ഉത്‌സവത്തം കണ്ട് മടങ്ങുന്നതിനിടെ  എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​കനെ കുത്തിപരിക്കേൽപ്പിച്ച സംഭവം;   മൂന്ന് ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ  അറസ്റ്റിൽ

ത​ളി​പ്പ​റ​മ്പ്: തൃ​ച്ചം​ബ​രം ക്ഷേ​ത്രോ​ത്സ​വം ക​ണ്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്ന എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ കു​ത്തി​പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ. ചെ​റു​കു​ന്ന് താ​വം സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത്, അ​ക്ഷ​യ്, അ​തു​ല്‍ എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​നി ഏ​ഴ് പ്ര​തി​ക​ള്‍ കൂ​ടി ഈ ​കേ​സി​ല്‍ പി​ടി​യി​ലാ​വാ​നു​ണ്ട്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ഞാ​റ്റു​വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ ന​ടു​വ​യ​ല്‍ വീ​ട്ടി​ല്‍ കി​ര​ണ്‍ (19), ഇ​ര​യി​ല്‍ ഹൗ​സി​ല്‍ അ​ര്‍​ജു​ന്‍ (19), കീ​ഴാ​റ്റൂ​രി​ലെ പ​ച്ച ഹൗ​സി​ല്‍ ധീ​ര​ജ് (18), പ​റ​ശി​നി​ക്ക​ട​വ് കു​ഞ്ഞി​പ്പു​ര​യി​ല്‍ വീ​ട്ടി​ല്‍ അ​ശ്വ​ന്ത് (19) എ​ന്നി​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

Related posts