എടക്കാട് : വർഷങ്ങളുടെ പഴക്കം ചെന്ന എടക്കാട് റയിൽവേ സ്റ്റേഷനിൽ ട്രെയിൻ സർവ്വീസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കണ്ണൂർ കോയമ്പത്തൂർ, കോഴിക്കോട് കണ്ണൂർ, മംഗളൂരു കോഴിക്കോട് തുടങ്ങി പാസഞ്ചർ വണ്ടികൾ മാത്രം ആണ് ഇവിടെ നിർത്തുന്നത്. കണ്ണൂർ കോപ്പറേഷനിൽ ഉൾപ്പെട്ട എടക്കാട് ,മുഴപ്പിലങ്ങാട് പഞ്ചായത്ത്, കടമ്പൂർ പഞ്ചായത്ത്, പെരളശ്ശേരി പഞ്ചായത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ആയിരകണക്കിനാളുകൾക്കാണ് എടക്കാട് റയിൽവേ സ്റ്റേഷനിൽ ഭൂരിഭാഗം ട്രെയിനുകൾ സ്റ്റോപ്പ് അനുവദിച്ചാൽ ഗുണകരമാകുക. റെയിൽവേ ഡിവിഷൻപാസഞ്ചഴ്സ് അസോസിയേഷനും നിരവധി സംഘടന കളും ബന്ധപെട്ട ഡിപാർട്ട്മെന്റിനും ജനപ്രതിനികൾക്കും ഇതു സംബന്ധിച്ച് നിവേദനങ്ങൾ സമർപ്പിച്ചു കൊണ്ടിരിക്കുന്നതിന് തന്നെ വർഷങ്ങളുടെ പഴക്കമായി. എന്നാൽ ഇന്ന് വരെ ജനങ്ങളുടെ പരാതിക്കും പ്രതിഷേധത്തിനും തീരുമാനം ഉണ്ടാക്കാൻ ബന്ധപെട്ടവർക്ക് കഴിയുന്നില്ല .ലോക ഭൂപടങ്ങളിൽ ശ്രദ്ധേയമായ മുഴപ്പിലങ്ങാട് ബീച്ചു പോലും എടക്കാട് റയിൽവേ സ്റ്റേഷനിൽ നിന്ന് ഒരുവിളിപാടഅകലമേ ഉള്ളൂ എന്നിരിക്കെ എടക്കാട് റയിൽവേ…
Read MoreCategory: Kannur
ഞങ്ങൾ ജനങ്ങളുടെ പ്രതീക്ഷ..! വർഗീയ പാർട്ടികളുടെയും അഴിമതിക്കാരുടെയും ഇടയിൽ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ഉത്തര വാദിത്വമാണ് സിപിഎമ്മിനെന്ന് കോടിയേരി
പേരാവൂർ: ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ സാധാരണക്കാരും ഇടത്തരക്കാരും മധ്യവർഗവും ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം ജനങ്ങളും പ്രതീക്ഷയോടെ സിപിഎമ്മിനെയാണ് ഉറ്റുനോക്കുന്നതെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയത ഉയർത്തിക്കാട്ടി ഭരണം നയിക്കുന്നവരുടെയും അഴിമതിക്കാരുടെയും ഇടയിൽ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് സിപിഎമ്മിനുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായി സിപിഎം മാറുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പേരാവൂർ തെരു സിപിഎം ബ്രാഞ്ച് ഓഫീസായ എ. ശ്രീധരൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിന്റെ നാമകരണവും എ. ശ്രീധരന്റെ ഫോട്ടോ അനാഛാദനവും പാർട്ടി ജില്ലാ സെക്രട്ടറി പി.ജയരാജൻ നിർവഹിച്ചു. കോലത്താടൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വി.പി. ജ്യോതിഷ്, സുധീഷ് മിന്നി, വി.ജി.പത്മനാഭൻ, അഡ്വ.എം.രാജൻ, കെ.എ. രജീഷ്, ബാലൻ തോട്ടുംങ്കര, എന്നിവർ പ്രസംഗിച്ചു. സുഭാഷ് അറുക്കര നേതൃത്വത്തിൽ നാടൻ പാട്ടുകൾ ഉൾപ്പെടുത്തിയുള്ള നാട്ടരങ്ങും അരങ്ങേറി.
Read Moreവല്ലാത്ത പരിശോധനയായിപ്പോയി..! നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ അടി വസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കണ്ണൂർ: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ ഇടപെടണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ദേശീയ കമ്മീഷനു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കത്തയച്ചു. വിദ്യാർഥികളുടെ വസ്ത്രം അഴിപ്പിച്ചത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും സിബിഎസ്ഇ റീജണൽ ഡയറക്ടർ മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ പോലീസ് മേധാവിയും വിശദീകരണം നൽകണമെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിടുണ്ട്. ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് നിബന്ധനകളുടെ പേരിൽ ചില സ്കൂളുകൾ വിദ്യാർഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയത്.
Read Moreസോഷ്യല്‍ മീഡിയ ചതിച്ചു! ആമയെ കൊന്നു കറിവച്ച് വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചു; ബന്ധുക്കളായ യുവാക്കൾ അറസ്റ്റിൽ
കാസർഗോഡ്: ആമയെ കൊന്നു കറിവച്ച് വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചതിന് ബന്ധുക്കളായ യുവാക്കൾ അറസ്റ്റിൽ. ബേഡകത്തെ ദാമോദരൻ (27) അനന്തൻ (36) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പുഴയിൽ നിന്നും ആമയെ പിടികൂടിയ ശേഷം എടുത്ത ചിത്രങ്ങളും കറിയാക്കിയ ശേഷം എടുത്ത ചിത്രവും ഇവർ വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ബന്തടുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.കെ.നാരായണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തുകയും ഇറച്ചിയുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ചെയ്തു. കാസർഗോഡ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreഈ നഗരത്തിന് ഇതെന്തുപറ്റി ? കണ്ണൂർ കോർപ്പറേഷൻ പണിത ബസ് ഷെൽട്ടറുകൾ രാഷ്ട്രീയ പാർട്ടികൾ കൈയേറി; ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് കോർപ്പറേഷൻ
കണ്ണൂർ: കണ്ണൂർ നഗരത്തിലെ ബസ് ഷെൽട്ടറുകൾ വീണ്ടും കൈയേറി രാഷ്ട്രീയ പാർട്ടികൾ. രാഷ്ട്രീയ സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രീയ പാർട്ടികളുടെ പേരിലുള്ള ബസ് ഷെൽട്ടറുകൾ കണ്ണൂർ നഗരത്തിൽ പൊളിച്ചത്. പകരം കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ബസ് ഷെൽട്ടറുകൾ നിർമിച്ചു നല്‍കുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികളുടെ പേരിലുള്ള ബസ് ഷെൽട്ടറുകൾ തകർക്കുകയും കരി ഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇത് പലപ്പോഴും നഗരപ്രദേശങ്ങളിൽ രാഷ്ട്രീയ സംഘർഷത്തിലേക്കും നീണ്ടിരുന്നു. ഇതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ബസ് ഷെൽട്ടറുകൾ പൂർണമായും പൊളിച്ചു നീക്കിയത്. അനധികൃതമായാണ് മിക്ക ബസ് ഷെൽട്ടറുകളും നിർമിച്ചിരുന്നത്. ഇത് പലപ്പോഴും ഗതാഗത കുരുക്കിന് കാരണമായിരുന്നു. കണ്ണൂർ കോർപ്പറേഷൻ നിർമിച്ച ബസ് ഷെൽട്ടറുകളിൽ സ്വകാര്യ കന്പനികളുടെ പരസ്യങ്ങൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ എ.കെ.ജി ആശുപത്രി, പള്ളിക്കുന്ന് കൃഷ്ണമേനോൻ കോളജ്, തെക്കി ബസാർ,…
Read Moreതീരാപ്രവാഹം..! തലശേരിയിൽ സിപിഎം-ബിജെപി സംഘർഷം; എട്ടു വീടുകളും നിരവധി വാഹനങ്ങളും തകർത്തു; സിപിഎം-ബിജെപി പ്രവർത്തകരായ 15 പേരെ അറസ്റ്റു ചെയ്തു
തലശേരി: നങ്ങാറത്ത് പീടിക-കൊമ്മൽവയൽ പ്രദേശങ്ങളിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴു വീടുകൾക്കു നേരേ അക്രമം നടന്നു. എട്ടു ബൈക്കുകളും ഒരു കാറും തകർത്തു. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഘർഷം തുടങ്ങിയത്. സംഘർഷത്തെ തുടർന്ന് പോലീസ് രാത്രിയിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ സിപിഎം-ബിജെപി പ്രവർത്തകരായ 15 പേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരിൽ ഒരു ബിജെപി പ്രവർത്തകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ മാതാവ് ന്യൂമാഹി പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരവും നടത്തി. സിപിഎം കൊമ്മൽവയൽ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും പുന്നോൽ സർവീസ് സഹകരണ ബാങ്ക് മാനേജരുമായ മാടപ്പീടിക രാജീവം വീട്ടിൽ രാജീവ് കുമാർ, നങ്ങാറത്ത്പീടികയിലെ റക്സി വീട്ടിൽ രവീന്ദ്രൻ, പൈക്കാട്ട്കുനി റോഡിൽ ചാലി ജയൻ, സദാനന്ദൻ, കാർത്ത്യായനി എന്നീ സിപിഎം പ്രവർത്തകരുടെയും ശ്രീവത്സം വീട്ടിൽ രാജൻ, ടാഗോർ വിദ്യാനികേതൻ സ്കൂളിനു സമീപമുള്ള സായി എന്നീ ബിജെപി പ്രവർത്തകരുടെയും വീടുകളാണ് തകർക്കപ്പെട്ടത്.…
Read Moreഞങ്ങളുടെ സ്കൂളിന്..! കതിരൂർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമാകുന്നു ; പൂർവ വിദ്യാർഥികൾ 100 പവൻ നൽകും
തലശ്ശേരി: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെന്റെയും സമഗ്രവികസന പദ്ധതിയുടെയും ഭാഗമായി കതിരൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മികവിെന്റെ കേന്ദ്രമാകുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 23 കോടി രൂപ മതിപ്പ് ചെലവ് കണക്കാക്കുന്ന മാസ്റ്റർ പ്ലാനിന് സമഗ്ര വിദ്യാലയ വികസന സമിതി രൂപംനൽകിയതായി സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂളിലെ മുഴുവൻ ക്ലാസുകളും ലാബുകളും അത്യാധുനിക സൗകര്യങ്ങളോടുകൂടി ഹൈടെക്ക് ആക്കും.കൂടാതെ കുട്ടികളുടെ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കാവശ്യമായ ലോകോത്തര നിലവാരത്തിലുള്ള ലൈബ്രറി, വായന മുറികൾ, ഭാഷാലാബുകൾ, മൾട്ടിമീഡിയ റൂം,പൊതുഹാളുകൾ, ഇൻറർനെറ്റ്, വൈഫൈ സൗകര്യം, ഇൻഡോർ സ്റ്റേഡിയം അടക്കമുള്ള വിശാലമായ കളിസ്ഥലം,കാമ്പസ് സൗന്ദര്യവത്കരണം, അടുക്കള, ഭക്ഷണശാല, ജിംനേഷ്യം, യോഗ, കളരി, കരാെട്ട, നീന്തൽ പരിശീലനത്തിനുള്ള സൗകര്യം, കുടിവെള്ള സൗകര്യം, ശുചിമുറികൾ, വിശ്രമ കേന്ദ്രങ്ങൾ, ടീച്ചേഴ്സ് പരിശീലന കേന്ദ്രം,ഗതാഗതസൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് മാസ്റ്റർ പ്ലാനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.…
Read Moreമനുഷ്യാവകാശ പ്രവർത്തകനെ തടഞ്ഞ് നിർത്തി ഒരു സംഘം ക്രൂരമായി മർദിച്ചു; പരിക്കേറ്റ് റോഡിൽ കിടന്ന ഹമീദിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്
പാനൂർ: മനുഷ്യാവകാശ പ്രവർത്തകനെ ബൈക്ക് തടഞ്ഞ് ഒരു സംഘം ക്രൂരമായി മർദിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ കരിയാട് കിടഞ്ഞിയിലെ ഹമീദ് കിടഞ്ഞിയ്ക്കാണ് (46) മർദനമേറ്റത്. ഇന്നലെ രാത്രി പത്തോടെ ഒരു കല്യാണ വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ കിടഞ്ഞി- ഉണ്യൻകടവ് റോഡിൽ വെച്ചാണ് സംഭവം. ബൈക്കിന് കുറുകെ ചാടിയ അക്രമിസംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.ഇരു കൈക്കും കാലിനും നട്ടെല്ലിനുമാണ് പരിക്ക്.റോഡിൽ രക്തം വാർന്ന് കിടക്കുകയായിരുന്ന ഇയാളെ അതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹമീദിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ ഇന്ന് രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പെരിങ്ങത്തൂർ ടൗണിൽ വ്യാപാരിയായ ഹമീദ് കിടഞ്ഞിയെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് രാവിലെ 6 മുതൽ പെരിങ്ങത്തൂർ ടൗണിൽ വ്യാപാരികൾ കടകളടച്ച് ഹർത്താലാചരിച്ചു വരികയാണ്. വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. ഹമീദിന്റെ പരാതിയിൽ ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreവറ്റാത്ത ജലശേഖരവുമായി ഒരു നീരുറവ; വര്‍ഷങ്ങളായി ഒരേ അളവില്‍ ശുദ്ധമായ കുടിവെള്ളം ചുരത്തുന്ന മാവുഞ്ചാല്‍ നീരുറവ അത്ഭുതമാവുന്നു
തളിപ്പറമ്പ്: നാടും നഗരവും കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ വര്‍ഷങ്ങളായി ഒരേ അളവില്‍ ശുദ്ധമായ കുടിവെള്ളം ചുരത്തുന്ന മാവുഞ്ചാല്‍ നീരുറവ അത്ഭുതമാവുന്നു. പരിയാരം പഞ്ചായത്തിലെ മാവിച്ചേരി ഗ്രാമത്തിലുള്ള ഈ നീരുറവ ഓര്മകളിലൊരിക്കലും വറ്റിയിട്ടില്ലെന്ന് പ്രദേശത്തെ പ്രായമായവര്‍ പറയുന്നു. മാവിച്ചേരി ജുമാ മസ്ജിദിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് നീരുറവ സ്ഥിതിചെയ്യുന്നത്. എന്നാല്‍ വെള്ളം ശേഖരിക്കുന്നതില്‍ യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. സമീപവാസികളായ അഞ്ചോളം കുടുംബങ്ങള്‍ പൈപ്പ് വഴി ഇവിടെ നിന്നും വെള്ളം വീടുകളിലെത്തിക്കുന്നുണ്ട്. എത്ര വെള്ളം കോരിയെടുത്താലും അളവില്‍ ഒരു തുള്ളിപോലും കുറയില്ലെന്നതാണ് ഈ ജലശേഖരത്തിന്റെ പ്രത്യേകത. ഗ്രാമത്തിന് ദൈവം നല്കിയ അനുഗ്രമാണ് ഈ നീരുറവയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Read Moreഎന്തിനെന്നറിയില്ലത്രെ..! വീട്ടമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ബന്ധുക്കൾക്ക് കുത്തേറ്റു;സംഭവത്തിൽ അയൽ വാസിയായ യുവാവിനെ അറസ്റ്റു ചെയ്തു
ചെറുപുഴ: വീട്ടമ്മയെ വീട്ടിൽ കയറി അക്രമിക്കാൻ ശ്രമിച്ച യുവാവ് ബന്ധുക്കളെ കുത്തി പരിക്കേൽപ്പിച്ചു. ചെറുപുഴ പൊന്നംവയലിലെ കണ്ടോത്തുംപുറത്ത് രവി (46), ഷിബു (29) എന്നിവരെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് അയൽവാസിയായ അഭിലാഷി (36)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.അടുത്ത് താമസിക്കുന്ന കുഞ്ഞിവീട്ടിൽ ഓമനയുടെ വീട്ടിലെത്തിയ അഭിലാഷ് കതക് തുറക്കാൻ ആവശ്യപ്പെടുകയും തുറക്കാതെ വന്നപ്പോൾ ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കുകയുമായിരുന്നത്രെ. ശബ്ദം കേട്ടോടിയെത്തിയ ഓമനയുടെ ഭർത്താവ് ചന്ദ്രന്റെ ബന്ധുക്കളായ രവി,ഷിബു എന്നിവരെ അഭിലാഷ് കുത്തുകയായിരുന്നു എന്നും പറയുന്നു. അഭിലാഷിനെ പയ്യന്നൂര്‍ സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Read More