ചായക്ക് പോലും പൈസയില്ലാതെ…! പയ്യന്നൂരില്‍ ബസ്സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയ മലപ്പുറം സ്വദേശിയുടെ മൊബൈലും പണവും കവര്‍ന്നു; ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിനെ കാണാനെത്തിയതായിരുന്നു…

പ​യ്യ​ന്നൂ​ര്‍:​പ​യ്യ​ന്നൂ​ര്‍ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ കി​ട​ന്നു​റ​ങ്ങി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ല്‍​ഫോ​ണും 3000 രൂ​പ​യും ക​വ​ര്‍​ന്നു. മ​ല​പ്പു​റം വെ​ങ്ങ​ര​യി​ലെ ഉ​ബൈ​ദാ​ണ് ഇ​ന്ന​ലെ രാ​ത്രി ക​വ​ര്‍​ച്ച​ക്കി​ര​യാ​യ​ത്. ഗ​ള്‍​ഫി​ലേ​ക്ക് പോ​കു​ന്ന തൃ​ക്ക​രി​പ്പൂ​രി​ലെ സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്-​പ​ന്ത​ല്‍ തൊ​ഴി​ലാ​ളി​യാ​യ ഉ​ബൈ​ദ്. രാ​ത്രി​യി​ല്‍ പ​യ്യ​ന്നൂ​രി​ലെ​ത്തി​യ ഇ​യാ​ള്‍ ലോ​ഡ്ജു​ക​ളി​ല്‍ തി​ര​ക്കി​യി​ട്ടും മു​റി​ക​ള്‍ ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ ക​ഴി​ഞ്ഞ​ത്. യാ​ത്രാ​ക്ഷീ​ണ​ത്തി​ല്‍ ഉ​റ​ങ്ങി​പോ​യ ഇ​യാ​ള്‍ പു​ല​ര്‍​ച്ചെ ഉ​ണ​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ല്‍​ഫോ​ണും 3000 രൂ​പ​യും കാ​ണാ​നി​ല്ലെ​ന്ന​റി​ഞ്ഞ​ത്. ആ​രേ​യെ​ങ്കി​ലും വി​ളി​ക്കാ​നാ​യി ന​മ്പ​റി​ല്ലാ​തെ​യും ചാ​യ​ക്ക് പോ​ലും പൈ​സ​യി​ല്ലാ​തേ​യും വി​ഷ​മി​ച്ച ഇ​യാ​ള്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

തൃ​ച്ചം​ബ​ര​ത്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍റെ ബൈ​ക്ക് തോ​ട്ടി​ലെ​റി​ഞ്ഞു; പി​ന്നി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് സി​പി​എം

ത​ളി​പ്പ​റ​മ്പ്: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍റെ ബൈ​ക്ക് ന​ശി​പ്പി​ച്ച് തോ​ട്ടി​ലേ​ക്കെ​റി​ഞ്ഞു. തൃ​ച്ചം​ബ​രം കൃ​ഷ്ണാ​ല​യ​ത്തി​ലെ പി.​ര​ഞ്ജി​ത്തി​ന്‍റെ കെ​എ​ല്‍ 13 പി-2658 ​ഗ്ലാ​മ​ര്‍ ബൈ​ക്കാ​ണ് ന​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കോ​ഴി​ക്കോ​ട് പോ​കു​മ്പോ​ള്‍ ബൈ​ക്ക് ഡ്രീം​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്ത് ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു. രാ​ത്രി 12.30 ന് ​തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ഹെ​ല്‍​മ​റ്റ് സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ കാ​ണു​ക​യും ബൈ​ക്ക് കാ​ണാ​താ​വു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​ല​ത്താ​ളം വ​യ​ലി​ലെ പൂ​ന്തു​രു​ത്തി തോ​ട്ടി​ലെ​റി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി ത​ന്നെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ര​ഞ്ജി​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ബൈ​ക്ക് സൂ​ക്ഷി​ച്ച​തി​ന് സ​മീ​പ​ത്താ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

Read More

വയൽക്കിളി സമരപ്പന്തൽ കത്തിച്ച സംഭവം: സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തു

കണ്ണൂർ: കീഴാറ്റൂരിൽ വയൽക്കിളി സമരപ്പന്തൽ കത്തിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. വയൽക്കിളി പ്രവർത്തകരുടെ പരാതിയിൽ 12 സിപിഎം പ്രവർത്തകർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​പ്പ​ന്ത​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​ത്തി​ച്ചത്. കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ നി​ക​ത്തി ദേ​ശീ​യപാ​ത നി​ർ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ചെയ്തവർക്കെതിരേയാണ് സിപിഎം നീക്കമുണ്ടായത്. ത​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന വ​യ​ലാ​ണെ​ന്നും ഇ​ത് നി​ക​ത്തി ദേ​ശീ​യപാ​ത നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​യ​ൽ​ക്കി​ളി സ​മ​രം ന​ട​ത്തി​യ​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.

Read More

ഊ​ര​ത്തൂ​ർ​പ​റ​മ്പി​ൽ നിന്നും പെൺകുട്ടിയുടെ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ കിട്ടിയ സംഭവം;  അവിശിഷ്ടങ്ങൾക്കൊപ്പം കിട്ടിയ ​ബനി​യ​നിലും ലു​ങ്കിയിലും ര​ക്ത​ക്ക​റ​യു​ള്ള​താ​യി  ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട്

ശ്രീ​ക​ണ്ഠ​പു​രം: ഊ​ര​ത്തൂ​ർ​പ​റ​മ്പി​ൽ നി​ന്ന് മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ളോ​ടൊ​പ്പം ല​ഭി​ച്ച വ​സ്ത്ര​ങ്ങ​ളി​ൽ ര​ക്ത​ക്ക​റ​യു​ള്ള​താ​യി ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട്. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​ർ ഇ​രി​ക്കൂ​ർ പോ​ലീ​സി​ന് കൈ​മാ​റി. ത​ല​യോ​ട്ടി​യും എ​ല്ലു​ക​ളും കീ​ഴ്ത്താ​ടി ഉ​ൾ​പ്പെ​ടു​ന്ന പ​ല്ലു​ക​ളു​മാ​ണ് ഊ​ര​ത്തൂ​ർ പ​റ​മ്പി​ൽ നി​ന്ന് ആ​ദ്യം ല​ഭി​ച്ചി​രു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബ​നി​യ​നും ലു​ങ്കി​യും സ​മീ​പ​ത്ത് നി​ന്ന് ല​ഭി​ച്ച​ത്. ഇ​തോ​ടെ നേ​ര​ത്തെ പ്ര​ദേ​ശ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന അ​സം സ്വ​ദേ​ശി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക്വാ​റി-​നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പു​രു​ഷ​ൻ​മാ​രും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ സം​ഘം ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഇ​വി​ടു​ന്ന് താ​മ​സം മാ​റി​യ​ത് . ഇ​തി​ൽ ചി​ല​ർ നാ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും തു​ട​ർ​ന്ന് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​വ​രും ഉ​ണ്ട്. ഇ​വ​രെ​ക്കു​റി​ച്ചാ​ണ് പോ​ലീ​സ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. കാ​ണാ​താ​യ അ​സം സ്വ​ദേ​ശി​ക​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധി​ക്കാ​നും അ​ന്വേ​ഷ​ണ സം​ഘം ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്.22നും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​യു​ടേ​താ​ണ് മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ളെ​ന്നും മ​ര​ണ​പ്പെ​ട്ടി​ട്ട് ആ​റ്…

Read More

പെ​ണ്‍​കു​ട്ടി​യെ  ല​ഹ​രി​ക്ക​ടി​മ​യാ​ക്കി പീ​ഡ​നം ;  കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ ഇ​ര​ക​ളെ​ന്നു പോ​ലീ​സ്; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വ​ന്തം ലേ​ഖ​ക​ൻ കാ​സ​ർ​ഗോ​ഡ്: പെ​ണ്‍​കു​ട്ടി​യെ ല​ഹ​രി​ക്ക് അ​ടി​മ​യാ​ക്കി പീ​ഡി​പ്പി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ൾ ഇ​ര​ക​ളാ​യ​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മം​ഗ​ളൂ​രു കേ​ന്ദ്ര​മാ​ക്കി​യ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ കാ​സ​ർ​ഗോ​ട്ടെ കൂ​ടു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കി​യ​താ​യി സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ചു ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കാ​ത്ത​താ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ല​യ്ക്കു​ന്ന​ത്. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളു​ടെ വ​ല​യി​ലാ​യി മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​പ്പെ​ടു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പി​ന്നീ​ട് മം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ചു അ​വി​ടെ വ​ച്ചും ഇ​വ​രെ കൂ​ടു​ത​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്. മം​ഗ​ളൂ​രു​വി​ൽ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളും സം​ഘ​ത്തി​ലു​ണ്ട്. ഇ​വ​രെ യു​വാ​ക്ക​ൾ താ​മ​സി​ക്കു​ന്ന ഫ്ളാ​റ്റു​ക​ളി​ലെ​ത്തി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യാ​ണു സൂ​ച​ന. മാ​ന​ഹാ​നി ഭ​യ​ന്നാ​ണ് പ​ല​രും പ​രാ​തി​പ്പെ​ടാ​ത്ത​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം കാ​സ​ർ​ഗോ​ഡ് ടൗ​ണി​ൽ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ കാ​ർ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് യു​വ​തി​യെ​യും മ​റ്റു ര​ണ്ടു പേ​രെ​യും പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ്…

Read More

സ്വദേശിവത്ക്കരണം;  ഇന്ത്യക്കാരുടെ  തൊ​ഴി​ൽ പ്ര​ശ്നത്തെപ്പറ്റി സൗ​ദി അം​ബാ​സി​ഡ​റു​മാ​യി  കു​ഞ്ഞാ​ലി​ക്കു​ട്ടി ച​ർ​ച്ച ന​ട​ത്തി

മ​ല​പ്പു​റം: ഇ​ന്ത്യ​യി​ലെ സൗ​ദി അ​റേ​ബ്യ​ൻ അം​ബാ​സി​ഡ​ർ ഡോ.​സൗ​ദ് മു​ഹ​മ്മ​ദ് അ​ൽ​സാ​ത്തി​യു​മാ​യി മു​സ്്‌ല‌ിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ച​ർ​ച്ച ന​ട​ത്തി. ഡൽ​ഹി​യി​ലെ സൗ​ദി എം​ബ​സി​യി​ലെ​ത്തി​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി അം​ബാ​സി​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ന്‍റെ ക​ണ്‍​സ​ൾ​ട്ടേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി​യു​ടെ സ​ന്ദ​ർ​ശ​നം. സൗ​ദി​യു​ടെ നി​യ​മം പാ​ലി​ച്ച് അ​വി​ടു​ത്തെ വി​ക​സ​ന​ത്തി​ന് വേ​ണ്ടി വി​യ​ർ​പ്പൊ​ഴു​ക്കു​ന്ന​വ​രാ​ണ് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ. സ്വ​ദേ​ശി​വ​ത്ക്ക​ര​ണ​ത്തെ തു​ട​ർ​ന്ന് സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നു കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ നി​ന്ന്, പ്ര​ത്യേ​കി​ച്ച് വ​ട​ക്കേ മ​ല​ബാ​റി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളാ​ണ് സൗ​ദി​യി​ലെ സ്വ​ദേ​ശി വ​ത്ക്ക​ര​ണം കാ​ര​ണം കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. സൗ​ദി​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള വാ​ണി​ജ്യ ബ​ന്ധം മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് സൗ​ദി അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു. അം​ബാ​സി​ഡ​റെ കേ​ര​ളം സ​ന്ദ​ർ​ശി​ക്കാ​ൻ ക്ഷ​ണി​ച്ച ശേ​ഷ​മാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി…

Read More

ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് ;  ഇരുപത്തിമൂന്നുകാരിയായ നൈ​ജീ​രി​യ​ൻ യു​വ​തിയെ ബംഗളൂരിവിൽ നിന്ന് മലപ്പുറം പോലീസ് അറസ്റ്റു ചെയ്തു

മ​ല​പ്പു​റം: ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് കേ​സി​ൽ പ്ര​തി​യാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​നി​യെ ബം​ഗ​ളു​രൂ​വി​ൽ നി​ന്നു മ​ല​പ്പു​റം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബെ​ല്ലോ പ​മി​ലെ​റി​ൻ ഡെ​ബോ​റ (23) എ​ന്ന യു​വ​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. മ​ല​പ്പു​റം പോ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഓ​ണ്‍​ലൈ​ൻ വെ​ബ്സൈ​റ്റ് മു​ഖേ​ന ന​ട​ന്ന ഇ​ട​പാ​ടി​ൽ പ​രാ​തി​ക്കാ​ര​ന്‍റെ പ​ണം പ്ര​തി ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്. പ​ര​സ്യ വെ​ബ്സൈ​റ്റി​ൽ ത​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണം വി​ൽ​ക്കാ​ൻ പ​ര​സ്യം ചെ​യ്ത പ​രാ​തി​ക്കാ​ര​നെ അ​മേ​രി​ക്ക​യി​ൽ നി​ന്നെ​ന്ന മ​ട്ടി​ൽ ഓ​ണ്‍​ലൈ​നി​ൽ ബ​ന്ധ​പ്പെ​ട്ടാ​ണ് യു​വ​തി പ​ണം ത​ട്ടി​യ​ത്. ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണം ത​ന്‍റെ വി​ലാ​സ​ത്തി​ൽ അ​യ​ച്ചു​കൊ​ടു​ത്താ​ൽ പ​ണം അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​മെ​ന്ന് വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സാ​ധ​നം അ​യ​ച്ചു​കൊ​ടു​ത്തെ​ങ്കി​ലും പ​ണം ന​ൽ​കി​യി​ല്ല. പി​ന്നീ​ട് പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​ന്ന​തി​ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രാ​ൻ​സ്ഫ​ർ ചാ​ർ​ജ് എ​ന്ന പേ​രി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പു​തി​യ ത​ര​ത്തി​ലു​ള്ള ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പാ​ണ് യു​വ​തി…

Read More

വ​യ​ല്‍​ക്കി​ളി​ക​ളു​ടെ സ​മ​രം; കത്തിച്ചാൽ “അണയില്ല’; സ​മ​ര​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 25 മു​ത​ൽ; ക​ത്തി​ച്ച പ​ന്ത​ലി​ന്‍റെ സ്ഥാ​ന​ത്ത്  പു​തി​യ പ​ന്ത​ൽ

ത​ളി​പ്പ​റ​മ്പ്: വ​യ​ല്‍​ക്കി​ളി​ക​ള്‍ ഇ​നി​യും പ​റ​ക്കു​മെ​ന്ന് സ​മ​ര​നാ​യ​ക​ന്‍ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന​ലെ തീ​വെ​ച്ച് ന​ശി​പ്പി​ച്ച പ​ന്ത​ലി​ന്‍റെ സ്ഥാ​ന​ത്ത് പു​തി​യ സ​മ​ര​പ്പ​ന്ത​ല്‍ പ​ണി​ത് വീ​ണ്ടും സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഈ ​മാ​സം 25 ന് ​പു​തി​യ സ​മ​ര​പ്പ​ന്ത​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രേ​യും സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ന​ട​ന്ന സ​മാ​ന​മാ​യ സ​മ​ര​പോ​രാ​ട്ട​ങ്ങ​ളി​ലെ നാ​യ​ക​രേ​യും അ​ണി​നി​ര​ത്തി വി​പു​ല​മാ​യ രീ​തി​യി​ലാ​യി​രി​ക്കും ര​ണ്ടാം​ഘ​ട്ട​സ​മ​രം ആ​രം​ഭി​ക്കു​ന്ന​തെ​ന്നും സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ സ​ഹ​ന​സ​മ​രം വി​ജ​യം ക​ണ്ടു​വെ​ന്ന് ത​ന്നെ​യാ​ണ് അ​ഭി​പ്രാ​യം. വ​യ​ലും ത​ണ്ണീ​ര്‍​ത​ട​ങ്ങ​ളും നി​ക​ത്തി വി​ക​സ​ന തീ​വ്ര​വാ​ദം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ചൂ​ണ്ടു​പ​ല​ക​യാ​വാ​ന്‍ കീ​ഴാ​റ്റൂ​ര്‍ സ​മ​ര​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വി​ക​സ​ന വെ​റി​യ​ന്‍​മാ​ര്‍ ആ​രൊ​ക്കെ​യാ​ണെ​ന്നും അ​വ​രു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്താ​ണെ​ന്നും ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​ക​ഴി​ഞ്ഞു. കീ​ഴാ​റ്റൂ​ര്‍ വ​യ​ല്‍ നി​ക​ത്തു​ന്ന​തി​ന് വേ​ണ്ടി ഭൂ​മാ​ഫി​യ കു​പ്പം ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കു​ന്നു​ക​ള്‍ വി​ല​ക്ക് വാ​ങ്ങി​യി​രി​ക്ക​യാ​ണെ​ന്നും എം​എ​ല്‍​എ​ക്ക് ഉ​ള്‍​പ്പെ​ടെ ഇ​തി​ല്‍ പ​ങ്കു​ണ്ടെ​ന്നും സു​രേ​ഷ് ആ​രോ​പി​ച്ചു.…

Read More

കതിരൂർ മനോജ് വധക്കേസിലും സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; യുഎപിഎ ചുമത്തിയതിനെതിരായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് വിമർശനം

കൊച്ചി: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. യുഎപിഎ ചുമത്തിയതിനെതിരായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് വിമർശനം. യുഎപിഎ ചുമത്തിയതിനെതിരായ സർക്കാരിന്‍റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുണ്ട്. പ്രതികളെ സഹായിക്കുന്ന പ്രവണതയാണ് സർക്കാരിന്‍റേത്. ബോംബ് എറിയുന്നവർ വെറുതേ നടക്കുന്നുവെന്നും കോടതി വിമർശിച്ചു. പ്രതികൾക്കെതിരേ യുഎപിഎ ചുമത്തിയതിനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ അടക്കമുള്ള പ്രതികൾ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

Read More

ഇ​ട​പാ​ടു​കാരെ വെട്ടിലാക്കി എ​സ്ബി​ഐ കാ​ര്‍​ഡ്‌​സ് ; ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: എ​സ്ബി​ഐ​യു​ടെ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്ത് എ​സ്ബി​ഐ കാ​ര്‍​ഡ്‌​സ് എ​ന്ന സ്ഥാ​പ​നം ഉ​പ​യോ​ക്താ​ക്ക​ളെ പി​ഴി​യു​ന്ന​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ചു. വി​ഷ​യം കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കാ​ൻ‌ മു​പ്പ​തോ​ളം പേ​ര്‍ ഒ​പ്പി​ട്ട നി​വേ​ദ​നം എം.​കെ.​രാ​ഘ​വ​ന്‍ എം​പി​യ്ക്ക് കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്. ക്രെ​ഡി​റ്റ് കാ​ര്‍​ഡ് പു​റ​ത്തി​റ​ക്കു​ന്ന ക​മ്പ​നി​മാ​ത്ര​മാ​യ എ​സ്ബി​ഐ കാ​ര്‍​ഡ്‌​സ് എ​ന്ന സ്ഥാ​പ​നം തു​ട​ക്ക​ത്തി​ല്‍ കാ​ര്‍​ഡ് ല​ഭി​ക്കു​ന്ന​തി​ന് പ​ണ​മൊ​ന്നും അ​ട​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും പി​ന്നീ​ട് പ​ണം ഈ​ടാ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. മാ​ത്ര​മ​ല്ല സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ഇ​ത​ര ബാ​ങ്കു​ക​ളു​ടെ കാ​ര്‍​ഡു​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ​ര്‍​വീ​സ് ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​ര്‍​ന്നു. ​സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മൊ​ന്നും ഇ​ല്ലെ​ങ്കി​ലും ഇ​വ​രു​ടെ ബ്രാ​ഞ്ചു​ക​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന പെ​ട്ടി​ക​ളി​ലാ​ണ് ഉ​പ​യോ​ക്താ​ക്ക​ള്‍ ചെ​ക്കു​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത്. ഫോ​ണ്‍ വ​ഴി​യാ​ണ് ക​ന്പ​നി ഉ​പ​യോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. എ​സ്ബി​ഐ​യി​ൽ അ​ക്കൗ​ണ്ടു​ള്ള​വ​രും അ​ല്ലാ​ത്ത​വ​രും ഈ ​രീ​തി​യി​ല്‍ ക​ബ​ളി​ക്ക​പ്പെ​ടു​ന്നു​ണ്ട്.​ ത​ട്ടി​പ്പ് മ​ന​സി​ലാ​യ​തോ​ടെ പ​ല​രും കാ​ര്‍​ഡ്…

Read More