വേങ്ങര: മലപ്പുറം വേങ്ങരയിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരത്തിൽ സംഘർഷം. സമരക്കാർക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആർ നഗറിലാണ് സംഭവമുണ്ടായത്. പോലീസിനുനേരെ സമരക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടയുകയും ചെയ്തു. സംഭവത്തെ തുടർന്ന് മേഖലയിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
Read MoreCategory: Kannur
സർവകലാശാല അധികാരികൾ അറിയാതെ ട്രഷറി അക്കൗണ്ടിൽ നിന്നും സർക്കാർ തുക പിൻവലിച്ചു; സർവകലാശാല ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധം
കണ്ണൂർ: മാർച്ച് മാസത്തെ ശന്പളം ഏപ്രിൽ നാലായിട്ടും ജീവനക്കാർക്കു ലഭിക്കാത്തതിൽ കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സർവകലാശാല ജീവനക്കാർ പ്രതിഷേധിച്ചു. സർവകലാശാലയുടെ തനതു ഫണ്ടടക്കം 27 കോടി രൂപയോളം രൂപ സർവകലാശാല അധികാരികൾ അറിയാതെ ട്രഷറി അക്കൗണ്ടിൽ നിന്നും സർക്കാർ പിൻവലിച്ചു. ഇതിനാലാണു ജീവനക്കാരുടെ ശന്പളവും പെൻഷനും മുടങ്ങിയത്. പ്രതിഷേധത്തെ തുടർന്നു ശന്പളം നൽകുന്നതിനായുള്ള സത്വര നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നു കണ്ണൂർ സർവകലാശാല ഫിനാൻസ് ഓഫീസർ അറിയിച്ചു. സർവകലാശാല ഫണ്ടുകൾ ട്രഷറി അക്കൗണ്ടിലേക്കു മാറ്റാനുള്ള ശ്രമത്തിനെതിരേ കേരളത്തിലെ സർവകലാശാല ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നുവെങ്കിലും അതു കണക്കിലെടുക്കാതെയാണു സർക്കാർ സർവകലാശാലകളുടെ ഫണ്ടുകൾ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റിയത്. വിവിധ ആവശ്യങ്ങൾക്കായി സർവകലാശാല നൽകിയ കോടിക്കണക്കിനു രൂപയുടെ ചെക്കുകൾ പുറത്തുനിൽക്കെയാണ് സർക്കാരിന്റെ ഈ നടപടി. ചെക്കുകൾ മടങ്ങാനിടയായാൽ ചെക്ക് ലഭിച്ചവർ സർവകലാശാലയ്ക്കെതിരേ നിയമ നടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ടെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പ്രതിഷേധ…
Read Moreപെൺകുഞ്ഞിന് ജന്മം നൽകി ഒരാഴ്ച കഴിഞ്ഞപ്പോൾ യുവതി കുഴഞ്ഞ് വീണ് മരിച്ചു; കുഴഞ്ഞു വീണ ദിൽനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഇരിട്ടി: ഒരാഴ്ച് മുമ്പ് പ്രസവിച്ച യുവതി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. കീഴ്പ്പള്ളി പുത്തൻപുരയ്ക്കൽ ജോസ്- വത്സമ്മ ദമ്പതികളുടെ മകൾ ദിൽന ജോസ് (30) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇരിട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ദിൽന പെൺകുഞ്ഞിന് ജന്മം നല്‍കിയത്. കന്നിപ്രസവമായിരുന്നു. അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്നും ഒരാഴ്ച മുമ്പാണ് കീഴ്പ്പള്ളിയിലെ വീട്ടിലെത്തിയത്. ഇന്നു രാവിലെ വീട്ടിൽ കുഴഞ്ഞു വീണ ദിൽനയെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ കൊയിലി ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആറളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് ദിൽന. ഭർത്താവ്: ജിൽസൺ (ബ്രാഞ്ച് മാനേജർ കേരള ഗ്രാമീൺ ബാങ്ക്, മണിക്കടവ് ശാഖ ). സഹോദരങ്ങൾ: ദിനിൽ(എൻജിനിയറിംഗ് വിദ്യാർഥി ), ദീപു (ബംഗളുരു). സംസ്കാരം നാളെ രാവിലെ 11 ന് കീഴ്പ്പള്ളി ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി…
Read Moreമൂലക്കടവിൽ പടക്കവുമായി എത്തിയ ലോറി വൈദ്യുതി ലൈനിൽ തട്ടി; ലോഡ് ഷെഡിംഗ് ആയതിനാൽ ഒഴിവായത് വൻ ദുരന്തം
മാഹി: പടക്കവുമായി എത്തിയ ലോറി വൈദ്യുതി ലൈനിൽ തട്ടി. ഒഴിവായത് വൻ ദുരന്തം. തമിഴ്നാട് ശിവകാശിയിൽ നിന്നും മാഹി മൂലക്കടവിലേക്ക് പടക്കവുമായി എത്തിയ ലോറിയുടെ മുകൾ ഭാഗം 11 കെ.വി ലൈനിൽ തട്ടി ലൈനുകൾ ഉരസി താഴ്ന്ന നിലയിലുമായി. സമീപത്ത് 3 പെട്രോൾ പമ്പുകളും പ്രവർത്തിക്കുന്നുണ്ട്. സംഭവം നടക്കുന്പോൾ കറണ്ട് കട്ടായതിനാൽ വൻ ദുരന്ത മാണ് ഒഴിവായത്. വിഷു ഉത്സവത്തിന്റെ ഭാഗമായി പന്തക്കലിൽ പ്രവർത്തിക്കുന്ന പടക്കക്കടകളിലേക്ക് ലോഡുമായി എത്തിയതായിരുന്നു ലോറി. സംഭവത്തെ തുടർന്ന് മൂലക്കടവ് ഭാഗം ദീർഘനേരം ഇരുട്ടിലുമായി. ലോറി പിന്നീട് പന്തക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. മാഹി മേഖലയിൽ പള്ളൂർ ഭാഗങ്ങളിൽ ലൈനുകൾ താഴ്ന്ന നിലയിലായിട്ട് ദീർഘകാലമായി . ചില ഇടവഴികളിലെ ലൈനുകൾ കാൽനടയാത്രക്കാർ കുട ചൂടിയാൽ ലൈനിൽ തട്ടും വിധത്തിലാണ്. മൂലക്കടവ് ഭാഗത്ത് ലോഡുമായി എത്തുന്ന ലോറികൾ വൈദ്യുതി ലൈനിൽ കുടുങ്ങുന്നത് നിത്യസംഭവമായിരിക്കുകയാണ്. ശക്തമായ പൊട്ടലും,…
Read Moreവിരമിച്ച പ്രിൻസിപ്പലിനെ അധിക്ഷേപിച്ച് പോസ്റ്ററും പടക്കം പൊട്ടിച്ച് ആഹ്ലാദിക്കലും; മൂന്നു എസ്എഫ്ഐ വിദ്യാർഥികൾക്കെതിരേ കേസ്
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്നു വിരമിക്കുന്ന പ്രിൻസിപ്പൽ പി.വി. പുഷ്പജയെ അധിക്ഷേപിച്ച് പോസ്റ്റർ പതിക്കുകയും കാമ്പസിനകത്ത് പടക്കംപൊട്ടിച്ച് ആഹ്ലാദിക്കുകയും ചെയ്ത സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരായ മൂന്നു വിദ്യാർഥികൾക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെ പ്രിൻസിപ്പൽ നേരിട്ടെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. ബിരുദ വിദ്യാർഥികളായ ഉപ്പളയിലെ മുഹമ്മദ് അനീസ്, പടന്നക്കാട് കുറുന്തൂറിലെ എം.വി. പ്രവീണ്‍, കോട്ടച്ചേരി കുന്നുമ്മലിലെ ശരത് ദാമോദരൻ എന്നിവർക്കെതിരെയാണു കേസ്. സെക്ഷൻ 286 അനുസരിച്ചു പൊതുസ്ഥലത്ത് മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിച്ചതിനും 120 ബി, 120 എന്നീ വകുപ്പുകൾ അനുസരിച്ച് ഗൂഢാലോചന, മനഃപൂർവം അപമാനിക്കൽ, മൊബൈൽ ഫോണിൽ അപമാനിക്കുന്ന സന്ദേശം നൽകൽ എന്നിവയ്ക്കാണു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആറു മാസം തടവും ആയിരം രൂപ പിഴയും ശിക്ഷ നൽകാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
Read Moreകൂട്ടുപുഴ പാലം നിര്‍മാണ പ്രതിസന്ധി; ബിജെപി പ്രത്യക്ഷ സമരത്തിന്; ആറിന് അന്തര്‍ സംസ്ഥാനപാത ഉപരോധിക്കും
ഇരിട്ടി: തലശേരി-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ കെഎസ്ടിപി നിര്‍മിക്കുന്ന കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണപ്രവൃത്തി തടസപ്പെട്ട് മൂന്നു മാസത്തിലേറെ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നയത്തിനെതിരെ ഹര്‍ത്താലും അന്തര്‍സംസ്ഥാനപാത ഉപരോധവുമായി ബിജെപി. ബിജെപി പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലയോര ഹര്‍ത്താല്‍ അടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ നടത്തുന്നതിന്റെ ആദ്യപടിയായി കൂട്ടുപുഴയില്‍ ആറിന് രാവിലെ 11ന് ഇരിട്ടി – ബംഗളരു അന്തര്‍ സംസ്ഥാന പാത ഉപരോധിക്കും. വടക്കേ മലബാറിലെ ആയിരക്കണക്കായ ജനങ്ങള്‍ക്ക് മൈസൂര്‍ , ബംഗളൂരു തുടങ്ങിയ കര്‍ണാടക നഗരങ്ങളില്‍ എത്താനുള്ള പരമ പ്രധാന പാത എന്ന നിലയില്‍ ഈ പാതയുടെ പ്രാധാന്യം വളരെ വലുതാണ്. മൂന്ന് മാസമായി പ്രതിസന്ധി തുടര്‍ന്നിട്ടും ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കാത്തത് മലയോരത്തിനോടുള്ള കടുത്ത അവഗണനയാണ്. 1928 ല്‍ ഈ പാതയില്‍ കേരളാ-കര്‍ണാടക അതിര്‍ത്തിയില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതും തകര്‍ച്ചാ ഭീഷണി നേരിടുന്നതുമായ…
Read Moreആഗോളശ്രദ്ധ ആകർഷിക്കുവാൻ കണ്ണൂർ ക്യൂ രഹിത വിമാനത്താവളമായി മാറ്റണമെന്ന് വ്യവസായികൾ
കണ്ണൂർ: ആധുനിക കാലഘട്ടത്തിന് അനുയോജ്യമായി ലോക വ്യോമയാനരംഗത്തു ഇതു വരെ നടപ്പിലാക്കാത്ത ക്യൂരഹിത സംവിധാനം കണ്ണൂർ വിമാനത്താവളത്തിൽ യാഥാർഥ്യമാക്കണമെന്നു ദിശ , കേരളാ ചേംബർ, കേരള ടെക്സ്റ്റൈൽ എക്സ്പോർട്ട് ഓർഗനൈസേഷൻ എന്നീ സംഘടനകൾ കിയാൽ എംഡി തുളസിദാസിനോട് വീണ്ടും അഭ്യർഥിച്ചു. കണ്ണൂർ വിമാനത്താവളം ആഗോളശ്രദ്ധ ആകർഷിക്കുവാൻ ഇതൊരു മികച്ച ചുവടുവയ്പായിരിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. ഗൾഫ് മേഖലയ്ക്ക് പുറമെ ഏഷ്യൻ – ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പ്രധാനവും കോഴിക്കോട് നിന്നും റൂട്ടുകളില്ലാത്തതുമായ സിംഗപ്പൂർ, ക്വലാലംപൂർ, കൊളംബോ, ഹോംഗ്കോംഹ്, മൗറീഷ്യസ്, ജൊഹാനസ്ബർഗ് നഗരങ്ങളിലേക്കും കണ്ണൂരിൽ നിന്നും യാത്ര ചെയ്യാനുള്ള സാധ്യതകൾ ഉണ്ടാവകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സ്വയം ചെക്ക് ഇൻ ചെയ്യാനുള്ള സംവിധാനങ്ങൾ തരപ്പെടുത്തുന്നുണ്ടെന്നും ക്യൂ രഹിത സംവിധാനങ്ങൾ പ്രാവർത്തികമാക്കാൻ എല്ലാവരുമായി ചർച്ച നടത്തി സാധ്യമായത് ചെയ്യുമെന്നും തുളസിദാസ് ഉറപ്പു നൽകിയതായും യാത്രക്കാർക്ക് ഏറ്റവും ആയാസരഹിതമായ രീതിയിൽ ഉപയോഗിക്കുവാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ കിയാൽ…
Read Moreകേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ; കേരളത്തിൽ ജനകീയ സര്‍ക്കാരുമായി മാവോയിസ്റ്റുകൾ; കേരളത്തിന്റെ ചുമതല മാവോയിസ്റ്റ് നേതാവ് ബി.ജി. കൃഷ്ണമൂർത്തിക്ക്
റെനീഷ് മാത്യു കണ്ണൂർ: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലടക്കം ആറ് ട്രൈബൽ കോളനികളിൽ വിപ്ലവ ജനകീയ കമ്മിറ്റികൾ സ്ഥാപിച്ച് മാവോയിസ്റ്റുകളുടെ സ്വാധീനം ശക്തമാക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. റവല്യൂഷനറി പീപ്പിൾസ് കമ്മിറ്റി എന്ന പേരിൽ മാവോയിസ്റ്റ് സംഘടന രൂപീകരിക്കുന്ന ആർപിസി ഒരു പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ മതിയായ സ്വാധീനമുണ്ടെന്ന് വ്യക്തമാവുകയും അവരുടെ ദൈനംദിന കാര്യങ്ങളില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുന്ന ഘട്ടത്തിലെത്തുകയും ചെയ്യുമ്പോഴാണ് സാധാരണയായി ആര്‍പിസികള്‍ രൂപീകരിക്കുന്നത്. മാവോയിസ്റ്റുകളുടെ സ്വാധീനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേരള-കർണാടക-തമിഴ്നാട് ട്രൈ ജംഗ്ഷനിൽപ്പെട്ട കോളനികളാണ് വിപ്ലവ ജനകീയ കമ്മിറ്റികൾ രൂപീകരിച്ചിരിക്കുന്നത്. പീപ്പിൾ ലിബറേഷൻ ഗറില്ലാ ആർമിയുടെ സായുധ സേനാംഗങ്ങളുടെ മേൽനോട്ടത്തിലായിരുന്നു വിപ്ലവ ജനകീയ കമ്മിറ്റികളുടെ രൂപീകരണം എന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. മാവോയിസ്റ്റുകളുടെ ജനകീയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ആദ്യ ഘട്ടമാണ് ജനകീയ വിപ്ലവ കമ്മിറ്റി. മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ് കൊല്ലപ്പെട്ട ശേഷം കേന്ദ്ര കമ്മിറ്റിയംഗമായ കർണാടക…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ;പെണ്‍കുട്ടിയെ രവനടക്കത്തെ മഹിളാമന്ദിരത്തിലേക്ക് മാറ്റി
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കാസർഗോഡ് കുമ്പള പഞ്ചതൊട്ടിയിലെ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. കവർച്ച കേസിലെ പ്രതികൂടിയാണ് ഇയാൾ. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തിലാണ് ഇയാൾ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വാടക വീട്ടിലായിരുന്നു സംഭവം. നേരത്തെയും പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം നടന്നിരുന്നു. ഇയാൾ കാസര്‍കോട്ട് നടന്ന എടിഎം കവര്‍ച്ചാ കേസിലെ പ്രതി കൂടിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ രവനടക്കത്തെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.
Read Moreവയനാട്ടിലെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട ചാനൽ ദൃശ്യം; വിജയൻ ചെറുകരയെ സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
കൽപ്പറ്റ: വയനാട്ടിലെ സർക്കാർ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ച വിജയൻ ചെറുകരയെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. പാർട്ടി ജില്ലാ കൗണ്‍സിൽ യോഗത്തിലാണ് തീരുമാനമുണ്ടായത്. കെ. രാജൻ എംഎൽഎയ്ക്ക് പകരം ചുമതല നൽകി. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ഡെപ്യൂട്ടി കളക്ടർ എന്നിവർക്കു ഭൂമിയിടപാടിൽ നേരിട്ടു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും സ്വകാര്യചാനൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വയനാട്ടിലെ ഭൂമിവിവാദം സിപിഐക്കു കനത്ത ക്ഷീണമാണ് വരുത്തിവച്ചിരിക്കുന്നത്. വിഷയം പ്രതിപക്ഷവും ഏറ്റെടുത്തതോടെ പാർട്ടി സമ്മർദത്തിലുമായി. ഈ ഒരു പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് വിജയൻ ചെറുകരയെ മാറ്റിയത്.
Read More