മട്ടന്നൂർ: നടുവനാട് കൊട്ടൂർഞാലിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ അഞ്ചുപേർക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു. ഇന്നലെ പുലർച്ചെ 3.30ഓടെയായിരുന്നു ആർഎസ്എസ് നടുവനാട് മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് എൻ. കെ. ജിഷ്ണുവിന്റെ വീടിനുനേരെ ബോംബേറുണ്ടായത്. ബോംബേറിൽ വീടിന്റെ മുൻവശത്തെ രണ്ടു ജനൽ ചില്ല് തകരുകയും വീടിന്റെ തേപ്പ് ഇളകുകയും ചെയ്തിരുന്നു. ജിഷ്ണുവിന്റെ സഹോദരിയുടെ വിവാഹം ഈ മാസം എട്ടിനു നടക്കുന്നതിനാൽ വീടിന്റെ നവീകരണം പൂർത്തിയായതോടെയാണ് ബോംബേറുണ്ടായത്. പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്.
Read MoreCategory: Kannur
തില്ലങ്കേരിയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ കാറും ബൈക്കും കത്തിച്ചു; പ്രദേശത്ത് മനപൂർവം സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെന്ന് കോൺഗ്രസ്
മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവിന്റെ കാറും ബൈക്കും കത്തിച്ചു. ഇന്ന് പുലർച്ചെ 1.30 നായിരുന്നു സംഭവം. തില്ലങ്കേരിയിൽ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തെ യൂത്ത് കോൺഗ്രസ് നേതാവും ജവഹർ ബാലജനവേദി മണ്ഡലം വൈസ് ചെയർമാനുമായ എം. ജിബിന്റെ വീട്ടിൽ നിർത്തിയിട്ട കാറും ബൈക്കുമാണ് കത്തിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ഉണരുമ്പോഴേക്കും ബൈക്ക് പൂർണമായും കാർ ഭാഗികമായി കത്തി നശിക്കുകയും ചെയ്തു. സംഭവത്തിനു പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് പറയുന്നു. തികച്ചും സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ പറഞ്ഞു. മുഴക്കുന്ന് പോലീസ് സംഭവ സ്ഥലം സന്ദർശിച്ചു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreകമ്യൂണിസ്റ്റ് പാർട്ടികളിലെ ശീതസമര അലകൾ കണ്ണൂരിലേക്കും..! മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകമായ കണ്ണൂരിലെ പോലീസിനെയും ജില്ലാ ഭരണകൂടത്തെയും വിമർശിച്ച് സിപിഐ ജില്ലാ സെക്രട്ടറി
നിശാന്ത് ഘോഷ് കണ്ണൂര്‍: സംസ്ഥാനതലത്തിലുള്ള സിപിഐ-സിപിഎം ശീതസമരത്തിന്റെ അലകൾ കണ്ണൂരിലേക്കും വ്യാപിക്കുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം തട്ടകമായ കണ്ണൂരിലെ പോലീസിനെയും ജില്ലാഭരണകൂടത്തെയുംവിമർശിച്ചുള്ള സിപിഐ ജില്ലാ സെക്രട്ടറ പി. സന്തോഷിന്റെ പ്രസ്താവന ഇതിനുള്ള തെളിവാണ്. കണ്ണൂരിൽ രാഷ്ട്രീയ അക്രമങ്ങൾ അവസാനിപ്പിക്കാൻ ആത്മാർഥമായ ശ്രമങ്ങൾ പോലീസിൽ നിന്നും ജില്ലാഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാന ഭരണത്തിലെ രണ്ടാമത്തെ പാർട്ടിയായ സിപിഐ ഉന്നയിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ വേണമെന്ന തലക്കെട്ടോടെയുള്ള പ്രസ്താവനയിലാണ് പോലീസിനെയും ഭരണ സംവിധാനത്തെയും വിമർശിച്ചിരിക്കുന്നത്. ജില്ലയില്‍ വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറുമ്പോഴും അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനും ശാശ്വത സമാധാനം കൈവരിക്കുന്നതിനും പോലീസിന്റെ ഭാഗത്ത് നിന്നും കണ്ണിൽ പൊടിയിടുന്ന പ്രവർത്തനങ്ങളല്ല, ശക്തമായ നടപടിയാണ് ഉണ്ടാവേണ്ടതെന്ന് പി. സന്തോഷ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. ആയുധനിർമാണവും സംഭരണവും നടക്കുന്ന കേന്ദ്രങ്ങളില്‍…
Read Moreവീണുകിട്ടിയ സിംകാർഡ് ഉപയോഗിച്ച് വിളിച്ച് കലാപത്തിന് ശ്രമം: സൂത്രധാരനും അറസ്റ്റിൽ; അഞ്ചുമാസത്തെ പോലീസിന്റെ അന്വേഷണത്തിൽ സൂത്രധാരനെ കുടുക്കിയ മിസ്ഡ് കോൾ കഥയിങ്ങനെ…
തളിപ്പറമ്പ്: വീണുകിട്ടിയ സിംകാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ ചെയ്ത് നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവിനെ ഇതിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്ത യുവാവിനെയും പോലീസ് അറസ്റ്റുചെയ്തു. മാന്തംകുണ്ടിലെ ബൊമ്മഞ്ചേരി മനോജിനെ (44)യാണ് ഇന്നു രാവിലെ തളിപ്പറന്പ് പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം രാത്രി വൈകി വിട്ടയച്ച ഇയാളെ ഇന്ന് രാവിലെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളാണ് സംഭവത്തിലെ പ്രധാന സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. അഞ്ച് മാസത്തെ നിരന്തര അന്വേഷണത്തിന് ശേഷമാണ് പ്രധാനപ്രതിയായ മുള്ളൂലിലെ മടക്കുടിയന്‍ ഹൗസില്‍ എം.ജെ.ജയന് (34)ഇന്നലെ തളിപ്പറമ്പ് പോലീസിന്റെ പിടിയിയിലായത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് ജയന് ഫോണ്‍വിളികളിലൂടെ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 21 ന് ഹൃദയാഘാതം മൂലം മരിച്ച പൊതുമരാമത്ത് കോണ്ട്രാക്ടര് മാന്തംകുണ്ടിലെ പുതുശേരി വീട്ടില്‍ രവീന്ദ്രന്റെ മരണം കൊലപാതകമാണെന്നും…
Read Moreചാലാട് പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി യുവതിക്ക് പരിക്ക്; ഇരുകണ്ണുകൾക്കും കാലുകൾക്കും പരിക്കേറ്റ ഇവരെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ: ക്വാർട്ടേഴ്സ് പറന്പ് വൃത്തിയാക്കുന്നതിനിടെ കരിയിലകൾക്കിടയിൽ കിടന്ന ബോംബ് പൊട്ടി യുവതിക്ക് പരിക്ക്. ചാലാട് ക്വാർട്ടേഴ്സിൽ താമസിക്കുന്ന റാണി അശോക് (47) നാണ് പരിക്കേറ്റത്. ഇരുകണ്ണുകൾക്കും കാലുകൾക്കും പരിക്കേറ്റ ഇവരെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നു രാവിലെ ഒൻപതരയോടെ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പറന്പ് വൃത്തിയാക്കി പാഴ്വസ്തുക്കളും മറ്റും കൂട്ടിയിട്ട് തീകൊടുത്തപ്പോഴാണ് വൻ ശബ്ദത്തോടെ സ്പോടനമുണ്ടായത്. റാണിയുടെ മുഖത്തും കാലിനും തീപടരുകയായിരുന്നു. ടൗൺ എസ്ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
Read Moreഅമ്പത്താറ് അക്ഷരങ്ങളുള്ള വലിയ ഭാഷ..! മലയാളികളായ നമുക്ക് സ്വന്തമായ ഒരു ഭാഷയുണ്ടെന്ന കാര്യം രക്ഷിതാക്കൾ മറന്നുപോകരുതെന്ന് ഓർമിപ്പിച്ച് മുരുകൻ കാട്ടാക്കട
കണ്ണൂർ: ആധുനിക കാലഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷ അനിവാര്യമാണെങ്കിലും മലയാളികളായ നമുക്ക് സ്വന്തമായ ഒരു ഭാഷയുണ്ടെന്ന കാര്യം രക്ഷിതാക്കൾ മറന്നുപോകരുതെന്ന് കവി മുരുകൻ കാട്ടാക്കട. അമ്പത്താറ് അക്ഷരങ്ങളുള്ള വലിയ ഭാഷയാണ് മലയാളം. അതോടൊപ്പം ഏറെ ബഹുമാനവും മലയാള ഭാഷ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കലോത്സവം കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിൽ ഏറ്റവും സന്പൂർണമായ സേവനം ചെയ്യാൻ ഭാഗ്യം ലഭിച്ചവരാണ് അധ്യാപകർ. എന്നാൽ എല്ലാ അധ്യാപകർക്കും വിദ്യാർഥികളുടെ മനസിൽ മികച്ച സ്ഥാനം നേടിയെടുക്കാൻ കഴിയുന്നില്ല. വിദ്യാർഥികളുടെ ഹൃദയങ്ങളിൽ കയറിപ്പറ്റാൻ എല്ലാ അധ്യപാകർക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കവി മുരുകൻ കാട്ടാക്കടയും ചേർന്ന് തിരിതെളിയിച്ചാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷതവഹിച്ചു. കെ.സി.ഹരികൃഷ്ണൻ, വി.നാരായണൻ, എ.കെ.ബീന, യു.കരുണാകരൻ, കെ.പ്രഭാകരൻ,…
Read Moreപയ്യന്നൂർ സിപിഎം-ലീഗ് സംഘർഷം; ആറു കേസുകളിലായി അഞ്ച് പേർ അറസ്റ്റിൽ; വിവിധ പരാതികളില്‍ ഇരുന്നൂറോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു
പയ്യന്നൂര്‍: കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തെ തുടര്‍ന്നു ബോംബേറും അക്രമവും നടന്ന കവ്വായിയിലെ അക്രമസംഭവങ്ങളില്‍ ആറു കേസുകളിലായി അഞ്ച് പേരെ അറസ്റ്റുചെയ്തു. വിവിധ പരാതികളില്‍ ഇരുന്നൂറോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇതുവരെ ലഭിച്ച പരാതികളില്‍ ആറര ലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കുന്നു. കവ്വായിയിലെ ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകരായ മുകേഷ് (31), ഇ.അനൂപ് (30), കെ.രഞ്ജിത്ത് (30), കെ.ബിനീഷ് (32), മുഹമ്മദ് ഹാഷിം (29)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ അഞ്ച് പേരും രജിസ്റ്റര്‍ ചെയ്ത ആറു അക്രമസംഭവങ്ങളിലും പ്രതിയായതിനാല്‍ ആകെ 30 അറസ്റ്റാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇവർ റിമാൻഡിലാണ്. വിവിധ അക്രമസംഭവങ്ങളില്‍ കണ്ടാലറിയാവുന്ന ഇരുന്നൂറോളം ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. അക്രമങ്ങളിൽ ആകെ ഒമ്പത് വീടുകളാണു തകർത്തത്. 17 വാഹനങ്ങളും രണ്ടു ലീഗ് ഓഫീസുകളും തകര്‍ക്കപെട്ടു. അക്രമത്തില്‍ നാലു പേര്‍ക്കാണു പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.
Read Moreകൃഷ്ണനും തെയ്യവും പിന്നെ ഇലഞ്ഞിയും..! രാമന്തളി താവുരിയാട് ക്ഷേത്രത്തിലെ ഇലഞ്ഞിമരത്തിനും ബലൂൺ കച്ചവടക്കാരൻ കൃഷ്ണനും 75 നിറവിൽ; ഏഴരപതിറ്റാണ്ട് പിന്നിട്ട ബന്ധത്തെ ആദരിച്ച് ക്ഷേത്രകമ്മിറ്റിയും
പയ്യന്നൂര്‍: രാമന്തളി താവുരിയാട് ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ ഇലഞ്ഞി മരത്തിന് ബലൂണ്‍ കച്ചവടക്കാരൻ കൃഷ്ണനുമായുള്ള ബന്ധം ജനമറിഞ്ഞത് ഇന്നലെയാണ്. ഈ ഇലഞ്ഞി മരത്തണലിലെ ഉത്സവ കച്ചവടം ഏഴര പതിറ്റാണ്ട് പിന്നിട്ടതോടെ ക്ഷേത്ര കമ്മിറ്റി അദ്ദേഹത്തെ ആദരിച്ചതോടെയാണ് പലരും ഈ യാഥാർഥ്യം അറിയുന്നത്. പഴയങ്ങാടി മണ്ടൂരില്‍ ജനിച്ച കൃഷ്ണന് പട്ടാളക്കാരുമായുള്ള ബന്ധത്തിലാണ് നന്നേ ചെറുപ്പത്തില്‍ ഹൗറയിലെത്തിയത്. ഇതിനിടെ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ ഭീതിയില്‍ പാലായനം ചെയ്ത കൃഷ്ണന് മുംബെയിലാണെത്തിയത്.അവിടെനിന്നും അതുവരെയുള്ള സമ്പാദ്യം കൊണ്ടു വാങ്ങിയ കളിപ്പാട്ടങ്ങളുമായി തുടങ്ങിയ ഉത്സവകച്ചവടമാണ് എഴുപത്തഞ്ച് വര്‍ഷം പിന്നിടുന്നത്. ഇതിനിടയില്‍ പയ്യന്നൂര്‍ സുമംഗലി ടാക്കീസിന് സമീപം താമസമാക്കിയ കൃഷ്ണന് വിവാഹവും കഴിച്ചു. ഭാര്യ ജാനകി അഞ്ച് വര്‍ഷം മുമ്പ് മരിച്ചതോടെ മകന് രാമചന്ദ്രനായി കച്ചവടത്തിലെ സഹായി. 94 പിന്നീടുന്ന കൃഷ്ണന് ഗുരുക്കളെ പ്രായാധിക്യത്തിന്റെ അവശത വല്ലാതെ അലട്ടുന്നുണ്ടെങ്കിലും വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ ഇദ്ദേഹം തയാറല്ല. ഉത്സവപറമ്പുകളിലെ ഇലഞ്ഞിക്കും മറ്റു…
Read Moreകൊടിമരം സ്ഥാപിച്ചതിനെചൊല്ലിയുള്ള വാക്കേറ്റം; പയ്യന്നൂരിൽ എട്ട് വീടുകളും 12 വാഹനങ്ങളും ലീഗ് ഓഫീസുകളും തകര്‍ത്തു; യൂത്ത്ലീഗ്, ഡിവൈഎഫ്ഐ നേതാക്കൾക്ക് പരിക്ക്
പയ്യന്നൂര്‍: കൊടിമരം സ്ഥാപിച്ചതിനെചൊല്ലിയുള്ള വാക്കേറ്റത്തെ തുടര്‍ന്ന് പയ്യന്നൂരിനടുത്ത് കവ്വായിയില്‍ ബോംബേറും അക്രമവും. എട്ടു വീടുകളും 12 വാഹനങ്ങളും ലീഗ് ഓഫീസുകളും അടിച്ചുതകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ യൂത്ത് ലീഗ് പയ്യന്നൂർ മണ്ഡലം സെക്രട്ടറി ഫായിസ് കവ്വായി,നഫീസുദ്ദീന്‍, വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാവ് എന്നിവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയംഗം പെരളം കൊഴുമ്മലിലെ ജി.ലിജിത്തിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുദിവസം മുമ്പ് കവ്വായി വാടിപ്പുറത്ത് ലീഗ് കൊടിമരത്തിന് സമീപം സിപിഎം കൊടിമരം സ്ഥാപിച്ചിരുന്നു. ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായപ്പോൾ രണ്ടുകൊടിമരങ്ങളും നീക്കം ചെയ്യാന്‍ ഇരുകൂട്ടരോടും പോലീസ് ആവശ്യപ്പെട്ടിരുന്നു. നിര്‍ദേശം നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊടിമരങ്ങള്‍ നീക്കം ചെയ്തു. ഇതേച്ചൊല്ലി വീണ്ടും വാക്കേറ്റം തുടങ്ങിയപ്പോള്‍ മുസ്ലിം ലീഗ് – സിപിഎം നേതൃത്വവുമായി പോലീസ് സംസാരിച്ച് രമ്യതയിലെത്തിയതാണ്. എന്നാല്‍, കവ്വായി പാലത്തിന്…
Read Moreതലശേരിയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവം: രണ്ടു പേർക്കു സസ്പെൻഷൻ; മരണ കാരണം ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമെന്ന് ഫോറൻസിക് സർജൻ
തലശേരി: ജനറൽ ആശുപത്രിയിൽ പൂർണ ഗർഭിണിയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൂത്തുപറന്പ് മാങ്ങാട്ടിടം മാണിക്കോത്തുവയൽ മനോജ് ഭവനിൽ മനോജിന്റെ ഭാര്യ രമ്യ (30) യാണ് ഇന്നലെ പുലർച്ചെ 3.30 ഓടെ മരിച്ചത്. പുലർച്ചെ രണ്ടുവരെ രമ്യ ആരോഗ്യവതിയായിരുന്നുവെന്നും 2.20 ഓടെയാണ് മരണം സംഭവിച്ചതെന്നും ആശുപത്രി അധികൃതർ പറയുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. എന്നാൽ ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്കു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ഫോറൻസിക് സർജൻ പോലീസിനെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്സിംഗ് ജീവനക്കാരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. പോലീസിനു പുറമെ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എന്നാൽ, മരണത്തിനു പിന്നിൽ ഡോക്ടറുടെയും ജീവനക്കാരുടെയും അനാസ്ഥയാണെന്ന് ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും ഡ്യൂട്ടി ഡോക്ടറെ തടഞ്ഞിരുന്നു.…
Read More