മൈസൂരു: മൈസൂരു വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കണ്ണൂർ, പാലക്കാട് സ്വദേശികളാണ് മരിച്ച രണ്ട് മലയാളികൾ. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്. മരിച്ച കണ്ണൂർ സ്വദേശി തളിപ്പറന്പ് പട്ടുവത്തെ കാവുങ്കല്‍ കെ.വി.വിനോദ് (42) ആണ്. മരിച്ച പാലക്കാട് സ്വദേശി ഹിലർ ആണെന്നാണ് ലഭ്യമായ വിവരം. മരിച്ച മൂന്നാമനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. നിരവധിപേർക്കു പരിക്കേറ്റു. വൃന്ദാവന്‍ ഗാര്‍ഡനില്‍ ഷോ നടക്കുന്നതിനിടയില്‍ പെട്ടെന്നു കാറ്റും മഴയും വന്നതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിക്കുന്ന വിനോദിന്റെ മൃതദേഹം രാത്രിയോടെ കാവുങ്കല്‍ പൊതുശ്മശാനത്തില്‍ സംസ്ക്കരിക്കും. പരേതനായ കുഞ്ഞമ്പു-സരസ്വതി ദമ്പതികളുടെ മകനായ വിനോദ് അവിവാഹിതനാണ്. സഹോദരങ്ങള്‍: ദിനേശന് (ക്ലാസിക് സിനിമ), സുരേഷ് (ഫോട്ടോഗ്രാഫര്‍), ഉമേഷ് (ഡ്രൈവര്‍), അനിത. സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തിവിനോദിന്റെ ആകസ്മിക മരണം തളിപ്പറമ്പ്: ആഹ്ലാദത്തിനിടയില്‍ കടന്നുവന്ന ആപത്ത് “കാറ്റാടി…
Read MoreCategory: Kannur
“കാട്ടുതീ’ പുതിയ ലക്കം പുറത്തിറങ്ങി; മധുവിന്റെ കൊലപാതകത്തിനെതിരേ രൂക്ഷ പ്രതികരണവുമായി മാവോയിസ്റ്റ് പ്രസിദ്ധീകരണം വീണ്ടും
ഇരിട്ടി: ആദിവാസി യുവാവായ മധുവിന്റെ കൊലപാതകത്തിനെതിരേ രൂക്ഷ പ്രതികരണവുമായി മാവോയിസ്റ്റ് പ്രസിദ്ധീകരണമായ “കാട്ടുതീ’ വീണ്ടും പുറത്തിറങ്ങി. പുതിയ ചെക്യേരി കോളനിയിലെ ഇ.പി. ജയരാജന് എംഎല്‍എയുടെ സന്ദര്‍ശനത്തെ വിമർശിച്ച പുതിയ ലക്കത്തിൽ കെ. പാനൂരിന് ആദരാഞ്ജലികള്‍ അർപ്പിച്ചുള്ള ലേഖനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടക്കാലത്തു നിലച്ചുപോയ “കാട്ടുതീ’യാണു വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങിയത്. സര്‍ക്കാരിനും ഭരണകൂടത്തിനും രുക്ഷ വിമര്‍ശനമുള്ള ലേഖനത്തില്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം ചെറുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഫാമിലുള്‍പ്പെടെ ആദിവാസി കോളനികളും കേരള – കര്‍ണാടക വനാതിര്‍ത്തി കേന്ദ്രീകരിച്ചും മാവോയിസ്റ്റ് പ്രവര്‍ത്തനം സജീവമാണ്.
Read Moreഉറങ്ങിക്കിടക്കുകയായിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മാർത്താണ്ഡം സ്വദേശി ജെഹിൻരാജിനെ പോലീസ് അറസ്റ്റു ചെയ്തു
മയ്യിൽ: പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത കന്യാകുമാരി സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വീട്ടിൽ ഉറങ്ങുകയായിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ കന്യാകുമാരി മാർത്താണ്ഡം സ്വദേശി ജെഹിൻരാജിനെ (24) ആണ് റെയിൽവേ പോലീസിന്റെ സഹായത്തോടെ മയ്യിൽ പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം അച്ഛൻ കടയിലും അമ്മ കുടുംബശ്രീ പരിപാടിക്കും പോയ സമയത്താണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. തവണ വ്യവസ്ഥകളിൽ ഗൃഹോപകരണങ്ങൾ വീട്ടിലെത്തിച്ചതിന്റെ തുക പിരിച്ചെടുക്കുന്ന ജോലിയാണ് ജെഹിൻരാജിന്. മയ്യിൽ എസ്ഐ പി. ബാബുമോന്റെ അവസരോചിതമായ ഇടപെടലാണ് പ്രതി പിടിയിലായത്.
Read Moreസിസിടിവി ചതിച്ചു! അശ്ലീലപ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍; പോലീസ് കേസെടുത്തത് നഴ്സിന്റെ പരാതിയില്‍
കണ്ണൂർ: കാറിൽവന്ന് വഴി ചോദിച്ച ശേഷം അശ്ലീല പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനോട് അശ്ലീല പ്രദർശനം നടത്തിയതിന് കൊട്ടിയൂർ ചുങ്കക്കുന്നിലെ അനീഷി(37) നെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തളാപ്പ്, തുളിച്ചേരി, പള്ളിക്കുന്ന് എന്നീ ഭാഗങ്ങളിൽനിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നഴ്സിന്റെ പരാതിപ്രകാരമാണ് പോലീസ് കേസെടുത്തത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സമാനഅനുഭവം നേരിട്ട മൂന്നുപേരുടെ മൊഴിയും രേഖപ്പെടുത്തി. യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളാപ്പിലെ സിസിടിവി കാമറ പരിശോധിച്ചതിൽ നിന്ന് അനീഷിന്റെ കാർ അതുവഴി ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് വലയിലാകുന്നത്.
Read Moreകണ്ണൂർ ബൈപ്പാസ്: പോലീസിന്റെ കനത്ത സുരക്ഷയിൽ കോട്ടക്കുന്നിൽ സർവേ തുടങ്ങി
കണ്ണൂർ ബൈപ്പാസ്:കനത്ത സുരക്ഷയിൽ കോട്ടക്കുന്നിൽ സർവേ തുടങ്ങിപുതിയതെരു: കണ്ണൂർ ബൈപ്പാസിന് വേണ്ടിയുള്ള സർവ നടപടികളുടെ ഭാഗമായി കോട്ടക്കുന്ന് ഭാഗങ്ങളിൽ കല്ലിടൽ പ്രവൃത്തി തുടങ്ങി. കോട്ടക്കുന്ന് സ്കൂൾ മുതൽ വളപട്ടണം പുഴ വരെയാണ് ഇന്ന് സർവേ. എഎസ്പി അരവിന്ദ് സുകുമാരന്റെ നേതൃത്വത്തിൽ വളപട്ടണം പോലീസ് സ്ഥലത്ത് കനത്ത സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. സർവേ നടപടിയിൽ സമരസമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു വരുന്നു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പ്രതിഷേധിച്ചു വരുന്നു. കണ്ണൂർ ബൈപ്പാസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട സർവ്വേ നടപടികളിൽ ഈ ഭാഗത്ത് ഇനി ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ ആണ് കല്ലിടുന്നത്. പുതിയ അലൈൻമെന്റിൽ മാറ്റം വരുത്താതെ പിൻമാറില്ലെന്ന് ആവശ്യവുമായി കണ്ണൂർ ബൈപ്പാസ് വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോട്ടക്കുന്ന് സ്കൂളിന് മുന്നിലാണ് പ്രതിഷേധം.
Read Moreചെങ്ങന്നൂരിൽ എല്ലാവരുടെയും വോട്ട് സ്വീകരിക്കും; കാനം രാജേന്ദ്രന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി
കണ്ണൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ വോട്ട് വേണ്ടന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് കാനത്തിന് പറയാനാകില്ലെന്ന് കോടിയേരി പറഞ്ഞു. ഇക്കാര്യം തീരുമാനിക്കേണ്ടത് എൽഡിഎഫ് സംസ്ഥാന സമിതിയാണ്. ഒരു ഘടകകക്ഷിക്ക് മാത്രമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിനോട് അതൃപ്തിയുള്ളവർ ചെങ്ങന്നൂരിൽ എൽഡിഎഫിന് വോട്ട് ചെയ്യും. കോണ്‍ഗ്രസിനോട് കേരള കോണ്‍ഗ്രസിനും അതൃപ്തിയാണെങ്കിൽ അവർക്കും എൽഡിഎഫിന് വോട്ട് ചെയ്യാം. ചെങ്ങന്നൂരിൽ എല്ലാവരുടെയും വോട്ടുകൾ സ്വീകരിക്കുമെന്നും കോടതിയേരി പറഞ്ഞു.
Read Moreസിനിമ കണ്ടിറങ്ങിയപ്പോള്‍ മഴ, പിന്നെ…! കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് പോലീസിന്റെ പിടിയില്‍; പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ നാടകീയ രംഗങ്ങള്‍
പയ്യന്നൂര്‍: കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് പോലീസിന്റെ പിടിയില്‍. കോറോം കാനായിയിലെ തെക്കില്‍ ബാബു (45) എന്ന സുരേഷ് ബാബുവാണ് പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡിൽ വച്ച് നാടകീയമായി പോലീസിന്റെ പിടിയിലായത്. എടാട്ട് ക്ഷേത്രത്തിലെ നിരീക്ഷണ കാമറയില്‍ ഇയാള്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതില്‍നിന്നും കുറ്റവാളിയെ തിരിച്ചറിഞ്ഞ പോലീസ് പല സ്ഥലങ്ങളിലും ഇയാളെ തെരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. ഇതിനിടയിലാണ് ഇന്നലെ രാത്രി 8.15ഓടെ ഇയാള്‍ പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡിൽ ബസിറങ്ങിയത്. ഇതേ ബസില്‍ യാത്രചെയ്തിരുന്ന തളിപ്പറമ്പ് ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡംഗമായ എഎസ്ഐ എന്‍.ഗോപിനാഥന് ഇയാളെ തിരിച്ചറിഞ്ഞ് പയ്യന്നൂര്‍ പോലീസിന് വിവരം കൈമാറിയിരുന്നു. ബസില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ ഗോപിനാഥന് ഇയാളെ പിടികൂടിയപ്പോള്‍ കുതറിയോടിയെങ്കിലും കാത്തുനിന്നിരുന്ന പോലീസ് സംഘത്തിന്റെ പിടിയില്‍നിന്നും ഇയാള്‍ക്ക് രക്ഷപ്പെടാനായില്ല. മറ്റൊരു കേസിലെ ജയില്‍വാസത്തിന് ശേഷം ഈ മാസം മൂന്നിനാണ് ഇയാള്‍ പുറത്തിറങ്ങിയത്. അതിനു ശേഷമാണ് 20ന്…
Read Moreഎപ്പോള്‍ വിളിച്ചാലും മദ്യം വീട്ടിലെത്തും! ബൈക്കില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചുനല്‍കുന്ന സംഘത്തിലെ മുഖ്യകണ്ണി കുടുങ്ങി; 12 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു
തളിപ്പറമ്പ്: ബൈക്കില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചുനല്‍കുന്ന സംഘത്തിലെ മുഖ്യകണ്ണിയെ തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി. മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരം റെയ്ഞ്ചിലെ ചെമ്പേരി നെല്ലിക്കുറ്റി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് നെല്ലിക്കുറ്റിയിലെ പാലോലില്‍ റോയി കുര്യനെ (44) കെഎല്‍ 59 എ 7910 ഹീറോ ഹോണ്ട പാഷന്‍പ്ലസ് ബൈക്ക് സഹിതം പിടികൂടിയത്. 12 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. മദ്യവില്പന കുറ്റത്തിന് 55 (ഐ)വകുപ്പ് പ്രകാരം കേസെടുത്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ എ.അസീസ്, സിഇഒ വി. മനോജ്, ഡ്രൈവര്‍ കെ.വി.പുരുഷോത്തമന് എന്നിവരും പങ്കെടുത്തു. മുമ്പും ഇയാള്‍ അളവില്‍ കൂടുതല്‍ വിദേശമദ്യം കൈവശം വെച്ചതിന് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. ചെമ്പേരി, നെല്ലിക്കുറ്റി, പൂപ്പറമ്പ് ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് എപ്പോള്‍ വിളിച്ചാലും മദ്യം ഇയാള്‍ ബൈക്കില്‍ എത്തിച്ചു കൊടുക്കും. ഇയാളുടെ കോഴിക്കട കേന്ദ്രീകരിച്ചാണ് ആദ്യം മദ്യവില്പന നടത്തിയിരുന്നത്.…
Read Moreവേങ്ങാട്ടെ 65 കാരന്റെ മരണം കൊലപാതകം; മകൻ നിജിലിനെ പോലീസ് അറസ്റ്റു ചെയ്തു; കൊലപാതകത്തിലേക്ക് നയിച്ചതിനെക്കുറിച്ച് പോലീസ് പറയുന്നത്
കൂത്തുപറമ്പ്: വേങ്ങാട് ദുരൂഹ സാഹചര്യത്തിൽ അറുപത്തിയഞ്ചുകാരൻ മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പോലീസ്. കസ്റ്റഡിയിലുള്ള മകന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വേങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ വളയങ്ങാടൻ ചന്ദ്രൻ (65) മരണപ്പെട്ട സംഭവത്തിലാണ് ഇദ്ദേഹത്തിന്റെ മകൻ നിജിലി (34)നെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചന്ദ്രന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ ഇന്ന് തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. വീട്ടിൽ വെച്ചുണ്ടായ വാക്ക് തർക്കത്തിനിടെ നിജിൽ പിതാവ് ചന്ദ്രനെ മൂർച്ചയേറിയ പട്ടിക കഷ്ണം കൊണ്ടടിച്ച് തലയ്ക്ക് പരിക്കേല്പിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. മറ്റൊരു മര കഷ്ണം കൊണ്ട് കാലിനും അടിച്ചതിനാൽ ചന്ദ്രന്റെ കാലിന്റെ എല്ലും പൊട്ടിയ നിലയിലായിരുന്നു. ഈ സംഭവത്തെ തുടർന്ന് നിജിൽ സുഹൃത്തുക്കളെ വിളിച്ചു വരുത്തി ഓട്ടോറിക്ഷയിൽ ചന്ദ്രനെ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജാശുപത്രിയിൽ എത്തിക്കുകയായിരുന്നു. അല്പസമയത്തിനകം ചന്ദ്രൻ മരിച്ചു. സംഭവ…
Read More“അറബി സഹായം’: വീട്ടമ്മയ്ക്ക് സ്വർണമാല നഷ്ടപ്പെട്ടു; വൃദ്ധയായ വീട്ടമ്മയുടെ മാല കബളിപ്പിച്ചെടുത്ത തട്ടിപ്പിന്റെ പുത്തൻ രീതിയിങ്ങനെ…
പഴയങ്ങാടി: അറബിയുടെ സഹായധനം വാങ്ങിത്തരാമെന്നു വിശ്വസിപ്പിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്തു. ചെങ്ങൽ സ്വദേശിനിയായ പോള നാരായണി (62) യുടെ രണ്ടരപവൻ സ്വർണമാലയാണ് യുവാവ് തട്ടിയെടുത്തത്. ഇന്നു രാവിലെ 9.30 ഓടെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയോട് പരിചയപ്പെട്ട യുവാവ് വീട്ടുകാര്യങ്ങളും മറ്റും ചോദിച്ച് അടുപ്പ് കാട്ടുകയായിരുന്നു. സന്പന്നായ ഒര് അറബി കണ്ണൂരിലെ നിർധനരായ രോഗികൾക്ക് ചികിത്സയ്ക്കായി പണം നൽകുന്നുണ്ടെന്നു വിശ്വസിപ്പിക്കുകയായിരുന്നു. താൻ അരലക്ഷത്തോളം രൂപ അറബിയിൽ നിന്നും വാങ്ങിത്തരുമെന്നും യുവാവ് പറഞ്ഞു. അറബി ആശുപത്രിയിലെത്തിയിട്ടുണ്ടന്നും സ്വർണമാലയോ മറ്റ് ആഭരണങ്ങളോ ഉള്ളവർക്ക് സഹായം നൽകില്ലെന്നതിനാൽ മാല ഊരിവെക്കണമെന്നും നിർദേശിച്ചു. പിന്നീട് തന്ത്രപൂർവം മാല കൈക്കലാക്കിയ യുവാവ് അറബിയെ വിളിച്ചു കൊണ്ടുവരാമെന്നു പറഞ്ഞ് ബൈക്കിൽ കടന്നു കളയുകയായിരുന്നെന്ന് പറയുന്നു.
Read More