ഒൻപതുവയസുകാരനെ പീഡിപ്പിച്ച ഉ​സ്താ​ദ് അ​റ​സ്റ്റി​ൽ; രണ്ട് കുട്ടികളുടെ പിതാവായ ഇയാൾ കുട്ടിയെ നിരന്തം പിഡിപ്പിച്ചുവരുക യായിരുന്നുവെന്ന് പോലീസ്

ച​ക്ക​ര​ക്ക​ൽ: ഒ​ൻ​പ​തു വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഉ​സ്താ​ദി​നെ അ​റ​സ്റ്റു​ചെ​യ്തു. വാ​രം സി​ദ്ധി​ഖ് പ​ള്ളി​യി​ലെ ഉ​സ്താ​ദ്  മാ​ണി​യൂ​രി​ലെ പി.​കെ ഹൗ​സി​ൽ ഷ​റ​ഫു​ദി​നെ (36)യാ​ണ്  ക​ണ്ണൂ​ർ സി​റ്റി സി​ഐ കെ.​വി.​പ്ര​മോ​ദ​ൻ ച​ക്ക​ര​ക്ക​ൽ എ​സ്ഐ പി.​ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. കു​റ​ച്ചു​നാ​ളു​ക​ളാ​യി കു​ട്ടി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ട്ടി മാ​താ​വി​നോ​ട് കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ പാ​ല​ക്കാ​ട്ടേ​ക്ക് മു​ങ്ങി​യ ഇ​യാ​ളെ ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹൗ​സ് ഓ​ഫീ​സ​ർ ആ​ദം​ഖാ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.പ്ര​തി​ക്ക് ഭാ​ര്യ​യും ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളു​ണ്ട്. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​വീ​ൺ, പി.​ബി​ജു എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

ജി​ഷ്ണുവിന്‍റെ സ​ഹോ​ദ​രി​ക്കു പി​ന്നാ​ലെ ബ​ന്ധു​ക്ക​ളും നി​രാ​ഹാ​രസ​മ​രം തു​ട​ങ്ങി; ഏ​ട്ട​ൻ വി​ശ്വ​സി​ച്ച പ്ര​സ്ഥാ​ന​ത്തി​ലെ നേ​താ​ക്ക​ൾ ന്യാ​യീ​ക​രി​ക്കു​ന്ന​തി​ൽ വേ​ദ​നയെന്ന് സഹോദരി

നാ​ദാ​പു​രം: നീ​തി തേ​ടി​യു​ള​ള മാ​താ​പി​താ​ക്ക​ളു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ൽ​കി ജി​ഷ്ണു പ്ര​ണോ​യി​യു​ടെ സ​ഹോ​ദ​രി അ​വി​ഷ്ണ വീ​ട്ടി​ൽ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി​യ​തി​നുപി​ന്നാ​ലെ അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഐ​ക്യദാ​ർ​ഢ്യ​വു​മാ​യി റി​ലേ നി​രാ​ഹാ​രം തു​ട​ങ്ങി.​ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് വീ​ട്ടി​ൽ വ​ല്യ​മ്മ​യ്ക്ക​രി​കി​ൽ കി​ട​ന്ന് അ​വി​ഷ്ണ സ​മ​രം ആ​രം​ഭി​ച്ച​ത്.ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ബ​ന്ധു​ക്ക​ളും അ​വി​ഷ്ണ​യ്ക്ക് പി​ന്തു​ണ​യു​മാ​യി നി​രാ​ഹാ​ര സ​മ​ര​ത്തി​നി​റ​ങ്ങി.15 പേ​ര​ട​ങ്ങു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള സം​ഘ​മാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. ​വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ അ​വി​ഷ്ണ​യ്ക്ക​രി​കി​ലാ​ണ് സ​മ​രം .​സ​ജീ​വ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് പി​ന്തു​ണ​യു​മാ​യി നേ​രി​ട്ട് രം​ഗ​ത്തി​റ​ങ്ങി​യ​ത്.​ മ​ക​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രത്തെ​ത്തി​യ മാ​താ​പി​താ​ക്ക​ളോ​ട് കാ​ണി​ച്ച അ​ക്ര​മം പൊ​റു​ക്കി​ല്ലെ​ന്നും നീ​തി ല​ഭി​ക്കുംവ​രെ പോ​രാ​ടു​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.​ ജി​ഷ്ണു​വി​ന്‍റെ വീ​ടി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് പു​റ​മേ ജി​ല്ലാ ക​ളക്ട​റു​ടെ നി​ർ​ദേശപ്ര​കാ​രം ജി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ൽ കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ എ​ൻ.​ റം​ല എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. .​കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സൻ ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​ന്…

Read More

നടൻ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ വി​വാ​ഹി​ത​നാ​യി;ചടങ്ങിൽ പങ്കെടുത്തവർക്ക് കഴിക്കാൻ ചക്കപ്പഴവും കുടിക്കാൻ തേൻവെള്ളവും; നിരവധി സിനിമാ പ്രവർത്തകർ പങ്കെടുത്തു

ക​ണ്ണൂ​ർ: സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ ശ്രീ​നി​വാ​സ​ന്‍റെ മ​ക​നും ച​ല​ച്ചി​ത്ര​താ​ര​വു​മാ​യ ധ്യാ​നി​ന്‍റെ വി​വാ​ഹം ക​ണ്ണൂ​ർ വാ​സ​വ ക്ലി​ഫ് ഹൗ​സി​ൽ ന​ട​ന്നു. തി​രു​വ​ന​ന്ത​പു​രം ആ​ന​യ​റ സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജി​ന്‍റെ​യും പ​രേ​ത​യാ​യ എ​ലി​സ​ബ​ത്തി​ന്‍റെ​യും മ​ക​ൾ അ​ർ​പ്പി​ത​യാ​ണ് വ​ധു. ഇ​ന്നു രാ​വി​ലെ 11.45നും 12.15​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. സി​നി​മാ​താ​ര​ങ്ങ​ളാ​യ അ​ജു വ​ർ​ഗീ​സ്, ധീ​ര​ജ് മാ​ധ​വ​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ഹ​രീ​ഷ് പേ​ര​ടി എ​ന്നി​വ​രും സം​വി​ധാ​യ​ക​രാ​യ ലാ​ൽ ജോ​സ്, സ​ത്യ​ൻ അ​ന്തി​ക്കാ​ട്, ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് പി.​വി. ഗം​ഗാ​ധ​ര​ൻ, നോ​വ​ലി​സ്റ്റ് സി.​വി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ഷ് ട്രീ​യ-​സാം​സ്കാ​രി​ക നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. ജ്യേ​ഷ്ഠ​നും ച​ല​ച്ചി​ത്ര​താ​ര​വു​മാ​യ വി​നീ​ത്, ഭാ​ര്യ ദി​വ്യ, അ​മ്മ വി​മ​ല എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ച​ക്ക​പ്പ​ഴ​വും തേ​ൻ​വെ​ള്ള​വും ആ​ണ് ന​ല്കി​യ​ത്.

Read More

ധർമശാലയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മതിലിലിടിച്ച് ഒരാൾ മരിച്ചു ; എറണാകുളം സ്വദേശി ചന്ദ്രനാണ് മരിച്ചത്; പരിക്കേറ്റ മൂന്നുപേരിൽ 2 പേരുടെ നില ഗുരുതരം

ത​ളി​പ്പ​റ​മ്പ്(​ക​ണ്ണൂ​ർ): നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ മ​തി​ലി​ലി​ടി​ച്ച് എ​റ​ണാ​കു​ളം സ്വ​ദേ​ശി മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രം. എ​റ​ണാ​കു​ളം കാ​ഞ്ഞി​ര​മ​റ്റ​ത്തെ മാ​ങ്കു​ഴി​യി​ൽ വീ​ട്ടി​ൽ ച​ന്ദ്ര​ൻ (50) ആ​ണ് മ​രി​ച്ച​ത്. കാ​ഞ്ഞി​ര​മ​റ്റ​ത്തെ ര​മേ​ശ​ൻ (49) അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. വ​ണ്ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​യാ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്. പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ കോ​ഴി​ക്കോ​ട് പൂ​വാ​ട്ടു പ​റ​മ്പി​ലെ സു​ബി​ൻ (29), സു​ബ്ര​ൻ (51) എ​ന്നി​വ​രു​ടെ പ​രി​ക്കും സാ​ര​മു​ള്ള​താ​ണ്. ഇ​വ​രും പ​രി​യാ​ര​ത്ത് ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന് പു​ല​ർ​ച്ചെ 5.15 ന് ​ദേ​ശീ​യ പാ​ത​യി​ൽ ധ​ർ​മ​ശാ​ല കെ​ൽ​ട്രോ​ൺ കോം​പ്ല​ക്സി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തു നി​ന്നും കാ​സ​ർ​ഗോ​ഡേ​ക്ക്  പോ​കു​ന്ന സ്വ​കാ​ര്യ മ​ണ്ണ് പ​രി​ശോ​ധ​നാ ഏ​ജ​ൻ​സി​യു​ടെ കെ​എ​ൽ 7 സി​ജെ 765 അ​ശോ​ക് ലൈ​ലാ​ൻ​ഡ് ഡോ​സി​യ​ർ പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് കെ ​ടി​ഡി​സി ഹോ​ട്ട​ൽ ടാ​മ​റി​ന്‍റെ  മ​തി​ൽ…

Read More

മദ്യനയത്തിൽ വെള്ളം ചേർക്കാൻ അനുവദി ക്കില്ല..! എ​​ൽ​​ഡി​​എ​​ഫ് മ​​ദ്യ​​മു​​ത​​ലാ​​ളി​​മാരുമായി ഉ​​ണ്ടാ​​ക്കി​​യ ര​​ഹ​​സ്യ​​ധാ​​ര​​ണ​​യാ​​ണ് പു​​തി​​യ തീ​​രു​​മാ​​ന​​ത്തി​​നു പിന്നിലെന്ന് ചെന്നിത്തല

മ​​ല​​പ്പു​​റം: യു​​ഡി​​എ​​ഫി​​ന്‍റെ മ​​ദ്യ​​ന​​യ​​ത്തി​​ൽ വെ​​ള്ളം ചേ​​ർ​​ക്കാ​​ൻ ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. ബി​​യ​​ർ, വൈ​​ൻ പാ​​ർ​​ല​​റു​​ക​​ൾ വ​​ഴി മ​​ദ്യം വി​​ത​​ര​​ണം ചെ​​യ്യാ​​നു​​ള​​ള സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം പു​​തി​​യ മ​​ദ്യ​​ശാ​​ല​​ക​​ൾ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു തു​​ല്യ​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സം​​സ്ഥാ​​ന​​ത്തെ മ​​ദ്യ ഉ​​പ​​യോ​​ഗം കു​​റ​​ച്ചുകൊ​​ണ്ടു​​വ​​രി​​ക എ​​ന്ന​​താ​​യി​​രു​​ന്നു യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ ന​​യം. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ൽ​​ഡി​​എ​​ഫ് മ​​ദ്യ​​മു​​ത​​ലാ​​ളി​​യു​​മാ​​യി ഉ​​ണ്ടാ​​ക്കി​​യ ര​​ഹ​​സ്യ​​ധാ​​ര​​ണ​​യാ​​ണ് പു​​തി​​യ തീ​​രു​​മാ​​ന​​ത്തി​​നു പി​​ന്നി​​ലെ​​ന്നും അ​​ദ്ദേ​​ഹം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു. സ​​ർ​​ക്കാ​​ർ മ​​ദ്യ​​ന​​യ​​വും നി​​ല​​പാ​​ടും വ്യ​​ക്ത​​മാ​​ക്ക​​ണം. കേ​​ര​​ളം മ​​ദ്യാ​​ല​​യം ആ​​ക്കാ​​നാ​​ണ് ഇ​​ട​​തു​​സ​​ർ​​ക്കാ​​രി​​ന്‍റെ നീ​​ക്കം. മ​​ദ്യ ഉ​​പ​​യോ​​ഗം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന ഒ​​രു തീ​​രു​​മാ​​ന​​ത്തെ​​യും യു​​ഡി​​എ​​ഫ് അം​​ഗീ​​ക​​രി​​ക്കി​​ല്ല. ഇ​​ക്കാ​​ര്യം മ​​ല​​പ്പു​​റം ലോ​​ക്സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ഷ​​യ​​മാ​​ക്കും. സ​​ർ​​ക്കാ​​രി​​ന്‍റെ മ​​ദ്യ​​ന​​യ​​ത്തി​​നെ​​തി​​രേ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നുശേ​​ഷം വ​​ൻ പ്ര​​ക്ഷോ​​ഭം സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.

Read More

അ​ര​ക്കോ​ടി​യു​ടെ കു​ഴ​ൽ​പ​ണം പി​ടി​ച്ചെ​ടു​ത്തു; സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന കാറിൽ നിന്നാണ് പോലീസ് പണം കണ്ടെടുത്തത്; സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ല​ത്ത് കാ​റി​ൽ​നി​ന്നും 50 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം പി​ടി​ച്ചെ​ടു​ത്തു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന കാ​റി​ൽ​നി​ന്നാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ യൂ​സ​ഫ്, ജം​സീ​ർ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കാ​റി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

Read More

സ്വയം മനസിലാക്കിയപ്പോൾ..! കോ​ൺ​ഗ്ര​സ് ശ​ക്തി​പ്പെ​ട​ണ​മെ​ങ്കി​ൽ പ്ര​ദേ​ശി​ക​ത​ല​ത്തി​ൽ കൊ​ള്ളാ​വു​ന്ന നേ​തൃ​ത്വം ഉ​ണ്ടാ​ക​ണമെന്ന് കെ.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: നേ​താ​ക്ക​ളു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തെ നി​ർ​ജീ​വ​മാ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ. കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ജി​ല്ലാ നേ​തൃ​ക്യാ​ന്പ് ക​ണ്ണൂ​ർ ശി​ക്ഷ​ക് സ​ദ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത സം​ഭ​വ​ങ്ങ​ൾ പാ​ർ​ട്ടി​ക്ക​ക​ത്ത് ന​ട​ക്കു​ക​യാ​ണ്. പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വൈ​കു​ന്നു. മാ​ധ്യ​മ​രം​ഗ​ത്ത് ന​മു​ക്ക് ഒ​രു​പാ​ട് തി​രി​ച്ച​ടി നേ​രി​ടു​ക​യാ​ണ്. കൊ​ള്ളാ​വു​ന്ന നേ​തൃ​ത്വം സം​സ്ഥാ​ന ജി​ല്ലാ മ​ണ്ഡ​ലം ത​ല​ത്തി​ൽ ഉ​യ​ർ​ന്നു​വ​ര​ണം. എ​ങ്കി​ൽ മാ​ത്ര​മേ അ​വി​ടെ പാ​ർ​ട്ടി ഉ​ണ്ടാ​വു​ക​യു​ള്ളൂ. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി തൂ​ത്തു​വാ​രി​യ​പ്പോ​ൾ പ​ഞ്ചാ​ബ് നി​ല​നി​ർ​ത്താ​നാ​യ​ത് ആ ​സം​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​ണ്. അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​ബി​ൽ വ​ലി​യ റോ​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​ൽ​നി​ന്നു ബി​ജെ​പി​യി​ലേ​ക്കു പോ​കു​ന്ന സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലി​ല്ല. ക​ണ്ണൂ​രി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ന് തീ ​കെ​ടാ​തെ സൂ​ക്ഷി​ക്ക​ണം. അ​ണ​ഞ്ഞാ​ൽ ക​ത്തി​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.   …

Read More

ഞാൻ പറയട്ടെ..! മൂ​ന്നാ​റി​ലെ സ​മ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​ന് എ​തി​ര​ല്ല; ചെ​റു​തായാലും വ​ലു​തായാലും കൈ​യേ​റ്റ​ങ്ങ​ൾ ത​ട​യ​ണ​മെന്നാ​ണ് സി​പി​ഐ​യു​ടെ നി​ല​പാ​ടെന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

ക​ണ്ണൂ​ർ: മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് എ​തി​ര​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മു​ന്നാ​റി​ലെ ചെ​റു​തും വ​ലു​തു​മാ​യ കൈ​യേ​റ്റ​ങ്ങ​ൾ ത​ട​യ​ണ​മെ​ന്ന് ത​ന്നെ​യാ​ണ് സി​പി​ഐ​യു​ടെ നി​ല​പാ​ട്. ഇ​ടു​ക്കി​യി​ലെ  സി​പി​ഐ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് ബാ​ധ​ക​മാ​ണ്. സി​പി​ഐ ക​ണ്ണൂ​ർ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൈ​യേ​റ്റ​ത്തെ​യും കു​ടി​യേ​റ്റ​ത്തെ​യും ര​ണ്ടാ​യി കാ​ണ​ണം. 1977 ജ​നു​വ​രി ഒ​ന്നി​ന് മു​ന്പു​ള്ള എ​ല്ലാ കൈ​വ​ശ​ക്കാ​ർ​ക്കും പ​ട്ട​യം ന​ൽ​ക​ണ​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ നി​ല​പാ​ട്. ഏ​പ്രി​ൽ‌ 30ന​കം 10,000 പേ​ർ‌​ക്ക് പ​ട്ട​യം ന​ൽ​കാ​നു​ള്ള തീ​രു​മാ​നം ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. കൈ​വ​ശം സം​ബ​ന്ധി​ച്ച ജോ​യ​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. മൂ​ന്നാ​റി​ൽ വ​ൻ​കി​ട റി​സോ​ർ​ട്ടു​ക​ൾ പ​ണി​യു​ന്ന​തി​നേ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. ടൗ​ൺ​ഷി​പ്പ് കെ​ട്ടി​ടം എ​ത്ര​നി​ല​യാ​കാ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് മാ​റ്റി  മ​റ്റൊ​രു ഏ​ജ​ൻ​സി​ക്ക് കൈ​മാ​റ​ണം. ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്ക​ണം. കോ​ട​തി പ​റ​യു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നു​ണ്ട്. കൈ​യേ​റ്റ​ക്കാ​രെ…

Read More

ഇങ്ങനെയെന്നും ചെയ്യരുതേ..! പാലത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊ ണ്ടിരിക്കേ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ പോ​സ്റ്റ​ർ പതിച്ച് വൃത്തികേടാക്കി

പാ​പ്പി​നി​ശേ​രി: വ​ള​പ​ട്ട​ണം പാ​ലം ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്കി​ട​യി​ൽ കൈ​വ​രി​യി​ൽ പോ​സ്റ്റ​ർ പ​തി​ച്ച​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദു​രി​ത​മാ​യി.  ക​ണ്ണൂ​ർ-​ത​ളി​പ്പ​റ​മ്പ ദേ​ശീ​യ പാ​ത​യി​ലെ വ​ള​പ​ട്ട​ണം പാ​ല​ത്തി​ലാ​ണ് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യു​ടെ പോ​സ്റ്റ​ർ പ​തി​ച്ച് പാ​ലം വി​കൃ​ത​മാ​ക്കി​യ​ത്. ന​വീ​ക​ര​ണ ജോ​ലി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ആ​ണ്. ജോ​ലി​ക​ൾ ചെ​യ്യു​ന്ന ഘ​ട്ട​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഏ​റ്റ​വും അ​ധി​കം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ച​ത് പാ​ലം കൈ​വ​രി​യി​ൽ ഒ​ട്ടി​ച്ച പോ​സ്റ്റ​ർ ക​ള​യാ​ൻ  ആ​ണ്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഇ​നി എ​ങ്കി​ലും കൊ​ടി​തോ​ര​ണ​ങ്ങ​ളും പോ​സ്റ്റ​റും പാ​ല​ത്തി​ൽ പ​തി​ക്ക​രു​ത് എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Read More

സെല്‍ഫി ചതിച്ചു! സെല്‍ഫിയെടുക്കുന്നതിനിടെ യുവാവിനെ കുതിര കടിച്ചു; സംഭവം കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍

കണ്ണൂർ: കുതിരയോടൊപ്പം സെൽഫിയെടുക്കുന്നതിനിടെ യുവാവിനെ കുതിര കടിച്ചു. താഴെചൊവ്വ സ്വദേശി പൂത്തട്ട വീട്ടിൽ സജിത്തി (37) നാണു കടിയേറ്റത്. വെള്ളിയാഴ്ച രാത്രി ഏഴോടെ പയ്യാന്പലം ബീച്ചിലുള്ള സവാരിക്കുതിരയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു യുവാവിനു കടിയേറ്റത്. നെഞ്ചിന്‍റെ വലതുഭാഗത്താണ് കടിയേറ്റത്. ഇയാളെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

Read More