കൊച്ചി: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ച ഉടനാണ് ഊട്ടി യാത്രയ്ക്ക് തിരിച്ചതെന്ന് അപകടത്തിൽപ്പെട്ട വിദ്യാർഥിയുടെ മാതാവ് ഷാന്റി. ഇന്നലെ വൈകിട്ട് 6.50നാണ് ബസ് സ്കൂളിൽനിന്നും പുറപ്പെട്ടത്. ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വന്നതിന് ശേഷമാണ് വിനോദയാത്ര ഏറ്റത്. വിയർത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസിൽ കണ്ടതെന്ന് കുട്ടിയെ യാത്രയാക്കാനെത്തിയ ഷാന്റി പറഞ്ഞു. ഊട്ടി ട്രിപ്പാണ് വഴി എങ്ങനെയാണെന്ന് അറിയില്ല ഇതുകൊണ്ടു തന്നെ ശ്രദ്ധിച്ചു പോകണമെന്ന് ഇവർ ഡ്രൈവറോട് പറയുകയും ചെയ്തു. ഭയക്കേണ്ടെന്നും എക്സ്പീരിയൻസ് ഉള്ള രണ്ട് ഡ്രൈവർമാരാണെന്നായിരുന്നു മറുപടി. ബസ് അമിത വേഗതയിലായതിനെ തുടർന്ന് യാത്രക്കിടയിൽ വിദ്യാർഥികൾ വേഗത കുറയ്ക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഷാന്റി പറഞ്ഞു.
Read MoreCategory: Kochi
പരീക്ഷണം ഒരു വരുമാനമാർഗമായി..! പ്രവീണയുടെ വീട്ടുവളപ്പിൽ താരമായി സഹസ്രദളം ഉൾപ്പെടെ 39 ഇനം താമരകൾ
ആലങ്ങാട് : കുളങ്ങളിലും ജലാശയങ്ങളിലും മാത്രം കണ്ടിരുന്ന 39 ഇനം താമര ഇന്ന് വീട്ടുവളപ്പിലും മട്ടുപ്പാവിലും കൃഷി ചെയ്യാമെന്ന് കാണിച്ചുതരികയാണ് ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീറിക്കോട് സ്വദേശിനി പ്രവീണ പ്രജീഷും കുടുംബവും. ഓൺലൈനിൽ ഓർഡർ കൊടുത്ത് വാങ്ങിയ വിത്തുകൾ വീട്ടുമുറ്റത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി തുടങ്ങിയത്. മനോഹരമായ പൂക്കൾ വിരിയാൻ തുടങ്ങിയതോടെ , വേറിട്ട കൂടുതൽ ഇനങ്ങൾ കൃഷി ചെയ്യാൻ തുടങ്ങി. ഇപ്പോൾ 39 ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.പ്ലാസ്റ്റിക്ക് ബെയ്സിനുകളിൽ ചെളിയും വളവും നിറച്ച് താമരയുടെ കിഴങ്ങുകളും, വിത്തും, റണ്ണറും , നട്ടാണ് കൃഷി. ആയിരം ഇതളുകളുള്ള താമരയായ സഹസ്രദളപത്മം വരെ പ്രവീണ കൃഷി ചെയ്യുന്നു. താമരകളുടെ വലിയൊരു ശേഖരം ഒരുക്കിയതിനൊപ്പം അവയുടെ കിഴങ്ങുകൾ, വിത്തുകൾ ,റണ്ണർ , ആവശ്യക്കാർക്ക് വിറ്റും ഈ വീട്ടമ്മ വരുമാന മാർഗം കണ്ടെത്തുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് വിൽപ്പന. ആവശ്യക്കാർക്ക് കൊറിയർ ചെയ്തും നൽകും. 200…
Read Moreമോഷണശ്രമത്തിനിടെ വീട്ടുടമയെ വെട്ടി; ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാവിനെ പിടിച്ചു കെട്ടി; കള്ളൻ ആരാണെന്ന് അറിഞ്ഞപ്പോൾ…
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവായ മരിയാര്‍പൂതം കൊച്ചിയില്‍ അറസ്റ്റില്‍. മോഷണശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയോടെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയിലുള്ള വീട്ടില്‍ ഇയാള്‍ മോഷണത്തിനെത്തിയപ്പോഴാണ് പിടിയിലായത്. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിയായ വീട്ടുടമയെ വാക്കത്തികൊണ്ട് വെട്ടിപരിക്കല്‍പ്പിച്ചു. പിന്നീട് പ്രദേശവാസികളെത്തിയാണ് കള്ളനെ പിടികൂടിയത്. വാക്കത്തികൊണ്ടുള്ള ആക്രമണത്തില്‍ വീട്ടുടമയുടെ തലയ്ക്ക് മൂന്നു തുന്നലുണ്ട്. 2018ല്‍ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട മരിയാര്‍പൂതം കഴിഞ്ഞ ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് ഇയാള്‍ വീണ്ടും മോഷണത്തിനിറങ്ങിയത്.
Read Moreയുവതി ട്രെയിനിടിച്ച് മരിച്ച സംഭവം! കാമുകൻ അറസ്റ്റിൽ; യുവതിയെ ശാരീരികമായും മാനസികമായും പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നുവെന്ന് പോലീസ്
തൃപ്പൂണിത്തുറ: യുവതി ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ കാമുകന് അറസ്റ്റിൽ. തൃപ്പൂണിത്തുറ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം, ഇടുക്കി രാജകുമാരി കൊച്ചിക്കാട്ടിൽ ചെല്ലപ്പന്റെയും പുഷ്പയുടെയും മകൾ വിദ്യ(21) മരിച്ച സംഭവത്തിലാണ് കാമുകന് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വിഷ്ണു(23) വിനെ ഹില്‍പാലസ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം15 നായിരുന്നു കേസിനാസ്പദമായ സംഭവം. തൃപ്പൂണിത്തുറ റെയില്‍വേ മേൽപ്പാലത്തിനു സമീപം രാത്രി 12.30 യോടെയാണ് ട്രെയിനിടിച്ച് മരിച്ച നിലയില്‍ യുവതിയെയും, പരിക്കേറ്റ നിലയിൽ വിഷ്ണുവിനെയും കണ്ടത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കാക്കനാട് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കു നില്‍ക്കുകയായിരുന്ന യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം രാത്രി പത്തോടെ ചാത്താരിയിലുള്ള അപ്പാര്‍ട്ടുമെന്റില്‍ യുവതിക്ക് മദ്യം നല്കിയ ശേഷം ക്രൂരമായി മര്‍ദിച്ചിരുന്നതായും അതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നും പോലീസ് പറഞ്ഞു. മദ്യപിച്ച് കളമശേരി മെഡിക്കല്‍…
Read Moreമട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്നുവേട്ട; എംഡിഎംഎ എത്തിച്ചിരുന്നത് ബംഗളൂരുവിൽനിന്ന്; ലക്ഷ്യമിട്ടിരുന്നത് യുവാക്കളെയും വിദ്യാർഥികളെയും
കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്നു വേട്ട. അരക്കിലോ(493 ഗ്രാം) എംഡിഎംഎയുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ യുവാവിനെ മട്ടാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. കൊച്ചി കൂവപ്പാടം സ്വദേശി ശ്രീനിഷ് (32) ആണ് പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 15 ലക്ഷത്തോളം രൂപ വിലവരും. ഇയാളുടെ കൈയിൽ നിന്ന് 10,000 രൂപയും പിടിച്ചെടുത്തു. കൊച്ചിയിൽ മയക്കുമരുന്ന് വില്പന ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി മട്ടാഞ്ചേരി സബ് ഡിവിഷനിൽ നടത്തിയ കോന്പിംഗിനിടെ ഇന്നലെ രാത്രി 11.30-ന് ചുള്ളിക്കലിൽ വച്ചാണ് ശ്രീനിഷ് പിടിയിലായത്. ബംഗളൂരുവിൽനിന്നാണ് ഇയാൾ മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ച് വില്പന നടത്തിയിരുന്നതെന്ന് മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ തൃദീപ് ചന്ദ്രൻ പറഞ്ഞു. വിറ്റുകിട്ടിയ പതിനായിരം രൂപയുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടായിരുന്നു വില്പന. ഗ്രാമിന് പല വിലയായിട്ടായിരുന്നു വില്പന നടത്തിയിരുന്നത്. ഇന്നലെ ഏഴു ഗ്രാം എംഡിഎംഎ വിറ്റുകിട്ടിയ പതിനായിരം രൂപയാണ് പോലീസ് പിടിയിലായ സമയം…
Read Moreവീട്ടിൽ അതിക്രിമിച്ചു കയറി പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് എട്ടര വർഷം കഠിന തടവും 85,000 പിഴയും
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ യുവാവിന് എട്ടര വർഷം കഠിന തടവും എൺപത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു. കോട്ടപ്പടി കൊള്ളിപ്പറമ്പ് കോഴിപ്പുറം വീട്ടിൽ രഞ്ജിത് (മോഹൻലാൽ -31 ) നെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്. 2019 ൽ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു.കോട്ടപ്പടി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് പ്രതി. കോട്ടപ്പടി പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന എം.എം.അബ്ദുൾ റഹ്മാനാണ് സമയബന്ധിതമായി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എഎസ്ഐ എൽദോ കുര്യാക്കോസ്, സീനിയർ സിപിഒ കെ.കെ.ശ്രീജ തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ പി.ആർ. ജമുന ഹാജരായി.
Read Moreകലൂരിൽ ഗാനമേളയ്ക്കിടെ കൊലപാതകം; കർണാടകയിലേക്ക് കടന്ന പ്രതി പിടിയിൽ; കുത്താനുണ്ടായ കാരണം എന്തെന്ന് പറയാതെ മുഹമ്മദ് ഹസൻ
കൊച്ചി: കലൂരിൽ ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കാസർഗോഡ് സ്വദേശി കെ.മുഹമ്മദ് ഹസനെ ഇന്ന് രാവിലെ 9.30-ന് കൊച്ചിയിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പാലാരിവട്ടം പോലീസ് അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തിനുശേഷം സംസ്ഥാനം വിട്ട ഇയാളെ ഇന്നലെ കാസർഗോഡ് നിന്നാണ് പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊല ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് ഇയാൾ ഇതുവരെ പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്. ഇന്ന് തെളിവെടുപ്പ് ഉണ്ടാകും. സംഭവത്തിനുശേഷം വയനാട് വഴി കേരള-കർണാടക അതിർത്തിയിലേക്ക് കടന്ന ഹസനെ പിടികൂടാൻ കൊച്ചി സിറ്റി പോലീസ് കർണാടക പോലീസിന്റെ സഹായം തേടിയിരുന്നു. ഇയാൾ കൊച്ചിയിൽനിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയതെന്നാണ് സൂചന. അതിനിടെ ഹസനെ കൊലപാതകത്തിന് ശേഷം കലൂരിൽനിന്നും കാറിൽ രക്ഷപ്പെടാൻ സഹായിച്ച തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സിദ്ദു…
Read Moreഇപ്പോൾ എല്ലാവർക്കും പ്രായപൂർത്തിയായി; മോഷ്ടിച്ച വാഹനം തിരിച്ചുകൊടുത്ത് നന്മരങ്ങളായവർക്ക് ഇത്തവണ പണികിട്ടി; മൂവരും അഴിയെണ്ണും
കൊച്ചി: കലൂർ ജഡ്ജസ് അവന്യു റോഡിലുള്ള വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ മുന്‍പ് മോഷ്ടിച്ച വാഹനം തിരിച്ചുകൊടുത്ത് നന്മരങ്ങളായവർ. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മന്പാട് തയ്യിൽ വീട്ടിൽ മുഹമ്മദ് ആദിൽ (18), നിലന്പൂർ വഴിക്കടവ് കാഞ്ഞിരംകുന്നേൽ വീട്ടിൽ അലൻ (18), എടവണ്ണ തേക്കേടത്ത് വീട്ടിൽ ഷിബിൻ (18) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്. കഴിഞ്ഞ 12-ന് എറണാകുളം മാർക്കറ്റിന്റെ ഭാഗത്തു നിന്നും ഹീറോ ഇംപൾസ് ബൈക്ക് കൂടി മോഷ്ടിച്ചിരുന്നു. എറണാകുളം സ്വദേശിയായ പ്രശസ്തനായ ഒരു ഓണ്‍ലൈൻ വ്ലോഗറുടേതായിരുന്നു ഇത്. സമൂഹ മാധ്യമങ്ങൾ വഴി ഈ വാഹനം മോഷണം പോയ വിവരം വലിയ വാർത്തയായത് അറിഞ്ഞ പ്രതികൾ ഈ വാഹനം കൈവശം വയ്ക്കുന്നത് അപകടം ആണെന്ന് മനസിലാക്കി. തുടർന്നു വാഹനയുടമയെ ഫോണിൽ വിളിച്ച് ഇവർ യാത്ര ചെയ്യുന്പോൾ പാലക്കാട് ഈ വണ്ടി…
Read Moreമദ്യപിക്കുന്നതിനിടെ വാക്കു തർക്കം; സുഹൃത്തിനെ ബിയർകുപ്പിക്ക് കുത്തി പരിക്കേൽപ്പിച്ചു; ഒന്നരമാസത്തിനിടെ കൊച്ചിയിൽ നടന്നത് ഏഴ്കൊലപാതകം
കൊച്ചി: മദ്യലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിൽ ബിയർ കുപ്പിക്കൊണ്ട് കുത്തേറ്റ് യുവാവ് ആശുപത്രിയിൽ. സംഭവവുമായി ബന്ധപ്പെട്ട് തമ്മനം ലേബർ കോളനി റോഡ് പാലാതുരുത്ത് പറന്പിൽ ഫെബിൻ ജോസി(21)യെ മരട് പോലീസ് അറസ്റ്റു ചെയ്തു. വൈറ്റില സഹകരണ റോഡ് പുത്തൻപുരയിൽ അഖിൽ വർഗീസിനെ(25) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നിന് വൈറ്റിലയിലെ ബാർ ഹോട്ടലിനു സമീപത്തായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും ബാറിലിരുന്നു മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായി. തുടർന്ന് ഹോട്ടലിൽ നിന്നു പുറത്തിറങ്ങിയപ്പോൾ അഖിലിനെ ഒഴിഞ്ഞ ബിയർക്കുപ്പിക്കൊണ്ട് ഫെബിൻ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. മരട് പോലീസ് ഇൻസ്പെക്ടർ എസ്. സനലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ഒന്നരമാസത്തിനിടയിൽ നഗരത്തിൽ ഏഴു കൊലപാതകങ്ങളാണ് നടന്നത്. എല്ലാ കൊലപാതകങ്ങളും രാത്രികാലങ്ങളിലാണ് നടന്നതും.
Read Moreമരടിൽ വൃദ്ധ തീപ്പൊള്ളലേറ്റു മരിച്ചു; ഹൃദയ സംബന്ധമായ രോഗത്തിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു; മണത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കൊച്ചി: എറണാകുളം മരടിൽ വൃദ്ധയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മരട് മംഗലപ്പള്ളി ശാരദ (76)യെയാണ് ഇന്ന് പുലർച്ചെ വീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇവർ ചികിത്സയിലായിരുന്നു. മരുന്നു കഴിച്ച് രോഗം ഭേദമാകാത്തതിനെ തുടർന്നു ഡോക്ടർ ശസ്ത്രക്രിയ നിശ്ചയിച്ചതിന്റെ മനോവിഷമത്തിലായിരുന്നു ശാരദ എന്ന് പോലീസ് പറഞ്ഞു. ഇവർക്കു മൂന്നു മക്കളാണുള്ളത്. സമീപത്ത് മകൻ താമസിക്കുന്നുണ്ടെങ്കിലും ഇവർ തറവാട്ട് വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ രാത്രി മകന്റെ വീട്ടിലായിരുന്നു കിടന്നിരുന്നത്. പുലർച്ചെ അവിടെ നിന്നും പോയി സ്വന്തം വീട്ടിൽവച്ച് ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ ദുരൂഹതയില്ലെന്നു മരട് പോലീസ് പറഞ്ഞു.
Read More