കണ്ണൂരിൽ ബിജെപി ഓഫീസിന് തീവച്ചു; പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി

കണ്ണൂർ: മാഹിക്ക് സമീപം പള്ളൂരിൽ ബിജെപി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ഓഫീസ് കെട്ടിടത്തിന് അക്രമി സംഘം തീവച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പും അക്രമി സംഘം അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി പ്രാദേശിക നേതാക്കൾ ആരോപിച്ചു.

തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്‍റെ വിലാപയാത്രയ്ക്കെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത് പോലീസ് സംഘം ക്യാന്പ് ചെയ്യുന്നുണ്ട്.

Related posts