റു​ക​ൾ കാ​ൻ​സ​ൽ ചെ​യ്യാ​നും കൗ​ണ്ട​റു​ക​ളി​ൽ തി​ര​ക്കും ഏ​റി​യി​ട്ടു​ണ്ട്. മ​റ്റു ട്രെ​യി​നു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി കോ​ഴി​ക്കോ​ടി​നും മം​ഗ​ലാ​പു​ര​ത്തി​നും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ സ്പെ​ഷ്യ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഇ​ന്നു…

Read More

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ ജോ​ലി​ക്കു നിര്‍ത്തി പീ​ഡനം: പ്ര​വാ​സി​ക്കും ഭാ​ര്യ​യ്ക്കു​മെ​തി​രേ കേ​സ്

ബ​ദി​യ​ഡു​ക്ക: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ ജോ​ലി​ക്കു നി​ര്‍​ത്തു​ക​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​വാ​സി​ക്കും ഭാ​ര്യ​യ്ക്കു​മെ​തി​രേ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് പോ​ക്സോ നി​യമ​പ്ര​കാ​രം കേ​സെ​ടു​ത്തു. പെ​ൺ​കു​ട്ടി​യെ വീ​ട്ടു ജോ​ലി​ക്കു​നി​ര്‍​ത്തി​യ മാ​താ​വി​നെ​തി​രേ ജു​വ​നൈ​ല്‍ ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ത്തു. അ​ബൂ​ബ​ക്ക​ര്‍(46)​ഭാ​ര്യ സു​ഹ്റാ​ബി (39)എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. പ​തി​മൂന്നു കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ 2015 മു​ത​ലാ​ണ് പ്ര​വാ​സി​യു​ടെ വീ​ട്ടി​ല്‍ ജോ​ലി​ക്കാ​രി​യാ​ക്കി​യ​ത് . ഇ​തി​നി​ട​യി​ല്‍ അ​ബൂബ​ക്ക​ര്‍ വി​ദേ​ശ​ത്തി​നി​ന്നെ​ത്തി പെ​ണ്‍​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ചൈ​ല്‍​ഡ് ലൈ​ന്‍ ബ​ദി​യ​ടു​ക്ക പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സു​ഹ്റാ​ബി പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം​തോ​ന്നി​യ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​നി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് ദ​മ്പ​തി​ക​ളു​ടെ പീ​ഡ​ന വി​വ​രം പു​റ​ത്താ​യ​ത്. പെ​ണ്‍​കു​ട്ടി​യെ ജു​വ​നൈ​ല്‍ ഹോ​മി​ലേ​ക്ക് മാ​റ്റി.

Read More

 അമ്പതു ദിവസം പിന്നിടുമ്പോൾ  ക​ണ്ണൂ​രി​ൽ 213.18 കോ​ടി​യു​ടെ ന​ഷ്‌​ടം; ജില്ലയിൽ 26 ജീവനുകൾ നഷ്ടപ്പെട്ടു;  62 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 1138 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു

ക​ണ്ണൂ​ർ: ജൂ​ൺ 30 മു​ത​ൽ ഇ​ന്ന​ലെ വ​രെ കണ്ണൂർ ജി​ല്ല​യി​ലു​ണ്ടാ​യ ആ​കെ ന​ഷ്‌​ടം 213,17,66,000 രൂ​പ​യാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 62 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 1138 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ഇ​ന്ന​ലെ മാ​ത്രം മൂ​ന്നു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ഏ​ഴു​വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നിട്ടുണ്ട്. ഇ​തു​വ​രെ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക് 2.48 കോ​ടി രൂ​പ​യു​ടെ​യും ഭാ​ഗിക​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക് 5.69 കോ​ടി രൂ​പ​യു​ടെ​യും ന​ഷ്‌​ടം ക​ണ​ക്കാ​ക്കു​ന്നു. 926 ഹെ​ക്‌​ട​ർ സ്ഥ​ല​ത്തെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ചു. തെ​ങ്ങ്, ക​മു​ക്, റ​ബ​ർ, ക​ശു​വ​ണ്ടി, നെ​ല്ല്, കു​രു​മു​ള​ക്, വാ​ഴ തു​ട​ങ്ങി​യ വി​ള​ക​ൾ​ക്കാ​ണ് നാ​ശ​ന​ഷ്‌​ട​മു​ണ്ടാ​യ​ത്. ഇ​തി​ന്‍റെ ന​ഷ്‌​ടം 24,53,66,000 രൂ​പ​യാ​ണ്. ഇ​ന്ന​ലെ മാ​ത്രം 196 ഹെ​ക്‌​ട​ർ സ്ഥ​ല​ത്തെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ചു. ഇ​തി​ന്‍റെ ന​ഷ്‌​ടം മാ​ത്രം 1.47 കോ​ടി​യാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 180, 47,00,000 രൂ​പ​യു​ടെ റോ​ഡു​ക​ൾ തകർന്നു. 26 ജീ​വ​നു​ക​ളാ​ണ് ഇ​തു​വ​രെ പൊ​ലി​ഞ്ഞ​ത്. 23 പേ​ർ​ക്ക്…

Read More

ഭർത്താവിന്‍റെ  അവിഹിത ബന്ധം ചോദ്യം ചെയ്തതിലുളള വൈരാഗ്യം ; കരിക്കോട്ടക്കരി  അധ്യാപികയുടെ കൊലപാതകത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഇ​രി​ട്ടി: ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക എം.​പി. മേ​രി (ലാ​ലി) കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ച​ര​ളി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. മേ​രി​യു​ടെ ഭ​ര്‍​ത്താ​വ് ച​ര​ളി​ലെ പാം​പ്ലാ​നി സാ​ബു (48), കൂ​ട്ടു​പ്ര​തി​ക​ളാ​യ ത​മി​ഴ്‌​നാ​ട് ധ​ര്‍​മ​പു​രി സ്വ​ദേ​ശി​ക​ളാ​യ ര​വി​കു​മാ​ര്‍ (31), എ​ന്‍. ഗ​ണേ​ശ​ന്‍ (27) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ ച​ര​ളി​ലെ​ത്തി​ച്ച​ത്. പ്ര​തി​ക​ള്‍ കൃ​ത്യം ന​ട​ത്തി​യ രീ​തി പോ​ലീ​സി​ന് കാ​ണി​ച്ചു​കൊ​ടു​ത്തു. നാ​ട്ടു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് തെ​ളി​വെ​ടു​പ്പു​സ​മ​യ​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്. ഇ​രി​ട്ടി സി​ഐ രാ​ജീ​വ​ന്‍ വ​ലി​യ​വ​ള​പ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ സ്ഥ​ല​ത്തെ​ത്തി​ച്ച​ത്. ച​ര​ളി​ലെ വീ​ട്ടു​കി​ണ​റ്റി​ല്‍ ക​ഴി​ഞ്ഞ മാ​സം 28ന് ​അ​ര്‍​ധ​രാ​ത്രി​യാ​ണ് മേ​രി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സാ​ബു ത​നി​ക്കൊ​പ്പം ചെ​ങ്ക​ല്‍​പ്പ​ണ​യി​ല്‍ ജോ​ലി​ചെ​യ്തി​ട്ടു​ള്ള ത​മി​ഴ്നാ​ട്ടു​കാ​രാ​യ ര​വി​കു​മാ​റി​ന്‍റെ​യും ഗ​ണേ​ശ​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ കി​ണ​റ്റി​ല്‍ എ​ടു​ത്തി​ട്ട് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കി​ണ​റ്റി​ല്‍ എ​ടു​ത്തി​ട്ട​യു​ട​ൻ മോ​ട്ടോ​റി​ന്‍റെ പൈ​പ്പി​ലൂ​ടെ മു​ക​ളി​ലേ​ക്ക് ക​യ​റി ര​ക്ഷ​പ്പെ​ടാ​ന്‍ അ​ല​റി​വി​ളി​ച്ച മേ​രി​യെ സാ​ബു ക​ത്തി​കൊ​ണ്ട്…

Read More

പ​യ്യ​ന്നൂ​ര്‍ വ​നി​ത പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ  പു​ന​ർ​ജ​നി  ക്യാമ്പി​ലൂ​ടെ തി​രി​ച്ചു പി​ടി​ച്ച​ത് കോ​ടി​യു​ടെ ആ​സ്തി​ക​ൾ ;നാ​ഷ​ണ​ല്‍ സ​ര്‍​വ്വീ​സ് സ്‌​കീം യൂ​ണി​റ്റു​ക​ളു​ടെ പ്രവർത്തനം ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍:​ പ​യ്യ​ന്നൂ​ര്‍ വ​നി​ത പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വ്വീ​സ് സ്‌​കീം യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജ് ക്യാ​മ്പ​സി​ല്‍ ന​ട​ത്തി​യ പു​ന​ര്‍​ജ​നി ക്യാ​മ്പി​ലൂ​ടെ പു​ന​രു​ജീ​വി​പ്പി​ച്ച​ത് ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ആ​സ്തി​ക​ള്‍. ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി മെ​ക്കാ​നി​ക്ക​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ്, ഇ​ല​ക്ട്രോ​ണി​ക്‌​സ് ലാ​ബ്, ഇ​ന്‍​സ്ട്രു​മെ​ന്റേ​ഷ​ന്‍ എ​ൻ​നീ​യ​റി​ങ്ങ് എ​ന്നി​വ​ട​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത നി​ര​വ​ധി യ​ന്ത്ര​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മാ​ക്കി​യാ​ണ് ഈ ​നേ​ട്ടം. കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ തു​രു​മ്പ് പി​ടി​ച്ച മു​ഴു​വ​ന്‍ യ​ന്ത്ര​ങ്ങ​ളും പെ​യി​ന്റ​ടി​ച്ചും ന​വീ​ക​രി​ച്ചും വി​വി​ധ ലാ​ബു​ക​ളി​ലെ​യും വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ളി​ലെ​യും ഡ​സ്കു​ക​​ള​ും അ​ല​മാ​ര​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും വി​മ​ന്‍​സ് ഹോ​സ്റ്റ​ലി​ലെ ഫ​ര്‍​ണി​ച്ച​റു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത് ന​വീ​ക​രി​ച്ചു. നി​ര​വ​ധി ഇ​ന്‍​സി​ലേ​റ്റ​റു​ക​ള്‍, ജ​ന​റേ​റ്റ​ര്‍ എ​ന്നി​വ​യും ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി റി​പ്പ​യ​ര്‍ ചെ​യ്തു.​ത​ക​രാ​റി​ലാ​യ വ​യ​റിം​ഗ്, പ്ലം​ബി​ങ്ങ് സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി​യ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ പു​തി​യ​താ​യി വാ​ഹ​ന പാ​ര്‍​ക്കിം​ഗ് ഷെ​ഡും മാ​ലി​ന്യ​ങ്ങ​ള്‍ ത​രം തി​രി​ച്ച് സം​ഭ​രി​ക്കാ​നു​ള്ള വേ​സ്റ്റ് മെ​റ്റീ​രി​യ​ല്‍ ക​ള​ക്ഷ​ന്‍ സെ​ന്‍റ​റും നി​ര​വ​ധി വേ​സ്റ്റ് ബി​ന്നു​ക​ളും പു​തി​യ​താ​യി നി​ര്‍​മി​ച്ചു. 120…

Read More

ചാ​ല​ക്കു​ടി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്  ക​ണ്ണൂ​രി​ൽ നി​ന്ന് 45 ബോ​ട്ടു​ക​ൾ പുറപ്പെട്ടു

ക​ണ്ണൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത​മേ​ഖ​ല​യാ​യ ചാ​ല​ക്കു​ടി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ക​ണ്ണൂ​രി​ൽ നി​ന്ന് 45 ബോ​ട്ടു​ക​ളു​മാ​യി ലോ​റി​ക​ൾ പു​റ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ട്ടു​ക​ളു​മാ​യി ലോ​റി പു​റ​പ്പെ​ട്ട​ത്. ഇ​ന്നു രാ​വി​ലെ മു​ത​ൽ ബോ​ട്ടു​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. വ​ള​പ​ട്ട​ണം, ത​ല​ശേ​രി, ത​ളി​പ്പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ബോ​ട്ടു​ക​ളാ​ണ് ന​ട​ത്താ​ൻ പു​റ​പ്പെ​ട്ട​ത്. ബോ​ട്ടു​ക​ളു​മാ​യി അ​ഴീ​ക്കോ​ട്, നീ​ർ​ക്ക​ട​വ്, മു​ഴ​പ്പി​ല​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ലോ​റി​ക​ളാ​ണ് പു​റ​പ്പെ​ട്ട​ത്.

Read More

നി​ഫ്റ്റി​ലെ വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച സം​ഭ​വം; അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്തു

ത​ളി​പ്പ​റ​മ്പ്: നി​ഫ്റ്റി​ലെ വി​ദ്യാ​ര്‍​ഥി​നി അ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​യെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം 511, 306 വ​കു​പ്പു​ക​ളാ​ണ് അ​ധ്യാ​പ​ക​ന്‍ ചെ​ന്നൈ സ്വ​ദേ​ശി സെ​ന്തി​ല്‍​കു​മാ​ര്‍ വെ​ങ്കി​ടാ​ച​ല​ത്തി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 11 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് മൂ​ന്നാം വ​ര്‍​ഷം ടെ​ക്സ്റൈ​ല്‍ ഡി​സൈ​ന്‍ വി​ദ്യാ​ര്‍​ഥി​നി​യെ താ​മ​സ​സ്ഥ​ല​ത്ത് അ​മി​ത​മാ​യി ഗു​ളി​ക​ക​ള്‍ ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട​ത്. ഉ​ട​ന്‍ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തി​നാ​ലാ​ണ് പെ​ണ്‍​കു​ട്ടി മ​ര​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. അ​ധ്യാ​പ​ക​ന്‍റെ മാ​ന​സി​ക​പീ​ഡ​നം കാ​ര​ണ​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​തെ​ന്ന് വി​ദ്യാ​ര്‍​ഥി​നി പോ​ലീ​സി​ന് മൊ​ഴി​നി​ല്‍​കി​യി​രു​ന്നു. ഇ​തു​കൂ​ടാ​തെ വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വ് രേ​ഖാ​മൂ​ലം പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ ന​ട​പ​ടി​ക​ള്‍ നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് സി​പി​എ​മ്മി​നെ​യും എ​സ്എ​ഫ്ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളെ​യും പ്ര​കോ​പി​ത​രാ​ക്കി​യി​രു​ന്നു. എ​സ്എ​ഫ് ഐ​യും പ​ട്ടി​ക​ജാ​തി സം​ര​ക്ഷ​ണ സ​മി​തി​യും നി​ഫ്റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും…

Read More