തലശേരി: ചൊക്ലി പുല്ലൂക്കരയിൽ യുവതിയെ ഭർതൃഗൃഹത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. പുല്ലൂക്കര കാരപൊയിലിലെ പുത്തലത്ത് വീട്ടിൽ റയിസിന്റെ ഭാര്യ പെട്ടിപ്പാലം ആശാരി പുളിക്കൽ വീട്ടിൽ ഷഫ്ന (26) യെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ചൊക്ലി പോലീസ് അന്വേഷണം ഊർജിതമാക്കിയത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കിണറിനോട് ചേർന്നുള്ള കുളിമുറിയിൽ നിന്നും രക്തം പുരണ്ട കത്തി കണ്ടെടുത്തു. മൃതദേഹത്തിന്റെ കഴുത്തിലും കൈത്തണ്ടയിലും മുറിവുകൾ ഉള്ളതായും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് കബറടക്കും. ഫോറൻസിക് സർജന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണം കാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. കുളിമുറിയിൽ നിന്നും കണ്ടെടുത്ത രക്തം പുരണ്ട കത്തി വിശദമായ പരിശോധനയ്ക്കായി…
Read MoreCategory: Kannur
സെൻട്രൽ ജയിൽ തടവുകാരന് ഹാഷിഷ് ഓയിൽ എറിഞ്ഞുനൽകിയ സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും സ്കൂട്ടറിലെത്തി എറിഞ്ഞു നൽകിയ സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. മുണ്ടയാട് അതിരകത്തെ എം. അമൂദ് (23), കക്കാട് സ്വദേശി നദീർ (29) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എൻഡിപിഎസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ജയിലിലെ തടവുകാരനായ ജിംനാസിനാണ് രണ്ട് പൊതികളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലും രണ്ട് സിഗരറ്റും സ്കൂട്ടറിൽ എത്തിയ രണ്ടംഗസംഘം എറിഞ്ഞുനൽകിയത്. ശനിയാഴ്ച രാവിലെ 10.30ന് ആണു സംഭവം. ജിംനാസിന്റെ കൂടെ ചികിത്സയ്ക്കായി ആംബുലൻസിൽ നാലുപേർ കൂടെയുണ്ടായിരുന്നു.ജിംനാസിന്റെ ചികിത്സ കഴിഞ്ഞു മറ്റു തടവുകാർക്കായി കാത്തുനിൽക്കുമ്പോഴാണ് സ്കൂട്ടറിൽ രണ്ട് പേരെത്തി പൊതി ആംബുലൻസിലേക്ക് എറിഞ്ഞത്. 12 ചെറിയ ബോട്ടിലുകളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്.
Read Moreആലക്കാട് സ്ഫോടനം: നായ ചത്ത സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ കേസ്
പെരിങ്ങോം: കാങ്കോല്‍ ആലക്കാട്ട് ഇന്നലെയുണ്ടായ സ്ഫോടനത്തിലും നായ ചത്ത സംഭവത്തിലും ആര്‍എസ്എസ് പ്രവര്ത്തകന് ആലക്കാട്ടെ കെ.എം. ബിജുവിനെതിരേ സ്ഫോടക വസ്തു കൈകാര്യ നിയമപ്രകാരം പെരിങ്ങോം പോലീസ് കേസെടുത്തു. ബിജുവിന്റെ വീടിനു സമീപത്തെ റോഡില്‍ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സ്ഫോടനം. സംഭവത്തില്‍ ഇയാളുടെ വളര്‍ത്തുനായയുടെ തല ചിതറിയ നിലയില്‍ ചത്തിരുന്നു. വീട്ടില്‍ നിന്നും റോഡിലേക്ക് വന്ന നായ കടിച്ചെടുത്തിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അനുമാനം. സ്ഫോടന ശബ്ദം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പെരിങ്ങോം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചത്ത നായയുടെ ശരീര ഭാഗങ്ങള്‍ സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിക്ഷേപിച്ച നിലയിലായിരുന്നു. ബോംബിന്റെ അവശിഷ്ടങ്ങളും നായയുടെ രക്തവും മറ്റും സംഭവ സ്ഥലത്തുണ്ടായിരുന്നു. നായയുടെ ജഡം ഇയാള്‍ തന്നെയാണ് തെളിവ് നശിപ്പിക്കുന്നതിനായി മറവ് ചെയ്തതെന്നും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ സംഭവത്തിലാണ് മനുഷ്യ ജീവന് ആപത്തുണ്ടാകുന്ന രീതിയില്‍ നാടന്‍ ബോംബ് കൈകാര്യം ചെയ്ത…
Read More10,000 നിക്ഷേപിച്ചാല്‍ 30,000 കിട്ടും; ഹൈറിച്ചിനെതിരേ സിനിമാ പ്രവർത്തകന്റെ പരാതി
കണ്ണൂര്‍: സാമ്പത്തിക തട്ടിപ്പുകളിലൂടെ വിവാദമായ ഹൈറിച്ചിനെതിരേ വീണ്ടും പരാതി. ഒറ്റപ്പാലം കിണാശേരിയിലെ സിനിമാ പ്രവര്‍ത്തകനായ ചെമ്പകശേരി സുധീഷ് കുമാറാണ് ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി, ഇതിന്റെ ഡയറക്ടര്‍ കൊള്ളാട്ട് ദാസന് പ്രതാപന്, ഭാര്യ ശ്രീനാ പ്രതാപന്, പ്രിന്‍സ്, ഗൗരി എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയിട്ടുള്ളത്. 10,000 രൂപ നിക്ഷേപിച്ചാല്‍ 30,000 രൂപയായി മൂന്നിരട്ടി ലാഭത്തോടെ തിരിച്ചു കിട്ടുമെന്നും പുതിയ അംഗങ്ങളെ ഇടതും വലതുമായി ചേര്‍ത്താല്‍ ഓരോ തലത്തിലും വേറെ ലാഭമെത്തുമെന്നും വര്‍ഷത്തില്‍ 1.26 കോടി രൂപവരെ വരുമാനമുണ്ടാകുമെന്നും വിശ്വാസിപ്പിച്ചതായി പരാതിയിലുണ്ട്. കൂടാതെ കമ്പനിയുടെ സൂപ്പര്‍ മാര്‍ക്കറ്റിലൂടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ ലാഭം, കുമരകത്തേക്കുള്ള വിനോദയാത്ര, കോടികളുടെ എസ്റ്റേറ്റ് തുടങ്ങിയ 18 ആകര്‍ഷക വാഗ്ദാനങ്ങളായിരുന്നു നല്‍കിയതെന്നും പരാതിയില്‍ വിവരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് 10,000 രൂപ നല്കി കഴിഞ്ഞ ജൂലൈ 13ന് ഇതില്‍ ചേര്‍ന്നതെന്നും എന്നാല്‍ തനിക്കോ…
Read Moreസെൻട്രൽ ജയിൽ തടവുകാരന് ഹാഷിഷ് ഓയിൽ എറിഞ്ഞ് നൽകിയ സംഭവം; രണ്ടംഗ സംഘത്തിനായി തെരച്ചിൽ ഊർജിതം
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും സ്കൂട്ടറിലെത്തിയ രണ്ട് പേർ എറഞ്ഞ് നൽകിയ സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. ജയിലിലെ തടവുകാരനായ ജിംനാസിനാണ് രണ്ട് പൊതികളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലും രണ്ട് സിഗരറ്റും വെള്ളയും നീലയും കളറുള്ള സ്കൂട്ടറിൽ എത്തിയയാൾ എറിഞ്ഞ് നൽകിയത്. ശനിയാഴ്ച രാവിലെ 10.30 തോടെയാണ് സംഭവം. ജിംനാസിന്റെ കൂടെ ചികിത്സയ്ക്കായി ആംബുലൻസിൽ നാലുപേർ കൂടെയുണ്ടായിരുന്നു. ജിംനാസിന്റെ ചികിത്സ കഴിഞ്ഞ് മറ്റ് തടവുകാർക്കായി കാത്ത് നിക്കുമ്പോഴാണ് സ്കൂട്ടറിൽ രണ്ട് പേരെത്തി പൊതി ആംബുലൻസിലേക്ക് എറിഞ്ഞ് നൽകിയതെന്ന് പരാതിയിൽ പറയുന്നു. എസ്കോട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വാഹനം തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും കോട്ടയുടെ ഭാഗത്തേക്ക് ഇവർ വാഹനം ഓടിച്ച് രക്ഷപെടുകയായിരുന്നു. 12 ചെറിയ ബോട്ടിലുകളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്.…
Read Moreട്രാവലറിൽ കാക്കിപാന്റും വെള്ള ഷർട്ടും ധരിപ്പിച്ച് കൂടെകൂട്ടിയിരിക്കുന്നവർ ആര്; പ്രതിഷേധിക്കേണ്ടത് എങ്ങനെയെന്ന് സിപിഎമ്മുകാർ പഠിപ്പിക്കേണ്ടെന്ന് വി.ഡി. സതീശൻ
കാസർഗോഡ്: പോലീസിനൊപ്പം ക്രിമിനൽ സംഘത്തിന്റെയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളയാത്ര നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കാക്കി പാന്റും വെള്ള ടീഷർട്ട് യൂണിഫോം ധരിച്ച് രണ്ട് ടെമ്പോ ട്രാവലറുകളിലായി സഞ്ചരിക്കുന്നവർ പോലീസുകാരാണോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം കാസർഗോഡ് നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ മക്കളെ മർദിക്കുന്നതും വേദനിപ്പിക്കുന്നതും കണ്ട് സന്തോഷിക്കുന്ന ക്രിമിനൽ സാഡിസ്റ്റ് മനസുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുപോലൊരാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് കേരളത്തിന്റെ ദുര്യോഗമാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഷൂ എറിഞ്ഞത് ഇതിനെതിരായ വൈകാരിക പ്രതികരണമാണ്. പക്ഷേ അതിനെപ്പോലും കോൺഗ്രസോ യുഡിഎഫോ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. സമാധാനപരമായി പ്രതിഷേധിക്കുകയല്ലാതെ ഒരു കടലാസ് പോലും ചുരുട്ടി അങ്ങോട്ടെറിയരുത് എന്നാണ് തങ്ങളുടെ നിലപാട്. കെ.എസ്.യു സംസ്ഥാന പ്രസിഡൻറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഷൂ എറിഞ്ഞവർക്കു നേരെ പോലും വധശ്രമത്തിന് കേസെടുത്തത് നിയമസംവിധാനത്തെ പരിഹാസ്യമാക്കുന്നതിന് തുല്യമാണ്.…
Read Moreആക്രമണത്തിനുപിന്നിൽ ആസൂത്രിത ഗൂഢാലോചന; നേതൃത്വം നല്‍കുന്നത് വി.ഡി. സതീശനെന്ന് ഇ.പി. ജയരാജൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനുനേരേ ഒരു കൂട്ടം കെഎസ് യു-യൂത്ത് കോൺഗ്രസുകാർ നടത്തിയ അക്രമത്തിനു പിന്നിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആസൂത്രിത ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. പ്രതിഷേധത്തിന്റെ മറവിൽ അക്രമവും കലാപവും അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കാനാണ് ഭാവമെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂസും കരിങ്കൽ ചീളുകളുമുപയോഗിച്ച് എറിയാൻ അണികളെ ഇറക്കിവിടുന്നതിന് നേതൃത്വം നൽകുന്നത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംഘവുമാണെന്ന് ഉറപ്പാണ്. ഇങ്ങനെ ജനനേതാക്കളെ ആക്രമിച്ച് ഇത്തരം സമരാഭാസം തുടരാനാണ് ഭാവമെങ്കിൽ കേരള ജനത കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യാമോഹിക്കരുതെന്നും ജയരാജൻ പറഞ്ഞു.
Read Moreകാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
പയ്യന്നൂർ: വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. രാമന്തളി വടക്കുമ്പാട് സ്വദേശി മുഹമ്മദ് മുഹാദ് മുസ്തഫ (27) യെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 11 ഓടെ വടക്കുമ്പാട് ചൂളക്കടവ് റോഡിൽ വച്ചാണ് വാഹന പരിശോധനയ്ക്കിടെ യുവാവ് സഞ്ചരിച്ച കെഎൽ 86 എ 1385 നമ്പർ കാറിൽ നിന്ന് 1.830 ഗ്രാം എംഡി എം എ പിടികൂടിയത്. കാർ കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ എം.സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ ശശി ചേണിച്ചേരി, ടി.വി. കമലാക്ഷൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ശരത്, ടി.വി.വിനീഷ് എന്നിവരും ഉണ്ടായിരുന്നു.
Read Moreകൊച്ചിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂരിലെ ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ
കണ്ണൂർ: നിരവധി ക്രിമിനൽക്കേസിലെ പ്രതിയായ ചിറക്കൽ സ്വദേശി കൊച്ചിയിൽ അറസ്റ്റിൽ. ചിറക്കൽ സ്വദേശി റോഷൻ (46) ആണ് അറസ്റ്റിലായത്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ റോഷൻ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഒക്ടോബർ 22ന് തമിഴ്നാട് കല്ലക്കുറിച്ചി സ്വദേശി പി. ബാലാജിയെ ചിറയ്ക്കലിലെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ചതിനെതിരേയാണ് റോഷനെതിരേ വളപട്ടണം പോലീസ് കേസെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുക്കാൻ ചെന്നപ്പോൾ റോഷന്റെ പിതാവ് ഡോ. ബാബു ഉമ്മൻ തോമസ് പോലീസിനുനേരേ വെടിവച്ച സംഭവവും ഉണ്ടായി. തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ വീട്ടിൽനിന്നു രണ്ടു തോക്കുകൾ കണ്ടെത്തിയിരുന്നു. വെടിവച്ച സംഭവത്തിൽ ബാബു ഉമ്മൻ റിമാൻഡിലാണ്. നവംബർ മൂന്നിനായിരുന്നു പ്രതിയെ തപ്പി വളപട്ടണം പോലീസ് രാത്രി 10 ഓടെ ഇയാളുടെ ചിറക്കലിലെ വീട്ടിൽ എത്തിയത്. പോലീസ് എത്തിയപ്പോൾ പിതാവ് ബാബു ഉമ്മൻ തോമസ് വെടിവയ്ക്കുകയായിരുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ കേസുകൾ ചുമത്തി…
Read Moreകഴിച്ച ബിരിയാണിയുടെ പണം ചോദിച്ചപ്പോൾ മര്‍ദനവും ഭീഷണിയും; പയ്യന്നൂരിൽ രണ്ടു പേർ അറസ്റ്റിൽ
പയ്യന്നൂര്‍: കഴിച്ച ബിരിയാണിയുടെ പണം ചോദിച്ചതിന് മര്‍ദനവും ഭീഷണിയും. ഹോട്ടലുടമ വെങ്ങരയിലെ എം.പി. സവിതയുടെ പരാതിയില്‍ പുറച്ചേരിയിലെ രാജേഷ് (40), വിജേഷ് (30) എന്നിവരെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പയ്യന്നൂര്‍ കോളജ് സ്റ്റോപ്പിനു സമീപം പ്രവര്‍ത്തിക്കുന്ന ചെമ്പല്ലി ഹോട്ടലില്‍നിന്നു ബിരിയാണി കഴിച്ച് പണം കൊടുക്കാതെ പോയതിനെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഹോട്ടല്‍ നടത്തുന്ന പരാതിക്കാരിയെയും ഭര്‍ത്താവിനെയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ഹോട്ടല്‍ അടിച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളെ തടയാന്‍ ശ്രമിച്ചപ്പോൾ ഭര്‍ത്താവിനെ കൈയേറ്റം ചെയ്തെന്നു സവിതയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒന്നിന് രാത്രി ഇതേ ഹോട്ടലില്‍ ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ഭാര്യയായ യുവതിയുടെ ചിത്രം കാറിലെത്തിയ സംഘം മൊബൈലില്‍ പകര്‍ത്തിയ സംഭവമുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളംവച്ചതോടെ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ കാറില്‍ രക്ഷപ്പെട്ട രണ്ടംഗ സംഘത്തിനെതിരേ യുവതി പയ്യന്നൂര്‍…
Read More