പയ്യന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയോടനുബന്ധിച്ച സുരക്ഷാ ചുമതല ഡിജിപിക്ക്. മൂന്നിനു പയ്യന്നൂര്‍ നഗരത്തിലും പിലാത്തറ വരെയുള്ള ദേശീയപാതയിലും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ പോലീസ് സേനയെയാണു പയ്യന്നൂരിലെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കുന്നത്. ഈ ജില്ലകളിലെ എസ്പി, ഡിവൈഎസ്പി എന്നിവരുടെ നിയന്ത്രണത്തില്‍ ഒരുക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതു ഡിജിപിയാണ്. കനത്ത സുരക്ഷയാണ് ഇവിടങ്ങളില്‍ പോലീസ് ഒരുക്കുന്നത്. പയ്യന്നൂര്‍ നഗരം മുതല്‍ ആദ്യദിവസത്തെ പദയാത്ര നടത്തുന്ന പിലാത്തറ വരേയും പോലീസ് സേനയെ വിന്യസിക്കുന്നതോടൊപ്പം തളിപ്പറമ്പ് മുതല്‍ തലപ്പാടിവരെയുള്ള ദേശീയപാതയുടെ നിയന്ത്രണവും പോലീസ് ഏറ്റെടുക്കും. പയ്യന്നൂരിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ… മംഗലാപുരം ഭാഗത്തു നിന്നു വരുന്ന ലോറികള്‍, ടാങ്കറുകള്‍, കണ്ടെയ്നറുകള്‍ എന്നിവ തലപ്പാടിയിലും കോഴിക്കോട് ഭാഗത്തുനിന്നു വരുന്നവ തളിപ്പറമ്പിലും പോലീസ് തടയും. ദേശീയപാതയിലൂടെ വരുന്ന…
Read MoreCategory: Kannur
കീഴാറ്റൂരിൽ വയൽകിളി കൂട്ടായ്മയുടെ നിരാഹാര സമരം അവസാനിപ്പിച്ചു; സമരത്തെ സംഘപരിവാറും തീവ്രവാദികളും തുണച്ചെന്ന ദേശാഭിമാനിയുടെ വിലയിരുത്തലിനെ പുച്ഛത്തോടെ തള്ളുന്നുവെന്ന് ബഹുജനകൂട്ടായ്മ
തളിപ്പറമ്പ്: കഴിഞ്ഞ 19 ദിവസമായി കീഴാറ്റൂര്‍ വയലില്‍ വയല്‍കിളി കൂട്ടായ്മ നടത്തിവന്ന നിരാഹാര സമരം താത്കാലികമായി നിര്‍ത്തിവെച്ചു. തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് ഇന്നലെ കീഴാറ്റൂരില്‍ ചേര്‍ന്ന വയല്‍കിളി സമരസമിതിയുടേയും ഐക്യദാര്‍ഢ്യസമിതിയുടേയും നേതൃത്വത്തില്‍ സംയുക്ത ബഹുജന കൂട്ടായ്മയയിലെ തീരുമാനപ്രകാരമാണ് സമരം താത്കാലികമായി നിര്‍ത്തിയതെന്ന് സമരനായകന് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചു. വന്‍ ജനക്കൂട്ടമാണ് ഇന്നലെ നടന്ന കൂട്ടായ്മയിലേക്ക് ഒഴുകിയെത്തിയതെന്നത് സമര രംഗത്തുണ്ടായിരുന്നവര്ക്ക് ആവേശം പകര്‍ന്നു. അന്തിമ തീരുമാനം വരുന്നതുവരെ സമരസമിതിയും ഐക്യദാര്‍ഢ്യസമിതിയും പ്രവര്‍ത്തനം തുടരാനും തീരുമാനിച്ചിട്ടുണ്ട്. വയല്‍കിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കീഴാറ്റൂര്‍ വയലിലെ മുഴുവന്‍ വയലിലും കൃഷിയിറക്കാനും ബഹുജന കൂട്ടായ്മ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിത്തുവിതയ്ക്കല്‍ തുലാം 10 ന് (ഒക്ടോബര്‍ 26) ആഘോഷപൂർവം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിദേശത്തും മറ്റും ജോലിചെയ്യുന്നവരുടെ പേരിലുള്ള വയലില്‍ കൃഷി നടത്താതെ തരിശിട്ടത് ഉള്‍പ്പെടെ ഏറ്റെടുത്ത് നടത്താനും…
Read Moreവിവാഹിതയായ യുവതിക്ക് അശ്ലീല സന്ദേശമയച്ചയാളെ സ്റ്റേഷനിൽ വിളിച്ച സംഭവം; വിളിപ്പിച്ച രീതി ശരിയായില്ലന്നാരോപിച്ച് പോലീസ് സ്റ്റേഷനിൽ കയറി ഡിവൈഎഫ് ഐ പ്രവർത്തകരുടെ അക്രമം
കാക്കയങ്ങാട്: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ കൈയേറ്റം ചെയ്യുകയും എസ്ഐ ഉള്‍പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തതിനു മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു മുഴക്കുന്ന് പ്രിന്‍സിപ്പല്‍ എസ്ഐ പി. രാജേഷ് കേസെടുത്തു. ഫേസ്ബൂക്കിലൂടെ വിവാഹിതയായ യുവതിക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍ സംശയമുള്ള യുവാവിനെ വിളിച്ചവരുത്തിയെന്ന് ആരോപിച്ചായിരുന്നു പോലീസ് സ്റ്റേഷനില്‍ അതിക്രമം. ശ്രീജിത്ത്, നിധീഷ്, അന്‍ഷാദ് എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവങ്ങള്‍ പോലീസ് മൊബൈല്‍ഫോണില്‍ റിക്കാര്‍ഡ് ചെയ്തതിനു ശേഷമാണു കേസെടുത്തത്. സംശയമുള്ളയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രീതി ശരിയായില്ലന്നാരോപിച്ചാണു സംഘം പോലീസ് സ്റ്റേഷനകത്തും പുറത്തും ബഹളംവയ്ക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തതെന്ന് എസ്ഐ പറഞ്ഞു.
Read Moreനാടുകാണി ചുരത്തിലെ ജാറം വീണ്ടും തകർത്തു; മഖാമിനു മുകളിൽ തെങ്ങും വാഴയും നട്ടു മുളകു പൊടിയും വിതറി; ഒരു മാസത്തിനിടെ മൂന്നാം തവണയാണ് തകർക്കുന്നത്
നിലന്പൂർ: നുറ്റാണ്ടു പഴക്കമുള്ള നാടുകാണി ചുരത്തിലെ മഖാം ജാറം വീണ്ടും തകർത്തു. അന്തർസംസ്ഥാന പാതയായ കഐൻജി റോഡരികിലെ മുഹമ്മദ് സ്വാലിഹ് മഖാം ജാറമാണ് വെള്ളിയാഴ്ച രാവിലെ തകർത്ത നിലയിൽ കാണപ്പെട്ടത്. ഒരു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് ജാറം തകർക്കുന്നത്. ഈ മാസം ആറിനും 19 നും ജാറം തകർക്കാൻ ശ്രമം നടന്നിരുന്നു. ഇപ്പോൾ 65 ശതമാനം തകർത്ത ജാറത്തിനു മുകളിൽ തെങ്ങ്, വാഴ തൈകൾ നട്ട നിലയിലാണ്. ജാറത്തിനു ചുറ്റും മുളകുപൊടി വിതറിയിട്ടുണ്ട്. ഇവിടെ കെട്ടിതൂക്കിയ കുപ്പിയുടെ അകത്തു വെള്ള പേപ്പറിൽ എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിലെഴുതിയ വാചകങ്ങൾ പൂർണമായും പോലീസ് പുറത്തു വിട്ടിട്ടില്ല. ജാറത്തെ അറബിക്കടലിൽ താഴ്ത്തും എന്നടക്കമുള്ള നേർച്ചപ്പെട്ടി കേടുവരുത്തിയിട്ടില്ല. വിവരമറിഞ്ഞു ഡിവൈഎസ്പിമാരായ എം.പി. മോഹനചന്ദ്രൻ, ഉല്ലാസ്കുമാർ, എടക്കര സിഐ പി.അബ്ദുൾ ബഷീർ, വഴിക്കടവ് എസ്ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം…
Read Moreവന്നകാര്യം മറന്നു അല്ലേ..! ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്പെയ്ത്ത് പരിശീലകന് അറസ്റ്റില്‍
ഇരിട്ടി: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്പെയ്ത്ത് പരിശീലകനെ ഇരിട്ടി സിഐ അറസ്റ്റ് ചെയ്തു. കൊട്ടിയൂര്‍ മേലെ പാല്‍ച്ചുരത്തെ എടവന രാജ (36)ആണ് അറസ്റ്റിലായത്. ആദിവാസി കുട്ടികള്‍ക്ക് അമ്പെയ്ത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള പ്രത്യേക പദ്ധതിപ്രകാരമാണ് രാജനെ പരിശീലകനായി നിയോഗിച്ചത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പരിശീലനം. ഇതിനിടയില്‍ ഒമ്പതാം ക്ലാസുകാരിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണു പരാതി. പീഡനത്തിനിരയായ പെണ്‍കുട്ടി ആദ്യം ട്രൈബല്‍ പ്രമോട്ടറോടും പിന്നീട് ക്ലാസ് അധ്യാപികയോടുമാണു പരാതി പറഞ്ഞത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ നില്‍കിയ പരാതി ആറളം പോലീസിനു കൈമാറുകയായിരുന്നു.
Read Moreഞാൻ പുകഴ്ത്തി പറയുകയല്ല..! കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും പോലും സാധിക്കാത്തത് പിണറായി സർക്കാരിന് സാധിച്ചു; അതിന്റെ ഫലമാണ് വിദേശ ജയിലുകളിൽ നിന്നുള്ള ഇന്ത്യക്കാരുടെ മോചനമെന്ന് കോടിയേരി
കൂത്തുപറമ്പ്: സംസ്ഥാന സർക്കാറുകളെ സാമ്പത്തീകമായി ദുർബലമാക്കാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രിക്കു പോലും ഇടപെടാൻ സാധിക്കാത്ത പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിന് സാധിച്ചിട്ടുണ്ടെന്നും ഇതിന് തെളിവാണ് ഷാർജ ഭരണാധികാരിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി പി എം നേതാവ് പാട്യം ഗോപാലന്റെ മുപ്പത്തിയൊമ്പതാമത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി കൊട്ടയോടിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എം.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.പി.ജയരാജൻ, വത്സൻ പനോളി, കെ.ധനഞ്ജയൻ, വി.രാജൻ എന്നിവർ പ്രസംഗിച്ചു.നേരത്തെ പൂക്കോട് കേന്ദ്രീകരിച്ച് പാട്യത്തേക്ക് ബഹുജന പ്രകടനവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.
Read Moreഒടുക്കം വരുന്നു..! ഇനിയൊരു ബലിദാനിപോലും ചുവപ്പ് ഭീകരതയുടെ ഇരയാകാന്‍ പാടില്ല; ജനരക്ഷായാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; 25,000 പേര് പങ്കെടുക്കും
പയ്യന്നൂർ:ഇനിയൊരു ബലിദാനിപോലും ചുവപ്പ് ഭീകരതയുടെ ഇരയാകാന്‍ പാടില്ല എന്ന മുദ്രാവാക്യവുമായി മൂന്നിന് പയ്യന്നൂരില്‍ നിന്നുമാരംഭിക്കുന്ന ജനരക്ഷായാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അവലോകന യോഗത്തിന്റെ വിലയിരുത്തല്‍.എടാട്ട് ഗ്രീന്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടിന് ആരംഭിച്ച് വൈകുന്നേരം സമാപിച്ച സംസ്ഥാന സമിതിയുടേയും കോര്കമ്മിറ്റിയുടേയും ജനരക്ഷായാത്രയുടെ അവസാനഘട്ട അവലോകന യോഗത്തിന്േതാണ് വിലയിരുത്തല്‍. ജനരക്ഷായാത്ര ജാഥാലീഡറും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന് യോഗം ഉദ്ഘാടനം ചെയ്തു.കേന്ദ്ര കമ്മിറ്റിയംഗവും കേരളത്തിന്റെ ചുമതലയുമുള്ള സഹ പ്രഭാരി നളിന്‍കുമാര്‍ കട്ടില്, ജനരക്ഷായാത്ര കണ്‍വീനര്‍ വി.മുരളീധരന്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.കെ.കൃഷ്ണദാസ്, പി.എസ്.ശ്രീധരന് പിള്ള, എം.ഗണേശന്, കെ.സുഭാഷ്, സി.കെ.പത്മനാഭന്, എം.ടി.രമേശ്, കെ.സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, കെ.രഞ്ജിത്ത,് മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാ സദാനന്ദന്,പുഞ്ചക്കര സുരേന്ദ്രന്,യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റെ് പ്രകാശ് ബാബു എന്നിവരുള്‍പ്പെടെ അറുപതോളം നേതാക്കളാണ് അവലോകന യോഗത്തില്‍ പങ്കെടുത്തത്. ബിജെപിയുടെ ദേശീയാദ്ധ്യക്ഷന് നയിക്കുന്ന പദയാത്രയില്‍ ഇരുപത്തി അയ്യായിരത്തിലധികം പ്രവര്‍ത്തകരെ…
Read Moreആ പരാതി പരിഹരിച്ചിരുന്നെങ്കിൽ..! പൊട്ടിവീണ വൈദ്യുത ലൈനിൽ തട്ടി വീട്ടമ്മ ഷോക്കേറ്റു മരിച്ചു; രക്ഷിക്കാനെത്തിയ മകന് പൊള്ളലേറ്റ് ഗുരുതരപരിക്ക്
കൂത്തുപറമ്പ്: പാട്യം കൊങ്ങാറ്റയിൽ പൊട്ടിവീണ വൈദ്യുത ലൈനിൽ തട്ടി വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. രക്ഷപ്പെടുത്താൻ ശ്രമിച്ച മകനും പരിക്കേറ്റു. കോങ്ങാറ്റയിലെ മിനി നിവാസിൽ മലപ്പിലായി മുകുന്ദന്റെ ഭാര്യ പനയാട ലീല(60)യാണു മരിച്ചത്. ഇന്നലെ രാവിലെ ആറേകാലോടെയായിരുന്നു സംഭവം. വീട്ടുപറമ്പിലെ മുരിക്കു മരത്തിന്റെ കൊമ്പ് വൈദ്യുത ലൈനിനു മുകളിൽ വീണതിനെത്തുടർന്ന് ലൈൻ പൊട്ടി പറമ്പിലേക്ക് വീഴുകയായിരുന്നു. ഇക്കാര്യമറിയാതെ വാഴത്തോട്ടത്തിലേക്ക് ഇറങ്ങിയ ലീലയ്ക്ക് ഷോക്കേറ്റു. നിലവിളികേട്ട് ഓടിയെത്തിയ മകൻ മിനീഷ്(39) ലീലയെ പിടിച്ചുമാറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഷോക്കേറ്റു. ഉടൻ ഓടിയെത്തിയ ലീലയുടെ ഭർത്താവ് മരവടിയെടുത്ത് മിനീഷിന്റെ ദേഹത്ത് അടിച്ച് വൈദ്യുതിബന്ധം വേർപെടുത്തി. ഷോക്കേറ്റ് പൊള്ളലേറ്റ മിനീഷിന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ നല്കി. ഈസമയം ഇതുവഴി കടന്നുപോയ ബൈക്ക് യാത്രികനാണ് പൊട്ടിയ ലൈനിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയായിരുന്ന വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. പിക്കപ്പ് വാൻ ഡ്രൈവറാണ് പരിക്കേറ്റ മിനീഷ്. മിനിതയാണ് ലീലയുടെ മകൾ.…
Read Moreഇപ്പം നടക്കുന്നത് ഗൂഡാലോചന മാത്രം..! ഹക്കീം വധക്കേസിലെ ഗൂഢാലോചനയിൽ സിബിഐ നടത്തുന്നതും ഗൂഢാലോചനയെന്ന് സമരസമിതി
പയ്യന്നൂര്‍: ഹക്കീം വധക്കേസ് സിബിഐ അന്വേഷണത്തില്‍ സംയുക്ത സമരസമിതിക്ക് അതൃപ്തി. ഇന്നലെ സംയുക്ത സമര സമിതി ചെയര്മാന് സി.കൃഷ്ണന് എംഎല്‍എയും കണ്‍വീനര്‍ ടി.പുരുഷോത്തമനും വിളിച്ചുചേര്‍ത്ത യോഗത്തിലാണു സിബിഐക്കെതിരേ വിമർശനമുയർന്നത്. രണ്ടുവര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും തലതിരിഞ്ഞ രീതിയിലുള്ള അന്വേഷണമാണു നടക്കുന്നതെന്നും ചര്‍ച്ചയിലുയര്‍ന്നു. പ്രധാന കുറ്റവാളികളെ പിടികൂടിയ ശേഷം അവരെ ചോദ്യം ചെയ്താണു ഗൂഢാലോചനക്കാരുണ്ടെങ്കില് അവരെ പിടികൂടുന്ന പതിവുള്ളത്. ഹക്കീം വധാന്വേഷണത്തില്‍ നേരെ തിരിച്ചാണു നടന്നത്. ആദ്യം നാലുപേരെ അറസ്റ്റ് ചെയ്ത് ശേഷം അഞ്ചുമാസം പിന്നിട്ടിട്ടും കേസന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടുപൊകാതെ വഴിമുട്ടി നില്‍ക്കുകയാണെന്നും അഭിപ്രായമുയര്‍ന്നു. നാലുപേരെ ഗൂഢാലോചനക്കേസില്‍ അറസ്റ്റ് ചെയ്തതു സിബിഐ നടത്തിയ മറ്റൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും വീണ്ടും സമര രംഗത്തിറങ്ങണമെന്നും വാദമുയര്‍ന്നു. നിയമനടപടികളുമായി മുന്നോട്ടുപോകുന്ന സമരസമിതി നേതൃത്വത്തിനു പിന്തുണ പ്രഖ്യാപിച്ച യോഗത്തില്‍ സമരകാര്യങ്ങള്‍ അടുത്തഘട്ടത്തില്‍ ആലോചിക്കാമെന്നും തീരുമാനമായി. സി.കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.പുരുഷോത്തമന്, ജി.ഡി.നായര്‍, കെ.ദേവി,…
Read Moreവിധിയെഴുതാൻ 1.70 ലക്ഷം വോട്ടർമാരുമായി വേങ്ങര; 14 പ്രശ്നബാധിത ബൂത്തുകൾ; 5 മാതൃകാ ബൂത്തുകൾ; അഞ്ച് വനിതാ പോളിംഗ് സ്റ്റേഷനുകളുൾപ്പെടെ 144 ബൂത്തുകളിൽ വോട്ട് നടക്കും
മലപ്പുറം: വേങ്ങര മണ്ഡലത്തിൽ സെപ്തംബർ 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 1,70,009 വോട്ടർമാർ. ഇതിൽ 87,750 പുരുഷവോട്ടർമാരും 82,259 സ്ത്രീ വോട്ടർമാരുമാണുള്ളത്. ഇതിൽ മൂന്നു സർവീസ് വോട്ടുകളും ഉൾപ്പെടും. ഇതിനു പുറമെ വിവിധ രാജ്യങ്ങളിലായി താമസിക്കുന്ന 178 പ്രവാസി വോട്ടുകളും വേങ്ങരയിലുണ്ട്. ഇതിൽ 169 പുരുഷന്മാരും ഒന്‍പതു വനിതകളുമാണ്. 2017 ജനുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ കണക്കനുസരിച്ചു മണ്ഡലത്തിൽ 1,68,475 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 86,934 പുരുഷന്മാരും 81,541 സ്ത്രീകളുമായിരുന്നു. 148 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ഉണ്ടാവുക. ഇതിൽ 28 കേന്ദ്രങ്ങളിൽ രണ്ടു പോളിംഗ് സ്റ്റേഷനുകളും മൂന്നു കേന്ദ്രങ്ങളിൽ 12 പോളിംഗ് സ്റ്റേഷനുകളും നാല് കേന്ദ്രങ്ങളിൽ രണ്ടു പോളിംഗ് സ്റ്റേഷനുകളും പ്രവർത്തിക്കും. ഇതിൽ 99 ബുത്തുകൾക്കും റാബ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. മണ്ഡലത്തിൽ 14 രാഷ്ട്രീയ പ്രശ്ന ബാധിത ബൂത്തുകളുള്ളതായാണ് കണക്കാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനായി 236…
Read More