പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയ സംഭവത്തില്‍ പാലക്കോട് സ്വദേശികളായ അഞ്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാലക്കോട്ടെ മുസ്തഫയുടെ ഭാര്യ സൗദയുടെ പരാതിയിലാണ് കെ.പി. നിസാമുദ്ദീന്‍ (34), എ. അഷര്‍(40), ഒ.പി. അബ്ദുള്‍ ഖാദര്‍(51), എം. ഇസ്മായില്‍(47), കെ.സി. അഷ്റഫ് (60)എന്നിവരെ അറസ്റ്റ് ചെയ്തത്. തലശേരി സെഷന്‍സ് കോടതിയില്‍നിന്നു പ്രതികള്‍ മുന്‍കൂര്‍ ജാമ്യമെടുത്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.ഡിസംബർ രണ്ടിന് രാവിലെ പതിനൊന്നോടെയാണ് സൗദയുടെ പരാതിക്കാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരിയെയും ഭര്‍ത്താവിനെയും തടഞ്ഞുനിര്‍ത്തി ദേഹോപദ്രവമേല്‍പ്പിക്കുകയും ചീത്തവിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ മാനഹാനിയുണ്ടായെന്നുമാണ് പരാതി. കുടുംബശ്രീയിലുള്ള തര്‍ക്കവും ഭര്‍ത്താവിന് മുസ്ലീം ലീഗ് പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ കൊണ്ടുള്ള വിരോധവുമാണ് കാരണമെന്നും പരാതിയില്‍ പറയുന്നു. സൗദയുടെ ഭര്‍ത്താവ് കെ.സി. മുസ്തഫ രാമന്തളി ഗ്രാമ പഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍ വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചിരുന്നു.
Read MoreCategory: Kannur
മധ്യവയസ്കനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സഹോദരപുത്രൻ അറസ്റ്റിൽ
മട്ടന്നൂർ: കൊതേരിയിൽ മധ്യവയസ്കനെ ജ്യേഷ്ഠന്റെ മകൻ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ കുന്നുമ്മൽ വീട്ടിൽ ഗിരീശനാണ് (54) കൊല്ലപ്പെട്ടത്. ഗിരീശന്റെ സഹോദര പുത്രൻ ഷിഖിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ബുള്ളറ്റിലെത്തിയ യുവാവ് വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി ഗിരീശനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആയുധം ഉപയോഗിച്ച് ഗിരീശന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ ഗിരീശനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ഗിരീശന്റെ പ്രായമായ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. ആക്രമണത്തിന് മുമ്പേ ഇരുവരും തമ്മിൽ മട്ടന്നൂരിൽ വച്ചു വാക്കുതർക്കമുണ്ടായതായി പറയുന്നു. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിക്ക് വേണ്ടി വ്യാപക തെരച്ചിൽ നടത്തുന്നതിനിടെ ഇന്നു പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി…
Read Moreകണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരന്റെ മരണത്തിൽ ദുരൂഹത; പോസ്റ്റ്മോർട്ടം ഇന്ന്
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരനായ യുവാവിന്റെ മരണത്തിൽ ദുരൂഹത. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. മലപ്പുറം സ്വദേശി പ്രജിത്ത് കുമാർ (25) ആണ് ഇന്നലെ രാവിലെ രക്തം ഛർദിച്ചു മരിച്ചത്. ജയിൽ അധികൃതർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി പ്രജിത്തിന് രക്തം ഛർദിക്കുന്ന രോഗം ഉണ്ടായിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. വ്യാഴാഴ്ച രക്തം ഛർദിച്ചതിനെത്തുടർന്ന് ജയിൽ അധികൃതർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ഇന്നലെ രാവിലെ വീണ്ടും വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന് മരിക്കുകയായിരുന്നു. ജയിലിൽ കൊണ്ടുവരുമ്പോൾ പ്രജിത്ത് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നെന്നും ഇതേത്തുടർന്ന് മാനസികാസ്വാസ്ഥ്യമുള്ളവരെ പാർപ്പിക്കുന്ന ബ്ലോക്കിലാണ് പ്രജിത്തിനെ താമസിപ്പിച്ചിരുന്നതെന്നും ജയിൽ അധികൃതർ പറഞ്ഞു. സഹതടവുകാരിൽനിന്ന് എന്തെങ്കിലും മർദനം ഏറ്റിട്ടുണ്ടോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ പറയാനാകുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. മാതാവിനെ കൊലപ്പെടുത്തിയ കേസിൽ പത്ത് വർഷം കഠിന…
Read Moreസുഹൃത്തിന്റെ ഭാര്യക്ക് അശ്ലീല സന്ദേശം: സിപിഎം നേതാവിനെതിരേ നടപടി
കണ്ണൂർ: സ്വഭാവദൂഷ്യത്തെ തുടർന്ന് സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരേ പാർട്ടി നടപടി. മാടായി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കൽ കമ്മിറ്റിയംഗത്തിനെതിരേയാണ് നടപടി എടുത്തത്. സുഹൃത്തിന്റെ ഭാര്യക്ക് വാട്സാപ്പിലൂടെ അശ്ലീല സന്ദേശം അയച്ചെന്നായിരുന്നു പരാതി. സഹകരണ ബാങ്ക് ജീവനക്കാരൻകൂടിയായ പാർട്ടിയംഗത്തെ ലോക്കൽ കമ്മിറ്റിയിൽനിന്നും പാർട്ടി ബ്രാഞ്ചിൽനിന്നും ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്.
Read Moreകണ്ണൂർ വിമാനത്താവളത്തിൽ 64 ലക്ഷത്തിന്റെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. 64 ലക്ഷം രൂപ വില വരുന്ന 1,045 ഗ്രാം സ്വർണവുമായാണു യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ദോഹയിൽനിന്നും ഇൻഡിഗോ വിമാനത്തിൽ ഇന്നലെ കണ്ണൂരിലെത്തിയ മേപ്പയൂർ സ്വദേശി ഷൗക്കത്തലി (45) യിൽ നിന്നാണ് 64 ലക്ഷം രൂപ വിലവരുന്ന 1045 ഗ്രാം സ്വർണം കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണു സ്വർണം കണ്ടെത്തിയത്. സ്വർണ മിശ്രിതം നാലു കാപ്സ്യൂളുകളിലാക്കി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. 1,132 ഗ്രാം മിശ്രിത സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.കെ. ഹരിദാസൻ, എൻ.സി. പ്രശാന്ത്, ഹെഡ് ഹവിൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ കെ.വി. സജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Read Moreഹൈറിച്ചിനെതിരേ നടപടിക്ക് ഡിജിപിയുടെ ഉത്തരവ്
കണ്ണൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ചിനെതിരേ അടിയന്തരനടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. തൃശൂര്‍ റൂറല്‍ പോലീസ് മേധാവിക്കാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. മുന്‍ എംഎല്‍എ അനില്‍ അക്കരെ നല്കിയ പരാതിയിലാണ് നടപടി. എച്ച്ആര്‍ ഒടിടി, എച്ച്ആര്‍ ക്രിപ്റ്റോ കറന്‍സി, വിദേശത്തേക്ക് ഫണ്ട് കടത്തല്‍ തുടങ്ങിയ പരാതികളിലാണ് നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവ്. ജിഎസ്ടി സംബന്ധിച്ച പ്രശ്നങ്ങള്‍ അവസാനിക്കുകയാണെന്നും ഇന്നലെ രണ്ടരയോടെ ഹൈക്കോടതിയില്‍നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹൈറിച്ച് വക്താക്കള്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് നടപടി സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് നൽകിയിരിക്കുന്നത്. മണിചെയിന്‍ മാതൃകയിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമാണ് കമ്പനി നടത്തിവരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബഡ്സ് ആക്ട് പ്രകാരം കമ്പനിയുടെയും ഉടമകളുടെയും സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. കമ്പനിയുടെയും ഉടമകളുടെയും പേരില്‍ ആക്സിസ് ബാങ്കിലുള്ള ആറ് അക്കൗണ്ടുകളും, എച്ച്ഡിഎഫ്സി ബാങ്കിലുള്ള 28 അക്കൗണ്ടുകളും ഐഡിഎഫ്സിയിലെ മൂന്ന് അക്കണ്ടുകളുമുള്‍പ്പെടെ 37…
Read Moreഅടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
ചക്കരക്കൽ: തിലാന്നൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് ഒന്നര പവൻ സ്വർണവും പത്തായിരം രൂപയും കവർന്നു. മുട്ടോളംപാറയിലെ മുല്ലക്കണ്ടി രവീന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ 16ന് രവീന്ദ്രനും കുടുംബവും വീട് പൂട്ടി മകളുടെ വീട്ടിലേക്ക് പോയിരുന്നു. 19ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന്റെ പിൻവശത്ത കുളിമുറിയുടെ വാതിൽ തകർത്ത നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കവർന്നത്. 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാവീന്ദ്രന്റെ പരാതിയിൽ ചക്കരക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreതളിപ്പറമ്പ് നഗരസഭാ ലൈബ്രറിയിൽ എത്തുന്നവർക്ക് “ശങ്ക” പാടില്ല; വന്നാൽ പെട്ടതുതന്നെ…
തളിപ്പറമ്പ്: നഗരസഭാ ലൈബ്രറി കോപ്ലക്സിലെ വായനശാലയിലും ലൈബ്രറിയിലുമെത്തി വായിക്കുന്നതിനിടെ ആർക്കെങ്കിലും “ശങ്ക’ തോന്നിയാൽ വായനക്കാരൻ പെട്ടത് തന്നെ. ഇവിടെ ശുചി മുറിയുണ്ടെങ്കിലും ആ ഭാഗത്തേക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്.വായനശാല, ലൈബ്രറി, കോംപ്ലക്സിലെ താഴെ നിലയിൽ പ്രവർത്തിക്കുന്ന കടമുറികൾ എന്നിവയക്കു വേണ്ടി താഴെ നിലയിൽ നിർമിച്ച ശുചി മുറി സാമൂഹ്യ വിരുദ്ധർ തകർക്കുകയായിരുന്നു. ഇവിടെ ഇപ്പോൾ മാലിന്യം തള്ളിയ നിലയിലാണ്. മാർക്കറ്റ് റോഡിലെ ഏക പൊതുശുചിമുറിയാണ് ഇത്തരത്തിൽ ഉപയോഗ ശൂന്യമായി കിടക്കുന്നത്. ശുചിമുറി അടിയന്തിരമായി ഉപയോഗയോഗ്യമാക്കണമെന്നും പരിപാലനം ഉറപ്പാക്കണമെന്നുമുള്ള ആവശ്യ ശക്തമാണ്.
Read Moreജ്വല്ലറിയിൽനിന്ന് ഏഴരക്കോടി തട്ടിയ കേസ്; ചോദ്യംചെയ്യൽ പൂർത്തിയായി
കണ്ണൂർ: കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയിൽനിന്ന് ഏഴര കോടി തട്ടിയ കേസിലെ പ്രതി ചിറക്കലിലെ കെ. സിന്ധുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് ദിവസമാണ് പോലീസ് സിന്ധുവിനെ ചോദ്യം ചെയ്തത്. അന്വേഷണ റിപ്പോർട്ട് 19ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതിനുശേഷമായിരിക്കും തുടർനടപടികളുണ്ടാകുക. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ ചോദ്യം ചെയ്തത്. ഹൈക്കോടതിയിൽ സിന്ധു നൽകിയ മുൻകൂർ ജ്യാമ്യാപേക്ഷ പരിഗണിക്കവെയാണ് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചത്. താൻ പണം തട്ടിയെടുത്തിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ മൂന്ന് ദിവസവും സിന്ധു ആവർത്തിച്ചു. കൃഷ്ണ ജ്വല്ലറിയിൽ ചീഫ് അക്കൗണ്ടന്റായ കെ. സിന്ധു വിവിധഘട്ടങ്ങളിലായി ഏഴരക്കോടി രൂപ തട്ടിയെടുത്തുവെന്നാണ് മാനേജിംഗ് ഡയറക്ടർ സി.വി. രവീന്ദ്രനാഥ് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
Read Moreകൂർമ്പക്കാവിലെ തിരുവാഭരണ മോഷണം പോയിട്ട് രണ്ടര വർഷം; പഞ്ചലോഹവും വെള്ളിയഭരണവും എടുക്കാതെ കള്ളൻ കൊണ്ടുപോയത് സ്വർണം മാത്രം; കേസ് സജീവമാക്കാനൊരുങ്ങി നാട്ടുകാർ
പഴയങ്ങാടി:ഏഴോം കൂർമ്പക്കാവിൽ രണ്ടരവർഷം മുമ്പ് ശ്രീകോവിൽ കുത്തിത്തുറന്ന് ദേവിയുടെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട കേസ് ഇന്നും തെളിയിക്കപ്പെട്ടില്ല. കളവ് നടന്ന് ഒരു മാസം കഴിഞ്ഞയുടൻ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത് പ്രതികൾ വലയിലായെന്നും അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും തെളിവെടുപ്പ് മാത്രമേ ബാക്കിയുള്ളൂവെന്നുമാണ്. എന്നാൽ, ഇതുവരെ ഒരു തുമ്പും ലഭിച്ചില്ലെന്നാണ് അറിയാൻ കഴിയുന്നതെന്ന് ക്ഷേത്രഭാരവാഹികൾ ആരോപിച്ചു. പഴയങ്ങാടി പോലീസ് എല്ലാ തെളിവുകളും ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും എല്ലാം പ്രഹസനമായിരുന്നു.ദുരൂഹത നിറഞ്ഞ മോഷണമാണ് നടന്നത്. പഞ്ചലോഹ വിഗ്രഹങ്ങളോ വെള്ളിയാഭരണങ്ങളോ വിലകൂടിയ വസ്തുക്കളൊന്നും എടുക്കാതെയും മറ്റ് യാതൊരു നാശനഷ്ടങ്ങൾ വരുത്താതെയും സമർഥമായി ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ 15 പവൻ തിരുവാഭരണങ്ങൾ (സ്വർണം) മാത്രമാണ് എടുത്തത്. ഇതിന്റെ തലേദിവസം കാവിന്റെ പരിസരപ്രദേശങ്ങളിലെ വീടുകളിലും ബസ് സ്റ്റോപ്പുകളിലും ഒരു നോട്ടീസ് പ്രചരിച്ചിരുന്നു. അതായത് കാവിന്റെ പ്രവർത്തകനും ഏഴോം കുറുവാട് സ്വദേശിയും ദീർഘകാലം പ്രവാസിയുമായ ഒരു വ്യക്തിയെ അധിക്ഷേപിക്കുന്ന…
Read More