കൊടും ക്രൂരത..! ഗൃഹ​പ്ര​വേ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ സാമഹ്യവിരുദ്ധർ വീ​ട് തീവ​ച്ച് ന​ശി​പ്പി​ച്ചു; ഒരു വീടെന്ന സുന്ദരന്‍റെ സ്വപ്നമാണ് ഇതോടെ ഇല്ലാതായത്

ക​രു​വാ​ര​ക്കു​ണ്ട്: ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ വീ​ട് തീവച്ച് ന​ശി​പ്പി​ച്ചു. തു​വ്വൂ​ർ പാ​യി​പ്പു​ല്ല് ആ​മ​ക്കാ​ട് പാ​ന്പ്രീ ക​ള​ത്തി​ൽ സു​ന്ദ​ര​ന്‍റെ വീ​ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ തീ​വ​ച്ച് ന​ശി​പ്പി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച വീ​ടാ​ണി​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കു​ര​യു​ടെ ഭാ​ഗ​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. വൈ​ദ്യു​തി വ​യ​റിം​ഗ് സം​വി​ധാ​ന​വും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ല​പ്പു​റ​ത്തു നി​ന്നു​ള്ള ഡോ​ഗ് സ്ക്വാ​ഡും, തൃ​ശൂ​രി​ൽ നി​ന്നു​ള്ള വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തെ​ളി​വ് ശേ​ഖ​രി​ച്ചു. എ​സ്‌സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സു​ന്ദ​ര​ൻ കൂ​ലി​വേ​ല ചെ​യ്താ​ണ് ജീ​വി​ക്കു​ന്ന​ത്.

Read More

ഇനി പോലീസ് സ്റ്റേഷനിൽ ഇ​ടി​മു​റി​യി​ല്ല; പകരം അത്യാധുനിക സംവിധാനങ്ങളോടൂ കൂടി ഇ-​മു​റി; പോ​ലീ​സ് ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പി​ച്ചു​വെ​ന്ന ആ​രോ​പ​ണം ഇതോടെ ഇല്ലാതാകും

ക​ണ്ണൂ​ർ: ജി​ല്ലാ പോ​ലീ​സി​ന്‍റെ ശാ​സ്ത്രീ​യ ചോ​ദ്യം ചെ​യ്യ​ൽ മു​റി​യു​ടെ ഉ​ദ്ഘാ​ട​നം  ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി മ​ഹി​പാ​ൽ യാ​ദ​വ് നി​ർ​വ​ഹി​ച്ചു.    ജി​ല്ലാ പോ​ലീ​സ് സ​മു​ച്ച​യ​ത്തി​ലെ ഒ​ന്നാം നി​ല​യി​ലെ ര​ണ്ട് മു​റി​ക​ളി​ലാ​ണ്  ഇ-​മു​റി സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഈ ​സം​വി​ധാ​ന​മു​ള്ള സം​സ്ഥാ​ന​ത്തെ ഏ​ഴാ​മ​ത്തെ ജി​ല്ല​യാ​യി ക​ണ്ണൂ​ർ മാ​റി. ചോ​ദ്യം ചെ​യ്യ​ൽ ന​ട​പ​ടി​ക​ൾ ഓ​ഡി​യോ​യി​ലും വീ​ഡി​യോ​യി​ലും റെ​ക്കോ​ർ​ഡ് ചെ​യ്യും. കു​റ്റാ​രോ​പി​ത​നാ​യ വ്യ​ക്തി​യു​ടെ ശ​ബ്ദ​വും ദൃ​ശ്യ​വും മു​ഖ​ഭാ​വ​ങ്ങ​ളും വി​വി​ധ ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ്യ​ക്ത​മാ​യി റെ​ക്കോ​ർ​ഡ് ചെ​യ്ത് കോ​ട​തി മു​ന്പാ​കെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. ഇ​തു​മൂ​ലം പോ​ലീ​സ് ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പി​ച്ചു​വെ​ന്ന ആ​രോ​പ​ണം ഇ​ല്ലാ​താ​വും. മൂ​ന്നാം​മു​റ ഉ​പ​യോ​ഗി​ച്ച് ചോ​ദ്യം ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി ഇ​ല്ലാ​താ​ക്കു​ക​യും വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലെ പോ​ലീ​സി​ന് സ​മാ​ന​മാ​യി ശാ​സ്ത്രീ​യ​മാ​യ കു​റ്റാ​ന്വേ​ഷ​ണം ന​ട​പ്പി​ൽ വ​രു​ത്തു​ക​യെ​ന്ന​തു​മാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം.ശീ​തീ​ക​രി​ച്ച ഇ-​മു​റി​യി​ൽ വ​യ​ർ​ല​സ് സം​വി​ധാ​ന​വും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന​തി​നാ​ൽ 150 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ മാ​റി നി​ന്ന്…

Read More

എന്‍റെ വിദ്യാലയം..! വി​വാ​ഹ​ദി​ന​ത്തി​ൽ സ്കൂ​ളി​നു ഉ​പ​ഹാ​രം ന​ല്കി വി​നീ​ഷും ഷബ്നയും; പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടി​യ ഈ​സ്റ്റ് വ​ള്ള്യാ​യി യു​പി സ്കൂ​ളി​നാണ് തു​ക ന​ല്കി​യത്

കൂ​ത്തു​പ​റ​മ്പ്: വി​വാ​ഹ വേ​ള​യി​ൽ വ​ധൂ​വ​ര​ൻ​മാ​ർ സു​ഹൃ​ത്തു​ക്ക​ളി​ൽ​നി​ന്നും ബ​ന്ധു​ക്ക​ളി​ൽ നി​ന്നു​മൊ​ക്കെ ഉ​പ​ഹാ​ര​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന പ​തി​വ് ശൈ​ലി​യി​ൽ​നി​ന്നു​മാ​റി ഈ​സ്റ്റ് വ​ള്ള്യാ​യി​യി​ലെ കൃ​ഷ്ണ നി​വാ​സി​ൽ വി​നീ​ഷ്. വി​വാ​ഹ​ദി​ന​ത്തി​ൽ താ​ൻ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടി​യ ഈ​സ്റ്റ് വ​ള്ള്യാ​യി യു​പി സ്കൂ​ളി​ൽ ഒ​രു എ​യ​ർ ക​ണ്ടീ​ഷ​ൻ വാ​ങ്ങാ​നു​ള്ള തു​ക ന​ല്കി​യാ​ണ് ഈ ​യു​വാ​വ് മാ​തൃ​ക​യാ​യ​ത്. പൊ​തു വി​ദ്യാ​ല​യ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​സ്കൂ​ളി​നെ ഹൈ​ടെ​ക് ആ​ക്കാ​നാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര വി​ദ്യാ​ല​യ വി​ക​സ​ന പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​പ​ദ്ധ​തി​യി​ലേ​ക്കാ​ണ് ഖ​ത്ത​റി​ൽ എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ​റാ​യ വി​നീ​ഷ് ത​ല​ശേ​രി തോ​ട്ടു​മ്മ​ൽ ശ്രീ​ന​ന്ദ​ന​ത്തി​ൽ ഷ​ബ്ന​യു​ടെ ക​ഴു​ത്തി​ൽ താ​ലി​ചാ​ർ​ത്തി​യ ശു​ഭ​ദി​ന​മാ​യ കഴിഞ്ഞദിവസം സ്കൂ​ളി​ലേ​ക്ക് എ​യ​ർ ക​ണ്ടീ​ഷ​ൻ വാ​ങ്ങാ​നു​ള്ള തു​ക കൈ​മാ​റി​യ​ത്. വി​നീ​ഷി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​നൂ​ർ എ​ഇ​ഒ സി.​കെ. സു​നി​ൽ കു​മാ​ർ തു​ക ഏ​റ്റു​വാ​ങ്ങി. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​രാ​ഘ​വ​ൻ, കെ.​പാ​ർ​ത്ഥ​ൻ, പി.​രാ​ഘ​വ​ൻ, പി.​വി​നോ​ദ​ൻ…

Read More

ഹ​ക്കീം വ​ധം: വി​ദേ​ശ മ​ല​യാ​ളി​യെ ചോ​ദ്യം ചെ​യ്തതിൽ നിന്നും കൂടുതൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ സിബിഐയ്ക്ക് ലഭിച്ചതായി സൂചന; അന്വേഷണത്തിന്കുൂടുതൽ പേർ വരും

പ​യ്യ​ന്നൂ​ര്‍: ഹ​ക്കീം വ​ധ​ക്കേ​സ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘം വി​ദേ​ശ മ​ല​യാ​ളി​യെ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്തു. നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളാ​ണ് ഇ​യാ​ളി​ല്‍ നി​ന്നും കി​ട്ടി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ഇ​പ്പോ​ള്‍ റി​മാ​ൻ​ഡി​ല്‍ ക​ഴി​യു​ന്ന കു​റ്റാ​രോ​പി​ത​ന്‍റെ വീ​ട്ടി​ലേ​ക്ക് സം​ഭ​വ​ദി​വ​സം രാ​വി​ലെ  ഇ​യാ​ള്‍ പോ​കു​ന്ന​ത് ക​ണ്ട​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ബോ​ധ്യ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഗ​ള്‍​ഫി​ലു​ണ്ടാ​യി​രു​ന്ന ഇ​യാ​ളെ സി​ബി​ഐ സം​ഘം വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്ത​ത്. മു​ന്‍ പ​ള്ളി​ക്ക​മ്മി​റ്റി​യി​ലെ മ​റ്റൊ​രാ​ളേ​യും അ​ന്വേ​ഷ​ക​സം​ഘം ചോ​ദ്യം ചെ​യ്തു.​തു​ട​ര്‍​ന്ന് ന​ട​ക്കാ​നി​രി​ക്കു​ന്ന അ​റ​സ്റ്റി​ന് സ​ഹാ​യ​ക​മാ​കു​ന്ന നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ഇ​വ​രി​ല്‍​നി​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. റി​മാ​ൻ​ഡി​ലു​ള്ള കു​റ്റാ​രോ​പി​ത​രു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന​തി​നാ​ല്‍ ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഇ​വ​ര്‍​ക്കാ​യി ന​ല്‍​കി​യി​രു​ന്ന ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന​ലെ ത​ള്ളി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ജാ​മ്യ​ത്തി​നാ​യി പ്ര​തി​ഭാ​ഗം വ​ക്കീ​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു​മ​റി​യു​ന്നു. കു​റ്റാ​രോ​പി​ത​രു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന വേ​ള​യി​ല്‍ സി​ബി​ഐ​യോ​ട് കേ​സ് ഡ​യ​റി…

Read More

സി​പി​എം-​ആ​ർ​എ​സ് എ​സ് സം​ഘ​ർ​ഷം; ആര്‍ എസ്എസ് ഓഫീസിന് ചുവപ്പടിച്ചതിന് 11 സിപി എം കാരെയും വെയ്റ്റിംഗ് ഷെഡ് തകര്‍ത്തതി ന് 8 ബിജെപിക്കാരെയും അറസ്റ്റു ചെയ്തു

ത​ല​ശേ​രി: പെ​രു​ന്താ​റ്റി​ലി​ൽ സി​പി​എം-​ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷം. ആ​ർ​എ​സ്എ​സ്  സേ​വാ​ല​യ​വും സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബ​സ് ഷെ​ൽ​ട്ട​റും ത​ക​ർ​ത്തു. സം​ഭ​വ​ങ്ങ​ളി​ൽ 19 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ഞാ​യ​റാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്ത കേ​ശ​വ സ്മൃ​തി സേ​വാ​ല​യ​മാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 6.30 ഓ​ടെ ഒ​രു സം​ഘം അ​ടി​ച്ചു ത​ക​ർ​ത്ത​ത്. സേ​വാ​ല​യ​ത്തി​ന്‍റെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും ത​ക​ർ​ത്ത അ​ക്ര​മി​ക​ൾ അ​ക​ത്തു​ണ്ടാ​യി​രു​ന്ന ബ​ലി​ദാ​നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഫോ​ട്ടോ​ക​ളും ന​ശി​പ്പി​ച്ചു . ചു​മ​രു​ക​ളെ​ല്ലാം ചു​വ​പ്പ് ചാ​യം തേ​ച്ച് വി​കൃ​ത​മാ​ക്കി​യ നി​ല​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ11 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ധ​ർ​മ​ടം പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​രു​ന്താ​റ്റി​ൽ ചി​റ്റി മു​ക്കി​ൽ സി​പി​എം  സ്ഥാ​പി​ച്ച ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും ത​ക​ർ​ത്തി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ എ​ട്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ത​ല​ശേ​രി ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രു​സം​ഭ​വ​ങ്ങ​ളെ​യും തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ് . അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ത​ല​ശേ​രി ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാം ,സി​ഐ…

Read More

മദ്യപിച്ചിരുന്ന സുഹൃത്തിന് സി​ഗ​ര​റ്റ് വാ​ങ്ങാ​ൻ പോ​കാ​ൻ ബൈ​ക്ക് നൽകിയില്ല; വാക്കു തർക്കത്തിനിടെ അഭിലാഷിനെ കൂട്ടുകാരൻ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു

ക​ണ്ണൂ​ർ: സി​ഗ​ര​റ്റ് വാ​ങ്ങാ​ൻ പോ​കാ​ൻ ബൈ​ക്ക് ന​ല്കാ​ത്ത വി​രോ​ധ​ത്തി​ൽ യു​വാ​വി​നെ ക​ത്തി കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.    തി​ല്ലേ​രി ഡി​എ​സ് സി ​റി​ക്കോ​ർ​ഡ്സ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ കേ​ള​നെ​ല്ലൂ​ർ വ​ട​ക്ക​യി​ൽ വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ കെ.​വി. അ​ഭി​ലാ​ഷി (35)നാ​ണ് കു​ത്തേ​റ്റ​ത്. കു​ട​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ലാ​ഷി​നെ എ​കെ​ജി, പ​രി​യാ​രം എ​ന്നീ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മം​ഗ​ളൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​ഭി​ലാ​ഷി​നെ മം​ഗ​ളൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഓ​ടെ മൂ​ന്നാം​പീ​ടി​ക​യി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. അ​ഭി​ലാ​ഷി​ന് പ​രി​ച​യ​മു​ള്ള ആളാണ്  കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. മ​ദ്യ​പി​ച്ചി​രു​ന്ന ഇയാൾ സി​ഗ​ര​റ്റ് വാ​ങ്ങാ​ൻ പോ​കാൻ ബൈ​ക്ക് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ഭി​ലാ​ഷ് ബൈ​ക്ക് ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തി​നി​ടെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും കു​ത്തു​ക​യാ​യി​രു​ന്നു എന്നാണ് പറയുന്നത്.

Read More

അ​ന്ത​ർ​സം​സ്ഥാ​ന മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ 2 പേ​ർ അ​റ​സ്റ്റി​ൽ; ഒന്നര ലക്ഷം രൂപ വിലവരുന്ന ബ്രൗൺഷുഗറാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്

ത​ല​ശേ​രി: അ​ന്ത​ർ​സം​സ്ഥാ​ന മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ ക​ണ്ണി​ക​ളാ​യ ര​ണ്ടു​പേ​രെ ബ്രൗ​ൺ​ഷു​ഗ​ർ സ​ഹി​തം പോ​ലീ​സ് പി​ടി​കൂ​ടി.   കോ​ഴി​ക്കോ​ട് പ​യ്യോ​ളി കീ​ഴൂ​രി​ലെ  കൊ​ക്കി​നി​യ​ന്‍റ​വി​ട ന​വാ​സ് (41), ത​ല​ശേ​രി മ​ട്ടാ​ന്പ്ര​ത്തെ സാ​ദി​ഖ് (45) എ​ന്നി​വ​രെ​യാ​ണ് ര​ണ്ടേ​കാ​ൽ ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റു​മാ​യി ടൗ​ൺ സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ, എ​സ്ഐ എം. ​അ​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ്ചെ​യ്ത​ത്. ബ്രൗ​ൺ​ഷു​ഗ​ർ വാ​ങ്ങാ​നെ​ത്തി​യ ഒ​രാ​ൾ കൂ​ടി പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. 85,000 രൂ​പ​യ്ക്ക് വാ​ങ്ങി​യ ബ്രൗ​ൺ​ഷു​ഗ​ർ ഒ​ന്ന​ര ല​ക്ഷം രൂ​പ​യ്ക്ക് മ​റി​ച്ചു​വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പോ​ലീ​സ് വ​ല​യി​ലാ​യ​ത്.    ചാ​ലി​ൽ ഇ​ന്ദി​രാ​പാ​ർ​ക്കി​നു സ​മീ​പം മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്. മം​ഗ​ളൂ​രു, മും​ബൈ, ബം​ഗ​ളൂ​രു എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് ത​ങ്ങ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തു​ന്ന​തെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.   പ്ര​തി​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല പ്ര​ധാ​ന…

Read More

സ്ത്രീ​സു​ര​ക്ഷ പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റി​യ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ സ്ത്രീ​കളെ​ അപമാനിക്കുന്നു; സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍ന്നതായി മുൻ മുഖ്യ മന്ത്രി

ഇ​രി​ട്ടി: സ്ത്രീ​സു​ര​ക്ഷ പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റി​യ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ സ്ത്രീ​ക​ളെ​യും മ​റ്റും അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി.  അ​യ്യ​ന്‍​കു​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി ഓ​ഫീ​സ് കെ​ട്ടി​ട ഉ​ദ്ഘാ​ട​നം  നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലു​മെ​ല്ലാം തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും  സ്ത്രീ​ക​ളാ​ണ്. ഇ​വ​രെ പ​ല​വി​ധ നേ​ട്ട​ത്തി​നാ​യി  മ​ന്ത്രി എം.​എം മ​ണി​യെ​പോ​ലു​ള്ള​വ​ര്‍ അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ്. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രി​ലും സ്ത്രീ​ക​ള്‍ ഉ​ണ്ട് . ഇ​വ​രെ​യും അ​ട​ച്ച് ആ​ക്ഷേ​പി​ക്കു​ക​യാ​ണ്.      പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍  ഒ​രു വ​ര്‍​ഷം  പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ ര​ണ്ട് മ​ന്ത്രി​മാ​ര്‍ രാ​ജി  വെ​ച്ചു. മൂ​ന്നാ​മ​ത്തെ മ​ന്ത്രി രാ​ജി​യു​ടെ വ​ക്കി​ല്‍ നി​ല്‍​ക്കു​ന്നു. അ​രി​വി​ല​യു​ള്‍​പെ​ടെ കു​ത്ത​നെ കൂ​ടു​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ ഇ​ത്ത​രം ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്നി​ല്ല. ടി.​പി സെ​ന്‍​കു​മാ​റി​നെ സു​പ്രീം​കോ​ട​തി വി​ധി​യു​ണ്ടാ​യി​ട്ടും  തി​രി​കെ നി​യ​മി​ക്കു​ന്നി​ല്ല. മൂ​ന്നാ​ര്‍ സ​ബ് ക​ള​ക്ട​ര്‍ മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഇ​ദ്ദേ​ഹ​ത്തെ​യു​ള്‍​പ്പെ​ടെ സ​ത്യ​സ​ന്ധ​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രെ ഊ​ള​മ്പാ​റ​ക്ക് വി​ട​ണ​മെ​ന്ന് പ​റ​യു​ന്ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ജ​നം വി​ല​യി​രു​ത്തി​യ​താ​യും  സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ന്ന​താ​യും…

Read More

വേദിയിൽ കൗതുകക്കാഴ്ച..! രാഷ്ട്രീയ ശത്രു ക്കളെന്ന് അറിയപ്പെടുന്ന ജ​യ​രാ​ജ​നും സു​ധാ​ക​ര​നും ഒ​രേ വേ​ദി​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഇടവും വലവുമിരുന്നത് ജനങ്ങൾക്ക് കൗതുകമായി

മ​ട്ട​ന്നൂ​ർ: രാ​ഷ്ട്രീ​യ ശ​ത്രു​ത​യ്ക്ക​പ്പു​റം എ​ന്നും വാ​ക്കു​ക​ൾ​കൊ​ണ്ടും പോ​ര​ടി​ക്കു​ന്ന സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഇ.​പി.​ജ​യ​രാ​ജ​നും കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​നും വേ​ദി പ​ങ്കി​ട്ട​ത് കൗ​തു​ക​മാ​യി. മ​ട്ട​ന്നൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് റൂ​റ​ൽ ബാ​ങ്കി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കൊ​പ്പം ഇ​രു​വ​രും വേ​ദി​പ​ങ്കി​ട്ട​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ഇ.​പി.​ജ​യ​രാ​ജ​നു വെ​ടി​യേ​ൽ​ക്കു​ക​യും സു​ധാ​ക​ര​ൻ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു നേ​രേ ബോം​ബേ​റു​ണ്ടാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഇ​രു​വ​രും ശ​ത്രു​ക്ക​ളാ​യ​ത്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഈ ​രാ​ഷ്ട്രീ​യ ശ​ത്രു​ത​യും ഇ​വ​ർ കൊ​ണ്ടു​ന​ട​ക്കു​ന്നു. എ​ന്നും ഇ​വ​ർ ത​മ്മി​ൽ വാ​ക്പോ​ര് ന​ട​ത്തു​ക​യും വെ​ല്ലു​വി​ളി​ക​ൾ ന​ട​ത്തു​ന്ന​തും പ​തി​വാ​യി​രു​ന്നു. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​വ​ർ മാ​ത്ര​മാ​ണു രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ളാ​യി ഇ​പ്പോ​ഴു​ള്ള​ത്. കേ​ര​ള​ത്തി​ലെ മി​ക്ക ജി​ല്ല​ക​ളി​ലും ഇ​രു​വ​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു പ​രി​പാ​ടി ന​ട​ത്തി​യാ​ലും ആ​രെ​ങ്കി​ലും ഒ​രാ​ൾ വി​ട്ടു​നി​ൽ​ക്കും. ഇ​തു​പോ​ലെ മ​ട്ട​ന്നൂ​രി​ലെ പ​രി​പാ​ടി​യി​ലും ര​ണ്ടി​ൽ ഒ​രാ​ൾ മാ​ത്ര​മാ​കും പ​ങ്കെ​ടു​ക്കു​ക​യെ​ന്ന് ജ​ന​ങ്ങ​ളി​ൽ സം​സാ​ര​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ചാ​ണ് ഇ​രു​വ​രും പ​രി​പാ​ടി​യി​ൽ  പ​ങ്കെ​ടു​ത്ത​ത്. മു​ൻ…

Read More

തിയേറ്ററിനുള്ളിൽ നിന്നും വീ​ണു കി​ട്ടി​യ പ​ഴ്സ് തി​രി​ച്ചു കൊ​ടു​ത്തി​ല്ല: തളിപ്പറമ്പില്‍ പോ​ലീ​സു​കാ​ര​നെ അന്വേഷണ വിധേയമായി സ​സ്പെ​ന്‍റു ചെയ്തു

ത​ളി​പ്പ​റ​മ്പ്: സി​നി​മാ തി​യേ​റ്റ​റി​ല്‍ നി​ന്ന് വീ​ണു​കി​ട്ടി​യ പ​ണ​മ​ട​ങ്ങി​യ പ​ഴ്‌​സ് ഉ​ട​മ​യ്ക്ക് തി​രി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ല്‍ അ​ലം​ഭാ​വം കാ​ട്ടി​യ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​പി​ഒ ഉ​ണ്ട​പ്പ​റ​മ്പി​ലെ മു​ഹ​മ്മ​ദ് സ​ലീ​മി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഈ ​മാ​സം 12 ന് ​ന​ഗ​ര​ത്തി​ലെ ക്ലാ​സി​ക് തി​യേ​റ്റ​റി​ല്‍ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. സി​നി​മ കാ​ണാ​നെ​ത്തി​യ സ​ലീ​മി​ന്‍റെ ബ​ന്ധു കൂ​ടി​യാ​യ ഒ​രാ​ളു​ടെ പേ​ഴ്‌​സ് ന​ഷ്ട​പ്പെ​ട്ട​ത് തി​യേ​റ്റ​റി​ന​ക​ത്തു​നി​ന്നും സ​ലീ​മി​ന് കി​ട്ടി​യി​ട്ടും തി​രി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ല്‍ അ​ലം​ഭാ​വം കാ​ണി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ സ്‌​പെ​ഷ്യ​ല്‍​ബ്രാ​ഞ്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പേ​ഴ്‌​സി​ല്‍ വ​ലി​യ തു​ക ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ഉ​ട​മ​യു​ടെ നി​ര്‍​ബ​ന്ധ​ത്തെ തു​ട​ര്‍​ന്ന് തി​യേ​റ്റ​റി​ന​ക​ത്തെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ സ​ലീം പേ​ഴ്‌​സ് നി​ല​ത്ത് നി​ന്നെ​ടു​ത്ത് പോ​ക്ക​റ്റി​ലി​ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ചോ​ദി​ച്ച​പ്പോ​ള്‍  താ​ന്‍ പേ​ഴ്‌​സ് ക​ണ്ടി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. സി​സി​ടി​വി ദൃ​ശ്യ​ത്തേ​പ്പ​റ്റി…

Read More