കണ്ണൂർ: ഇൻഷ്വറൻസ് കന്പനിയെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ. യുണൈറ്റഡ് ഇൻഷ്വറൻസ് കന്പനി കാൾടെക്സ് ബ്രാഞ്ചിലെ ജീവനക്കാരിയും എളയാവൂർ സൗത്തിലെ പുതിയ തോട്ടത്തിനു സമീപം ഒട്ടുംചാലിൽ ടി. ഷീബ (38)യെയാണ് കണ്ണൂർ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. യുണൈറ്റഡ് ഇൻഷ്വറൻസ് കന്പനിയിലെ സീനിയർ മാനേജർ സജീവിന്റെ പരാതിപ്രകാരമാണ് യുവതി അറസ്റ്റിലായത്. ഇരിട്ടി വള്ളിത്തോട് സ്വദേശിയായ ഷഫീഖ് വാങ്ങിയ കെഎൽ 13 ഇസഡ് 0735 എന്ന നന്പർ കാറിന്റെ ഇൻഷ്വറൻസ് അടയ്ക്കാൻ വേണ്ടി ഇരിട്ടിയിലെ യുണൈറ്റഡ് ഇൻഷ്വറൻസ് കന്പനിയുടെ ബ്രാഞ്ചിൽ എത്തിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ചറിയുന്നത്.2017-18 കാലയളവിൽ ഇൻഷ്വറൻസ് തുക അടച്ചിട്ടില്ലെന്ന് ഇൻഷ്വറൻസ് കന്പനി പറഞ്ഞപ്പോൾ ഈ തുക താൻ കണ്ണൂർ കാൾടെക്സ് ബ്രാഞ്ചിലെ യുണൈറ്റഡ് ഇൻഷ്വറൻസ് ജീവനക്കാരിയായ ഷീബയുടെ പക്കൽ അടച്ചതായി ജീവനക്കാരോട് പറഞ്ഞു. തുടർന്ന് ഇൻഷ്വറൻസ് പേപ്പർ കണ്ടപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്.പത്ത്…
Read MoreCategory: Kannur
സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിൽ 459 പോക്സോ കേസുകൾ; ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരത്ത്
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് ഈ വർഷം രണ്ടുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകൾ 459 എണ്ണം. ജനുവരിയിൽ 238 കേസുകളും ഫെബ്രുവരിയിൽ 221 കേസുകളുമാണ് കേരളത്തിൽ ഈ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം ആദ്യത്തെ രണ്ടു മാസത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 301 ആയിരുന്നു. 2017 ജനുവരിയിൽ 144 ഉം ഫെബ്രുവരിയിൽ 157 ഉം. ഈ വർഷം പോക്സോ കേസുകളുടെ എണ്ണത്തിൽ തുടക്കത്തിൽതന്നെ വർധനവാണ് കാണിക്കുന്നത്. ഈ വർഷം ആദ്യത്തെ രണ്ടുമാസത്തെ കണക്കെടുക്കുന്പോൾ ഏറ്റവുമധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരം റൂറൽ പരിധിയിലാണ്. അന്‍പതു കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 46 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സിറ്റി – 23, കൊല്ലം സിറ്റി – 16, കൊല്ലം റൂറൽ – 21, പത്തനംതിട്ട –…
Read Moreആള്‍ക്കൂട്ടത്തില്‍ നിറകണ്ണുകളോടെ കാഴ്ചക്കാരനായി; അരുംകൊലയ്ക്കെതിരായ നാടകം കാണാൻ ഷുഹൈബിന്റെ പിതാവ് മുഹമ്മദ്
കണ്ണൂര്‍: അരുംകൊല രാഷ്ട്രീയം ഷുഹൈബിന്റെ ജീവന്കവരുന്നതു തെരുവുനാടകമായി കണ്ണൂര്‍ പഴയ ബസ് സ്റ്റാൻഡില്‍ അവതരിപ്പിച്ചപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിറകണ്ണുകളോടെ കാഴ്ചക്കാരനായി ഷുഹൈബിന്റെ പിതാവ് മുഹമ്മദ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരായ സംസ്കാരസാഹിതിയുടെ വാളല്ല എന്‍ സമരായുധം കലാജാഥയിലെ തെരുവുനാടകം കാണാനായിരുന്നു അദ്ദേഹമെത്തിയത്. ആര്യാടന് ഷൗക്കത്താണു നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ആറിനു കാസർഗോഡ് ചെര്‍ക്കളയില്‍ സംസ്ക്കാര സാഹിതിയുടെ കലാജാഥ പതാക കൈമാറി ഉദ്ഘാടനം ചെയ്തത് മുഹമ്മദായിരുന്നെങ്കിലും നാടകം കാണാന്‍ നിന്നിരുന്നില്ല. ഷുഹൈബിന്റെ കഥയും നാടകത്തില്‍ പറയുന്നുണ്ടെന്നറിഞ്ഞാണ് ഇന്നലെ വൈകുന്നേരം കണ്ണൂരില്‍ നാടകം കാണാനെത്തിയത്. നാടകം അവസാനിച്ചപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും മുഹമ്മദിനെ കണ്ടത്. നാടകപ്രവര്‍ത്തകരോട് അഭിനന്ദനമറിയിച്ചാണ് മടങ്ങിയത്.
Read Moreഅനധികൃത ക്വാറികളിൽ മിന്നൽ റെയ്ഡുമായി കൊളവല്ലൂർ പോലീസ്’; 6 ടിപ്പർ ലോറികളടക്കം12 വാഹനങ്ങൾ പിടികൂടി
കൊളവല്ലൂർ(കണ്ണൂർ): കൊളവല്ലൂരിൽ അനധികൃത ക്വാറികളിൽ പോലീസിന്റെ റെയ്ഡ് തുടരുന്നു. കൊളവല്ലൂർ സ്റ്റേഷൻ പരിധിയിലെ പൊടിക്കളം, വാഴമല, നരിക്കോട്ട്മല ഭാഗങ്ങളിൽ ഇന്നു പുലർച്ചെ നാലോടെ ആരംഭിച്ച റെയ്ഡിൽ ആറ് ടിപ്പർ ലോറികൾ, അഞ്ച് ഹിറ്റാച്ചി, ഒരു ജെസിബി എന്നിവ പിടികൂടി. കൊളവല്ലൂർ എസ്ഐ ടി.വി. ധനജ്ഞയദാസിന്റെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പോലീസ് സംഘമാണ് വാഹനങ്ങൾ പിടികൂടിയത്. ഡ്രൈവർമാരും ക്വാറിയിലെ ജീവനക്കാരും പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. കൊളവല്ലൂർ മേഖലയിൽ അനധികൃത ക്വാറികൾ വ്യാപകമായതിനെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ രണ്ട് വാഹനങ്ങൾ പിടികൂടിയിരുന്നു. കൊളവല്ലൂരിൽ ഒൻപത് പേർക്കു മാത്രമാണ് ക്വാറി ലൈസൻസ് ഉള്ളതെന്നും എന്നാൽ നൂറോളം അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്നും എസ്ഐ ടി.വി. ധനജ്ഞയദാസ് പറഞ്ഞു. വനാതിർത്തിയോട് ചേർന്നാണ് ക്വാറികൾ പ്രവർത്തിക്കുന്നത്. എസ്ഐമാരായ വിനോദ്, നാരായണൻ, സിവിൽ പോലീസ് ഓഫീസർമാരായ സുകേഷ്, ഗിരീഷ്, സിനോജ് തുടങ്ങിയവർ…
Read Moreചക്കരക്കല്ലിൽ ബൈക്ക് യാത്രികനെ ചവിട്ടി വീഴ്ത്തി ലക്ഷങ്ങൾ കവർന്ന സംഭവം; കൂത്തുപറമ്പ് സ്വദേശിയെ തേടി പോലീസ്
കണ്ണൂർ: ചക്കരക്കല്ലിൽ ബൈക്ക് യാത്രികനെ ചവിട്ടിവീഴ്ത്തി ഒരു ലക്ഷം രൂപ കവർന്ന സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാകാനുള്ള കൂത്തുപറന്പ് പാലാപറന്പിലെ രഞ്ജിത്തിനുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത മൗവ്വഞ്ചേരി വണ്ട്യാലമുക്കിലെ എം.കെ. താജുദ്ദീൻ (27), പാലാപ്പറന്പ് ലക്ഷംവീട് കോളനിയിലെ കെ. സ്വരലാൽ (30), മാണിയൂരിലെ കെ.പി. പ്രജിൽ (23), കണയന്നൂരിലെ എം.സി. സന്ദീപ് (31), മൗവ്വഞ്ചേരിയിലെ പി.കെ. റിജേഷ് (33), കാപ്പാട് സ്വദേശി പ്രജിൻ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ നാലിന് ഉച്ചയ്ക്കു 12.30ന് ചക്കരക്കല്ല്-വെള്ളച്ചാൽ റോഡിലായിരുന്നു സംഭവം. നാലുവയലിലെ എ.കെ. ഹൗസിലെ എ.കെ. റഫീഖി (50) നെയാണ് ആക്രമിച്ചു പണം കവർന്നത്. റഫീഖ് കെഎൽ 13 എഎച്ച് 6442 നന്പർ ബൈക്കിൽ സഞ്ചരിക്കുന്പോൾ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘം റഫീഖിനെ ആക്രമിക്കുകയായിരുന്നു. മൂന്നുപേർ സഞ്ചരിച്ച…
Read Moreഫീസ് വർധന: സ്വാശ്രയ മാനേജുമെന്റുകളുടെ ആവശ്യം അംഗീകരിക്കില്ലെന്ന് മന്ത്രി ശൈലജ
കണ്ണൂർ: മെഡിക്കൽ ഫീസ് ഉയർത്തണമെന്ന സ്വാശ്രയ മാനേജ്മെന്റുകളുടെ നിലപാട് സർക്കാർ അംഗീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിനെതിരേ നിയമ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യപ്പെട്ട് ഇന്ന് സ്വാശ്രയ മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഫീസ് 11 ലക്ഷം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
Read Moreട്രെയിനിനുള്ളില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ കുറ്റസമ്മത മൊഴി, ” തീ കൊളുത്തിയതെന്ന് താന്‍ തന്നെ’
തലശേരി: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനുള്ളില്‍ വെച്ച് യുവതിയെ ഡീസലൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ മജിസ്ട്രേറ്റിനെ വിസ്തരിച്ചു. കോഴിക്കോട് സ്വദേശിനിയായ പാത്തു (35) കൊല്ലപ്പെട്ട സംഭവത്തിലാണ് സംഭവ സമയത്ത് കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായിരുന്ന ഇപ്പോഴത്തെ കോഴിക്കോട് പ്രിന്‍സിപ്പല്‍ മുനിസിഫ് കെ.കൃഷ്ണകുമാറിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് മുമ്പാകെ ഇന്നലെ വിസ്തരിച്ചത്. മംഗലാപുരത്തേക്ക് വിളിച്ചിട്ട് വരാത്തതിന്റെ ദേഷ്യത്താല്‍ പാത്തുവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത് താനാണെന്നും കൊല്ലണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതി തനിക്ക് മൊഴി നല്‍കിയതായി മജിസ്ട്രേറ്റ് കോടതിയില്‍ പറഞ്ഞു. ജയിലില്‍ നിന്നെത്തി പ്രേരണയൊന്നുമില്ലാതെയാണ് പ്രതി മൊഴി നല്‍കിയത്. പ്രതി നല്കുന്ന മൊഴി പ്രതിക്ക് കേസില്‍ എതിരാകുന്ന കാര്യവും പ്രതിയെ ബോധിപ്പിച്ചിരുന്നു. എന്നിട്ടും പ്രതി കുറ്റസമ്മത മൊഴി നല്‍കുകയായിരുന്നുവെന്ന് മജിസ്ട്രേറ്റ് കോടതിയോട് പറഞ്ഞു. അപൂര്‍വം കേസുകളിലാണ് ഇത്തരത്തില്‍ പ്രതി മജിസ്ട്രേറ്റിനു…
Read Moreഅപകടത്തിൽ പരിക്കേറ്റ് ദുരിതത്തിൽ കഴിയുന്ന യുവാവിന് സഹായവുമായി വാട്സ് ആപ്പ് കൂട്ടായ്മ
കൂത്തുപറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് ദുരിതാവസ്ഥയിൽ കഴിയുന്ന യുവാവിന് സഹായവുമായി വാട്ട്സ്ആപ്പ് കൂട്ടായ്മ.പെരളശേരി എക്കാൽ ഹൗസിൽ അഷ്ഫാദിന്റെ (22) ചികിത്സയ്ക്കാണ് തലശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ന്യൂ ജനറേഷൻ കൂട്ടായ്മ പ്രവർത്തകർ എത്തിയത്. 2016 ഏപ്രിൽ 27ന് രാത്രി കാടാച്ചിറ രജിസ്ട്രാർ ഓഫീസിനു സമീപം കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് ഫുട്ബോൾ കളിക്കാരൻ കൂടിയായ അഷ്ഫാദിന്റെ നട്ടെല്ലിന് പരിക്കേറ്റത്. പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയിലായ അഷ്ഫാദിന് ഇപ്പോൾ വെല്ലൂരിലാണ് ചികിത്സ. നിർധനകുടുംബാംഗമായ അഷ്ഫാദിന്റെ ചികിത്സയ്ക്ക് ഇതിനകം പത്ത് ലക്ഷത്തിലേറെ രൂപ ചെലവായതായി പിതാവ് അസീസ് പറഞ്ഞു.ജോലിക്കിടെ മരത്തിൻ നിന്ന് വീണ് കാലിന് ഓപ്പറേഷൻ നടത്തേണ്ടി വന്ന അസീസിന് ഇപ്പോൾ ജോലിക്കു പോകാനുമാവുന്നില്ല. ഇവരുടെ ദുരിതാവസ്ഥ അറിഞ്ഞാണ് ന്യൂ ജനറേഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ധനസഹായവുമായി എത്തിയത്. ആദ്യ ഗഡുവെന്ന നിലയിൽ അമ്പതിനായിരം രൂപയാണ് ഇവർ നല്‍കിയത്.തുടർന്നും സാമ്പത്തിക സഹായം നല്‍കാനെത്തുമെന്നും ഇവർ പറഞ്ഞു.…
Read Moreതലശേരിയില്‍ അഞ്ച് ലക്ഷത്തിന്റെ കുഴൽപ്പണ വേട്ട; കോട്ടയം സ്വദേശി ജംഷീനാസ് അറസ്റ്റില്‍
തലശേരി: ലക്ഷങ്ങളുടെ കുഴൽപ്പണം തലശേരി മേഖലയിൽ വിതരണം ചെയ്യാനെത്തിയ ആൾ പോലീസിന്റെ പിടിയിൽ. കോട്ടയം പൊയില്‍ കോട്ടയം അങ്ങാടിയിലെ ജംഷീനാസില് മഷഹൂദിനെയാ(53) ണ് എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 5,28,000 രൂപയും പിടികൂടി. ഇന്നലെ രാത്രി കായ്യത്ത് റോഡിലെ വീടുകളില്‍ പണം വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. 2000 രുപയുടെയുടെ 500 രൂപയുടെയും നോട്ടുകളാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. പണത്തിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ രേഖകൾ ഒന്നുമുണ്ടായിരുന്നില്ല. ഇയാൾ കുഴൽപണ വിതരശൃംഖലയിലെ കണ്ണിയാണെന്നാണ് കരുതുന്നത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreചിത്രലേഖയും കുടുംബവും വീണ്ടും സമരത്തിന്; യുഡിഎഫ് സർക്കാർ നൽകിയ ഭൂമി എൽഡിഎഫ് സർക്കാർ തിരിച്ചെടുത്തു
കണ്ണൂർ: വനിതാ ദളിത് ഓട്ടോ ഡ്രൈവറായ ചിത്രലേഖയ്ക്ക് ഉമ്മൻചാണ്ടി സർക്കാർ നൽകിയ അഞ്ച് സെന്റ് ഭൂമി തിരിച്ചെടുത്ത സർക്കാർ ഉത്തരവിനെതിരേ ചിത്രലേഖയും കുടുംബവും സമരത്തിനിറങ്ങുന്നു. ഉമ്മൻചാണ്ടി സർക്കാർ അഞ്ചുസെന്റ് നൽകിയ ചിറക്കൽ വില്ലേജിലെ പുഴാതിയിലാണ് ഇത്തവണ സമരം നടത്തുന്നത്. ഇതിനിടയിൽ ചിത്രലേഖയ്ക്ക് പുതിയവീട് നിർമിച്ചു നൽകുമെന്ന് പറഞ്ഞ് സേവാഭാരതി രംഗത്തെത്തിയിട്ടുണ്ട്. സേവാഭാരതിയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ ചിത്രലേഖയുടെ വീട് നിൽക്കുന്ന സ്ഥലം സന്ദർശിച്ച് വീട് നിർമിച്ചു നൽകാമെന്ന് ഉറപ്പ് നൽകി. സംസ്ഥാന സമിതിയംഗം എം. രാജീവൻ, കെ.ജി. ബാബു, മഹേഷ്, ശ്രീകുമാർ, സജീവൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പയ്യന്നൂർ എടാട്ടെ ചിത്രലേഖയ്ക്ക് ഭൂമി നൽകി ഉമ്മൻചാണ്ടി സർക്കാർ 2016 ഡിസംബർ 18ന് ഇറക്കിയ ഉത്തരവാണ് സർക്കാർ റദ്ദാക്കിയത്. ഗവർണറുടെ ഉത്തരവു പ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറിയാണ് നോട്ടീസിറക്കിയത്. ലഭിച്ച സ്ഥലത്ത് ചിത്രലേഖയുടെ വീടുനിർമാണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ഉത്തരവ്.…
Read More