പയ്യന്നൂര്‍: വീട്ടമ്മയായ യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമം. അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടിയ യുവതി വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ യുവതിയുടെ സഹോദരന് നിലവിളക്കു കൊണ്ടുള്ള അടിയേറ്റ് പരിക്ക്. ഇരിണാവ് കോസ്റ്റ് ഗാര്‍ഡിന് സമീപത്തെ കാര്‍പ്പന്റര്‍ തൊഴിലാളിയായ അയരോം പുള്ളിക്കളത്തില് ദിജേഷിന്റെ ഭാര്യ പി.കെ.സജിന(27), മാടായി വാടിക്കല്‍ കടവിലെ മത്സ്യത്തൊഴിലാളിയായ സനീഷ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചക്ക് ശേഷം മൂന്നോടെയാണ് സംഭവം.സജിനയെ ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് വസ്ത്രങ്ങള്‍ കീറിക്കളഞ്ഞ് ഷാള്‍ കഴുത്തില്‍ കുരുക്കി കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കണ്ണപുരം പോലീസ് സ്റ്റേഷനില്‍ വിവരം ധരിപ്പിച്ച ശേഷം സഹോദരി ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് സജിനയുടെ സഹോദരന് സനീഷിന് നിലവിളക്ക് കൊണ്ടുള്ള അടിയേറ്റത്.അഞ്ച് വര്‍ഷം മുമ്പായിരുന്നു സജിനയുടെ വിവാഹം.
Read MoreCategory: Kannur
പൈതൃകം കാത്തുസൂക്ഷിച്ച് മുഖം മാറാനൊരുങ്ങി മിഠായിത്തെരുവ്; കെഎസ്ഇബി, ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി; അനുകൂലമായി വ്യാപാരികളും
കോഴിക്കോട്: നഗരത്തിലെ വ്യാപാരസിരാകേന്ദ്രമായ കോഴിക്കോട് മിഠായിത്തെരുവിന്റെ സൗന്ദ്യവത്കരണത്തിനും നവീകരണ പ്രവൃത്തികൾക്കുമുള്ള നടപടികൾ തുടങ്ങുന്നു. ബിഎസ്എൻഎൽ, കെഎസ്ഇബി ഉദ്യോഗസ്ഥർ ഇന്ന് രാവിലെ മിഠായിത്തെരുവിൽ എത്തി പ്രാഥമിക നടപടികൾ ചർച്ച ചെയ്തു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഭൂഗർഭ കേബിളുകൾക്കായി കുഴിയെടുക്കേണ്ട സ്ഥലങ്ങളും അനുബന്ധ നടപടികളും വിലയിരുത്തുന്നതിനായാണ് ഉദ്യോഗസ്ഥർഎത്തിയത്. നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി കോർപറേഷന് കൈമാറും. തുടർന്നായിരിക്കും രൂപരേഖയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്രവൃത്തികൾ ആരംഭിക്കുക. പഴക്കമേറിയ കെട്ടിടങ്ങളായതിനാൽ നവീകരണ പ്രവൃത്തികൾ സമയമെടുത്ത് ചെയ്യാനാണ് തീരുമാനം. നേരത്തെ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്ക് ഫയർഫോഴ്സ് നോട്ടീസ് നൽകിയിരുന്നു. നവീകരണത്തിനു മുൻപുതന്നെ സുരക്ഷാസാഹചര്യങ്ങൾ ഒരുക്കാനാണ് നിർദേശം. മിഠായിത്തെരുവിന്റെ പൈതൃകം കാത്തു സൂക്ഷിച്ചുകൊണ്ടുള്ള സൗന്ദര്യവത്കരണമായിരിക്കും നടപ്പിലാക്കുകയെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. വ്യാപാരികൾക്കും ഇതിനോട് അനുകൂലമായ സമീപനമാണുള്ളത്
Read Moreജയിലിൽ മുടിവെട്ടി കിട്ടിയതു 10 ലക്ഷം രൂപ ; കണ്ണൂർ സെൻട്രൽ ജയിലിലാണ് ഏവരേയും അദ്ഭുതപ്പെടുത്തുന്ന ഈ വരുമാനം കിട്ടിയത്
കണ്ണൂർ: മുടിവെട്ടിക്കിട്ടിയ വരുമാനം പത്തുലക്ഷത്തോളം രൂപ. ഏറെനാളൊന്നുമെടുത്തില്ല, ഈ വൻ തുക ലഭിക്കാൻ. വെറും 12 മാസം മാത്രം. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഏവരേയും അദ്ഭുതപ്പെടുത്തുന്ന ഈ വരുമാനം. ജയിലിനോടു ചേർന്നു തടവുകാർ നടത്തുന്ന എക്സ്പ്രഷൻസ് ജെന്റസ് ബ്യൂട്ടി പാർലറിന്റെ വരുമാനമാണിത്. ഇന്ന് ഒന്നാം ജന്മദിനം ആഘോഷിക്കുകയാണ് ബ്യൂട്ടി പാർലർ. ജയിൽ മോചിതരായ ശേഷം സ്വയം തൊഴിൽ സാധ്യമാക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ബ്യൂട്ടി പാർലർ ആരംഭിച്ചത്. 30 തടവുകാർക്കാണ് ഇതിനായി പരിശീലനം നൽകിയത്. തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് റൂഡ്സെറ്റാണ് തടവുകാർക്ക് ജോലിക്കുള്ള പരിശീലനം ലഭ്യമാക്കിയത്. കഴിഞ്ഞ വർഷം ഏപ്രിൽ 20ന് അന്നത്തെ ജയിൽ ഡിജിപി ഋഷിരാജ് സിംഗായിരുന്നു എക്സ്പ്രഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. ജയിലുകളിൽ നടപ്പാക്കുന്ന ആദ്യ സംരഭമായിരുന്നു കണ്ണൂരിലെ എക്സ്പ്രഷൻസ്. സെൻട്രൽ ജയിൽ വളപ്പിലെ പ്രവേശന ഗേറ്റിനോടു ചേർന്നുള്ള കെട്ടിടത്തിലാണ് എക്സ്പ്രഷൻസ് എസി ബ്യൂട്ടി പാർലർ. പുരുഷന്മാർക്കും…
Read Moreഅപൂർവ ഹോട്ടൽ..! ഭക്ഷണത്തിന് വേണ്ട എല്ലാ പച്ചക്കറികളും സ്വന്തമായി ഉത്പാദിപ്പിച്ച് വിളമ്പുന്ന മങ്ങാട്ടു പറമ്പിലെ കെടിഡിസി ഹോട്ടലിനെക്കുറിച്ചറിയാം
കെ.പി.രാജീവന് തളിപ്പറമ്പ്: ഒരേക്കറോളം സ്ഥലത്ത് മുന്നൂറോളം വാഴകള്‍, വെണ്ട, വഴുതിന, കോവല്‍, ചീര, പച്ചമുളക്, കറിവേപ്പില, ചതുരപ്പയര്‍ എന്നിവ വിളഞ്ഞുനിൽക്കുന്നു. വാഴകളിൽ നേന്ത്രന് മാത്രം ഇരുന്നൂറോളം വരും. നൂറോളം റോബസ്റ്റയും മറ്റു നാട്ടുവാഴകളും ഇവിടെ വളർന്നുനിൽക്കുന്നു. പ്രതിമാസം പതിനായിരത്തോളം രൂപയുടെ പച്ചക്കറികളാണ് ഇവിടെനിന്നും വിളവെടുക്കുന്നത്. കേരള ടൂറിസം വികസന കോര്‍പറേഷന്റെ മാങ്ങാട്ടുപറമ്പിലുള്ള ടാംറിൻഡ് ഹോട്ടലിലാണ് ഈ അപൂർവ കാഴ്ചകൾ. ഹോട്ടലിലെ റസ്റ്റോറന്റിൽ വിളമ്പുന്ന കറികളില്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍ 70 ശതമാനവും ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയാണ്. ഹോട്ടലിനു പുറകിലെ ഒരേക്കർ സ്ഥലമാണ് കൃഷിഭൂമിയായി മാറ്റിയിരിക്കുന്നത്.2009 ലാണ് കെടിഡിസി മാങ്ങാട്ടുപറമ്പില്‍ ടാംറിൻഡ് ഹോട്ടല്‍ ആരംഭിക്കുന്നത്. മുപ്പത് വര്‍ഷത്തോളം മുമ്പേ തന്നെ മോട്ടല്‍ ആരാം എന്ന പേരില്‍ തുടങ്ങിയ റസ്റ്റോറന്റും ഇതിനു സമീപമുണ്ട്. മൂന്നേക്കര്‍ സ്ഥലമാണ് ഇവിടെ ടൂറിസം വകുപ്പിനുള്ളത്. തലശേരി കതിരൂര്‍ സ്വദേശി സി.വിനോദ്കുമാര്‍ 2014 ല്‍ ഇവിടെ മാനേജരായി എത്തുമ്പോള്‍…
Read Moreഇതാണോ സ്വയം പുകഴ്ത്തൽ..! ഡിവൈഎഫ് ഐ യുവാക്കളുടെ പ്രശ്നങ്ങളിൽ മാത്രമല്ല, മറിച്ച് മികച്ച ജീവകാരുണ്യ- പരിസ്ഥിതി സംഘടനകൂടിയാണെന്ന് എം. സ്വരാജ്
തളിപ്പറമ്പ്: ഏറ്റവും വലിയ യുവജന സംഘടനയായ ഡിവൈഎഫ്ഐ യുവാക്കളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടുളള പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്കുന്ന സംഘടന മാത്രമല്ല ഏറ്റവും മികച്ച ജീവകാരുണ്യ- പരിസ്ഥിതി സംഘടന കൂടിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്ഐ ഏഴോം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പട്ടുവം മുതലപ്പാറ ദീന സേവന സഭയുടെ സെന്റ് ജോസഫ് അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഏറ്റവും വലിയ രക്തദാന സേനയും ഡിവൈഎഫ്ഐയുടെ കീഴിലാണെന്ന് സ്വരാജ് കൂട്ടിച്ചേര്‍ത്തു. സ്നേഹസ്പര്‍ശം എന്ന പേരില്‍ നടന്ന പരിപാടിയില്‍ നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. ഉദ്ഘാടന പരിപാടിക്ക് ശേഷം ഭക്ഷണവും വിളമ്പി നല്‍കിയാണ് സ്വരാജ് തിരിച്ചു പോയത്. ഉച്ചഭക്ഷണത്തിനു ശേഷം നിരവധി കലാകാരന്മാര് പങ്കെടുത്ത കരോക്കെ ഗാനമേളയും അരങ്ങേറി. പി.വി സമീഷ് അധ്യക്ഷത വഹിച്ചു. എം ഷാജിര്‍, …
Read Moreഗതികെട്ടാൽ പിന്നെ..! പയ്യന്നൂർ സ്റ്റേഷനിലെ പോലീസുകാർ കാക്കിയൂരി വച്ച് കിണര്‍ കുഴിച്ചു; കേരളത്തിലെ ആദ്യ ജനമൈത്രി പോലീസാണ് വീണ്ടും ചരിത്രം കുറിച്ചത്
പയ്യന്നൂര്‍: കുടിവെള്ളത്തിനായി പയ്യന്നൂർ സ്റ്റേഷനിലെ പോലീസുകാർ കാക്കിയൂരി വച്ച് കിണര്‍ കുഴിക്കുന്നു. ഇരുപതു സേനാംഗങ്ങളാണ് കിണര്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നത് . സ്റ്റേഷൻ പരിസരത്ത് ഇപ്പോഴുള്ള കിണര്‍ വേനല്‍ക്കാലത്ത് വറ്റുന്നതു പതിവാണ്. പലതവണ ആഴംകൂട്ടി നോക്കിയെങ്കിലും വെള്ളം കിട്ടിയില്ല. അടര്‍ന്നുതുടങ്ങിയ കോണ്‍ക്രീറ്റ് റിംഗുകളായതിനാല് കൂടുതല്‍ പരീക്ഷണം നടത്താനും പറ്റാത്ത അവസ്ഥയായിരുന്നു. വിവിധ കേസുകളിലായി കൊണ്ടുവന്നിട്ടിരിക്കുന്ന വാഹനങ്ങളിലെ എണ്ണ ചോര്ന്നിറങ്ങുന്നതുമൂലം ഈ വെള്ളം പ്രാഥമികാവശ്യങ്ങള്‍ക്കുപോലും ഉപയോഗിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയൊരു കിണർ എന്ന ആശയം പോലീസുകാരിൽ ഉദിച്ചത്. വകുപ്പുതല നടപടികളും അനുമതിയും ടെൻഡറുമൊക്കെ കഴിഞ്ഞുവരുമ്പോഴേയ്ക്കും ഏറെ കാലതാമസമുണ്ടാകുമെന്ന തിരിച്ചറിവാണ് സ്വന്തമായി കിണര്‍ കുഴിക്കാന്‍ പോലീസുകാരെ പ്രേരിപ്പിച്ചത്. കല്ലുചെത്തും കെട്ടലും അടിയിലെ റിംഗിന്റെ കോണ്‍ക്രീറ്റിംഗും പോലീസുകാര്‍ ചേര്‍ന്നു സ്വരൂപിച്ച പണംകൊണ്ടാണ് നടത്തിയത്. കിണറിനായി ആദ്യം കുഴിയെടുത്തതും കല്ലു കെട്ടിയുയര്‍ത്തിയ കിണറില്‍നിന്നും ബാക്കിയുള്ള മണ്ണ് കോരി മാറ്റുന്നതും പോലീസുകാരാണ്. രണ്ടോ…
Read Moreപനിയാണെന്ന് പറയാൻ പറഞ്ഞു: ബന്ധുനിയമന വിവാദം ചർച്ച ചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ അനാരോഗ്യം മൂലം പങ്കെടുക്കില്ലെന്ന് ഇ.പി. ജയരാജൻ
ബന്ധുനിയമന വിവാദം ചർച്ച ചെയ്യുന്ന സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിൽ ഇ.പി. ജയരാജൻ ഇന്ന് പങ്കെടുക്കില്ല. പനി ബാധിച്ചതാണ് കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇ.പി. ജയരാജൻ ഇപ്പോൾ എറണാകുളത്താണ് ഉള്ളത്. എന്നാൽ പി.കെ. ശ്രീമതി എംപി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇ.പി. ജയരാജനും പി.കെ. ശ്രീമതി എംപിക്കും വീഴ്ച സംഭവിച്ചതായി സിപിഎം പോളിറ്റ് ബ്യൂറോ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന ഘടകം സമർപ്പിച്ച റിപ്പോർട്ട് അതേപടി അംഗീകരിച്ചാണ് പോളിറ്റ് ബ്യൂറോ യോഗത്തിന്റെ നടപടി. റിപ്പോർട്ടിൽ പറയുന്നതുപോലെ ഇരു നേതാക്കൾക്കും പിഴവുണ്ടായതായി പിബി യോഗത്തിൽ സംബന്ധിച്ച ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു. എന്നാൽ നടപടി സംബന്ധിച്ച് യോഗത്തിൽ തീരുമാനമുണ്ടായില്ല. ഇന്നു നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിഷയം റിപ്പോർട്ട് ചെയ്യാനും നേതാക്കളിൽ നിന്നു വിശദീകരണം തേടാനും പിബി യോഗം തീരുമാനിച്ചു. രണ്ടു…
Read Moreവാക്കാണ് സത്യം..! കോടിയേരിയുടെ വാക്കുപോലെ ഭരണവിലയിരുത്തലാണെങ്കിൽ ഒരു നിമിഷം പോലും ഭരണത്തിലിരിക്കാൻ പിണറായി യോഗ്യനല്ലെന്ന് ചെന്നിത്തല
കൊച്ചി: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം പിണറായി സർക്കാരിന്റെ മുഖത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി പറഞ്ഞതു പോലെ ഭരണത്തിന്റെ വിലയിരുത്തലാണെങ്കിൽ ഒരു നിമിഷം പോലും ഭരണത്തിലിരിക്കാൻ പിണറായിക്കു യോഗ്യതയില്ല. സർക്കാർ പിരിച്ചു വിടാനുള്ള നടപടി സിപിഎം പിബി യോഗത്തിൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Read Moreജസ്റ്റിസ് ഫോർ ഷംന..! ചികിത്സയ്ക്കിടയിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ച സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫിന്റെ 48 മണിക്കൂർ സത്യഗ്രം
കണ്ണൂർ: കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയ്ക്കിടയിൽ മരണപ്പെട്ട മെഡിക്കൽ വിദ്യാർഥിനി ശിവപുരത്തെ ഷംന തസ്നീമിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഷംനയുടെ മരണത്തിന്റെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് 25 ന് രാവിലെ മുതൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ 48 മണിക്കൂർ സത്യഗ്രഹം നടത്തും. ഇതിന് മുന്നോടിയായി ജസ്റ്റിസ് ഫോർ ഷംന എന്ന മുദ്രാവാക്യമുയർത്തി 21 ന് ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ നീതിജ്വാല എന്ന പേരിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകും. മകളുടെ നീതിക്കുവേണ്ടി പിതാവ് അബൂട്ടി നടത്തുന്ന പോരാട്ടങ്ങൾക്ക് എംഎസ്എഫ് പൂർണ പിന്തുണ നൽകും. ഇതുവരെ നടന്ന അന്വേഷണങ്ങൾ കാര്യക്ഷമമല്ലെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്രസമ്മേളനത്തിൽ എംഎസ്എഫ് ജില്ലാ പ്രസിഡന്റ് സി.കെ. നജാഫ്, ജനറൽ സെക്രട്ടറി ഷജീർ ഇക്ബാൽ തുടങ്ങിയവർ…
Read Moreകോളിക്കടവിൽ പുലിയെ കണ്ടതായി അഭ്യൂഹം; പരിശോധനയിൽ കണ്ട കാൽപാടുകൾ കാട്ടുപൂച്ചയുടേതെന്ന് വനപാലകർ; ഭീതിയോടെ നാട്ടുകാർ
ഇരിട്ടി: കോളിക്കടവ് ചെന്നലക്കോട് പുലിയെ കണ്ടതായി അഭ്യൂഹം. ഇന്നലെ രാത്രി പത്തോടെ ബൈക്ക് യാത്രികനാണ് പുലിയ കണ്ടതായി നാട്ടുകാരോടു പറഞ്ഞത്. ഇതേ തുടർന്നു നാട്ടുകാർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും വന്യജീവികളെയൊന്നും കണ്ടെത്തിയില്ല. എന്നാൽ ഏതോ ജീവിയുടേതെന്നു തോന്നിപ്പിക്കുന്ന കാൽപ്പാട് കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷം മറ്റൊരു ബൈക്ക് യാത്രികനും പുലിയെ കണ്ടതായി പറഞ്ഞു. കോളിക്കടവ് ടൗണിനടുത്ത് വച്ചു പുലി റോഡ് മുറിച്ചു കാടന്നു തെങ്ങോല റോഡിലേക്ക് കടന്നു പോകുന്നതു കണ്ടെന്നാണ് ഇയാൾ പറയുന്നത്. വിവരമറിഞ്ഞു വനപാലകരും പോലീസും സ്ഥലത്തെത്തിയിരുന്നു. കാൽപാടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വന്യജീവി കാട്ടുപൂച്ചയാണെന്നാണ് പ്രഥമിക നിഗമനം. വിശദമായ പരിശോധന ഇന്നു നടത്തും. വിശദ പരിശോധനയിൽ മാത്രമേ വന്യജീവിയേതാണെന്നു മനസിലാക്കാനാവൂ എന്നു ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ മനോഹരൻ കോട്ടത്ത് പറഞ്ഞു.കേരള കർണാടക അതിർത്തി വനമേഖലകളിലെ കാട്ടുതീയും വനത്തിലെ വരൾച്ചയും കാരണം വന്യജീവികൾ കുടിവെള്ളത്തിനും ഇരയക്കുമായി കാടിറങ്ങുന്നത്…
Read More