പെരിങ്ങത്തൂർ: ഇന്ത്യയിൽ മോദി സർക്കാറിന്റെ പടിയിറക്കം ആരംഭിച്ചിരിക്കുകയാണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സമീപ കാലത്ത് ഉത്തർപ്രദേശ് ഉൾപെടെയുളള സംസ്ഥാനങ്ങളിൽ നടന്ന പൊതുതെരഞ്ഞെടുപ്പ് ഫലമെന്നു പി.കെ. കുഞ്ഞാലികുട്ടി എംപി. പെരിത്തൂർ ടൗൺ മുസ്ലിംലീഗ് ഓഫീസായ ബാഫക്കി തങ്ങൾ സൗധത്തിന്റെയും എഫ്എം ട്രസ്റ്റും ഖത്തർ കണ്ണൂർ ജില്ലാകമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മറ്റു രാഷ്ട്രീയ പാർട്ടികൾ കൊലപാതകത്തെക്കുറിച്ചും അക്രമ രാഷ്ട്രീയത്തെക്കുറിച്ചും തങ്ങളുടെ ഓഫീസുകളിൽ ചർച്ച നടത്തുമ്പോൾ നാട്ടിൽ നടപ്പിലാക്കേണ്ട കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ലീഗ് പ്രവർത്തകർ തങ്ങളുടെ ഓഫീസുകൾ ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം കൂടിച്ചേർത്തു. എംബിബിഎസ് പഠനം പൂർത്തിയാക്കിയ നസീഫ് മുസക്ക് ഖത്തർ കെഎംസിസി ഏർപ്പെടുത്തിയ ഉപഹാരവും കുഞ്ഞാലികുട്ടി വിതരണം ചെയ്തു. എൻ.എ.എം സ്മാരക ലൈബ്രറി ഉദ്ഘാടനം പൊട്ടങ്കണ്ടി അബ്ദുള്ളയും പിലാവുള്ളതിൽ സമീർ എക്സിക്യുട്ടീവ് ഹാളിന്റെ ഉദ്ഘാടനം എൻ.എ. അബൂബക്കറും എം.ആർ. അബ്ദുള്ള സ്മാരക കോൺഫറൻസ്…
Read MoreCategory: Kannur
“1500 യുഎസ് ഡോളർ തന്നാൽ രേഖകൾ തിരികെ തരാം’; സെൻട്രൽ ജയിലിലെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്ത സംഭവം അട്ടിമറി ? തിരുവനന്തപുരത്തു നിന്നുള്ള ഹൈടെക്ക് സംഘം കണ്ണൂരിലേക്ക്
റെനീഷ് മാത്യു കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്ത സംഭവം അട്ടിമറിയെന്ന് സൂചന. സംഭവത്തെക്കുറിച്ച് ഉന്നതല അന്വേഷണം തുടങ്ങി.ഒരു ലാൻഡ് ഫോൺ നന്പറിൽ നിന്നുള്ള ഇന്റർനെറ്റ് ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ മാത്രമാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇതാണ് അട്ടിമറിയെന്ന് സംശയിക്കാൻ കാരണം. പുറമേ നിന്നുള്ളവർക്ക് ഇതിൽ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. ഹാക്ക് ചെയ്യപ്പെട്ട കംപ്യൂട്ടറുകൾ നാല് ദിവസം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കണ്ണൂരിലെ ചില സാങ്കേതിക വിദഗ്ദ്ധർ ജയിലിലെത്തി കംപ്യൂട്ടറുകൾ ശരിയാക്കാൻ ശ്രമം ആരംഭിച്ചെങ്കിലും വിജയിച്ചില്ല. തിരുവനന്തപുരത്ത് നിന്നുള്ള ഹൈടെക് വിദഗ്ധ സംഘം ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തുന്നുണ്ട്. കംപ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെട്ടതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതും ശിക്ഷയിൽ കഴിയുന്നതുമായ തടവുകാരുടെ വിവരങ്ങളെല്ലാം നഷ്ടപ്പെട്ടതായാണ് വിവരം. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ജയിലിലെ ഇരുപതോളം കംപ്യൂട്ടറുകൾ ഹാക്ക് ചെയ്തത്. വാറണ്ട് സെക്ഷനിലുള്ള കംപ്യൂട്ടറാണ് ആദ്യം ഹാക്ക്…
Read Moreനാലുവയസുകാരി പെൺകുഞ്ഞിനെ അമ്മ ബസിൽ മറന്നു; പോലീസ് രക്ഷകരായി; കാസർഗോഡ് നടന്ന സംഭവം ഇങ്ങനെ…
കാസർഗോഡ്: ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ നാലു വയസുള്ള മകളെ അമ്മ മറന്നു. വിവരമറിഞ്ഞെത്തിയ പോലീസ് കുട്ടിയെ വീട്ടിലെത്തിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. പൈക്കയില്നിന്നു കാസര്‍ഗോഡ് ഭാഗത്തേക്കു വന്ന സ്വകാര്യബസിലാണ് കുട്ടിയെ മറന്ന് അമ്മ എടനീരില്‍ ഇറങ്ങിയത്. വീട്ടിലെത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്ന കാര്യം അവർ മനസിലാക്കിയത്. പെട്ടെന്ന് ബന്ധുക്കള്‍ വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിച്ചു. ബസ് കാസര്‍ഗോട്ടെത്തി. തിരികെ പൈക്കയിലേക്ക് പോകുന്നതിനിടെയാണു പോലീസിനു വിവരം ലഭിച്ചത്. തുടര്‍ന്ന് എസ്ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ചെര്ക്കളയിലെത്തിയ പോലീസ്, ജീപ്പ് കുറുകെ നിര്‍ത്തി ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും പിന്നീട് കുട്ടിയെ പോലീസ് ജീപ്പിൽ എടനീരിലെ വീട്ടിലെത്തിക്കുകയുമായിരുന്നു.
Read Moreനാലിന ആവശ്യങ്ങളുമായി കീഴാറ്റൂരിലെ വയൽക്കിളികൾക്കു പിന്തുണയുമായി ബിജെപി മാർച്ച് ഇന്ന്; മാർച്ചിൽ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കും
കണ്ണൂര്‍: കീഴാറ്റൂരിൽ വയൽ നികത്തിയുള്ള ബൈപാസ് നിർമാണം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നാവശ്യപ്പെട്ട് കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് ഇന്ന് ബിജെപി മാർച്ച്. മാർച്ചിൽ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അവസാനിപ്പിക്കുക, മണ്ണിന് വേണ്ടി പോരാടുന്ന സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുക, ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തയാറാവുക, ബദല്‍ റോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി കീഴാറ്റൂരിൽ മാർച്ച് നടത്തുന്നത്.
Read Moreജോലി വാഗ്ദാനം ചെയ്ത് ലോഡ്ജ് മുറിയില്‍ പീഡനം; യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍; രണ്ടു മക്കളുടെ മാതാവാണ് യുവതി
രാജപുരം: ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജ് മുറിയിൽ പീഡിപ്പിക്കപ്പെട്ട യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബളാന്തോട് ചാമുണ്ഡിക്കുന്നിലെ കെ.പി. കമലാക്ഷനെ (27)യാണ് ബേഡകം എസ്ഐ കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. മുന്നാട് ജയപുരത്തെ രണ്ടു മക്കളുടെ മാതാവുമായ യുവതിയാണ് ബലാത്സംഗത്തിനിരയായതിനെതുടർന്നു ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ് ഇന്നലെ രാവിലെ പ്രതിയെ കുറ്റിക്കോലിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാറ്ററിംഗ് ഉടമയാണ് അറസ്റ്റിലായ കമലാക്ഷൻ.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? നെഹ്റു കോളജ് പ്രിൻസിപ്പലിന് ’ആദരാഞ്ജലിയും അവഹേളനവും’: കുറ്റക്കാർക്കെതിരെ സ്വമേധയാ കേസെടുക്കാൻ പോലീസ്
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ പി.വി. പുഷ്പജയ്ക്കെതിരെ ഒരു വിഭാഗം വിദ്യാർഥികൾ ആദരാഞ്ജലികളർപ്പിച്ച് പോസ്റ്ററുകൾ പതിക്കുകയും പടക്കംപൊട്ടിച്ചു ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കുമെന്നു സൂചന. കഴിഞ്ഞ ദിവസം കോളജിൽ പ്രിൻസിപ്പലിനു യാത്രയയപ്പു പരിപാടി നടന്നിരുന്നു. ഈ സമയത്താണ് ഒരുസംഘം വിദ്യാർഥികൾ ’ആദരാഞ്ജലി’ പോസ്റ്റർ പതിച്ചു പടക്കംപൊട്ടിച്ച് ഗുരുനിന്ദ നടത്തിയത്. വിഷയം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായതോടെ പോലീസിനു കേസെടുക്കാതെ മറ്റു നിർവാഹമൊന്നുമില്ലാത്ത സ്ഥിതിയായിരിക്കുകയാണ്.
Read Moreമോഷ്ടിച്ച മൊബൈലുകള്‍ സഞ്ചിയിലാക്കിയെങ്കിലും..! മൊബൈല്‍ കടയില്‍ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച; കടയില്‍ രക്തം തളംകെട്ടിയ നിലയില്‍
കാഞ്ഞങ്ങാട്: മൊബൈൽ കടയുടെ ഷട്ടർ തകർത്ത് അകത്തുകടന്ന മോഷ്ടാവ് പണവുമായി കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കോട്ടച്ചേരി കല്ലട്ര കോംപ്ലക്സിലെ ചെറുവത്തൂർ സ്വദേശി എം.ടി.ജാബിറിന്റെ ഉടമസ്ഥതയിലുള്ള വിവോ മൊബൈൽ കടയിലാണ് മോഷണം നടന്നത്. മോഷ്ടിച്ച മൊബൈലുകള്‍ സഞ്ചിയിലാക്കിയെങ്കിലും കടയ്ക്കുള്ളിൽ ഉപേക്ഷിച്ച നിലയിൽകണ്ടെത്തി. മേശവലിപ്പിൽ സൂക്ഷിച്ച പണം നഷ്ടമായിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ മോഷ്ടാവിനു പരിക്കേറ്റിട്ടുണ്ട്. കടയ്ക്കുള്ളിൽ രക്തം തളംകെട്ടി നിൽക്കുന്നതായും കണ്ടെത്തി. ഷട്ടർ കുത്തിത്തുറന്നു ഗ്ലാസ് തകർത്താണ് മോഷണം നടന്നിരിക്കുന്നത്. പ്ലാസ്റ്റിക് കവറിൽ എടുത്തുവച്ച മൊബൈൽ ഫോണുകൾക്ക് ഏകദേശം മൂന്നു ലക്ഷത്തിലേറെ രൂപ വില വരും.സംഭവത്തെതുടർന്നു വിരലടയാള വിദഗ്ധരും പരിശോധനയ്ക്കെത്തി. ഹൊസ്ദുർഗ് പ്രിൻസിപ്പൽ എസ്ഐ കെ.സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി.
Read Moreവീസ വാഗ്ദാനം നല്കി പണം വാങ്ങി മുങ്ങുന്ന വിരുതനെ പോലീസ് പൊക്കി; അറസ്റ്റിലായത് ബാലുശേരി സ്വദേശി ബിജു
കണ്ണൂർ: വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ പ്രതി അറസ്റ്റിൽ. ബാലുശേരി നിർമല്ലൂറിൽ വാഴമർമലയിലെ ഷിജു (30) വിനെയാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. റെയിൽവേ കാറ്ററിംഗ് തൊഴിലാളിയായ ഷിജു വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, മലപ്പുറം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് വീസ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയത്. സൗദി അറേബ്യ, മലേഷ്യ, ദുബായ്, ഖത്തർ എന്നിവിടങ്ങളിലേക്ക് വീസ വാഗ്ദാനം ചെയ്ത് അഡ്വാൻസ് വാങ്ങി മുങ്ങുകയാണ് പതിവ്. ഇടപാടുകാരുടെ അടുത്ത്നിന്നും 25,000 രൂപ മുതൽ 85,000 രൂപ വരെ അഡ്വാൻസ് വാങ്ങുന്നുണ്ട്. അഴീക്കോട്ടെ തേജസിന്റെ പരാതി പ്രകാരമാണ് ഇയാളെ അറസ്റ്റ്ചെയ്തത്. വീസ ആവശ്യമുണ്ടെന്ന് പറഞ്ഞ് എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കണ്ണൂർ ബസ് സ്റ്റാൻഡിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ ചില…
Read Moreമാതാപിതാക്കളെ സ്നേഹിക്കുന്ന തലമുറ സമൂഹത്തിൽ ശാന്തി പകരും: ഡോ. ഫ്രാങ്ക് ലിൻ ആസാദ് ഗാന്ധി
കല്യാശേരി: മാതാപിതാക്കളെ സ്നേഹിക്കുന്ന തലമുറയ്ക്കു മാത്രമേ സമൂഹത്തിൽ ശാന്തിയും അഹിംസാ വാദവും സമാധാനവും പുലർത്താൻ സാധിക്കൂവെന്നു പ്രമുഖ ഗാന്ധിയൻ ഡോ. ഫ്രാങ്ക് ലിൻ ആസാദ് ഗാന്ധി. കല്യാശേരി സെൻട്രൽ എൽപി സ്ക്കൂളിൽ മുഖ്യാധ്യാപകൻ വി. ദാമോദരൻ സമർപ്പണം നടത്തിയ ഗാന്ധി ശില്പത്തിന്റെ അനാഛാദനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ഇന്നു നടമാടുന്ന എല്ലാതരം ഛിദ്രവാസ നകൾക്കും അടിസ്ഥാന കാരണം മുതിർന്ന തലമുറയെ അനുസരിക്കാത്ത ഒരു പിൻമുറക്കാരുടെ വളർച്ചയാണ്. ഇതിലേക്കു നയിക്കുന്നത് അത്തരക്കാർക്ക് എല്ലാ പിന്തുണയും നൽകുന്ന ചില ഗൂഢശക്തികളാണ്. അവർക്ക് അവരുടെ അജണ്ടകൾ നടപ്പാക്കാനാണ് ഇത്തരം ഗ്രൂപ്പിനെ ഉപയോഗിക്കുന്നത്. അവർക്കാവശ്യമായ മദ്യവും മയക്കു മരുന്നും നൽകി നാടിന്റെ സ്വൈര്യ ജീവിതം തകർക്കുന്നതു സമൂഹം തിരിച്ചറിയണമെന്നും ഡോ. ഫ്രാങ്ക് ലിൻ ആസാദ് ഗാന്ധി പറഞ്ഞു. സമൂഹത്തിന്റെ ഇത്തരം പ്രവണത നിർമാർജനം ചെയ്യാൻ ഗാന്ധിയൻ മൂല്യ ങ്ങൾ പ്രചരി പ്പിക്കണമെന്നും…
Read Moreകാഞ്ഞിരക്കൊല്ലി ചിറ്റാരി വനമേഖലയിൽ വീണ്ടും റെയ്ഡ്; 500 ലിറ്റർ വാഷ് പിടിച്ചു; വാറ്റു കേന്ദ്രം പോലീസ്തകർത്തു
ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലി, ചിറ്റാരി വനമേഖലയിൽ ശ്രീകണ്ഠപുരം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 500 ലിറ്റർ വാഷ് പിടികൂടി. വൻവാറ്റു കേന്ദ്രം തകർത്തു. പ്രതികൾ ഓടി രക്ഷപ്പെട്ടു. വിഷു – ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി കർണാടക വനാതിർത്തിയോട് ചേർന്ന പുഴയോരത്ത് ചാരായം വാറ്റുന്നതിനായി വാഷ് സൂക്ഷിച്ചതായുള്ള രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദ്ദനന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ റെയ്ഡ് നടത്തുകയായിരുന്നു. കാട്ടിൽ പ്രത്യേകം കുഴികളുണ്ടാക്കി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് വാഷ് സൂക്ഷിച്ചിരുന്നത്. വാറ്റുപകരണങ്ങൾ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ഇന്നലെ നടത്തിയ റെയ്ഡിലും വാഷ് പിടികൂടിയിരുന്നു. പ്രിവന്റീവ് ഓഫീസർമാരായ പി.വി. നാരായണൻ, പി.ആർ. സജീവ്, പി.സി. വാസുദേവൻ, സിഇഒ മാരായ പി.വി. പ്രകാശൻ, പി. ഷിബു, ഷഫീഖ്, ഉല്ലാസ്, ജോസ്, കേശവൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Read More