സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: സംസ്ഥാനത്ത് സമീപകാല സംഭവങ്ങളിൽ പോലീസിനുണ്ടായ ദുഷ്പേര് മാറ്റാൻ എല്ലാ പോലീസ് സ്റ്റേഷനിലും പ്രത്യേക ക്ലാസ് സംഘടിപ്പിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവ് നൽകി. കാറ്റിസം ക്ലാസെന്ന പേരിൽ എല്ലാ ചൊവ്വാഴ്ചയും എല്ലാ പോലീസ് സ്റ്റേഷനിലും ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കും. അതാത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒമാരാണ് ക്ലാസെടുക്കുക. രാവിലെ 7.30 മുതൽ 8.30 വരെ ഒരുമണിക്കൂർ ക്ലാസാണ് നൽകുക. ദിനംപ്രതി സ്റ്റേഷൻ പരിധിയിൽ പ്രയോഗിക്കുന്ന വകുപ്പുകളെ കുറിച്ചാണ് പ്രധാനമായും പോലീസുകാരെ ബോധവത്കരിക്കുക. ഇതിനായി തലേദിവസം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ക്ലാസെടുക്കേണ്ട വിഷയത്തെക്കുറിച്ച് അതാത് പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർക്ക് വിവരം നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ക്ലാസ് നൽകുക. പരാതിയുമായി സ്റ്റേഷനിൽ എത്തുന്നവരോടുള്ള പോലീസിന്റെ സമീപനം, പൊതുജനങ്ങളോടുള്ള മനോഭാവം എന്നിവയിൽ കാര്യമായ മാറ്റം വരുത്താൻ ഇത്തരം ക്ലാസുകൾ കൊണ്ട് സാധിക്കുമെന്നാണു കരുതുന്നത്. കൂടാതെ പോലീസ് ഡിപ്പാർട്ടുമെന്റുകളിൽ…
Read MoreCategory: Kannur
യൂണിയന് തീരുമാനം! അന്യസംസ്ഥാന മത്സ്യങ്ങള്‍ക്ക് തളിപ്പറമ്പില്‍ പ്രവേശനമില്ല
തളിപ്പറമ്പ്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡം ലംഘിക്കുന്നു എന്ന് ബോധ്യപ്പെട്ടതിനാല്‍ തളിപ്പറമ്പ് മത്സ്യ മാര്‍ക്കറ്റില്‍ അന്യസംസ്ഥാന മത്സ്യങ്ങളുടെയും വളര്‍ത്ത് മത്സ്യങ്ങളുടെയും വില്പന പൂര്‍ണമായും നിര്‍ത്തലാക്കുന്നു. സ്വതന്ത്ര മത്സ്യവില്പന തൊഴിലാളി യൂണിയന് (എസ്ടിയു) മുനിസിപ്പല്‍ കമ്മിറ്റിയാണ് ഇത്തരത്തില്‍ തീരുമാനമെടുത്തത്. പ്രാദേശികമായി ലഭിക്കുന്ന പുതിയ മത്സ്യങ്ങള്‍ മാത്രമേ വില്ക്കുവാന് അനുവദിക്കുകയുള്ളൂവെന്നും യൂണിയന് തീരുമാനമെടുത്തു. വന്‍കിട കയറ്റുമതി കമ്പനികളിലേക്ക് കൊണ്ടു പോകുന്ന മത്സ്യം ആരോഗ്യ വകുപ്പ് പിടിച്ചെടുത്തിട്ടും കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നയത്തില്‍ യോഗം പ്രതിഷേധിച്ചു. ഇത്തരം കമ്പനികളുടെ പേരുകള്‍ പോലും വെളിപ്പെടുത്താതെ മത്സ്യ വില്പനയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളെ ബാധിക്കുന്ന വിധത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നതിലും യോഗം പ്രതിഷേധിച്ചു. കേരള തീരങ്ങളില്‍ സുലഭമായി ലഭിക്കുന്ന മത്സ്യങ്ങള്‍ ഇപ്പോള്‍ എന്ത് കൊണ്ടാണ് ലഭിക്കാത്തതെന്നും എന്തുകൊണ്ടാണ് അന്യസംസ്ഥാന മേഖലയെ ആശ്രയിക്കേണ്ടി വരുന്നതെന്നും മനസ്സിലാക്കി ശക്തമായ നടപടിയും പൊതുജനത്തിന്…
Read Moreസൗഹൃദം തുടങ്ങിയിട്ട് മൂന്ന് വര്‍ഷം! ഫേസ്ബുക്കിലൂടെ പരിചയം, പീഡനം; വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ഇരിക്കൂറില്‍ അറസ്റ്റില്‍
ശ്രീകണ്ഠപുരം: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട 20 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഇരിക്കൂർ വയക്കാങ്കോട് പൈസായിയിലെ മേനോത്ത് റഫീഖി (23) നെയാണ് ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷ്, എസ്ഐ സി. പ്രകാശൻ എന്നിവർ അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന ഇയാൾ കഴിഞ്ഞ മൂന്ന് വർഷത്തോളമായി യുവതിയുമായി സൗഹൃദത്തിലായിരുന്നതായി പറയുന്നു. തുടർന്ന് നാട്ടിലെത്തിയ ഇയാൾ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി മലപ്പുറത്ത് ഉറൂസിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി കോഴിക്കോട് ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഇന്ന് പുലർച്ചെ ഇരിക്കൂർ ടൗണിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് തലശേരി സിജെഎം കോടതിയിൽ ഹാജരാക്കും.
Read Moreടി.പി വധക്കേസ് പ്രതികളുമായുള്ള മുഖ്യമന്ത്രിയുടെ കൂടികാഴ്ചയ്ക്കെതിരേ കെ.സുരേന്ദ്രൻ; “പെണ്ണുംപിള്ളയുമായി കൂടെ കിടക്കാൻ കഴിയാത്തതൊഴിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ എന്തും നടക്കും’
കണ്ണൂർ: പെണ്ണുംപിള്ളയുമായി കൂടെ കിടക്കാൻ കഴിയാത്തതൊഴിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ എന്തും നടക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായ കെ.സി. രാമചന്ദ്രൻ, ടി.കെ. രജീഷ് എന്നിവരുമായി കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെതിരേയാണ് സമൂഹ മാധ്യമമായ ഫെയ്സ് ബുക്കിലൂടെ സുരേന്ദ്രൻ പ്രതികരിച്ചത്. കെ.സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ: മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ സെൻട്രൽ ജയിലിൽ ടി.പി കേസ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വാർത്തയായി മാധ്യമങ്ങൾ കൊടുത്തിട്ടുണ്ട്. ഇവരുടെ പരോളിനെക്കുറിച്ച് നിവേദനം നൽകാനാണത്രേ പ്രതികൾ പിണറായിയെ കണ്ടത്. മറ്റു തടവുകാരാരും മുഖ്യനെ കണ്ടതായി വാർത്തയുമില്ല. സിപിഎമ്മിനേയും പിണറായി വിജയനേയും അടുത്തറിയുന്നവർക്ക് ഇതൊരു വാർത്തയേ അല്ല. അല്ലെങ്കിൽ തന്നെ ഇവർക്കിനി എന്തു പരോളാണ് കൊടുക്കേണ്ടത്? ഈ പ്രതികൾക്ക് നിയമപരമായി ലഭിക്കേണ്ടതിനേക്കാൾ…
Read More‘തീക്കട്ട’യില്‍ അരിച്ച ഉറുമ്പിനെക്കുറിച്ച് സൂചന; കൊളവല്ലൂർ എസ്ഐയുടെ വീട്ടിലെ മോഷണം: പ്രതി ഉടന്‍ പിടിയിലാകും
തലശേരി: തുറന്നിട്ട വീട്ടിലെ അലമാരയില്‍ നിന്നും രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി ടൗൺ എസ്ഐ എം. അനില്‍ രാഷ്ട്രദീപികയോട് പറഞ്ഞു. പ്രദേശവാസികളായ ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലാണുള്ളത്. നിരവധി പേരെ പോലീസ് ഇതിനകം ചോദ്യം ചെയ്ത് കഴിഞ്ഞു. ജൂൺ 23 ന് പുലര്‍ച്ചെ ആറിനും 6.30 നും ഇടയ്ക്ക് കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ പെരുന്താറ്റിലെ സംഗീതില്‍ വിനോദ്കുമാറിന്റെ ഭാര്യ സുഭാഷിണിയുടെ അഞ്ചര പവന്റെ താലിമാലയും വളകളും മോതിരവും ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങളാണ് വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടത്. വിനോദ്കുമാര്‍ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലാണുണ്ടായിരുന്ന സമയത്താണ് കവര്‍ച്ച നടന്നത്. രാവിലെ വീടിന്റെ വാതില്‍ തുറന്ന ശേഷം വീട്ടമ്മ അടുക്കളയിൽ ചായ ഇടാന്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന…
Read Moreപരീക്ഷയ്ക്കെത്തിയ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതിയായ അധ്യാപകന് മുന്‍കൂര്‍ ജാമ്യത്തിന്
തലശേരി: സേ പരീക്ഷക്കെത്തിയ പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകന് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹർജി ഫയല്‍ ചെയ്തു. ചൊക്ലി പന്ന്യന്നൂര്‍ സ്വദേശിയാണ് മുന്‍കൂര്‍ ജാമ്യഹർജി ഫയല്‍ ചെയ്തത്. കേസ് നാളെ കോടതി പരിഗണിക്കും. ഇതിനിടെ പ്രതിയെ തേടി തലശേരി പോലീസ് ഇന്ന് ചെന്നൈയിലേക്ക് തിരിക്കും. കഴിഞ്ഞ ദിവസം പ്രതിയ്ക്കായി പോലീസ് പ്രതിയുടെ വീട്ടിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ മാസം 14 നാണ് കേസിനാസ്പദമായ സംഭവം. അധ്യാപകനില്‍ നിന്നും ദുരനുഭവം ഏറ്റുവാങ്ങേണ്ടി വന്ന പെണ്‍കുട്ടി വിവരം വീട്ടിലറിയിക്കുകയും ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍ പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസിന് കൈമാറുകയും ടൗണ്‍ പോലീസ് പോക്സോ പ്രകാരം കേസെടുക്കുകയുമായിരുന്നു.
Read Moreമട്ടന്നൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം: അക്രമികളുടെ സിസിടിവി ദൃശ്യം ലഭിച്ചു; ഒൻപത് ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു
മട്ടന്നൂർ: ബൈക്കിലെത്തിയ സംഘം കാർ തകർത്തു നാലു സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒൻപത് ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 3.15 ഓടെ മട്ടന്നൂർ -ഇരിട്ടി റോഡിൽ പഴയ മദ്യഷോപ്പിനു സമീപത്തുണ്ടായ സംഭവത്തിൽ കൈയ്ക്കും വയറിനും വെട്ടേറ്റ പുലിയങ്ങോട്, ഇടവേലിക്കൽ സ്വദേശികളായ പി. ലനീഷ് (32), പി. ലതീഷ് (28), ടി.ആർ.സായൂഷ് (34), എൻ.ശരത്ത് (28) എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ലനീഷ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും മറ്റുള്ളവർ കണ്ണൂർ എകെജി ആശുപത്രിയിലും ചികിൽസയിലാണ്. പരിക്കേറ്റവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചതിനു ശേഷം അക്രമികളിൽ നാലുപേർ ഒരു ബൈക്കിൽ കയറി പോകുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. സിപിഎം പ്രവർത്തകർ ഇരിട്ടി ഭാഗത്തു നിന്നു മട്ടന്നൂർ ടൗണിലേക്ക് വരുന്നതിനിടെ ബൈക്കിലെത്തിയ സംഘം കാറിനു കുറുകെ…
Read Moreജനങ്ങൾ ഉള്ളിടത്തു വികസനം നടപ്പിലാക്കുക എന്നതാണു സർക്കാറിന്റെ പ്രഖ്യാപിത നയം: മന്ത്രി ജി. സുധാകരൻ
പെരുന്പടവ്: ജനങ്ങൾ ഉള്ളിടത്തു വികസനം നടപ്പിലാക്കുക എന്നതാണു സർക്കാറിന്റെ പ്രഖ്യാപിത നയമെന്നു മന്ത്രി ജി. സുധാകരൻ. കക്കറയിൽ വെള്ളോറ -കക്കറ- കടുക്കാരംമുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഭിവൃദ്ധിപ്പെടുത്തുന്നത്. സ്വാതന്ത്ര്യലബ്ദിക്കുശേഷം കഴിഞ്ഞ 70 വർഷം കൊണ്ടു പയ്യന്നൂർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിൽ ചെലവഴിച്ചതിന്റെ ഇരട്ടിതുക ഈവർഷം നീക്കിവച്ചിട്ടുണ്ടെന്നും മലയോര ഹൈവേയ്ക്കു 233 കോടി ഉൾപ്പെടെ 1050 കോടി രൂപ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് വകയിരുത്തിയതായി മന്ത്രി പറഞ്ഞു. പയ്യന്നൂർ നിയോജക മണ്ഡലത്തിലെ എരമം-കുറ്റൂർ, പെരിങ്ങോം-വയക്കര പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രസ്തുത റോഡിന് 2465 ലക്ഷം രൂപയാണു വകയിരുത്തിയിരിക്കുന്നത്. 18 മാസം കൊണ്ടു പണി പൂർത്തീകരിക്കേണ്ട റോഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡാണു ടെൻഡർ ചെയ്ത് കരാർ എടുത്തിരിക്കുന്നത്. 11.215 കിലോമീറ്റർ ദൂരമുള്ള റോഡ്…
Read Moreഅപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ച് ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; സംഭവമറിഞ്ഞെത്തിയ പരിക്കേറ്റയാളുടെ സുഹൃത്തുക്കള്‍ വിജയനെ മർദിക്കുകയായിരുന്നു; എട്ടുപേർക്കെതിരേ കേസ്
തളിപ്പറമ്പ്: അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ടുപേർക്കെതിരേ കേസെടുത്തു. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ അരിയിലെ മഠത്തില്‍ വളപ്പില്‍ കൃഷ്ണനെ(45) ഇന്നലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരം ആറോടെയാണ് സംഭവം. അരിയിലെ വീട്ടിലേക്ക് പോവുകയായിരുന്ന കൃഷ്ണന് പുളിമ്പറമ്പിലെ പഴയ ഹരിഹര്‍ ടാക്കീസിനു സമീപമെത്തിയപ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ കൃഷ്ണന്റെ ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓട്ടോറിക്ഷയിലിടിച്ച് തെറിച്ചുവീഴുകയായിരുന്നത്രെ. ഉടന്‍ തന്നെ കൃഷ്ണന് ഇയാളെ തന്റെ ഓട്ടോയില്‍ കയറ്റി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കാറില്‍ എത്തിയ പരിക്കേറ്റയാളുടെ സുഹൃത്തുക്കള്‍ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് കൃഷ്ണനോട് സംഘം ആശുപത്രിക്ക് മുമ്പിലുണ്ടായിരുന്ന കാറില്‍ കയറുവാന്‍ ആവശ്യപ്പെട്ടു. തനിക്ക് വീട്ടിലേക്ക് ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ അറിയിക്കണമെന്ന് കൃഷ്ണന് സംഘത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതിനു സമ്മതിക്കാതെ കൃഷ്ണനെ ബലമായി കാറിലേക്ക് വലിച്ച് കയറ്റാന്‍…
Read Moreറിട്ട.ഡെപ്യൂട്ടി സഹകരണരജി സ്ട്രാറുടെ മരണം, സ്വത്ത് തട്ടിയെടുക്കല്‍; കൂട്ടുപങ്കാളികളെ പ്രതിചേര്‍ക്കാന്‍ പോലീസ് നിയമോപദേശം തേടി
പയ്യന്നൂര്‍: തിരുവനന്തപുരത്തെ മുന്‍ റിട്ട.ഡെപ്യൂട്ടി സഹകരണ രജിസ്ട്രാര്‍ തളിപ്പറമ്പ് തൃച്ചംമ്പരത്തെ പി.ബാലകൃഷ്ണന്റെ മരണവും സ്വത്ത് തട്ടിയെടുക്കലുമായി ബന്ധപ്പെട്ട സംഭവത്തില്‍ പോലീസ് നിയമോപദേശം തേടി. തൃശൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം പൂര്ത്തീകരണത്തിലെത്തിയതിനെ തുടര്‍ന്നാണ് പരേതന്റെ സ്വത്ത് തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ടവരെകൂടി പ്രതിചേര്‍ക്കാന്‍ പയ്യന്നൂര്‍ പോലീസ് നടപടികളാരംഭിച്ചത്. ഇതിനായി കേസന്വേഷണ ചുമതലയുള്ള സ്റ്റേഷന് എസ്എച്ച്ഒ കെ.വിനോദ്കുമാര്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. കൃത്രിമ വിവാഹ ഫോട്ടോയും വിവാഹ സര്‍ട്ടിഫിക്കറ്റുൾപ്പെടെ മറ്റു കൃത്രിമ രേഖകള്‍ നിര്‍മിച്ച് നല്കിയവര്, വ്യാജ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് നല്കിയ വില്ലേജ് ഓഫീസര്‍, ബാലകൃഷ്ണന്റെ വിധവയെന്ന പേരില്‍ പെന്ഷന് തരപ്പെടുത്തി സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയവര്‍, ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നതിന് കൂട്ടുനിന്നവര്‍, ബാലകൃഷ്ണന്റെ സ്ഥലത്തെ ലക്ഷങ്ങള്‍ വിലമതിക്കുന്ന തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയവര്‍ എന്നിവരെ…
Read More