പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി  വീട്ടമ്മയുടെ മാലപൊട്ടിച്ച കേസിൽ  ഒ​രാ​ൾ അ​റ​സ്റ്റി​ൽ; ഒപ്പം ഉണ്ടായിരുന്ന യുവതിക്കായി പോലീസ് അന്വേഷണം തുടങ്ങി

ക​ണ്ണൂ​ർ: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഗൃ​ഹ​നാ​ഥ​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ പ​ള്ളി​ക്കു​ന്ന് മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​നു സ​മീ​പം പാ​റ​മ്മ​ൽ വീ​ട്ടി​ൽ കു​ഞ്ഞ​ന​ന്ത​ന്‍റെ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി​യു​ടെ (58) സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ പ​ള്ളി​ക്കു​ന്ന് ച​ന്ദ്രോ​ത്ത് ഹൗ​സി​ൽ ല​ജി​ത്ത് (36) നെ​യാ​ണ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ക​ണ്ടാ​ല​റി​യാ​വു​ന്ന മു​പ്പ​തു വ​യ​സ് തോ​ന്നി​ക്കു​ന്ന യു​വ​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ ഇ​രു​വ​രും വി​ജ​യ​ല​ക്ഷ്മി​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് ഒ​ന്നേ​കാ​ൽ പ​വ​ൻ മാ​ല പൊ​ട്ടി​ക്കു​ക​യും മു​ഖ​ത്ത് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ടി​വ​ലി​ക്കി​ട​യി​ൽ മാ​ല​യു​ടെ ഒ​രു​ഭാ​ഗം വി​ജ​യ​ല​ക്ഷ്മി​ക്ക് കി​ട്ടി​യി​രു​ന്നു.

Related posts