സ്നിഷിനാണ് താരം..! തടയണയിൽ നിന്നുള്ള വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് യുവാവ്; അരകിലോ മീറ്ററിൽ പ​തി​ന​ഞ്ചോ​ളം ബ​ൾ​ബു​ക​ളാണ്പ്രകാശിക്കുന്നത്

currentനാ​ദാ​പു​രം:​ വൈ​ദ്യു​തി പ്ര​തി​സ​ന്ധി മു​ന്നി​ലെ​ത്തി നി​ൽ​ക്കെ അ​രൂ​രി​ൽ പാ​ഴാ​യി പോ​കു​ന്ന വെ​ള്ള​ത്തി​ൽ നി​ന്നും വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ച്ച് യു​വാ​വ് ശ്ര​ദ്ധ നേ​ടു​ന്നു.​പു​റ​മേ​രി പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ അ​രൂ​ർ മു​ത​ൽ ഹ​രി​ത​വ​യ​ലി​ലേ​ക്ക​ള്ള റോ​ഡി​ൽ മു​ക്കാ​ൽ കി​ലോ മീ​റ്റ​റി​ല​ധി​കം ദൂ​രം  വെ​ളി​ച്ചം ന​ൽ​കു​ന്ന​ത് കൊ​ക്കാ​ലു​ണ്ടി സ്നി​ഷി​ൻ ലാ​ലാ​ണ്.

വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​താ​ക​ട്ടെ യ​ന്ത്ര സാ​മ​ഗ്രി​ക​ളും പാ​ഴ് വ​സ്തു​ക്ക​ളു​മാ​ണ്. ജ​ല ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നി​ട​യി​ലാ​ണ് വാ​ർ​ഡ് അം​ഗം ഒ.​ര​മേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തോ​ടി​ന് കു​റു​കെ ത​ട​യ​ണ നി​ർ​മ്മി​ച്ച​ത്.​ഇ​തി​ൽ നി​ന്നു​ള്ള വെ​ള്ള​ച്ചാ​ട്ടം ക​ണ്ട​പ്പോ​ഴാ​ണ് സ്നി​ഷി​ൻ​ലാ​ലി​ന് വൈ​ദ്യ​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ആ​ശ​യം ഉ​ണ​ർ​ന്ന​ത്. ​ത​ട​യ​ണ​യി​ൽ  നി​ന്ന് പു​റ​ത്ത് ചാ​ടു​ന്ന വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് വാ​ട്ടി​ന്‍റെ പ​തി​ന​ഞ്ചോ​ളം ബ​ൾ​ബു​ക​ൾ ഇ​പ്പോ​ൾ ക​ത്തു​ന്നു​ണ്ട്. കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ പ​ദ്ധ​തി ത​യ്യാ​റാ​ക്കു​മെ​ന്ന് വാ​ർ​ഡ് അം​ഗം ര​മേ​ശ​ൻ പ​റ​ഞ്ഞു.​

Related posts