റി​യ​ല്‍ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടി​ല്‍ ക​ള്ള​പ്പ​ണനി​ക്ഷേ​പം; സി​നി​മാ​ക്കാരെ ഇ​ഡി പൊക്കും

കൊ​ച്ചി: വി​വാ​ദ വ്യ​വ​സാ​യി ഫാ​രി​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ റി​യ​ല്‍ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളി​ല്‍ വ​ന്‍​തോ​തി​ല്‍ ക​ള്ള​പ്പ​ണ നി​ക്ഷേ​പം ന​ട​ന്ന​താ​യു​ള്ള പ്രാ​ഥ​മി​ക ക​ണ്ടെ​ത്തി​ലി​നെ​ത്തു​ട​ര്‍​ന്ന് സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​രെ കേ​ന്ദ്രീ​ക​രി​ച്ചും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫാ​രി​സു​മാ​യി ബി​സി​ന​സ് ബ​ന്ധ​മു​ള്ള സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ആ​ദാ​യ​നി​കു​തി (ഐ​ടി) ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫാ​രി​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ടു​ക​ളി​ലും ഓ​ഫീസു​ക​ളി​ലും ന​ട​ക്കു​ന്ന ഐ​ടി പ​രി​ശോ​ധ​ന ഇ​ന്ന​ലെ​യും തു​ട​ര്‍​ന്നു. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ല്‍നി​ന്നും ഇ​ഡി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഫാ​രി​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​ക​ള്‍ ഇ​ട​നി​ല​ക്കാ​ര്‍ വ​ഴി കൊ​ച്ചി​യി​ല​ട​ക്കം പ​ല​യി​ട​ത്തും ലാ​ൻഡ് ബാ​ങ്ക് സ്വ​ന്ത​മാ​ക്കി​യെ​ന്ന് നേ​ര​ത്തെ ആ​ദാ​യ നി​കു​തി വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി നീ​ക്കം. ഫാ​രി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​മ്പ​നി​ക​ളെ സം​ബ​ന്ധി​ച്ചും ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തും.

Read More

ഫാ​രി​സ് അബൂബക്കർ ല​ണ്ട​നി​ലെന്ന് ബന്ധുക്കൾ; 7 ദിവസത്തിനകം ചെന്നൈയിലെ ഓഫീസിലെത്തണമെന്ന് ആദായനികുതി വകുപ്പ്

കൊ​ച്ചി: വി​വാ​ദ വ്യ​വ​സാ​യി ഫാ​രി​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്റെ റെ​യ്ഡി​നെ​ത്തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ്. ഫാ​രി​സ് അ​ബൂ​ബ​ക്ക​ര്‍ ല​ണ്ട​നി​ലാ​ണെ​ന്ന് ബ​ന്ധു​ക്ക​ളും ജീ​വ​ന​ക്കാ​രും അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഒ​രാ​ഴ്ച​യ്ക്ക​കം ചെ​ന്നൈ​യി​ലെ ആ​ദാ​യ​നി​കു​തി ഓ​ഫീ​സി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളി​ലെ ക​ള്ള​പ്പ​ണ​നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു റെ​യ്ഡ്. കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ന് പു​റ​മേ ഡ​ല്‍​ഹി, മും​ബൈ, ബം​ഗ​ളൂ​രു, ചെ​ന്നൈ, എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ഫീ​സു​ക​ളി​ലും കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി ന​ന്ദി​ബ​സാ​റി​ലെ കു​ടും​ബ​വീ​ട്ടി​ലും ഉ​ള്‍​പ്പെ​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ റെ​യ്ഡ് ന​ട​ത്തി​യ​ത്. റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ ഓ​ഫീ​സി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മു​ള​വു​കാ​ട്ടു​ള്ള 15 ഏ​ക്ക​റി​ന്‍റെ രേ​ഖ​ക​ളും ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. രാ​ത്രി​വൈ​കി​യും തു​ട​ര്‍​ന്നു.റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ള്‍, രാ​ഷ്ട്രീ​യ ബ​ന്ധ​ങ്ങ​ളു​ടെ സ്വാ​ധീ​നം എ​ന്നീ ഇ​ട​പാ​ടു​ക​ളെ പ​റ്റി​യാ​ണ് ആ​ദാ​യ നി​കു​തി അ​ന്വേ​ഷി​ക്കു​ന്ന​ത് ചേ​ര്‍​ത്ത​ല​യു​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ…

Read More

കൊ​ച്ചി കോ​ർ​പറേ​ഷ​ൻ ഉ​പ​രോ​ധ​ത്തി​നി​ടെ അ​ക്ര​മം; കെ. ​സു​ധാ​ക​ര​നെ​തി​രേ ക​ലാ​പാ​ഹ്വാ​നത്തിന് കേ​സ്

കൊ​ച്ചി: കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ഉ​പ​രോ​ധ​ത്തി​നി​ടെ അ​ക്ര​മം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​തി​രേ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ണി​ക​ൾ​ക്കി​ട​യി​ൽ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കി​യെ​ന്ന പേ​രി​ലാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ ഒ​രു കൗ​ണ്‍​സി​ല​റു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന രീ​തി​യി​ൽ സു​ധാ​ക​ര​ൻ പ്ര​സം​ഗി​ച്ചു​വെ​ന്നും അ​തി​നു​ശേ​ഷ​മാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യേ​യും ജീ​വ​ന​ക്കാ​രെ​യും മ​ർ​ദി​ക്കു​ന്ന സ്ഥി​തി ഉ​ണ്ടാ​യ​തെ​ന്നു​മാ​ണ് പ​രാ​തി. അ​ണി​ക​ൾ​ക്കി​ട​യി​ൽ ക​ലാ​പാ​ഹ്വാ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു എ​ന്ന കു​റ്റ​മാ​ണ് കെ. ​സു​ധാ​ക​ര​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ബ്ര​ഹ്മ​പു​രം വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ര പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധം 16-ന് ​കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. രാ​വി​ലെ അ​ഞ്ചു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​യി​രു​ന്നു ഉ​പ​രോ​ധം. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​നാ​യി​രു​ന്നു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​വി​ടെ ന​ട​ത്തി​യ…

Read More

ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം; കൊ​ച്ചി കോ​ർ​പ​റേ​ഷ​ന് 100 കോ​ടി രൂ​പ പി​ഴ;  സംസ്ഥാന സ​ർ​ക്കാ​രി​നും ഗു​രു​ത​ര​ വീ​ഴ്ച​

സ്വ​ന്തം ലേ​ഖി​കകൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്ത​ത്തി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​ന് 100 കോ​ടി രൂ​പ പി​ഴ. കോ​ർ​പ​റേ​ഷ​നെ​തി​രേ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് മു​ന്പാ​കെ പി​ഴ​യ​ട​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ​പി​ഴ​ത്തു​ക നീ​ക്കി​വ​യ്ക്ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വും ഉ​ത്ത​ര​വി​ലു​ണ്ട്. തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ട്രൈ​ബ്യൂ​ണ​ൽ പ​റ​യു​ന്നു. വാ​യു​വി​ൽ മാ​ര​ക വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ണ്ടെ​ത്തി. തീ​പി​ടി​ത്ത​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി വേ​ണം. ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​രി​നും കോ​ർ​പ​റേ​ഷ​നും ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ട്രൈ​ബ്യൂ​ണ​ലി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ ബെ​ഞ്ചി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ചെ​യ​ർ​പേ​ഴ്സ​ണ്‍ എ.​കെ. ഗോ​യ​ലാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​ലെ മാ​ലി​ന്യ​വു​മാ​യും ബ്ര​ഹ്മ​പു​രം പ്ലാ​ന്‍റു​മാ​യും ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ട്രി​ബ്യൂ​ണ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​തൊ​ന്നും പാ​ലി​ച്ചി​ല്ലെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. കൊ​ച്ചി​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ…

Read More

മീനത്തിൽ റിക്കാർഡിട്ട് സ്വർണം; പവന് 200 രൂപ കൂടിയപ്പോൾ ചരിത്രത്തിലെ ഏറ്റവും  ഉയർന്ന വില; ഇന്നത്തെ ഞെട്ടിക്കുന്ന വിലയിങ്ങനെ

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 5,380 രൂ​പ​യും പ​വ​ന് 43,040 രൂ​പ​യു​മാ​യി. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​ണി​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ര​ണ്ടി​നാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി​യി​രു​ന്ന​ത്. അ​ന്ന് ഗ്രാ​മി​ന് 5,360 രൂ​പ​യും പ​വ​ന് 42,880 രൂ​പ​യു​മാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ മൂ​ന്നു ബാ​ങ്കു​ക​ളു​ടെ​യും സ്വി​റ്റ​സ​ര്‍​ല​ണ്ടി​ലെ ഒ​രു ബാ​ങ്കി​ന്‍റെ​യും ത​ക​ര്‍​ച്ച​യും രൂ​പ​യു​ടെ ദു​ര്‍​ബ​ലാ​വ​സ്ഥ​യും സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ അ​ഡ്വ. എ​സ്. അ​ബ്ദു​ള്‍ നാ​സ​ര്‍ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വ​ര്‍​ണ​വി​ല ഉ​യ​രു​മെ​ന്നാ​ണ് വി​പ​ണി ന​ല്‍​കു​ന്ന സൂ​ച​ന. 1973 ല്‍ ​കേ​ര​ള​ത്തി​ല്‍ ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 27.50 രൂ​പ​യാ​യി​രു​ന്നു. പ​വ​ന് വി​ല 220 രൂ​പ​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് വെ​ള്ളി​യു​ടെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഇ​ന്ന​ലെ ഒ​രു…

Read More

ഇ​തു ശ്ര​ദ്ധി​ക്കാം..! ചൂ​ടു​കാ​ല വാഹന യാ​ത്രയിൽ ട​യ​റിൽ ശ്രദ്ധവേണം; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കൊ​ച്ചി: ചൂ​ടു​കാ​ല​ത്തെ യാ​ത്ര​ക​ളി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ട​യ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. പ​ക​ല്‍ സ​മ​യ​ത്ത് റോ​ഡു​ക​ളി​ല്‍ പ്ര​ത്യേ​കി​ച്ച് ഹൈ​വേ​ക​ളി​ല്‍ അ​സ​ഹ​നീ​യ​മാ​യ ചൂ​ടാ​യ​തി​നാ​ല്‍ യാ​ത്ര​ക​ളി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ പ​തി​യി​രി​പ്പു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് കേ​ര​ള പോ​ലീ​സ് ന​ല്‍​കു​ന്ന​ത്. റോ​ഡി​ലെ​യും അ​ന്ത​രീ​ക്ഷ​ത്തി​ലെ​യും അ​മി​ത​മാ​യ ചൂ​ടും വാ​ഹ​നം ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ചൂ​ടും മൂ​ലം കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ട​യ​റു​ക​ള്‍ പൊ​ട്ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഉ​യ​ര്‍​ന്ന ചൂ​ടു​മൂ​ലം ട​യ​റു​ക​ളി​ല്‍ സം​ഭ​വി​ക്കാ​വു​ന്ന വി​ള്ള​ലും പൊ​ട്ട​ലു​മെ​ല്ലാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. ഇ​തു ശ്ര​ദ്ധി​ക്കാംയാ​ത്ര​ക്ക് മു​മ്പ് പ്ര​ത്യേ​കി​ച്ച്, ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ള്‍​ക്ക് മു​മ്പ് ട​യ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത നി​ര്‍​ബ​ന്ധ​മാ​യും പ​രി​ശോ​ധി​ക്ക​ണം. തേ​യ്മാ​നം സം​ഭ​വി​ച്ച ട​യ​റു​ക​ള്‍, കാ​ല​പ്പ​ഴ​ക്ക​മു​ള്ള ട​യ​റു​ക​ള്‍ എ​ന്നി​വ മാ​റ്റി ഗു​ണ​നി​ല​വാ​ര​മു​ള്ള ട​യ​റു​ക​ള്‍ ഇ​ടു​ക. ട​യ​റി​ല്‍ കാ​റ്റ് കു​റ​വാ​ണെ​ങ്കി​ല്‍ അ​ത് ഘ​ര്‍​ഷ​ണം വ​ര്‍​ധി​പ്പി​ക്കും. ഇ​ത് മൂ​ലം അ​ധി​ക​മാ​യി ചൂ​ടു​ണ്ടാ​ക്കു​ന്ന​തി​നാ​ല്‍ ട​യ​റി​ന്റെ തേ​യ്മാ​നം കൂ​ടും. ര​ണ്ടാ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും സ്‌​റ്റെ​പ്പി​നി അ​ട​ക്ക​മു​ള്ള ട​യ​റു​ക​ളി​ലെ വാ​യു​മ​ര്‍​ദ്ദം പ​രി​ശോ​ധി​പ്പി​ച്ച് കു​റ​വു​ണ്ടെ​ങ്കി​ല്‍ നി​ക​ത്ത​ണം.

Read More

കൊ​ച്ചി ന​ഗ​ര​സ​ഭ​ സ​മ​ര​ത്തി​നി​ടെ ആ​ക്ര​മണം; നാല് പേർക്കെതിരേ വധശ്രമത്തിന് കേസ്;യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ൻ കസ്റ്റഡിയിൽ

കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ഉ​പ​രോ​ധ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തിൽ കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യേ​യും ജീ​വ​ന​ക്കാ​രെ​യും മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു പേ​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് പോലീസ് കേസെടുത്തു. ഇ​തി​ല്‍ ഒ​രു കോ​ര്‍​പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര​നും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബാ​ബു അ​ബ്ദു​ല്‍ ഖ​ദീ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്. സംഭവവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു യൂ​ത്തു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ലാ​ല്‍ വ​ര്‍​ഗീ​സാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ന​ഗ​ര​സ​ഭ ഉ​പ​രോ​ധ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ള്‍​പ്പെ​ടെ 500 പേ​ര്‍​ക്കെ​തി​രേ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​ത്, അ​ന്യാ​യ​മാ​യി സം​ഘം ചേ​ര്‍​ന്ന​ത്, മാ​ര്‍​ഗ​ത​ട​സ​മു​ണ്ടാ​ക്കി​യ​ത് എ​ന്നി​വ​യു​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഏ​താ​നും ദി​വ​സം മു​മ്പു ന​ട​ന്ന താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ര്‍​ച്ചി​ല്‍ അ​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ജെ​റി​ന്‍ ജെ​സി​നെ…

Read More

പന്ത്രണ്ട് ദി​വ​സ​ത്തെ ക​ഠി​ന പ്ര​യ​ത്നം; ​ബ്ര​ഹ്മ​പു​രം തീയണഞ്ഞെങ്കി​ലും 48 മ​ണി​ക്കൂ​ര്‍ ജാ​ഗ്ര​ത

കൊ​ച്ചി: 12 ദി​വ​സ​ത്തെ ക​ഠി​ന പ്ര​യ​ത്‌​ന​ത്തി​നൊ​ടു​വി​ല്‍ ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​വും പു​ക​യും പൂ​ര്‍​ണ​മാ​യി അ​ണ​ച്ചു. തി​ങ്ക​ളാ​ഴ്ച്ച വൈ​കി​ട്ട് 5.30 ഓ​ടെ​യാ​ണ് 100 ശ​ത​മാ​ന​വും പു​ക​യും അ​ണ​യ്ക്കാ​നാ​യ​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് അ​റി​യി​ച്ചു. സ്‌​മോ​ള്‍​ഡ​റിം​ഗ് ഫ​യ​ര്‍ ആ​യ​തു കൊ​ണ്ട് ചെ​റി​യ തീ​പി​ടി​ത്ത​ങ്ങ​ള്‍ വ​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ടു​ത്ത 48 മ​ണി​ക്കൂ​ര്‍ ജാ​ഗ്ര​ത തു​ട​രും. ചെ​റി​യ തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ലും അ​ണ​യ്ക്കു​ന്ന​തി​ന് ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ സേ​നാം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്ത് ക്യാന്പ് ചെ​യ്യു​ന്നു​ണ്ട്. ഇ​നി തീ​യു​ണ്ടാ​യാ​ലും ര​ണ്ട് മ​ണി​ക്കൂ​റി​ന​കം അ​ണ​യ്ക്കാ​നാ​കും. ആ​രോ​ഗ്യ സ​ര്‍​വേ ഇ​ന്നു മു​ത​ല്‍പ്ലാ​ന്‍റി​ലെ പു​ക മൂ​ലം വാ​യു മ​ലി​നീ​ക​ര​ണ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്നു മു​ത​ല്‍ ആ​രോ​ഗ്യ സ​ര്‍​വേ ന​ട​ത്തും. ഇ​തി​നാ​യി ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യി​ട്ടു​ണ്ട്. മൂ​ന്ന് സെ​ഷ​നു​ക​ളി​ലാ​യി 202 ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​രോ വീ​ടു​ക​ളി​ലും ക​യ​റി ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​രോ​ഗ്യ​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ള്‍ അ​പ്പോ​ള്‍…

Read More

സ്വത്ത് തർക്കത്തിനിടെ സ​ഹോ​ദ​ര​നെ​യും അ​മ്മാ​വ​നെ​യും കൊ​ന്ന കേ​സ്: പ്ര​തി​ കാഞ്ഞിരപ്പള്ളി ക​​രി​​മ്പ​​നാ​​ല്‍ ജോ​​ര്‍​ജ് കു​​ര്യ​​ന് ജാ​മ്യ​മി​ല്ല

കൊ​​ച്ചി:​ സ​​ഹോ​​ദ​​ര​​നെ​​യും അ​​മ്മാ​​വ​​നെ​​യും വെ​​ടി​​വ​​ച്ചു കൊ​​ന്നെ​​ന്ന കേ​​സി​​ലെ പ്ര​​തി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ക​​രി​​മ്പ​​ന​​പ്പ​​ടി​​ഭാ​​ഗം ക​​രി​​മ്പ​​നാ​​ല്‍ ജോ​​ര്‍​ജ് കു​​ര്യ​​ന്‍റെ (52) ജാ​​മ്യാ​​പേ​​ക്ഷ ഹൈ​​ക്കോ​​ട​​തി ത​​ള്ളി. സാ​​മ്പ​​ത്തി​​ക ത​​ര്‍​ക്ക​​ത്തെ​​ത്തു​​ട​​ര്‍​ന്ന് 2022 മാ​​ര്‍​ച്ച് ഏ​​ഴി​​നു രാ​​വി​​ലെ ഏ​​ഴി​​നു സ​​ഹോ​​ദ​​ര​​ന്‍ ര​​ഞ്ജു കു​​ര്യ​​ന്‍, മാ​​തൃ​​സ​​ഹോ​​ദ​​ര​​ന്‍ മാ​​ത്യു സ്‌​​ക​​റി​​യ എ​​ന്നി​​വ​​രെ വെ​​ടി​​വ​​ച്ചു കൊ​​ന്നു എ​​ന്നാ​​ണ് കേ​​സ്. ജാ​​മ്യ​​ത്തി​​ല്‍ വി​​ട്ടാ​​ല്‍ നി​​ര്‍​ണാ​​യ​​ക സാ​​ക്ഷി​​ക​​ളാ​​യ പ്ര​​തി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ളു​​ടെ​​യും മ​​റ്റു ബ​​ന്ധു​​ക്ക​​ളു​​ടെ​​യും ജീ​​വ​​ന്‍ അ​​പ​​ക​​ട​​ത്തി​​ലാ​​കു​​മെ​​ന്നു കോ​​ട​​തി പ​​റ​​ഞ്ഞു. അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​നെ വ​​ക​​വ​​രു​​ത്താ​​നാ​​യി മ​​റ്റൊ​​രു കേ​​സി​​ലെ പ്ര​​തി​​ക്ക് ഇ​യാ​ൾ ക്വ​​ട്ടേ​​ഷ​​ന്‍ ന​​ല്‍​കി​​യെ​​ന്ന ആ​​രോ​​പ​​ണ​​വും ഞെ​​ട്ടി​​ക്കു​​ന്ന​​താ​​ണെ​​ന്നു ജ​​സ്റ്റി​​സ് എ.​ ​ബ​​ദ​​റു​​ദ്ദീ​​ന്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി. കേ​​സി​​ല്‍ ഷെ​​ഡ്യൂ​​ള്‍ പ്ര​​കാ​​രം വി​​ചാ​​ര​​ണ പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ സെ​​ഷ​​ന്‍​സ് കോ​​ട​​തി​​ക്ക് ഹൈ​​ക്കോ​​ട​​തി നി​​ര്‍​ദേ​​ശം ന​​ല്‍​കി. ഒ​​രു വ​​ര്‍​ഷ​​ത്തി​​ലേ​​റെ​​യാ​​യി ജ​​യി​​ലി​​ലാ​​ണെ​​ന്നും അ​​ന്തി​​മ റി​​പ്പോ​​ര്‍​ട്ട് ന​​ല്‍​കി​​യെ​​ന്നും ജാ​​മ്യാ​​പേ​​ക്ഷ​​യി​​ല്‍ അ​​റി​​യി​​ച്ചി​​രു​​ന്നു. വി​​ചാ​​ര​​ണ​​യ്ക്കാ​​യി കേ​​സ് ഏ​​പ്രി​​ലി​​ലേ​​ക്ക് വ​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും വൈ​​കാ​​നി​​ട​​യു​​ണ്ടെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചാ​​ണു ജാ​​മ്യാ​​പേ​​ക്ഷ ന​​ല്‍​കി​​യ​​ത്. എ​​ന്നാ​​ല്‍ പ്ര​​തി​​ക്കെ​​തി​​രേ മാ​​താ​​പി​​താ​​ക്ക​​ളും…

Read More

കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു; രാത്രിയിൽ വലിയ ദുർഗന്ധവും പുകയും രോഗിയുടെ നില വഷളാക്കിയെന്ന് ബന്ധുക്കള്‍

കൊച്ചി: എറണാകുളം വാഴക്കാലയിൽ ശ്വാസകോശ രോഗി മരിച്ചു. പട്ടത്താനത്ത് വീട്ടിൽ ലോറൻസ് ജോസഫ് ആണ് മരിച്ചത്. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ പുകശല്യം മൂലമാണ് രോഗിയുടെ നില വഷളായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. രാത്രിയിൽ വലിയ ദുർഗന്ധമാണുള്ളതെന്നും ഈ സമയത്ത് ലോറൻസിന് ശ്വാസതടസമുണ്ടായെന്നും അദ്ദേഹത്തിന്‍റെ ഭാര്യ പറഞ്ഞു. ലോറൻസിന്‍റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡൻ എംപിയും പ്രതികരിച്ചു.

Read More