മട്ടന്നൂർ: ബസിൽ കയറി പിടിച്ചുപറി നടത്തുന്ന സംഘത്തിലെ രണ്ടു പേരെ മട്ടന്നൂർ പോലീസിന്റെ പിടിയിലായി. വയനാട് ബത്തേരിയിലെ പി.സി.പ്രജിത്ത് (33), പുൽപ്പളളിയിലെ വി.എസ്.ബിനോയ് (41) എന്നിവരെയാണ് മട്ടന്നൂർ എസ് ഐ എ.വി. ദിനേശും സംഘവും അറസ്റ്റ് ചെയ്തത്. തിരക്കുള്ള ബസുകളിൽ കയറുന്ന സംഘം യാത്രക്കാരുടെ പോക്കറ്റടിച്ച് സ്ഥലം വിടുകയാണ് പതിവെന്ന് പോലീസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിൽ വച്ച് ചാവശേരിയിലെ അനീഷിന്റെ പഴ്സ് മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ഇയാളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മട്ടന്നൂർ കോടതിക്ക് സമീപത്ത് വച്ച് ഇരുവരും പോലീസ് പിടിയിലാകുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ ഇവർക്ക് കേസുണ്ടെന്ന് പോലീസ് അറിയിച്ചു. തിരക്കുള്ള ബസിലും മറ്റും കയറുന്ന സംഘത്തിലെ അഞ്ചിലേറെ പേരാണ് മോഷണം നടത്തുന്നത്. തിരക്കില്ലാത്ത ബസിൽ കൃത്യമ തിരക്കുണ്ടാക്കി കവർച്ച നടത്തുന്നതും …
Read MoreCategory: Kannur
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പി ക്കാൻ ചികിത്സാ ഫീസ് കൂട്ടുന്നു
പരിയാരം: ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സാനിരക്ക് വർധിപ്പിക്കുന്നു. മേയ് ഒന്ന് മുതല്‍ ചികിത്സാ ഫീസില്‍ വന്‍ വര്‍ധന ഏര്‍പ്പെടുത്താന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. 2016 നവംബര്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം നടപ്പിലാക്കാന്‍ ഇന്നലെ തിരുവനന്തപുരത്ത് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. പുതുക്കിയ ശമ്പളം മേയ് മാസത്തെ ശമ്പളത്തോടൊപ്പം നല്‍കാനും നവംബര്‍ മുതലുള്ള കുടിശിക തവണകളായി നല്‍കാനും ധാരണയായി. ഇതിനായി സര്‍ക്കാര്‍ സര്‍ക്കാര്‍ നല്‍കേണ്ട കുടിശിക ഉടന്‍ മെഡിക്കല്‍ കോളജിന് കൈമാറും. വൈസ് ചെയര്മാന് പി.പുരുഷോത്തമന്, എംഡി കെ.രവി, പരിയാരം മെഡിക്കല്‍ കോളജ് എംപ്ലോയീസ് യൂണിയന് (സിഐടിയു) നേതാക്കളായ കെ.പത്മനാഭന്, പി.ആര്.ജിതേഷ്, കെ.ഷിബു എന്നിവര്‍ മന്ത്രിയുമായി നടന്ന ചര്‍ച്ചകളില്‍ പങ്കാളികളായി. ശമ്പള പരിഷ്കരണം നടപ്പിലാക്കുമ്പോള്‍ പ്രതിമാസം അന്‍പത് ലക്ഷത്തോളം രൂപ മാനേജ്മെന്റിന്…
Read Moreമാനന്തവാടിയിൽ നിന്ന് ശബരി സൂപ്പർ ഡീലക്സ് ബസുകൾ ശനിയാഴ്ച ഓടിത്തുടങ്ങും; തൃശൂർ, മൂവാറ്റുപുഴ, കോട്ടയം വഴി പത്തനംതിട്ടയ്ക്കാണ് സർവീസ്
മാനന്തവാടി: ദീർഘദൂര സർവീസിനായി മാനന്തവാടിയിലെത്തിച്ച അഞ്ച് ശബരി സൂപ്പർ ഡീലക്സ് ബസുകളിൽ രണ്ടെണ്ണം ശനിയാഴ്ച ഓടിത്തുടങ്ങും. പത്തനംതിട്ടയിലേക്കും തിരിച്ചുമാണ് സർവീസ് ആരംഭിക്കുന്നത്. ചീഫ് ഓഫീസിൽനിന്നു അനുമതി ലഭിക്കുന്ന മുറയ്ക്ക് തിരുവനന്തപുരം സർവീസ് തുടങ്ങും. ഫെബ്രുവരി 15ന് ഡിപ്പോയിലെത്തിച്ച ബസുകൾ രണ്ടര മാസമായി വെറുതെ കിടക്കുകയായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട റൂട്ടുകളിൽ സർവീസ് നടത്തുന്നതിനു രണ്ടു വീതവും ഇവയിലൊന്നിനു കേടുപാടു സംഭവിച്ചാൽ ട്രിപ്പ് മുടങ്ങാതിരിക്കുന്നതിനു ഒന്നും എന്ന നിലയിലാണ് അഞ്ചു ബസുകൾ എത്തിച്ചത്. ചീഫ് ഓഫീസിൽനിന്നു അനുമതി ലഭിക്കാതിരുന്നതാണ് സർവീസുകൾ തുടങ്ങുന്നതിനു വിഘാതമായത്. ഒ.ആർ. കേളു എംഎൽഎയുടെ നിരന്തര ഇടപെടലിനെത്തുടർന്ന് പത്തനംതിട്ട സർവീസ് തുടങ്ങുന്നതിനു ചീഫ് ഓഫീസ് ചൊവ്വാഴ്ച അനുമതി നൽകിയത്. ദിവസവും രാത്രി 10.30നു മാനന്തവാടിയിൽനിന്നു പുറപ്പെട്ട് തൃശൂർ, മൂവാറ്റുപുഴ, കോട്ടയം വഴിയാണ് ബസ് പത്തനംതിട്ടയിലെത്തുക. ദിവസവും വൈകുന്നേരം ഏഴിന് പത്തനംതിട്ടയിൽനിന്നു ഇതേ റൂട്ടിൽ മറ്റൊരു ബസ് മാനന്തവാടിക്കും…
Read Moreമാതൃകയായി പഞ്ചായത്തംഗം..! മകളുടെ വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് പച്ചക്കറി വിത്ത് നൽകി മെമ്പര്‍ പ്രഭാകരൻ എല്ലാവർക്കും മാതൃകയായി
ചപ്പാരപ്പടവ്: പരിസ്ഥിതി സൗഹാർദ സന്ദേശവും വിഷരഹിത പച്ചക്കറി ഉത്പാദനത്തിന്റെ ആവശ്യകതയും മകളുടെ വിവാഹ സത്കാരത്തിലൂടെയും ജനങ്ങളിലെത്തിച്ചു മാതൃകയാവുകയാണ് ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗര വാർഡ് അംഗം ടി. പ്രഭാകരൻ. മകളായ പ്രജിഷയും വരൻ റിഷിയും തമ്മിലുള്ള വിവാഹ സത്കാര ചടങ്ങിൽ എത്തിച്ചേർന്ന എല്ലാവർക്കും പച്ചക്കറി വിത്തുകളുടെ പായ്ക്കറ്റ് സമ്മാനമായി നൽകുകയായിരുന്നു. വെണ്ട, പാവൽ, പയർ എന്നിവയുടെ വിത്തുകളാണു പായ്ക്കറ്റിലുണ്ടായിരുന്നത്. വാഴയിലയും സ്റ്റീൽ ഗ്ലാസുമാണ് ഭക്ഷണ വേളയിൽ ഉപയോഗിച്ചത്.വളരെക്കാലങ്ങൾക്കുമുന്പ് നിരന്തരം പുകവലിച്ചുകൊണ്ടിരുന്ന അദ്ദേഹം പുകവലി നിർത്തി വീട്ടിൽ പുകവലി മുക്തഭവനം എന്ന പോസ്റ്റർ പതിച്ചു കൊണ്ടു പുകവലിക്കെതിരെയുള്ള ബോധവത്കരണത്തിൽ സജീവമാകുകയായിരുന്നു.
Read Moreആരുടെയോ രക്തത്തിനായി..! കീച്ചേരിയിൽ നിന്നും വീണ്ടും വാളുകൾ കണ്ടെത്തി; വാളെത്തിയത് തമിഴ്നാട്ടിൽ നിന്ന്; പരസ്പരം പഴിചാരി രാഷ്ട്രീയപാർട്ടികൾ
കീച്ചേരി: കീച്ചേരിയിൽ നിന്നും വീണ്ടും വാളുകൾ പിടികൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വളപട്ടണം സിഐ കൃഷ്ണൻ മാവള്ളി, എസ്ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.ഇന്നലെ ഉച്ചയ്ക്ക് ദേശീയപാതയിൽ കീച്ചേരിവളവിൽ ഓവുചാലിൽ നിന്നും ഒൻപത് വാളുകളാണ് കണ്ടെടുത്തത്. തൊഴിലുറപ്പു തൊഴിലാളികൾ കാട് വെട്ടി തെളിക്കവെ പേപ്പറിൽ പൊതിഞ്ഞ നിലയിലാണ് വാളുകൾ കണ്ടത്. വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവും സ്ഥലത്ത് എത്തി വാളുകൾ കസ്റ്റഡിയിൽ എടുത്തു. നേരത്തെ കണ്ടെടുത്ത അതേ വാളുകളുമായി ഇതിന് സാമ്യം ഉണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഇന്നലെ രാത്രി കീച്ചരി, അരോളി, പാപ്പിനിശേരി ഭാഗങ്ങളിൽ പോലീസ് പരിശോധന നടത്തി. ആറുമാസം മുൻപ് പത്തിലധികം വാളുകൾ ഈ മേഖലയിൽ നിന്നും കണ്ടെടുത്തിരുന്നു. പിന്നീട് ചക്കരക്കൽ, മയ്യിൽ പോലീസ് പരിധിയിൽ നിന്നും പത്തു വീതം വാളുകൾ കണ്ടെടുത്തു. തമിഴ്നാട്ടിൽ നിന്നും എത്തിച്ച വാളുകളാണ് ഇതെല്ലാം…
Read Moreകൈയേറ്റം ഒഴിപ്പിക്കുന്നത് എതിർക്കുന്നവരെ ജനം ഒറ്റപ്പെടുത്തും; എൽഡിഎഫിന്റെ അജണ്ടയായ ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് സി.എൻ.ചന്ദ്രൻ
തളിപ്പറമ്പ് : മുന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് എതിര്‍ക്കുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്ന് സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.എന്‍. ചന്ദ്രന് .എന്‍.ഇ ബാലറാം സ്മാരക ട്രസ്റ്റ് ലൈബ്രറിക്കു വേണ്ടി പുസ്തക ശേഖരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ട്രസ്റ്റ് ചെയര്മാന് കൂടിയായ സി.എന്‍ ചന്ദ്രന് . എല്‍ഡിഎഫിന്റെ പ്രധാന അജണ്ടയാണ് മുന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുകയെന്നത്. അതു നടപ്പിലാക്കാനാകുമെന്നതില് യാതൊരു ആശങ്കയുമില്ല. ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകും. കുറ്റക്കാര്‍ക്കെതിരേ അനുകൂല നിലപാടെടുക്കുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തും. ചന്ദ്രന് പറഞ്ഞു. സിപിഐ മുന്‍ സംസ്ഥാന കണ്ട്രോള് കമ്മിറ്റി അംഗവും എഐടിയുസി നേതാവുമായിരുന്ന പരേതനായ സി. കൃഷ്ണന്റെ വസതിയില്‍ നടന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സി. കൃഷ്ണന്റെ പത്നി പി.ഭാരതി മുന്നൂറോളം പുസ്തകങ്ങള്‍ സി.എന്‍ ചന്ദ്രന് കൈമാറി. സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍, സി.പി ഷൈജന്‍, വി.വി കണ്ണന്,…
Read Moreപാപ്പിനിശേരി കോലത്തുവയലിൽ ബിജെപി പ്രവർത്തകന്റെ വീടിനു ബോംബേറ്; 2 പേർക്ക് പരിക്ക് വീടിന്റെ ജനലുകളും ഫർണിച്ചറുകളും തകർന്നു
പാപ്പിനിശേരി: പാപ്പിനിശേരി കോലത്തുവയലിൽ ബിജെപി പ്രവർത്തകന്റെ വീടിനു നേരേ ബോംബേറ്. കോലത്തുവയലിലെ മരച്ചാപ്പക്ക് സമീപം പാട്യം സ്മാരക വായനശാലക്ക് അരികിൽ സദാനന്ദൻ-രജി ദമ്പതികളുടെ മകൻ സരിന്റെ വീടിനു നേരേയാണ് ആക്രമണം. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം.ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. ഉഗ്രസ്ഫോടനത്തിൽ മേശയും കസേരകളും തകർന്നു. ബഹളം കേട്ട് വീട്ടുകാർ പുറത്ത് വന്നപ്പോൾ അക്രമികൾ വാഹനങ്ങളിൽ രക്ഷപ്പെട്ടു. ഈ വീട് നേരത്തെയും സിപിഎം ആക്രമിച്ചിരുന്നതായി ബിജെപി നേതാക്കൾ പറഞ്ഞു. ജനൽ ചില്ല് തെറിച്ച് സരിൻ അടക്കം രണ്ടുപേർക്ക് നിസാര പരിക്കേറ്റു. സരിന്റെ സഹോദരൻ സലിൻ യുവമോർച്ച മുൻ അഴീക്കോട് മണ്ഡലം നേതാവ് ആയിരുന്നു. സിപിഎം ആസൂത്രണം ചെയ്തതാണെന്ന് ബിജെപി ആരോപിച്ചു. വിവരമറിഞ്ഞ് കണ്ണപുരം എസ്ഐ കെ.എ. ഫിലിപ്പിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി വരികയാണ്. കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി.…
Read Moreനേരമുണ്ടേ ഇട്ടേക്ക് ഒന്ന് ശ്രദ്ധിക്കണേ..! പീടികത്തോട് ആദിവാസി കോളനി നിവാസി കളുടെ ജീവിതം ദുരിതം; മിക്കവർക്കും ഉടുക്കാൻ നല്ല വസ്ത്രങ്ങൾ പോലുമില്ലാത്തവർ
കോടഞ്ചേരി: ചിപ്പിലിത്തോട്ടിലെ പീടികത്തോട് ആദിവാസികോളനി നിവാസികളുടെ ജീവിതം ദുരിത പൂർണം. കുട്ടികളും മുതിർന്നവരുമായി 40 അംഗങ്ങളാണ് കോളനിയിലുള്ളത്. ഇതിൽ മിക്കവർക്കും ഉടുക്കാൻ നല്ല വസ്ത്രങ്ങളില്ല. പാദരക്ഷകൾ ഉള്ളവരും വിരളം. രോഗങ്ങൾ പിടിപെട്ടവരാണ് കുട്ടികളും മുതിർന്നവരും. രോഗം ബാധിച്ച് 85 വയസുള്ള കല്യാണി കിടക്കുന്നത് വീടിന്റെ തറയിലാണ്. മാസത്തിന്റെ രണ്ടാമത്തെ ആഴ്ചയിൽ ഡോക്ടർ വന്ന് മരുന്ന് കൊടുക്കാറുണ്ട്. അനാരോഗ്യം മൂലം എല്ലാ കുട്ടികൾക്കും ഭാരക്കുറവും വിളർച്ചയും ബാധിച്ചിട്ടുണ്ട്.അനിൽ അനിത ദന്പതികൾക്ക് പിറന്ന കുഞ്ഞ് ജനിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ മരിച്ചു. മെഡിക്കൽ കോളജിൽ പിറന്ന കുഞ്ഞ് വീട്ടിൽ കൊണ്ടുവന്നപ്പോൾ കിടക്കാൻ കട്ടിൽ ഉണ്ടായിരുന്നില്ല. തറയിൽ കിടന്നതാണ് മരണകാരണമെന്ന് അയൽ വീട്ടുകാർ പറഞ്ഞു. കോളനിയിൽ ആറു വീടുകളുടെ പണി നടന്നു വരുന്നു. തറകെട്ടി ബെൽറ്റ് വാർത്തു. ജലക്ഷാമം മൂലം കോൺക്രീറ്റ് പണികൾ വേനലിൽ മുന്നോട്ട് നീങ്ങുന്നില്ല. ഓലയും പ്ലാസ്റ്റിക് ഷീറ്റും വലിച്ചു…
Read Moreഇതര സംസ്ഥാന തൊഴിലാളിയായ ഗർഭിണിയെ പീഢിപ്പിക്കാൻ ശ്രമം; നാട്ടുകാരനായ പത്തൊൻപതുകാരനെ പിടികൂടി പോലീസിൽ ഏൽപിച്ചു
വടകര : ഇതര സംസ്ഥാന തൊഴിലാളിയും ഗർഭിണിയുമായ യുവതിയെ പീഢിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തലശ്ശേരി മാടപ്പീടിക പൂവ്വാടൻ വീട്ടിൽ സുബിനെയാണ് (19) വടകര എസ്ഐ ജെ.ഇ.ജയനും സംഘവും അറസ്റ്റ് ചെയ്തത്. കെടി ബസാറിൽ വാടക കെട്ടിടത്തിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിനിയെയാണ് ഇയാൾ പീഢിപ്പിക്കാൻ ശ്രമിച്ചത്. ഉച്ചയ്ക്ക് കുട്ടിയോടൊപ്പം വീട്ടിൽ കിടന്നുറങ്ങുകയായിരു യുവതിയെ കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. യുവതി നാല് മാസം ഗർഭിണിയാണ്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read Moreകാരുണ്യവുമായി കാരുണ്യ പ്രവാസി കൂട്ടായ്മ..! കുടിവെള്ളത്തിനായി വലയുന്ന നാട്ടുകാർക്ക് കുടിവെളളമെത്തിച്ച് പ്രവാസി യുവജന കൂട്ടായ്മ
മലപ്പുറം: അതിരൂക്ഷമായ ജലക്ഷാമത്തിൽ നാടും നഗരവും വലയുന്പോൾ നാട്ടുകാർക്ക് കുടിവെള്ളവുമായി പ്രവാസി യുവജന കൂട്ടായ്മ രംഗത്ത്. ഉപജീവന മാർഗംതേടി വിദേശത്തുപോയ മലപ്പുറത്തിനടുത്ത വലിയാട്ടിലെ യുവാക്കളുടെ കൂട്ടായ്മയാണ് നാട്ടുകാർക്ക് കുടിവെള്ളമെത്തിക്കുന്നത്. നാട്ടിലെ അശരണരും അവശരുമായ രോഗികളെയും മറ്റും സഹായിക്കുന്നതിനും കലാ, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തു പ്രോത്സാഹന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുമായി രൂപീകരിച്ചതാണ് കാരുണ്യം പ്രവാസി സാംസ്കാരിക സംഘടന. ഈ കാരുണ്യത്തിന്റെ കനിവിലാണിപ്പോൾ ഒരു പ്രദേശത്തെ ശുദ്ധജലാവശ്യം പൂർത്തീകരിക്കുന്നത്.വലിയാട്ടിലെ കുടുംബങ്ങളുടെ ജലക്ഷാമം പരിഹരിക്കുന്നതിനോടൊപ്പം മഹല്ലിലെ ജുമാമസ്ജിദിലേക്കും കൂട്ടായ്മ വെള്ളമെത്തിച്ചു നൽകുന്നു. കാലങ്ങളായി നടത്തിവരുന്ന ചികിത്സ, തുടർപഠന സഹായം എന്നിവയിലുപരി കാരുണ്യത്തിന്റെ സഹായം കൂടുതൽ പേരിലേക്കു എത്തിക്കാൻ ശുദ്ധജല വിതരണം കാരണമായതായി സംഘാടകർ പറഞ്ഞു. പ്രവാസികളായ പൊന്നേത്ത് അനീസ് ബാബു പ്രസിഡന്റും അഷ്റഫ് അരീക്കൽ ജനറൽ സെക്രട്ടറിയും മൊയ്തീൻകുട്ടി വാക്യത്തൊടി ട്രഷററുമായ കമ്മിറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്. അബ്ദുൾ അസീസ് വാക്യത്തൊടി, മുസ്തഫ പാലാംപടിയൻ,…
Read More