​കണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ  മ​ല​യോ​ര മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ച്ച് കെ​എ​സ്ആ​ർ​ടി​സി മം​ഗ​ളൂ​രു സ​ർ​വീ​സ്

പെ​രു​മ്പ​ട​വ്: ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​യെ ബ​ന്ധി​പ്പി​ച്ച് കെ​എ​സ്ആ​ർ​ടി​സി മം​ഗ​ളൂ​രു സ​ർ​വീ​സ് ആ​രം​ഭി​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ൽ കൂ​ടി മം​ഗ​ളൂ​രു​വി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നാ​ട്ടു​കാ​ർ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ച​പ്പാ​ര​പ്പ​ട​വ്, എ​ട​ക്കോം, ത​ല​വി​ൽ, പെ​രു​മ്പ​ട​വ്, പ​ച്ചാ​ണി, തി​മി​രി, ചെ​റു​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​പാ​രി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. ജ​യിം​സ് മാ​ത്യു എം​എ​ൽ​എ ഇ​ട​പെ​ട്ടാ​ണ് ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സ് അ​നു​വ​ദി​ച്ച​ത്.

ച​പ്പാ​ര​പ്പ​ട​വി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​മൈ​മൂ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ.​സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രു​മ്പ​ട​വി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗം എ​ര​മം -കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ​ത്യ​ഭാ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​പി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ജോ​സ​ഫ് കോ​ട്ട​ത്ത​റ, ടി.​വി.​അ​നീ​ഷ്, മ​ല​യോ​ര ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ൺ​വീ​ന​ർ എം.​വി.​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​യിം​സ് മാ​ത്യു എം​എ​ൽ​എ,കെ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​ർ ടി.​കെ.​രാ​ജ​ൻ എ​ന്നി​വ​രെ യോ​ഗം അ​നു​മോ​ദി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ൽ നി​ന്ന് പു​ല​ർ​ച്ചെ 5.40 ​ന് പു​റ​പ്പെ​ട്ട് 8.40 ന് ​ബ​സ് ക​ണ്ണൂ​രെ​ത്തും. തു​ട​ർ​ന്ന് 9.20 ത​ളി​പ്പ​റ​മ്പ്,10 ന് ​പെ​രു​മ്പ​ട​വ്, ചെ​റു​പു​ഴ, ഭീ​മ​ന​ടി, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ർ​ഗോ​ഡ് വ​ഴി വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ബ​സ് മം​ഗ​ളൂ​രു​വി​ൽ എ​ത്തു​ക. ഈ ​മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള ആ​ദ്യ അ​ന്ത​ർ സം​സ്ഥാ​ന ബ​സ് സ​ർ​വീ​സ് ആ​ണി​ത്.

Related posts