കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത കാർ അള്ളുവെച്ച നിലയിൽ; വ്യാപാരിയും മെമ്പറും തമ്മിൽ വാക്പോര്;  കറുകച്ചാലിലെ അള്ളുവയ്പ്പ് ഒടുവിൽ പോലീസ് സ്റ്റേഷനിലും

ക​റു​ക​ച്ചാ​ൽ: വാ​ഹ​ന​ത്തി​ന് അ​ള്ളു​വെ​ച്ചെ​ന്ന പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് മെ​ന്പ​റും വ്യാ​പാ​രി​യും കൊ​ന്പു കോ​ർ​ത്തു. സം​ഭ​വം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​രെ എ​ത്തി നി​ൽ​ക്കു​ന്നു. ക​ട​യ്ക്കു മു​ന്പി​ൽ കാ​ർ പാ​ർ​ക്കു ചെ​യ്ത​തി​ൽ പ്ര​കോ​പി​ത​നാ​യ വ്യാ​പാ​രി ട​യ​റി​ൽ അ​ള്ളു​വ​ച്ചു​വെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് മെ​ന്പ​റു​ടെ പ​രാ​തി.

ക​റു​ക​ച്ചാ​ൽ-​വാ​ഴൂ​ർ റോ​ഡി​ൽ കെ​എ​സ്എ​ഫ്ഇ​ക്ക് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്തം​ഗം സു​നി​ൽ ഈ​ശോ​യു​ടെ കാ​റി​ന്‍റെ ട​യ​റി​ലാ​ണ് അ​ള്ളു​വ​ച്ച​ത്. കെ​എ​സ്എ​ഫ്ഇ​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി എ​ത്തി​യ സു​നി​ൽ കാ​ർ സ​മീ​പ​ത്തെ ക​ട​യ്ക്ക് മു​ന്പി​ൽ പാ​ർ​ക്കു ചെ​യ്ത​ത് വ്യാ​പാ​രി ചോ​ദ്യം ചെ​യ്തി​രു​ന്നു.

വാ​ഹ​നം മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ടെ​ങ്കി​ലും സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ​ന്നും ഉ​ട​ൻ മാ​റ്റാ​മെ​ന്ന് പ​റ​ഞ്ഞ് സു​നി​ൽ പോ​കു​ക​യാ​യി​രു​ന്നു. തി​രി​കെ വ​ന്ന് കാ​ർ മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ഴാ​ണ് ട​യ​ർ പ​ഞ്ച​റാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ര ഇ​ഞ്ചി​ന്‍റെ നാ​ല് ആ​ണി​ക​ളാ​ണ് ട​യ​റി​ൽ ത​റ​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി​യു​ടെ പേ​രി​ൽ സു​നി​ൽ ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

എ​ന്നാ​ൽ ട​യ​റി​ൽ അ​ള്ളു​വെ​ച്ചു​വെ​ന്ന​ത് സ​ത്യ​മാ​ണെ​ന്നും അ​ത് വ്യാ​പാ​രി​യാ​ണ് ചെ​യ്ത​തെ​ന്ന കാ​ര്യ​ത്തി​ൽ തെ​ളി​വൊ​ന്നു​മി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​കൂ​ട്ട​രെ​യും വി​ളി​ച്ചു​വ​രു​ത്തി അ​ള്ളു​പ്ര​ശ്നം പ​റ​ഞ്ഞു തീ​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts