കണ്ണൂർ: എടക്കാട്, ചക്കരക്കൽ മേഖലകളിൽ നാട്ടുകാരുടെ ഉറക്കംകെടുത്തിയ ” ബ്ലാക്ക്മാൻ’ അറസ്റ്റിൽ. തഞ്ചാവൂർ സ്വദേശി രാജപ്പനെ (33) യാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. രണ്ടുമാസത്തിനിടെ എടക്കാട് പോലീസ് സ്റ്റേഷനിലും വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിലും രണ്ടു വീതവും കൊയിലാണ്ടി സ്റ്റേഷനിൽ നാലും കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തളിപ്പറന്പ്, തലശേരി, ചക്കരക്കൽ സ്റ്റേഷനുകളിലെ മോഷണ കേസുകളിലും ഇയാൾ പ്രതിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അർധരാത്രി വീടുകളുടെ പിൻഭാഗത്തെ ഗ്രിൽസും വാതിലും തുറന്ന് മോഷണം നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. 2008ൽ തലശേരി പോലീസിന്റെ പിടിയിലായിരുന്നു. 18 കേസുകളാണ് അന്ന് ഉണ്ടായിരുന്നത്. ഈ കേസുകളിലെ ശിക്ഷകഴിഞ്ഞ് കഴിഞ്ഞ ജനുവരി 27ന് പുറത്തിറങ്ങിയ രാജപ്പൻ വീണ്ടും മോഷണം തുടരുകയായിരുന്നു. ആമയെ പിടിക്കാൻ എന്ന വ്യാജേനയാണ് ഇയാൾ സന്ധ്യാസമയങ്ങളിൽ വീടുകളുടെ പരിസരത്ത് എത്തുന്നത്. വീടുകളിലെ സാഹചര്യങ്ങൾ നോക്കിവച്ചശേഷം അർധരാത്രിയോടെ…
Read MoreCategory: Kannur
ശ്യാമപ്രസാദ് വധം: അഞ്ചു പ്രതികൾക്കെതിരെയുള്ള കേസ് തലശേരി സെഷൻസ് കോടതിയിലേക്കു മാറ്റി
കൂത്തുപറമ്പ്: കണ്ണവം ആലപ്പറമ്പിലെ ആർ എസ് എസ് പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ റിമാന്‍ഡിൽ കഴിയുന്ന അഞ്ചു പ്രതികൾക്കെതിരെയുള്ള കേസ് കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തുടർ വിചാരണ നടപടികൾക്കായി തലശേരി സെഷൻസ് കോടതിയിലേക്കു മാറ്റി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മുഹമ്മദ് ഷഹീം, പി.വി.മുഹമ്മദ്, എ.എച്ച്.സലീം, സമീർ, ഫൈസൽ എന്നീ പ്രതികൾക്കെതിരെയുള്ള കേസാണ് ഇന്നു രാവിലെ സെഷൻസ് കോടതിയിലേക്കു മാറ്റിയത്. കേസന്വേഷണം നടത്തിയ പേരാവൂർ സി.ഐ.എ.കുട്ടികൃഷ്ണൻ കഴിഞ്ഞ മാസം 13ന് ഈ കേസിൽ കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ചുമതലയുള്ള കണ്ണൂർ ജുഡീഷ്യൽ മജിസ്ടേട്ട് കോടതി (ഒന്ന് ) യിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ ഗൂഢാലോചന കുറ്റത്തിലുൾപ്പെടുന്ന പ്രതികൾ ഇനിയും പിടിയിലാകാനുണ്ട്. അതിനാൽ കേസിൽ അന്വേഷണം തുടരുന്നുണ്ട്. ഗൂഢാലോചനാ കുറ്റം ഉൾപ്പെടുന്ന പ്രതികൾക്കെതിരെയുള്ള കുറ്റപത്രം പിന്നീട് സമർപ്പിക്കും. കേസിൽ ആയിരം പേജുള്ള…
Read Moreസൃഷ്ടികൾ വിറ്റ് സുരേന്ദ്രൻ കൂക്കാനം സിനിമ ഒരുക്കുന്നു ; കുന്നും വയലും നായികാ നായകൻമാരാവും
പിലിക്കോട്: കുന്നും വയലും നായികാ നായകൻമാരാവുന്ന ’പോത്’ എന്ന പരിസ്ഥിതി സിനിമ ശിൽപി സുരേന്ദ്രൻ കൂക്കാനം ഒരുക്കുന്നു. ദൃശ്യകലയിലൂടെ സാമൂഹിക പാരിസ്ഥിതിക പ്രശ്നങ്ങളെ അനാവരണം ചെയ്യുന്ന ഒരു പരിസ്ഥിതി ചിത്രമാണിത്. അല കേരളത്തിന്റെ ബാനറിലാണ് സിനിമ നിർമിക്കുക. സുരേന്ദ്രൻ കൂക്കാനമാണ് ഇതിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. പുതുമുഖം ശരത് സുരേന്ദ്രൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേന്ദ്രൻ കൂക്കാനത്തിന്റെ ശില്പങ്ങളും ചിത്രങ്ങളും കൈമാറിക്കിട്ടുന്ന തുകയാണ് ഈ ചിത്രത്തിന്റെ നിർമാണത്തിനുപയോഗിക്കുന്നത്. അതിനായി കേരളത്തിലെ ചില നഗരങ്ങളിലും ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും ഗൾഫ് നാടുകളിലും സുരേന്ദ്രന്റെ ചിത്ര പ്രദർശനങ്ങൾ സംഘടിപ്പിക്കും. ചിത്ര കൈമാറ്റത്തിന്റെ ഒൗപചാരികമായ തുടക്കം സംസ്ഥാന സിനിമാ അവാർഡ് ജേതാവ് ഇന്ദ്രൻസ് നാളെ രാവിലെ പത്തിന് കാസർഗോഡ് പ്രസ് ക്ലബ്ബിൽ നിർവഹിക്കും.
Read Moreപട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയുടെ മാലപൊട്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; ഒപ്പം ഉണ്ടായിരുന്ന യുവതിക്കായി പോലീസ് അന്വേഷണം തുടങ്ങി
കണ്ണൂർ: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥയുടെ സ്വർണമാല പൊട്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൂടെയുണ്ടായിരുന്ന സ്ത്രീക്കായി അന്വേഷണം ഊർജിതമാക്കി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിനു സമീപം പാറമ്മൽ വീട്ടിൽ കുഞ്ഞനന്തന്റെ ഭാര്യ വിജയലക്ഷ്മിയുടെ (58) സ്വർണമാല പൊട്ടിച്ച സംഭവത്തിൽ പള്ളിക്കുന്ന് ചന്ദ്രോത്ത് ഹൗസിൽ ലജിത്ത് (36) നെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന മുപ്പതു വയസ് തോന്നിക്കുന്ന യുവതിക്കായി അന്വേഷണം ഊർജിതമാക്കി. ഇന്നലെ ഉച്ചയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ ഇരുവരും വിജയലക്ഷ്മിയുടെ കഴുത്തിൽ നിന്ന് ഒന്നേകാൽ പവൻ മാല പൊട്ടിക്കുകയും മുഖത്ത് അടിക്കുകയുമായിരുന്നു. പിടിവലിക്കിടയിൽ മാലയുടെ ഒരുഭാഗം വിജയലക്ഷ്മിക്ക് കിട്ടിയിരുന്നു.
Read Moreനാലംഗ കുടുംബത്തിന്റെ മരണം; നടുക്കം വിട്ടുമാറാതെ അഡൂർ ഗ്രാമം; ഭാര്യയോടും മക്കളോടും ഏറെ സ്നേഹം പുലർത്തിയിരുന്നു രാധാകൃഷ്ണൻ എന്തിനിങ്ങനെ ചെയ്തു?
മുള്ളേരിയ: ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള നാലു പേരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടത്തിനു പരിയാരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.അഡൂർ എടപ്പറന്പയിലെ രാധാകൃഷ്ണൻ (40), ഭാര്യ പ്രസീത(31), മക്കളായ ശബരീനാഥ്(13) കാശിനാഥ് (5) എന്നിവരെയാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ രാധാകൃഷ്ണൻ സാന്പത്തികമായി വളരെ പ്രയാസങ്ങൾ അനുഭവിച്ചുവന്നതായി അയൽവാസികൾ പറയുന്നു. അതേസമയം ഭാര്യയോടും മക്കളോടും ഏറെ സ്നേഹം പുലർത്തിയിരുന്ന രാധാകൃഷ്ണൻ എന്തിനാണീ കടുംകൈ ചെയ്തതെന്നതാണ് നാട്ടുകാർ ചോദിക്കുന്നത്. അരും കൃത്യത്തിന്റെ ഞെട്ടലിലാണ് അതിർത്തി ഗ്രാമമായ അഡൂർ. രാധാകൃഷ്ണൻ ഇന്നലെ വൈകുന്നേരം ആറോടെ തന്റെ ഒറ്റ മുറിയുള്ള കൊച്ചു വീട്ടിലെത്തിയതിനു ശേഷം ഏറെ സന്തോഷവാനായിരുന്നെന്നും അയൽവാസികൾ പറഞ്ഞു. പിന്നീട് രാത്രി എട്ടായിട്ടും വീടിനുള്ളിൽ വെളിച്ചം കാണാത്തതിനെതുടർന്ന് സ്ഥിരമായി വീട്ടിലെത്താറുള്ള രാധാകൃഷ്ണന്റെ സുഹൃത്ത് അന്വേഷിച്ചെത്തിയപ്പോൾ ഒറ്റ മുറിയുള്ള വീടിനുള്ളിൽ നാലു പേരെയും…
Read Moreനാട്ടുകാരുടെ ഉറക്കം കെടുത്തിയ ‘ബ്ലാക്ക്മാൻ’ പോലീസ് വലയിൽ; പിടിയിലായ തമിഴ്നാട്ടുകാരന്റെ പ്രവൃത്തികൾ ഞെട്ടിക്കുന്നത്
കാടാച്ചിറ: എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നാളുകളായി ജനങ്ങളുടെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാൻ വലയിൽ. കാടാച്ചിറ, ആഡൂർപാലം, മന്പറം, കോട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മുപ്പതോളം വീടുകളിൽ രാത്രികാലങ്ങളിൽ അടിവസ്ത്രം മാത്രം ധരിച്ച് കവർച്ച നടത്തുന്നത് പതിവാക്കിയ യുവാവിനെ ആണ് പോലീസ് വലയിലാക്കിയത്. മോഷണം പതിവായതിനെ തുടർന്ന് കഴിഞ്ഞദിവസം ഇയാൾ ജനങ്ങളിൽ ഭീതിവളർത്തിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ അരക്കിലോമീറ്റർ പരിധിയിൽ മന്പറം, കോട്ടം പ്രദേശത്ത് മാത്രം 15 വീടുകളിൽ തുടർച്ചയായി കവർച്ച നടന്നിരുന്നു. കാടാച്ചിറ ഭാഗത്തും ഇതേരീതിയിൽ മോഷണം തുടർന്നിരുന്നു. ഇതിനിടയിലാണ് തമിഴ്നാട് സ്വദേശിയായ ഇയാൾ ഇന്നലെ പോലീസിന്റെ വലയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഒന്നിനു രാത്രി പെരളശേരി കോട്ടം എൽപി സ്കൂളിൽ മുന്നൂറോളം പേരടങ്ങുന്ന നാട്ടുകാരുടെ യോഗം ചേർന്നിരുന്നു. ഇതേതുടർന്ന് യുവാക്കളും പോലീസും വിവിധ സ്ക്വാഡുകളിലായി പ്രവർത്തിച്ചുവരികയായിരുന്നു. കമുക് ചുമന്നാണ് ഇയാൾ…
Read Moreമട്ടന്നൂരിൽ ബിജെപി അനുഭാവിയുടെ വീട്ടുവരാന്തയിൽ റീത്ത്; . മുല്ലപൂവും തുണിയും കൊണ്ടുണ്ടാക്കിയ റീത്ത് വാഴ ഇലയിലാണ് കാണപ്പെട്ടത്
മട്ടന്നൂർ: അയ്യല്ലൂരിൽ ബിജെപി അനുഭാവിയുടെ വീട്ടുവരാന്തയിൽ റീത്തു വച്ചു. കെഎസ്ആർടിസി ഡ്രൈവറായ ശിവപുരം ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ എൻ. സുധീറിന്റെ വീട്ടു വരാന്തയിലാണ് റീത്തു കാണപ്പെട്ടത്. മുല്ലപൂവും തുണിയും കൊണ്ടുണ്ടാക്കിയ റീത്ത് വാഴ ഇലയിലാണു വച്ചത്. സുധീർ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. രാവിലെ ആറോടെ വീട്ടുകാർ ഉണർന്നപ്പോഴാണു റീത്ത് കാണ്ടത്. വിവരമറിയിച്ചതിനെ തുടർന്നു മട്ടന്നൂർ പോലീസ് വീട്ടിലെത്തി റീത്ത് നീക്കം ചെയ്തു. സമാധാനം നില നിൽക്കുന്ന പ്രദേശത്തു സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്ലെന്നും പോലീസ് സംഭവം ഗൗരവത്തോടെ കാണണമെന്നും ബിജെപി മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് രാജൻ പുതുക്കുടി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Read Moreഅഞ്ച് ദിവസമായി കടലിൽ കുടുങ്ങിയ മൽസ്യതൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പോലീസ്
തൃക്കരിപ്പൂർ: കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ കോസ്റ്റൽ പോലീസിന്റെ സഹകരണത്തോടെ കരക്കെത്തിച്ചു. നീലേശ്വരം അഴിമുഖത്തിന് 90 കിലോമീറ്റർ ദൂരത്തിൽ ബോട്ടിന്റെ യന്ത്രത്തകരാർ മൂലം അഞ്ച് ദിവസമായി കടലിൽ കുടുങ്ങിയ 12 മൽസ്യതൊഴിലാളി കളെയാണ് ഫിഷറീസിന്റെ റസ്ക്യു വിഭാഗവും തീരദേശ പോലീസും ഇന്നലെ വൈകിട്ടോടെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചത്. എറണാകുളം രജിസ്ട്രേഷനുള്ള ഐഎൻഡി കഐൽ 04 എംഎം 2199 അൽ അമീൻ എന്ന ബോട്ടിനെയാണ് കരക്കെത്തിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി.വി. സതീശൻ, തൃക്കരിപ്പൂർ കോസ്റ്റൽ സിഐ പി. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫിഷറീസ് റസ്ക്യു ഗാർഡ് കെ. മനു, പി. ധനീഷ്, ്രെഡെവർമാരായ നാരായണൻ, കണ്ണൻ, സിവിൽ പോലീസ് ഓഫീസർ എം. ഉണ്ണിരാജൻ എന്നിവർ ചേർന്നാണ് ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തൊഴിലാളികളെ രക്ഷപെടുത്തി നീലേശ്വരം അഴിമുഖത്ത് എത്തിച്ചത്.
Read Moreമദ്യപിച്ചെന്ന് ആരോപിച്ച് അറസ്റ്റു ചെയ്തയാളെ മർദിക്കുന്നതിനിടെ പ്രതിയുടെ വാച്ച് ശരീരത്തില്‍ തട്ടി എസ്ഐക്ക് പരിക്കേറ്റു; ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പോലീസ് കേസ്
തളിപ്പറമ്പ്: സ്റ്റേഷനില്‍വെച്ച് പ്രതിയെ മര്‍ദിക്കുന്നതിനിടയില്‍ പ്രതിയുടെ വാച്ച് ശരീരത്തില്കൊണ്ട് എസ്ഐക്ക് പരിക്കേറ്റു. പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസ്. ഇന്നലെ രാത്രി ഹൈവേ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച വായാട്ടെ പാലക്കോടന്‍ നൗഷാദിനെ (40) എസ്ഐ മര്‍ദിച്ചതായാണ് പരാതി. സ്റ്റേഷനിലെത്തിച്ച നൗഷാദ് മദ്യപിച്ചതായി ആരോപിച്ച് എസ്ഐ മര്‍ദിച്ചതായാണ് ആരോപണം. എന്നാല്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഡ്രൈവറായി ജോലിനോക്കുന്ന നൗഷാദിന് മദ്യപാനശീലം ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നൗഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തളിപ്പറമ്പ് എസ്ഐക്കെതിരേ പൊതുസമൂഹത്തില്‍ പരാതികള്‍ വ്യാപകമാകുന്നതിനെതിരെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു.
Read Moreനിക്ഷേപകരില്‍ നിന്നു കോടികൾ തട്ടിയ കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍; സിഗ്സ്ടെക് മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്
തളിപ്പറമ്പ്: ആയിരത്തിലേറെ നിക്ഷേപകരില്‍ നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ സ്വകാര്യ ധനകാര്യ സ്ഥാപന നടത്തിപ്പുകാരായ രണ്ടുപേര്‍ അറസ്റ്റില്‍. ഉടമ ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍. തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന സിഗ്സ്ടെക് മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള പാലക്കാട് സ്വദേശിയും പുഴക്കുളങ്ങര ഗൗരീശങ്കരത്തില്‍ താമസക്കാരനുമായ എസ്.സുരേഷ്ബാബു (47), കാസര്‍ഗോഡ് കളനാട് വിഷ്ണുലീലയിലെ കുഞ്ഞിച്ചന്തു മേലത്ത് (42) എന്നിവരെയാണ് ഇന്നലെ ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. 15 വര്‍ഷമായി ചിറവക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ ഉടമ കോട്ടയം സ്വദേശിയായ കെ.എന്‍.രാജീവ് എന്നതാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ആയിക്കണക്കിനാളുകളുടെ നിക്ഷേപം സ്വീകരിച്ചത്. അഞ്ചുവര്‍ഷം കൊണ്ടു പണം ഇരട്ടിക്കും. ഒരു ലക്ഷം രൂപയ്ക്കു പ്രതിമാസം 10,000 രൂപ പലിശ എന്നീ മോഹന വാഗ്ദാനങ്ങളില്‍ മയങ്ങിയാണു നിരവധി പേര് നിക്ഷേപം നടത്തിയത്. കോടികള്‍ തന്നെ നിക്ഷേപിച്ചവരുണ്ടെന്നു പോലീസ്…
Read More