കണ്ണൂർ: കീഴാറ്റൂരിൽ വയൽ നികത്തി ദേശീയപാത നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ സമരം ചെയ്യുന്ന വയൽക്കിളി പ്രവർത്തകരുടെ സമരപ്പന്തൽ സിപിഎം പ്രവർത്തകർ കത്തിച്ചു. സിപിഎം നേതൃത്വത്തിന്റെ എതിർപ്പുകളെ അവഗണിച്ചാണ് വയൽക്കിളി പ്രവർത്തകർ കീഴാറ്റൂരിൽ സമരം നടത്തിയിരുന്നത്. തങ്ങൾ കൃഷി ചെയ്യുന്ന വയലാണെന്നും ഇത് നികത്തി ദേശീയപാത നിർമിക്കാൻ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വയൽക്കിളി സമരം നടത്തിയത്. ഇന്ന് രാവിലെ ദേശീപാതയുടെ സർവേയ്ക്കായി കീഴാറ്റൂരിൽ ഉദ്യോഗസ്ഥർ എത്തിയതോടെ പ്രതിഷേധക്കാർ സമരം ശക്തമാക്കിയിരുന്നു. ദേശീയ പാതയ്ക്കായി സർവേ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വയൽക്കിളിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പോലീസ് സംരക്ഷണത്തോടെയാണ് ഉദ്യോഗസ്ഥർ സർവേയ്ക്കായി എത്തിയത്. ദേഹത്ത് മണ്ണെണ ഒഴിച്ചാണ് സമരസമിതി പ്രവർത്തകർ പ്രതിഷേധിച്ചത്. സ്ത്രീകളടക്കം നൂറോളം ആളുകളാണ് സമരരംഗത്തുണ്ടായിരുന്നത്.
Read MoreCategory: Kannur
ഇരിട്ടിയിൽ ഒരു കോടിയുടെ കുഴൽപ്പണം പിടികൂടി; പ്രതികളുടെ ബാഗിൽ നിന്നും രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകളാണ് ഉണ്ടായിരുന്നത്
ഇരിട്ടി: രണ്ട് ടൂറിസ്റ്റ് ബസുകളിലായി ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തികൊണ്ടുവരികയായിരുന്നു ഒരു കോടി രൂപയുടെ കുഴല്‍പ്പണം ഇരിട്ടി എസ്ഐ പി.സി. സജ്ഞയ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടി. രണ്ടുപേർ അറസ്റ്റിൽ. ഇന്ന് പുലര്‍ച്ചെ കൂട്ടുപുഴ, കുന്നോത്ത്എന്നിവിടങ്ങളിലായിരുന്നു ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നിര്‍ദേശാനുസരണം പരിശോധന നടത്തിയത്. നിലമ്പൂര്‍ കല്ലേമ്പാടം സ്വദേശി മുഹമ്മദ് അന്‍ഷാദ് (24), കാലാങ്കിയിലെ കെ.സി.സോണിമോന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകളായിരുന്നു ഇരുവരും ബാഗുകളിലായി കടത്തികൊണ്ടുവന്നത്. ഇവര്‍ കുഴല്‍പണ ഏജന്റുമാര്‍ മാത്രമാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മൊഴിയനുസരിച്ച് കുഴല്പണത്തിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. രണ്ട് ചാക്ക് നിരോധിത പാന്ഉത്പന്നങ്ങളും പോലീസ് വാഹന പരിശോധനയില്‍ ടൂറിസ്റ്റ് ബസില്‍ നിന്ന് കണ്ടെടുത്തു. രാംരാജ് പേട്ട സ്വേദേശി ശ്രീനിവാസിനെ ഈ കേസില്‍ അറസ്റ്റ് ചെയ്തു. ഇയാളും കാരിയര്‍ മാത്രമെന്ന് പോലീസ് പറഞ്ഞു. ജൂണിയര്‍ എസ്ഐ എം.കെ. രഞ്ചിത്ത്,…
Read Moreകീഴാറ്റൂർ ബൈപ്പാസ്: ദേഹത്ത് മണ്ണെണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി സമരക്കാരുടെ പ്രതിഷേധം
കണ്ണൂർ: കീഴാറ്റൂരിൽ വയൽ നികത്തി ബൈപ്പാസ് നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ സമരം ചെയ്യുന്ന വയൽക്കിളി പ്രവർത്തകരുടെ പ്രതിഷേധം. ദേഹത്ത് മണ്ണെണ ഒഴിച്ചാണ് സമരസമിതി പ്രവർത്തകരുടെ പ്രതിഷേധം. ദേശീയ പാതയ്ക്കായി സർവേ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് രാവിലെ സമരക്കാർ രംഗത്തെത്തിയിരിക്കുന്നത്. രാവിലെ പോലീസ് സഹായത്തോടെ സർവേയ്ക്കായി ഉദ്യോഗസ്ഥർ എത്തിയതോടെയാണ് സമരക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകളടക്കം നൂറോളം ആളുകളാണ് സമരരംഗത്തുള്ളത്. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ടെങ്കിലും സമരക്കാർ ഇവരോട് സംസാരിക്കാൻ തയാറായിട്ടില്ല. ബൈപ്പാസ് നിർമിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ബദൽ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി ജി. സുധാകരൻ നേരത്തെ അറിയിച്ചിരുന്നു.
Read Moreവീടുകളിൽ പാകം ചെയ്ത ചോറിന് നിറം മാറ്റം, പച്ചമുളകിൽ പ്ലാസ്റ്റിക്ക്; കൂത്തുപറമ്പ് മേഖലയിൽ ജനങ്ങൾ ആശങ്കയിൽ
കൂത്തുപറമ്പ് :ചോറിന് നിറം മാറ്റം ഉണ്ടാവുകയും ഇത് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം ഉൾപ്പെടെ ഉണ്ടായതിന് പിന്നാലെ ഭക്ഷണത്തിൽ ചേർക്കാൻ ഉപയോഗിച്ച പച്ചമുളകിൽ പ്ലാസ്റ്റിക് മായം കണ്ടെത്തിയതോടെ കൂത്തുപറമ്പ് മേഖലയിലെ ജനങ്ങൾ ആശങ്കയിൽ. കഴിഞ്ഞ മാസമാണ് ആമ്പിലാട്, പാച്ചപ്പൊയ്ക ഭാഗങ്ങളിൽ മൂന്നു വീടുകളിൽ പാകം ചെയ്ത ചോറിന് നിറവ്യത്യാസം കാണപ്പെട്ടത്. പാത്രത്തിലാക്കി സൂക്ഷിച്ചു വെച്ച ചോറ് നീല, റോസ് നിറങ്ങളിൽ കാണപ്പെടുകയായിരുന്നു.പാച്ച പൊയ്കയിലെ കെ.ഭാസ്കരൻ ആമ്പിലാട് ചോരക്കുളത്തെ കൊമ്പ്രങ്കണ്ടി രവീന്ദ്രൻ, ആമ്പിലാട്നിട്ടൂ കോമത്ത് ക്ഷേത്രത്തിനു സമീപത്തെ അഷ്കർ എന്നിവരുടെ വീടുകളിൽ പാകം ചെയ്ത ചോറിനാണ് നിറവ്യത്യാസം കാണപ്പെട്ടത്. നിറം മാറുന്നതിന് മുമ്പ് ഈ ഭക്ഷണം കഴിച്ച അഷ്കറിനും ഭാര്യയ്ക്കും മകനും ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്തിരുന്നു.അതേ സമയം, ഇതു സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം അരിയുടെ സാമ്പിൾ എടുത്ത് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും പരിശോധനാ ഫലം ലഭിച്ചില്ല. ആമ്പിലാട്ടെ അഷ്കറിന്റെ…
Read Moreതളിപ്പറമ്പ് പോലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടിത്തം; 7 വാഹനങ്ങൾ കത്തി നശിച്ചു തീപിടിത്തത്തിൽ ദുരൂഹത
തളിപ്പറമ്പ്: വെള്ളാരംപാറ പോലീസ് ഡംപിംഗ് യാര്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ വന്‍ തീപിടിത്തം. ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് വിവരമറിയിച്ചതുപ്രകാരം എത്തിയ അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും മൂന്ന് മിനിലോറികളും 2 ഗുഡ്സ് ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും കത്തിനശിച്ചിരുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ പത്തിലേറെ തവണ ഇവിടെ ചെറുതും വലുതുമായ തീപിടിത്തങ്ങളുണ്ടായതായി അഗ്നിശമനസേന പറഞ്ഞു. ഇന്നലെ വൈകുന്നേരം തന്നെ ഇവിടെ മണിക്കൂറുകള്‍ നീണ്ട വന്‍ തീപിടിത്തമുണ്ടായിരുന്നു. ഡംപിംഗ് യാര്‍ഡില്‍ വൈദ്യുതിയോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ഇരുള്‍മൂടിക്കിടക്കുകയാണ്. ടിപ്പര്‍ലോറികള്‍, മിനിലോറികള്‍, ഗുഡ്സ് ഓട്ടോറിക്ഷകള്‍, സ്കൂട്ടറുകള് ബൈക്കുകള്‍ എന്നിവയുള്‍പ്പെടെ ആയിരത്തിലേറെ വാഹനങ്ങള്‍ പോലീസ് ഡംപിംഗ് യാര്‍ഡില്‍ സൂക്ഷിച്ചിട്ടുണ്ട്. കാടുകയറികിടക്കുന്നതിനാല്‍ പെട്ടെന്ന് തീപിടിച്ചാല്‍ വാഹനങ്ങളെ തീയില്‍ നിന്ന് രക്ഷിക്കാനാവാത്ത സ്ഥിതിയാണ്. വിവിധ കേസുകളില്‍ പിടികൂടിയ തൊണ്ടിമുതലായ വാഹനങ്ങളാണ് ഇവിടെ…
Read Moreപോലീസിന്റെ വയർലെസ് സെറ്റിലേക്ക് അസഭ്യവിളിയെത്തിയത് കടലിൽനിന്ന്; മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന നാലക്ക നമ്പർ വയർലെസ് സെറ്റിൽനിന്നാണു ശബ്ദം വന്നതെന്ന് അന്വേഷണസംഘം
കണ്ണൂർ: കണ്ണൂരിൽ പോലീസിന്റെ ഔദ്യോഗിക വയർലെസ് സെറ്റിൽ അസഭ്യവർഷം എത്തിയത് കടലിൽനിന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി.മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന നാലക്ക നന്പർ വയർലെസ് സെറ്റിൽനിന്നാണു ശബ്ദം വന്നതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. വയർലെസ് സെറ്റിലൂടെ ലഭിച്ച ശബ്ദം റിക്കാർഡ് ചെയ്ത് ശാസ്ത്രീയന്വേഷണത്തിനു വിട്ടിരിക്കുകയാണ്. ഞായറാഴ്ച രാവിലെ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിനാണു വയർലെസ് സെറ്റിലൂടെ അസഭ്യവർഷം കിട്ടിയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കണ്ണൂർ എസ്പിയുടെ നിർദേശപ്രകാശം ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. അസഭ്യവർഷം നടത്തിയയാളെ കണ്ടെത്താൻ സ്പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ അഞ്ചിന് ഡിസിആർബി ഉദ്യോഗസ്ഥർക്കും വയർലെസ് സെറ്റിലൂടെ അസഭ്യവർഷം കിട്ടിയിരുന്നു. ഞായറാഴ്ച രാവിലെ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ സ്റ്റേഷനിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്പോഴാണ് ആരോ ഇടയിൽ കയറി അസഭ്യം പറഞ്ഞത്.
Read Moreവാഹന പരിശോധനയ്ക്കിടെ ഓട്ടോയിൽ കടത്തുകയായിരുന്ന 36 കുപ്പി മാഹി മദ്യവുമായി ചോമ്പാല സ്വദേശി പ്രകാശനിനെ പോലീസ് അറസ്റ്റു ചെയ്തു
മാഹി: അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 36 കുപ്പി മദ്യവുമായി ഒരാൾ പിടിയിലായി. ചോമ്പാല ചെറിയ പറമ്പത്ത് സി.പി.പ്രകാശനാണ് പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം കോഴി വണ്ടിയിൽ 75 കുപ്പി മദ്യം കടത്തുകയായിരുന്ന തമിഴ്നാട് സ്വദേശിയേയും പിടികൂടിയിരുന്നു. വിഷു ഉത്സവം അടുത്തിരിക്കെ മദ്യക്കടത്ത് തടയാൻ വാഹന പരിശോധന കർശനമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreസ്വകാര്യബസ് കാറിലിടിച്ച് കണ്ണൂർ സ്വദേശികളായ മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു
മലപ്പുറം: സ്വകാര്യബസ് കാറിലിടിച്ച് മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു. കണ്ണൂർ കേളകം സ്വദേശി ഡൊമിനിക് ജോസഫ് (55), ചെറുമകൻ ഡാൻ ജോർജ് (3) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ രണ്ടത്താണി ദേശീയപാതയിലായിരുന്നു അപകടം. പരിക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreജയിംസ് മാത്യുവിനെതിരേ വയൽക്കിളികൾ; “എംഎൽഎ ശ്രമിക്കുന്നത് തൊഴിലാളികളുടെ ചരമക്കുറിപ്പെഴുതാൻ’
തളിപ്പറമ്പ്: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ ജയിംസ് മാത്യു എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് വയല്‍കിളികള്‍. അതിജീവനത്തിന്റെ ചുവന്ന ലോംഗ് മാര്‍ച്ചുകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ തന്നെയാണ് ബിഒടി പാതയുടെ നാലരകിലോമീറ്റര്‍ നെല്‍വയലിലൂടെ തിരിച്ചുവിട്ട് കമ്യൂണിസ്റ്റ് ഗ്രാമത്തിലെ കര്‍ഷകരുടെയും തൊഴിലാളികളുടേയും ചരമക്കുറിപ്പെഴുതാന്‍ എംഎല്‍എ ശ്രമിക്കുന്നതെന്ന് വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഈ വികസന തീവ്രവാദത്തെ എന്ത് വിലകൊടുത്തും തടയുമെന്നും, അതിജീവനത്തിന്റെ ഈ സമരം തങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂര്‍ വയല്‍ ബൈപ്പാസ് നിര്‍മിക്കാന്‍ വിട്ടുനല്‍കുന്നതിന് സ്ഥലം ഉടമകള്‍ സമ്മതപത്രം നല്‍കിയെന്ന മട്ടില്‍ ജയിംസ്മാത്യു എംഎല്‍എയും ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലിയും നടത്തിയത് നാടകം മാത്രമാണ്. വിവാദ വയല്‍പ്രദേശത്ത് സ്ഥലമുള്ള രണ്ടുപേര്‍ മാത്രമാണ് തെറ്റിദ്ധാരണക്ക് വഴങ്ങി സമ്മതപത്രം നല്‍കിയതെന്നും ബാക്കി 56 പേരും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. കൂവോട്, കുറ്റിക്കോല്‍ ഭാഗത്ത് പ്രശ്നങ്ങള്‍ നിലവിലില്ലാത്ത സ്ഥലത്തെ…
Read Moreഉത്സവത്തം കണ്ട് മടങ്ങുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകനെ കുത്തിപരിക്കേൽപ്പിച്ച സംഭവം; മൂന്ന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോത്സവം കണ്ട് മടങ്ങുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകനെ കുത്തിപരിക്കേല്പിച്ച സംഭവത്തിൽ മൂന്ന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. ചെറുകുന്ന് താവം സ്വദേശികളായ ശരത്, അക്ഷയ്, അതുല്‍ എന്നിവരെയാണ് തളിപ്പറന്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇനി ഏഴ് പ്രതികള്‍ കൂടി ഈ കേസില്‍ പിടിയിലാവാനുണ്ട്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. എസ്എഫ്ഐ പ്രവർത്തകരായ ഞാറ്റുവയൽ സ്വദേശികളായ നടുവയല്‍ വീട്ടില്‍ കിരണ്‍ (19), ഇരയില്‍ ഹൗസില്‍ അര്ജുന് (19), കീഴാറ്റൂരിലെ പച്ച ഹൗസില്‍ ധീരജ് (18), പറശിനിക്കടവ് കുഞ്ഞിപ്പുരയില്‍ വീട്ടില്‍ അശ്വന്ത് (19) എന്നിവരെയാണ് ആക്രമിച്ചത്.
Read More