ചാവശേരി: തകർന്ന വീടിനുള്ളിൽ വർഷങ്ങളായി അന്തിയുറങ്ങുന്ന നിർധന കുടുംബത്തിന് വീട് നിർമിച്ച് നൽകി സുഹൃത്തുക്കളായ യുവാക്കൾ മാതൃകയായി. ആറ് ലക്ഷത്തോളം രൂപ ചിലവിട്ടു നിർമിച്ച കോൺക്രീറ്റ് വീടിന്റെ താക്കോൽ ദാനം വിഷുദിനത്തിൽ നടന്നു. ഇരിട്ടി നഗരസഭയിലെ നടുവനാട് കൊട്ടൂർഞാലിലെ അവിവാഹിതരായ കെ.പി.ലക്ഷ്മി (70), കെ.പി.പങ്കജാക്ഷി (53) എന്നിവർക്ക് തലചായ്ക്കാനാണ് ചാവശേരിയിൽ സാമൂഹ്യപ്രർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഒരു നില കോൺക്രീറ്റ് വീട് നിർമിച്ച് നൽകിയത്. മൺകട്ട കൊണ്ടു നിർമിച്ച വീടിന്റെ ഒരു ഭാഗം തകർന്നു വീണതിനാൽ വർഷങ്ങളോളമായി ചോർന്നൊലിക്കുന്ന ഒറ്റമുറിയിലാണ് കുടുംബം താമസിച്ചിരുന്നത്. ഇവരെക്കുറിച്ച് അറിഞ്ഞ ട്രസ്റ്റ് അംഗങ്ങൾ ഇവർക്ക് പുതിയ വീട് നിർമിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. പഴയ വീടിന് മുന്നിലായാണ് ഒരു നില കോൺക്രീറ്റ് വീട് നിർമിച്ച് നൽകിയത്. ആരോടും സഹായം തേടാതെയാണ് 9 അംഗങ്ങളുടെ ട്രസ്റ്റിന്റെ നേതൃത്യത്തിൽ വീട്…
Read MoreCategory: Kannur
സർക്കാരിനൊപ്പം കേസും പത്തുമാസം പിന്നിട്ടു..! ബാങ്കിനുള്ളില്‍ ജീവനക്കാരി വിൽന വെടിയേറ്റു മരിച്ച കേസ്: അന്വേഷണം എങ്ങുമെത്തിയില്ല
തലശേരി: നഗരമധ്യത്തിലെ ബാങ്കിനുള്ളിൽ ജീവനക്കാരി വെടിയേറ്റുമരിച്ച സംഭവത്തില്‍ പത്ത് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ലോഗന്‍സ് റോഡിലെ റാണി പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരിയായ പുന്നോലിലെ വില്ന വിനോദ് (31) ബാങ്കിനുള്ളില്‍ വെടിയേറ്റു മരിച്ച കേസിന്റെ അന്വേഷണമാണ് പാതിവഴിയില്‍ നിലച്ചത്. മകളുടെ മരണം സംബന്ധിച്ച അന്വേഷണം നിലച്ചെന്നും അടിയന്തരമായി ഇടപെടണമെന്നും കാണിച്ച് വില്‍നയുടെ മാതാവ് സുധ ഉന്നത ഉദ്യാഗസ്ഥര്‍ക്ക് നല്കിയ പരാതിക്കും മറുപടിയില്ല. കേസില്‍ വഴിത്തിരിവാകുമെന്ന് കരുതിയിരുന്ന ടെസ്റ്റ് ഫയര്‍ നടത്താന്‍ പോലും അധികൃതര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ടെസ്റ്റ് ഫയര്‍ നടക്കാത്തത് കേസിന്റെ അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുമുണ്ട്. സംഭവത്തില്‍ ദുരൂഹതയുളവാക്കിക്കൊണ്ടുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ടെസ്റ്റ് ഫയര്‍ നടത്തുന്നതിനായി തിരുവന്തപുരത്തു നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സേവനം തേടിയത്. 2016 ജൂണ്‍ രണ്ടിന് രാവിലെ 9.50 നാണ് വില്ന…
Read Moreഇതാണോ മാധ്യമ ധർമം..! ചെകുത്താന്മാര് മാലാഖമാരെ ഉപദേശിക്കുന്നതു പോലെയാണു ചില മാധ്യമങ്ങള്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്
കണ്ണൂർ: മാധ്യമങ്ങളെ ആക്രമിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. ചെകുത്താന്മാര് മാലാഖമാരെ ഉപദേശിക്കുന്നതു പോലെയാണു ചില മാധ്യമങ്ങള്‍ ഇടതുസര്‍ക്കാരിനെ ഉപദേശിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു നണിച്ചേരിക്കടവ് പാലം ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. പൊതുപരിപാടിയാണെങ്കിലും രാഷ്ട്രീയപ്രസംഗമായിരുന്നു സുധാകരന്റേത്. സര്‍ക്കാര്‍ ചെയ്യുന്ന ഒരു നല്ല കാര്യവും കാണാതെ, പെരുപ്പിച്ചു കൂട്ടിയ കാര്യങ്ങളാണു മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി എഴുന്നള്ളിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ഇവരുടെ മുഖംമൂടി അഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുന്നൂറോളം രക്തസാക്ഷികളുടെ അമ്മമാര്‍ വിശ്വാസമര്‍പ്പിച്ച പ്രസ്ഥാനമാണിതെന്നും അതുകൊണ്ടുതന്നെ ഒരാളുടെ വിശ്വാസമില്ലായ്മയെക്കുറിച്ചു പറയുന്നതില്‍ കാര്യമില്ലെന്നും ജിഷ്ണു വിഷയത്തില്‍ മഹിജയുടെ പേരെടുത്തു പറയാതെ അദ്ദേഹം പറഞ്ഞു. സോവ്യറ്റ് യൂണിയൻ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ന്നെങ്കിലും കേരളത്തില്‍ അജയ്യമായി ഇതു നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നര ലക്ഷം കോടി രൂപയുടെ പശ്ചാത്തല വികസനമാണു കേരളത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നതെന്നും അതില്‍…
Read Moreവിഷു ചിത്രങ്ങളെത്തി: തീയറ്ററുകൾക്ക് സുവർണകാലം; പലയിടത്തും ഓണ്‍ലൈൻ ടിക്കറ്റുകൾ വിറ്റുതീർന്നു; പ്രതീക്ഷയോടെ തിയറ്റർ ഉടമകൾ
ഷാഫി ചങ്ങരംകുളം എടപ്പാൾ: സിനിമാ ആസ്വാദകർക്കും ആരാധകർക്കും പ്രതീക്ഷ അർപ്പിച്ചു കൊണ്ട് മമ്മുട്ടിയുടെ ദി ഗ്രേറ്റ് ഫാദറിനൊപ്പം, രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തൻപണം കൂടി തീയറ്ററുകളിലെത്തി. അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കുന്ന നിവിൻ പോളിയുടെ സഖാവ് കൂടി തീയറ്ററിൽ എത്തുന്നതോടെ സിനിമാസ്വാദകർക്ക് മനം നിറയും. പുലിമുരുകൻ എന്ന സൂപ്പർ ചിത്രത്തിന്റെ വന്പൻ വിജയത്തിന് ശേഷം ഏറെ പ്രതീക്ഷയോടെ തീയറ്ററിലെത്തിയ മോഹൻലാൽ ചിത്രമായ 1971ന് പ്രതീക്ഷിച്ച സ്വീകരണം ലഭിച്ചിട്ടില്ലെങ്കിലും ഇപ്പോഴും ആരാധകരുടെ തള്ളിക്കയറ്റം തുടരുന്നുണ്ട്. മാസങ്ങൾക്ക് ശേഷം ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ദിലീപിന്റെ ജോർജേട്ടന്റെ പൂരം മുഴുനീള കോമഡി ചിത്രമായത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ റിലീസ് ചെയ്ത മറ്റൊരു വിഷു ചിത്രമായ ടേക്ക് ഓഫ് തിയറ്ററുകൾ നിറഞ്ഞോടുന്നുണ്ട്. രാവിലെ ഒൻപതു മണിക്ക് തന്നെ പല തീയറ്ററുകളിലും ഷോ തുടങ്ങുന്നത് കൊണ്ട് തന്നെ പുലർച്ചെ…
Read Moreഅണ്ടലൂർ സന്തോഷ് വധം: 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു; ഒരു പ്രതിക്കു കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു; പ്രതികളെല്ലാവരും സിപിഎം പ്രവർത്തകർ
തലശേരി: ബിജെപി പ്രവര്ത്തകന് ധര്‍മടം അണ്ടലൂര്‍ ചോമന്റവിട സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം നടന്നിട്ട് 90 ദിവസമാകുന്നതിനു മുന്‍പാണ് തലശേരി ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യയും മകളും ഉള്‍പ്പെടെ 48 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയ 900 പേജുള്ള കുറ്റപത്രമാണ് ഇന്നു രാവിലെ കോടതിയില്‍ സമര്‍പ്പിച്ചത്. കൊലക്കുപയോഗിച്ച ആയുധങ്ങള്‍, കൊല നടത്തുന്നതിനിടയില്‍ പരിക്കേറ്റ പ്രതികളിലൊരാളെ ആശുപത്രിയിലെത്തിച്ച ബൈക്ക് എന്നിവയടക്കം 10 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. പാനൂര്‍ സിഐ കെ.എസ് ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രഥമികാന്വേഷണം നടത്തിയ ശേഷം ഫയൽ തലശേരി സിഐയക്കു കൈമാറുകയായിരുന്നു. സയന്റിഫിക് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇതിനടിയില്‍…
Read Moreഅവസാനം പശ്ചിമബംഗാളിന്റെ അവസാഥ..! പിണറായി വിജയൻ ഭരിക്കുന്നത് കേരളത്തിലെ അവസാനത്തെ സിപിഎമ്മിന്റെ മുഖ്യമന്ത്രിയാകാനെന്ന്പി. രാമകൃഷ്ണൻ
കണ്ണൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിന്റെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാകാൻ വേണ്ടിയാണ് ഭരിക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി. രാമകൃഷ്ണൻ. കണ്ണൂരിലെ പാറപ്രത്ത് ജന്മം കൊണ്ട കമ്യൂണിസ്റ്റ് പ്രസ്ഥാനം പിണറായി ഭരണത്തോടെ പശ്ചിമബംഗാളിന്റെ അവസ്ഥയിൽ എത്തിച്ചേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഴീക്കോട് നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലാട് നടന്ന പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എസ്എൽസി ചോദ്യപേപ്പർ കുംഭകോണത്തിൽ അകപ്പെട്ട വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കുക, ജിഷ്ണു പ്രണോയിയുടെ ഘാതകരെ മുഴുവൻ അറസ്റ്റ്ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധജ്വാല സംഘടിപ്പിച്ചത്. കെപിസിസി എക്സിക്യുട്ടിവ് അംഗം എം.പി. മുരളി അധ്യക്ഷത വഹിച്ചു. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. അബ്ദുൾ റഷീദ്, രജിത് നാറാത്ത്, കെ. ബാലകൃഷ്ണൻ, എം.പി. വേലായുധൻ, ടി. ജയകൃഷ്ണൻ, കൂക്കിരി രാഗേഷ്, ഷറഫുദ്ദീൻ കാട്ടാന്പള്ളി, കെ. ജെമിനി, രൂപേഷ് ചാലാട്, കല്ലിക്കോടൻ…
Read Moreമുഖ്യമന്ത്രിയെ കാണാൻ കരാറുണ്ടാക്കേണ്ട ഗതികേട്: ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരം ഒത്തു തീർപ്പാക്കാൻ സർക്കാർ കരാറു ണ്ടാക്കയതിനെ പരിഹസിച്ച് ചെന്നിത്തല
മലപ്പുറം: മുഖ്യമന്ത്രിയെ കാണാൻ ബന്ധപ്പെട്ടവർ കരാറുണ്ടാക്കേണ്ട ഗതികേടിലാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ്ണു കൊലക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും തിരുവനന്തപുരത്ത് നടത്തിയ സമരം ഒത്തുതീർപ്പാക്കാനുണ്ടാക്കിയ കരാറിനെ പരാമർശിച്ചാണു ചെന്നിത്തല മലപ്പുറത്തു മാധ്യമപ്രവർത്തകരോട് ഇങ്ങനെ പ്രതികരിച്ചത്. മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ സങ്കടം ജനങ്ങൾക്കു മനസിലായെങ്കിലും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഇതുവരെ മനസിലായിട്ടില്ല. ഷാജഹാനെ എന്തിനാണ് അറസ്റ്റ് ചെയ്തത്? അദ്ദേഹം ഒരു ഗൂഢാലോചനയും നടത്തിയില്ല എന്നാണിപ്പോൾ പറയുന്നത്. ഭരണകൂട ഭീകരതയുടെ മുഖം കൂടി അനാവരണം ചെയ്യപ്പെടുകയാണ് ഇവിടെ എന്നാണു മനസിലാക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Read Moreയു.കെ.സലീം വധം: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു; പോസ്റ്റര്‍ പതിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്
തലശേരി: സിപിഎം പ്രവര്‍ത്തകനായ ന്യൂ മാഹി പരിമഠം കിടാരന്‍കുന്നിലെ സാബിറ മന്‍സിലില്‍ യു.കെ സലീമിനെ(30) കുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കേണ്ട വിചാരണയാണ് ജസ്റ്റിസ് സുനില്‍ പി. തോമസ് സ്റ്റേ ചെയ്തത്. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സലീമിന്റെ പിതാവ് യൂസഫ് നല്കിയ ഹരജിയിലാണ് വിചാരണ സ്റ്റേ ചെയ്തിട്ടുള്ളത്. കൂടാതെ കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തു.വെള്ളിയാഴ്ചയാണ് കേസ് ജസ്റ്റിസ് സുനില്‍ പി. തോമസ് പരിഗണിച്ചത്. നേരത്തെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.എന്‍ഡിഎഫ് പ്രവര്‍ത്തകരായ എട്ട് പേരാണ് നിലവില്‍ ഈ കേസില്‍ പ്രതികളായിട്ടുള്ളത്. മൂന്നു പേരുടെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ടാണ് സലീം കൊല്ലപ്പെട്ടിട്ടുളളതെന്നും കൊല്ലപ്പെടുന്നതിനു മുമ്പ് സലീമിനെ സിപിഎമ്മുകാരാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയതെന്നും പിന്നീട് മകന്റെ മൃതദേഹമാണ് കാണുന്നതെന്നും മകന്റെ ഫോണിലേക്ക് ഭീഷണി…
Read Moreസ്നിഷിനാണ് താരം..! തടയണയിൽ നിന്നുള്ള വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് യുവാവ്; അരകിലോ മീറ്ററിൽ പതിനഞ്ചോളം ബൾബുകളാണ്പ്രകാശിക്കുന്നത്
നാദാപുരം: വൈദ്യുതി പ്രതിസന്ധി മുന്നിലെത്തി നിൽക്കെ അരൂരിൽ പാഴായി പോകുന്ന വെള്ളത്തിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിച്ച് യുവാവ് ശ്രദ്ധ നേടുന്നു.പുറമേരി പഞ്ചായത്ത് ഒന്‍പതാം വാർഡിൽ അരൂർ മുതൽ ഹരിതവയലിലേക്കള്ള റോഡിൽ മുക്കാൽ കിലോ മീറ്ററിലധികം ദൂരം വെളിച്ചം നൽകുന്നത് കൊക്കാലുണ്ടി സ്നിഷിൻ ലാലാണ്. വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഉപയോഗിച്ചതാകട്ടെ യന്ത്ര സാമഗ്രികളും പാഴ് വസ്തുക്കളുമാണ്. ജല ക്ഷാമം രൂക്ഷമായതിനിടയിലാണ് വാർഡ് അംഗം ഒ.രമേശന്റെ നേതൃത്വത്തിൽ തോടിന് കുറുകെ തടയണ നിർമ്മിച്ചത്.ഇതിൽ നിന്നുള്ള വെള്ളച്ചാട്ടം കണ്ടപ്പോഴാണ് സ്നിഷിൻലാലിന് വൈദ്യതി ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന ആശയം ഉണർന്നത്. തടയണയിൽ നിന്ന് പുറത്ത് ചാടുന്ന വെള്ളം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. മൂന്ന് വാട്ടിന്റെ പതിനഞ്ചോളം ബൾബുകൾ ഇപ്പോൾ കത്തുന്നുണ്ട്. കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് വാർഡ് അംഗം രമേശൻ പറഞ്ഞു.
Read Moreതുമ്പുണ്ടായതു തുണ്ടു കടലാസിൽ നിന്ന്..! ഹക്കീം വധക്കേസിൽ കൂടുതൽ പേരെ സിബി ഐ കസ്റ്റഡിയിലെടുത്തു; ചിലരിൽ നിന്ന് വ്യക്തമായ തെളിവ് ലഭിച്ചതായി സൂചന
പയ്യന്നൂര്‍: ഹക്കീം വധക്കേസില്‍ അറസ്റ്റിലായ നാലു പേര്‍ക്കു പുറമെ സംഭവവുമായി ബന്ധപ്പെട്ടുകൂടുതൽ പേരെ സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തതായി സൂചന. സിജെഎം കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഹക്കീം വധത്തില്‍ പങ്കാളികളായ ചിലരെ കൂടി കസ്റ്റഡിയിലെടുത്തത്. ഇപ്പോള്‍ അറസ്റ്റിലായ ഇസ്മായിലിനെ മലേഷ്യയില്‍ നിന്നും വിളിച്ചു വരുത്തുകയും മറ്റുള്ളവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച് അറസ്റ്റ് നടപടിയിലേക്കു കടക്കുകയായിരുന്നു. മലേഷ്യയിലായിരുന്നുവെന്നു പറയുന്ന ഇസ്മായിലുമായി സംഭവ ദിവസം മണിക്കൂറുകളോളം ഇപ്പോള്‍ അറസ്റ്റിലായ പ്രതികളില്‍ ചിലര്‍ സംസാരിച്ചിരുന്നതിന്റെ വ്യക്തമായ തെളിവുകള്‍ സിബിഐയ്ക്കു ലഭിച്ചിരുന്നു. സംഭവദിവസം പുലര്‍ച്ചെ മൂന്നോടെ പള്ളിവളപ്പില്‍ നിന്നും പുറത്തേക്കിറങ്ങി വരുന്നതു കണ്ട സാക്ഷിമൊഴികള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ നില്‍ക്കകള്ളിയില്ലാതെ റഫീഖ് പല കാര്യങ്ങളും വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ഹക്കീം വധത്തിനു പിന്നിലെ പ്രതികളെയെല്ലാം സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ടെന്നറിയുന്നു. ഇതിന്റെ വെളിച്ചത്തിലാണു ചിലരെക്കൂടി സിബിഐ…
Read More