കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയുണ്ടായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. കേസിൽ ശാസ്ത്രീയ രേഖകൾ അടക്കമുള്ളവ പോലീസ് പരിശോധിച്ചു തുടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നിയോഗിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവദിവസം ജോലിയിലുണ്ടായിരുന്ന ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ 30 ഓളം പേരുടെ മൊഴികളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽപ്പേരിൽ നിന്ന് മൊഴിയെടുക്കുമെന്ന് തൃക്കാക്കര എസിപി പി.വി. ബേബി പറഞ്ഞു. കഴിഞ്ഞ ദിവസം അന്വേഷണ സംഘം സംഭവസ്ഥലം. പുക അണയ്ക്കാനുള്ള ശ്രമം തുടരുന്നു കൊച്ചി: ബ്രഹ്മപുരത്തെ പുകയണക്കാനുള്ള ശ്രമം പന്തണ്ടാം ദിവസവും തുടരുകയാണ്. 95 ശതമാനം പ്രദേശത്തെ തീയും പുകയും അണച്ചെന്ന് ജില്ലഭരണകൂടം അറിയിച്ചു. തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ചെറിയ തോതിൽ തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. ഈ…
Read MoreCategory: Kochi
“തെളിവ് പുറത്തുവിട് ‘… സ്വപ്ന പറയുന്നതു പച്ചക്കള്ളമെന്നു വിജേഷ് പിള്ള; ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല
സ്വന്തം ലേഖികകൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് ആരോപിതനായ വിജേഷ് പിള്ള. താൻ മുപ്പതുകോടി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ തെളിവുകൾ സ്വപ്ന പുറത്തുവിടട്ടെ. തന്റെ മുന്നിലും പിന്നിലും താൻ അല്ലാതെ വേറെ ആരുമില്ല. ഒരാളെക്കുറിച്ച് വായിൽ തോന്നുന്നതെന്തും പറയാൻ പാടില്ലല്ലോ. കൂടിക്കാഴ്ച സ്വപ്ന വളച്ചൊടിച്ചു. അവർ കഥ പ്ലാൻ ചെയ്ത് തന്നെ അതിലേക്ക് വലിച്ചിട്ടതാണെന്ന് ഇപ്പോൾ സംശയിക്കുന്നുവെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വർണക്കടത്തു കേസിൽ ഒത്തു തീർപ്പിനായി വിജയ് പിള്ള എന്നയാൾ സിപിഎം നേതാക്കൾക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി സ്വപ്ന സുരേഷ് ഇന്നലെ ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. വിജയ് പിള്ള എന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞതെങ്കിലും ഇയാളുടെ യഥാർഥ പേര് വിജേഷ് പിള്ള എന്നാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഫെബ്രുവരി 27നായിരുന്നു താൻ സ്വപ്നയെ വിളിച്ചതെന്ന് വിജേഷ് പിള്ള കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.…
Read Moreഅന്താരാഷ്ട്ര വനിതാ ദിനം; കൊച്ചി മെട്രോയില്‍ നാളെ വനിതകള്‍ക്ക് 20 രൂപയ്ക്ക് പരിധിയില്ലാത്ത യാത്ര
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാളെ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. ഇരുപത് രൂപയ്ക്ക് ഏത് സ്റ്റേഷനില്‍നിന്നും പരിധിയില്ലാതെ യാത്ര ചെയ്യാമെന്ന സൗകര്യമാണ് കെഎംആര്‍എല്‍ ഒരുക്കിയിരിക്കുന്നത്. നാല് മെട്രോ സ്റ്റേഷനുകളില്‍ നാപ്കിന് വെന്‍ഡിംഗ് മെഷീനുകള്‍ വനിതാ ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂര്‍, മഹാരാജാസ്, എറണാകുളം സൗത്ത് സ്റ്റേഷനുകളിലാണ് ഈ സേവനം ലഭിക്കുക. ഈ വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് സൗജന്യമായി നാപ്കിനുകള്‍ ലഭിക്കും. നെക്സോറ അക്കാദമിയുമായി ചേര്‍ന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുക. കലൂര്‍ മെട്രോ സ്റ്റേഷനില്‍ ഉച്ചക്ക് 12.15ന് കെഎംആര്‍എല്‍ എംഡി ശ്രീ. ലോക്നാഥ് ബെഹ്റ നാപ്കിന് വെന്‍ഡിംഗ് മെഷീനുകള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന വനിതാദിനാഘോഷ ചടങ്ങില്‍ കഴിഞ്ഞ വര്‍ഷം മെട്രോയില്‍ ഏറ്റവുമധികം തവണ യാത്ര ചെയ്ത മൂന്ന് വനിതകളെ കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ ആദരിക്കും.…
Read Moreപാസ്പോർട്ട് അപേക്ഷ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പോലീസ്; ഓണ്‍ലൈൻ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ 1930 ൽ വിളിക്കാം
കൊച്ചി: പാസ്പോർട്ട് സേവ കേന്ദ്രത്തിൽ അപേക്ഷ നൽകുന്പോൾ കരുതൽ വേണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. തൃശൂരിൽ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയിൽനിന്നും ഓണ്‍ലൈൻ കുറ്റവാളികൾ പണം തട്ടിയെടുത്ത കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്. പാസ്പോർട്ട് സേവ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ബുക്കിംഗ്, രേഖകൾ സമർപ്പിക്കൽ തുടങ്ങിയവ കഴിയുന്നിടത്തോളം സ്വന്തം കംപ്യൂട്ടർ, മൊബൈൽഫോണ്‍ വഴി മാത്രം ചെയ്യുകയെന്ന കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നത്. അല്ലെങ്കിൽ വിശ്വസനീയമായ സേവന കേന്ദ്രങ്ങളെ ആശ്രയിക്കാം. വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളിലൂടെ സമർപ്പിക്കുന്ന നിങ്ങളുടെ രേഖകൾ, ഫോട്ടോ, മൊബൈൽഫോണ്‍ നന്പർ തുടങ്ങിയവ അവരുടെ കംപ്യൂട്ടറിൽ ശേഖരിക്കപ്പെടുന്നു. അത് പിന്നീട് ദുരുപയോഗം ചെയ്തേക്കാം. ഇതു ശ്രദ്ധിക്കാംപാസ്പോർട്ട് ഓഫീസ് സേവനങ്ങൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് രജിസ്ട്രേഡ് തപാൽ വഴി മാത്രമാണ് ലഭ്യമാക്കുന്നത്. കൊറിയർ കന്പനികൾ എന്ന വ്യാജേനയുള്ള ടെലിഫോണ്‍ വിളികളോടും…
Read Moreമാധ്യമങ്ങൾക്കുനേരേ കൈവീശി ആത്മവിശ്വാസത്തോടെ പടികൾ കയറി; സി.എം. രവീന്ദ്രൻ ഇഡിക്കു മുന്നിൽ ഹാജരായി
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായി. ഇന്ന് രാവിലെ 9.20-ന് കൊച്ചിയിലെ ഇഡി ഓഫീസിലാണ് രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. മാധ്യമങ്ങൾക്കുനേരേ കൈവീശി കാണിച്ച് ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം ഇഡി ഓഫീസിലേക്ക് കയറിപ്പോയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു പിന്നാലെയാണ് രവീന്ദ്രനും ലൈഫ് മിഷൻ കോഴക്കേസിൽ ഇഡിക്കു മുന്നിലെത്തുന്നത്. ശിവശങ്കർ നിലവിൽ റിമാൻഡിലാണ്. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇഡി രവീന്ദ്രന് നോട്ടീസ് അയയ്ക്കുന്നത്. ഫെബ്രുവരി 27 ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നൽകിയിരുന്നെങ്കിലും നിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്നറിയിച്ച് രവീന്ദ്രൻ നോട്ടീസിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ…
Read Moreപൾസർ സുനി നൽകിയ ജാമ്യ ഹർജി ; ഇരയുടെ മൊഴി മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കണം
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിലെ ഒന്നാം പ്രതി പൾസർ സുനി നൽകിയ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കാൻ കേസിൽ ഇരയായ നടിയുടെ മൊഴി മുദ്രവച്ച കവറിൽ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കണം. ഇന്ന് കേസ് പരിഗണിക്കവേ മുദ്രവച്ച കവറിൽ മൊഴി ഹാജരാക്കാൻ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് നേരത്തെ നിർദേശം നൽകിയത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടക്കുകയാണ്. ജനുവരി 31 നകം വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചെങ്കിലും ഇതു പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. തുടർന്ന് വിചാരണക്കോടതി കൂടുതൽ സമയം തേടി സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ പൾസർ സുനിക്ക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാമെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൾസർ സുനി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
Read Moreവിവാഹവാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ചു; രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു; കണ്ണൂരുകാരൻ യുവതിയെ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ
കൊച്ചി: വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ച കേസിൽ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചത് ഫേസ്ബുക്കിലൂടെ. കേസുമായി ബന്ധപ്പെട്ട് ആലുവയിൽ താമസിക്കുന്ന കണ്ണൂർ പോയനാട് സ്വദേശി കറുവാരത്ത് നഷീൽ (31) ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്. എറണാകുളം സ്വദേശിനിയായ വിധവയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. രണ്ടു വർഷം മുന്‍പ് ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം എറണാകുളത്ത് വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പരാതിക്കാരിയുടെ കൈയിൽനിന്ന് രണ്ടുലക്ഷത്തോളം രൂപ പ്രതി തട്ടിയെടുക്കുകയുമായിരുന്നു. പോലീസ് അന്വേഷിക്കുന്ന വിവരം മനസിലാക്കിയ പ്രതി ഫോണ്‍ സ്വിച്ച് ഓഫാക്കി ഒളിവിൽ പോയി. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സി.ജയകുമാറിന്റെ നിർദേശപ്രകാരം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.വിജയശങ്കറിന്റെ നേതൃത്വത്തലുള്ള അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവിവാദ സന്ദർശനം; പാർട്ടി ജാഥയിൽനിന്നു വിട്ടു നിൽക്കുന്ന ഇ.പിക്കായി പ്രതിരോധത്തിനു മടിച്ച് പാർട്ടി
കൊച്ചി: തുടർച്ചയായി വിവാദങ്ങളിലേക്കു വലിച്ചിഴക്കപ്പെടുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനു മാധ്യമങ്ങളിൽ പ്രതിരോധമൊരുക്കുന്നതിൽ പാർട്ടി പിന്നോട്ട്. പാർട്ടി ജാഥയിൽനിന്നു വിട്ടു നിൽക്കുന്നതും വിവാദ ഇടനിലക്കാരന് നന്ദകുമാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതും ഇ.പിക്കെതിരേയുള്ള ആയുധമായി പ്രയോഗിക്കാനും പാർട്ടിക്കുള്ളിൽ നീക്കമുണ്ട്. തനിക്കെതിരേ ചില രാഷ്ട്രീയകക്ഷികൾ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ഇ.പി. ജയരാജൻതന്നെ തുറന്നടിച്ചത് അദ്ദേഹത്തിനെതിരേയുള്ള നീക്കങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നന്ദകുമാര്‍ ഭാരവാഹിയായ എറണാകുളം വെണ്ണല തൈക്കാട്ടുശേരി ക്ഷേത്രത്തിലെ ചടങ്ങില്‍ ഇ.പി. ജയരാജന് പങ്കെടുത്തത്. നന്ദകുമാറിന്റെ വീട്ടിൽ ജയരാജൻ എത്തി എന്ന നിലയിലായിരുന്നു ആദ്യഘട്ടത്തിലെ പ്രചാരണം. ക്ഷേത്രത്തിലെ സ്വകാര്യ ചടങ്ങില്‍ ഇ.പി. ജയരാജന് പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നാലെ പുറത്തു വന്നതോടെ വിവാദം ചൂടുപിടിച്ചത്. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലാണ് ഇ.പി. എത്തിയത്. മുന്‍ കോണ്‍ഗ്രസ് നേതാവും ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രതിനിധിയുമായ കെ.വി. തോമസും ചടങ്ങില്‍ സംബന്ധിക്കുന്ന ചിത്രവും…
Read Moreഹോ, എന്തൊരു ചൂടാണ്… കുട്ടികളെ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്; കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം
കൊച്ചി: വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദേശം. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളും സ്കൂള്‍ അധികൃതരും പ്രത്യേകം ശ്രദ്ധ ചെലുത്തണം. ധാരാളം വെള്ളം കുടിക്കണംനിര്ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണം. കുട്ടികള്‍ക്ക് വെയില് കൂടുതലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്ക്കുന്നില്ലെന്നു ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതാതു പഞ്ചായത്ത് അധികൃതരും അംഗനവാടി…
Read Moreലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാനൊരുങ്ങി ഇഡി
കൊച്ചി: കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഇന്ന് കോടതിയിൽ ഹാജരാക്കുന്ന എം. ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേഡ്. ഇന്ന് വൈകുന്നേരം നാലോടെ ശിവശങ്കറിനെ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. ഇനിയും വിശദമായി ചോദ്യം ചെയ്യാനുള്ളതിനാൽ ഇദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ഇഡിയുടെ നീക്കം. കഴിഞ്ഞ 14 നായിരുന്നു ശിവശങ്കറിനെ ഇഡി അറസ്റ്റു ചെയ്തത്. സി.എം. രവീന്ദ്രനെ 27 ന് ചോദ്യം ചെയ്യുംഅതേസമയം, 27ന് കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇഡി നോട്ടീസ് നൽകി. കേസിൽ അറസ്റ്റിലായ എം. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിൽ നടന്ന വാട്ട്സ്ആപ്പ് ചാറ്റിൽ രവീന്ദ്രന്റെ പേര് പരാമർശിച്ചിരുന്നു. ഇതേക്കുറിച്ച് ഇഡിയുടെ കസ്റ്റഡിയിലുള്ള ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് രവീന്ദ്രനെ ഇഡി നോട്ടീസ് നൽകി…
Read More