ചെറായി: മുനമ്പത്ത് 20 കാരിക്ക്നേരേ നടന്ന പീഡനത്തില്‍ യുവാവും ഒരു മധ്യവയസ്കനുനുള്പ്പെടെ രണ്ട് ബന്ധുക്കള്‍ക്കെതിരേ മുനമ്പം പോലീസ് കേസെടുത്തു. യുവാവിനെതിരേ ബലാത്സംഗത്തിനും മധ്യവയസ്കനെതിരേ പീഡനശ്രമത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇടപ്പള്ളിയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് യുവാവ് യുവതിയെ ബാലാത്സംഗം ചെയ്തത്. യുവതിയെ ഹോസ്റ്റല്‍ കാണിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയാണ് സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ചതും ബാലാത്സംഗം ചെയ്തതുമെന്ന് യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അതേ പോലെ ബന്ധുവായ മധ്യവയസ്കൻ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലൈംഗീക അതിക്രമത്തിനു മുതിര്‍ന്നതത്രേ. മറ്റൊരു ബന്ധുവിന്റെ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു ഈ സംഭവമെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിനുശേഷം യുവതിക്ക് മാനസീക പിരിമുറുക്കമുണ്ടാകുകയും ചികിത്സ തേടുകയും ചെയ്തിരുന്നത്രേ. തിരികെ വന്നതിനുശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് യുവതിയില്‍നിന്നും മൊഴിയെടുത്തശേഷമാണ് കേസ് എടുത്തത്.
Read MoreCategory: Kochi
വ്യാജ പാസ്പോർട്ടുമായി ബംഗ്ലാദേശികൾ പടിയിലായ സംഭവം; പ്രതികൾക്ക് വ്യാജ രേഖകൾ നൽകിയ ട്രാവൽ ഏജന്റിനായി അന്വേഷണം
നെടുമ്പാശേരി: വ്യാജ പാസ്പോർട്ടുമായി നെടുന്പാശേരി വിമാനത്താവളത്തിൽ നാല് ബംഗ്ലാദേശികൾ പടിയിലായ സംഭത്തിൽ പ്രതികൾക്ക് വ്യാജ രേഖകൾ നൽകിയ ട്രാവൽ ഏജന്റിനായി അന്വേഷണം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിലേക്ക് പോകാൻ എത്തിയപ്പോഴാണ് ബംഗ്ലാദേശ് സ്വദേശികളായ സമീർ റോയി, റോയി അരു, റോയി അനികത്, നിമൈ ദാസ് എന്നിവർ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ളവരെ ഇന്ത്യയിൽ എത്തിച്ച ശേഷം ഇവരുടെ പേരിൽ വ്യാജ പാസ്പോർട്ട് നിർമിച്ചാണ് വിദേശത്തേക്ക് കയറ്റി വിടുന്നത്. ഗുജറാത്തിലെ സൂറത്ത്, മധ്യപ്രദേശിലെ ലുംബിനി, പശ്ചിമ ബംഗാളിലെ ഹുബ്ളി എന്നിവിടങ്ങളിലെ വ്യാജ വിലാസങ്ങളിൽ വ്യാജ രേഖകൾ സംഘടിപ്പിച്ച് ഏജന്റ് മുഖേനയാണ് പിടിയിലായ നാല് പേരും ഇന്ത്യൻ പാസ്പോർട്ട് സമ്പാദിച്ചത്. ഏജന്റിന്റെ നിർദ്ദേശപ്രകാരമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും ഷാർജയിലേക്ക് ടിക്കറ്റ് എടുത്തതെന്ന് പ്രതികൾ പോലിസിനോട് പറഞ്ഞു. പ്രതികൾക്ക് വ്യാജ രേഖകൾ നൽകിയ ട്രാവൽ ഏജന്റിനെ അന്വേഷിച്ചു വരികയാണ്.…
Read Moreവിഴിഞ്ഞം സമരം; അദാനി ഗ്രൂപ്പും കരാർ കന്പനിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതിയിൽ
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും തുറമുഖ നിർമ്മാണ കരാർ കന്പനിയായ ഹോവെ എഞ്ചിനിയറിംഗ് പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജികൾ ജസ്റ്റീസ് അനു ശിവരാമന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. വിഷയത്തിൽ കോടതി സർക്കാർ നിലപാട് ആരാഞ്ഞു. മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹർജികൾ നൽകിയിരിക്കുന്നത്. കന്പനി ജീവനക്കാർ, തൊഴിലാളികൾ, സുരക്ഷാജീവനക്കാർ എന്നിവരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഹർജിയിൽ പറയുന്നു. സർക്കാരുമായുള്ള കരാർ പ്രകാരം തുറമുഖ നിർമാണം തുടരേണ്ടതുണ്ട്. തുറമുഖത്തേക്ക് നിർമാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണം. അതിനാൽ വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പോലീസിനെയോ സുരക്ഷയ്ക്കായി നിയോഗിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത്…
Read Moreറെയിൽവേ സ്റ്റേഷനിലെത്തിയ പാഴ്സല്‍ കവറിന്റെ ഒരുഭാഗം പൊട്ടിയ നിലയിൽ; പരിശോധനയിൽ എക്സൈസ് കണ്ടെത്തിയത് മൂന്നരലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍
കൊച്ചി: ട്രെയിന്‍ മാര്‍ഗം എത്തിച്ച മൂന്നരലക്ഷത്തിലധികം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇന്നുരാവിലെ ആര്‍പിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാഴ്സലായി എത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ബംഗളൂരുവില്‍നിന്നും നിഷാദ് എന്ന വ്യാജപ്പേരില്‍ എറണാകുളത്തേക്ക് പാഴസലായി അയച്ച രണ്ടു ബണ്ടിലുകളിലായി എട്ടുചാക്ക് പുകയില ഉത്പന്നങ്ങളുണ്ടായിരുന്നത്. എറണാകുളത്ത് കൈപ്പറ്റേണ്ടിയിരുന്ന പേരും നിഷാദ് എന്നുതന്നെയാണ് നല്‍കിയിരുന്നത്. ബന്ധപ്പെടാന്‍ നല്കിയ ഫോണ്‍ നമ്പര്‍ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പാഴ്സല്‍ കവറിന്റെ ഒരുഭാഗം പൊട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് തോന്നിയ സംശയത്തിലാണ് തുറന്നുപരിശോധിച്ചത്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ മൂന്നരലക്ഷത്തോളം രൂപ ഇതിനു വരുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
Read Moreമോട്ടോർ വാഹനവകുപ്പിന്റെ വരുമാനം കുറഞ്ഞു! കളക്ടറേറ്റിന്റെ ഗേറ്റ് തുറക്കാൻ നിർദേശം; കാരണം…
കാക്കനാട്: മോട്ടോർ വാഹനവകുപ്പിന്റെ അപേക്ഷ പരിഗണിച്ച് സിവിൽ സ്റ്റേഷനിലെ ഗേറ്റ് തുറന്നുകൊടുക്കാൻ ജില്ലാ കളക്ടർ രേണു രാജ് നിർദേശം നൽകി. രാത്രിസമയങ്ങളിൽ ഗേറ്റുകൾ തുറന്നുകൊടുക്കണമെന്നാണ് സെക്യൂരിറ്റി വിഭാഗത്തിന് നല്‍കിയിരിക്കുന്ന നിർദേശം. മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം നൽകിയ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. സിവിൽ സ്റ്റേഷന്റെ സുരക്ഷാ പ്രശ്നത്തിന്റ പേരിലാണ് കളക്ടറേറ്റ് കാമ്പസിലെ വാഹന പരിശോധനയും പിടികൂടുന്ന വാഹനങ്ങൾ കളക്ടറേറ്റ് വളപ്പിൽ സൂക്ഷിക്കുന്നതും നിയന്ത്രിച്ച് മുൻ കളക്ടർ ഉത്തരവിട്ടത്. ഈ ഉത്തരവിനാണ് ഇപ്പോൾ ഭേദഗതി വരുത്തിയിക്കുന്നത്. എൻഫോഴ്സ്മെന്റ് വിഭാഗം രാത്രിയിലും പകലും ഷിഫ്റ്റുകളായി വാഹന പരിശോധന നടത്തുന്നുണ്ട്. രാത്രി നടത്തുന്ന വാഹനപരിശോധനയിൽ അമിതഭാരം കയറ്റിയതും ടാക്സ് അടയ്ക്കാത്തതും തുടങ്ങി നിരവധി വാഹനങ്ങൾ പിടികൂടാറുണ്ട്. ഇവയിൽ ചില വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കേണ്ടി വരും. അത്തരം വാഹനങ്ങൾ സിവിൽ സ്റ്റേഷൻ കാമ്പസിൽ സൂക്ഷിക്കേണ്ടതായും വരും. ഇതിനുപുറമെ പുലർച്ചെവരെ വാഹന പരിശോധനയ്ക്കായി…
Read Moreയുവതിക്കെതിരേ അശ്ലീല പരാമർശം; അറസ്റ്റിലായ യൂട്യൂബർ സൂരജ് പാലാക്കാരന്റെ ജാമ്യഹർജി ഹൈക്കോടതിയിൽ
കൊച്ചി: ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ അശ്ലീല പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. തൃശൂരിലെ ഒരു സിനിമാ പ്രവർത്തകയെയും പ്രതി ഇതേ രീതിയിൽ ചാനലിലൂടെ അപമാനിച്ചിട്ടുണ്ടെന്ന് പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ നിജസ്ഥിതി അറിയിക്കാൻ നിർദ്ദേശിച്ചാണ് ജസ്റ്റീസ് മേരി ജോസഫ് ഹർജി ഇന്നു പരിഗണിക്കാനായി മാറ്റിയത്. ഒരു വനിതാ നേതാവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ തയാറാക്കാൻ നിർബന്ധിച്ചെന്നും ഇതിനു സമ്മതിക്കാത്തതിനാൽ തന്നോടു മോശമായി പെരുമാറിയെന്നുമാരോപിച്ച് പരാതിക്കാരി നേരത്തെ ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനുശേഷം സൂരജ് പാലാക്കാരൻ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി യുവതി മറ്റൊരു പരാതി നൽകി. ഈ പരാതിയിൽ ജൂണ്‍ 29 ന് സൂരജ് പാലാക്കാരൻ…
Read Moreകാക്കനാട് ഫ്ളാറ്റ് കൊലപാതകം; സജീവ് കൃഷ്ണയെ ക്രൂരമായി കൊല്ലാനിടയാക്കിയ കാരണത്തെക്കുറിച്ച് അർഷാദ് പറയുന്നതിങ്ങനെ…
കൊച്ചി: കാക്കനാട് ഫ്ളാറ്റ് കൊലപാതക കേസില്‍ പ്രതി അര്‍ഷാദ് കൊല്ലപ്പെട്ട സജീവ് കൃഷ്ണയ്ക്ക് നല്‍കിയത് മോഷണ മുതല്‍ വിറ്റ പണം. മലപ്പുറം കൊണ്ടോട്ടിയില്‍ സ്വര്‍ണ കടയില്‍ ജോലി ചെയ്തു വരുന്നതിനിടെ ഇവിടെനിന്നും മൂന്ന് പവനോളം സ്വര്‍ണം മോഷ്ടിച്ച് ഇയാള്‍ കടന്നു കളഞ്ഞിരുന്നു. ഈ സ്വര്‍ണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് യാത്രകള്‍ നടത്തിയ ശേഷം കൊച്ചിക്ക് മടങ്ങിയ എത്തിയ അര്‍ഷാദ് ലഹരി വില്പനയിലൂടെ വീണ്ടും പണം സമ്പാദിക്കാനാണ് സജീവിന് പണം കടം നല്‍കിയതെന്നാണ് വിവരം. സംസ്ഥാനത്തിനു പുറത്തുനിന്നു കുറഞ്ഞ വിലയ്ക്ക് കേരളത്തിലെത്തിക്കുന്ന ലഹരി കൂടിയ വിലയ്ക്ക് വില്പന നടത്താമെന്ന് സജീവ് അറിയിച്ചതോടെ പണം കടം നല്‍കുകയായിരുന്നു. എന്നാല്‍ പല തവണ ചോദിച്ചിട്ടും ഇതിന്റെ ലാഭമോ കടം കൊടുത്ത പണമോ തിരികെ നല്‍കിയില്ലെന്നും ചോദ്യം ചെയ്യലില്‍ അര്‍ഷാദ് വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് ഇയാള്‍ മൊബൈല്‍ ഫോണ്‍…
Read Moreതോറ്റാലും ജയിച്ചാലും ഞങ്ങളിങ്ങനാ..! ഞാറയ്ക്കലെ സിപിഎം-സിപിഐ സംഘർഷം;സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേർക്കെതിരേ കേസ്
വൈപ്പിന്‍: ഞാറയ്ക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സിപിഎം-സിപിഐ സംഘര്‍ഷത്തില്‍ അഞ്ച് സിപിഎം ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരേ പോലീസ് കേസെടുത്തു. സിപിഐ മണ്ഡലം സെക്രട്ടറി കെ.എല്‍. ദിലീപ് കുമാറിനെയും ലോക്കല്‍ സെക്രട്ടറി എന്‍.എ. ദാസനെയും കൈയേറ്റം ചെയ്ത സംഭവത്തിലും സിപിഐയുടെ ഞാറക്കല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നിലെ കൊടിമരവും ഓഫീസിനകത്തെ കസേരകളും നശിപ്പിച്ച സംഭവവും ഉള്‍പ്പെടുത്തിയാണ് കേസ്. ഇന്നലെ വൈകുന്നേരം ഞാക്കല്‍ ബാങ്ക് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് -സിപിഐ കൂട്ടുകെട്ടില്‍ മത്സരിച്ച സഹകരണ സംരക്ഷണ മുന്നണി മൂന്നിനെതിരേ ആറ് സീറ്റുകള്‍ നേടി ഭരണം ഉറപ്പാക്കിയിരുന്നു. സിപിഎം ഒറ്റക്ക് നേതൃത്വം നല്കിയ സഹകരണ സംരക്ഷണ മുന്നണി മൂന്ന് സീറ്റില്‍ ഒതുങ്ങി. വിജഹ്ലാദം നടത്തുന്നതിനിടെയാണ് സിപിഐ ഓഫീസ് ആക്രമിച്ചതും നേതാക്കളെ കൈയേറ്റം ചെയ്തതുമത്രെ. സംഭവത്തില്‍ പോലീസ് കാഴ്ചക്കാരായി നോക്കിനിന്നു എന്നാരോപിച്ച് സിപിഐ-കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന…
Read Moreമകനെ കുത്തുന്നത് കണ്ട് പിതാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒളിവിൽപ്പോയ ബസ് ജീവനക്കാരെ വലയിലാക്കി പറവൂർ പോലീസ്
പറവൂർ: ബസിനു സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പള്ളിപ്പുറം ചെറായി വാരിശേരി വീട്ടിൽ ടിന്റു (40), പത്തനംതിട്ട, പെരുനാട് മുഴിക്കൽ വലിയ വീട്ടിൽ നിന്നും ഇപ്പോൾ തൃക്കാക്കര കങ്ങരപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന മിഥുൻ മോഹൻ (40) എന്നിവരെയാണ് നോർത്ത് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 18ന് വൈകിട്ട് എട്ടോടെ പറവൂർ മുൻസിപ്പൽ ജംഗ്ഷന് സമീപമാണ് സംഭവം. കരുവേലിപ്പടി സ്വദേശി ഫർഹാനാണ് കുത്തേറ്റത്. ഫർഹാനും കുടുംബവും സഞ്ചരിച്ച കാർ ബസിനു സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ബസ് ജീവനക്കാരായ പ്രതികൾ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട ഫർഹാന്റെ പിതാവ് കുഴഞ്ഞു വീഴുകയും പിന്നിട്ട് മരണപ്പെടുകയുകയും ചെയ്തു. ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐമാരായ പ്രശാന്ത് പി. നായർ, ബിജു, എഎസ്ഐ അഭിലാഷ്, സിപിഒ കൃഷ്ണലാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Read Moreമുനിയപ്പ പെട്ടപ്പാ..! കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് സൂപ്രണ്ടിന്റെ സ്വര്‍ണക്കടത്തിൽ വിവരങ്ങള്‍ തേടി സിബിഐ
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കള്ളക്കടത്ത് സ്വര്‍ണവുമായി കസ്റ്റംസ് സൂപ്രണ്ട് പിടിയിലായ സംഭവത്തില്‍ വിവരങ്ങള്‍ തേടി സിബിഐ. സംഭവത്തില്‍ മലപ്പുറം എസ്പി നല്കിയ റിപ്പോര്ട്ടിന്മേല് സിബിഐ കൊച്ചി യൂണിറ്റ് തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. സ്വര്‍ണക്കടത്തിലെ പങ്ക്, ഇയാളുടെ വീട്ടില്‍നിന്നു പിടിച്ചെടുത്ത രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവയാണ് പ്രാഥമിക വിവര ശേഖരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം.18ന് പുലര്‍ച്ചെ ദുബായില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസില്‍ രണ്ട് കാസര്‍കോട് സ്വദേശികള്‍ കടത്തിക്കൊണ്ടുവന്ന 320 ഗ്രാം സ്വര്‍ണം ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പ 25000 രൂപ പ്രതിഫലത്തിന് എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ച് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്തും പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു 4,42,980 രൂപയും 500 യുഎഇ ദിര്‍ഹവും നാലോളം പാസ്പോര്‍ട്ടും മറ്റും പിടിച്ചെടുത്തിരുന്നു. കരിപ്പൂര്‍ പോലീസ് സിബിഐയ്ക്കും ഡിആര്‍ഐയ്ക്കും ഇതുസംബന്ധിച്ച അന്വേഷണ വിവരം കൈമാറിയിരുന്നു.…
Read More