അങ്കമാലി: രോഗം പിടിപെട്ടു വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്ന അരൂർ സ്വദേശിക്ക് ആശ്വാസമായി ഒരു കോടി രൂപ ലോട്ടറിയടിച്ചു. അരൂർ ക്ഷേത്രം കവലയിൽ ചായക്കട നടത്തിക്കൊണ്ടിരുന്ന എൻ.എ. ജോർജ് ആണ് സമ്മാനാർഹനായത്. ചേർത്തല മാക്കേക്കടവിലുള്ള രാജേഷിന്റെ ഏജൻസിയിൽ നിന്നുള്ള സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എന്ന ലോട്ടറിയുടെ രണ്ടു ടിക്കറ്റുകൾ അരൂർ ഗവ.ആശുപത്രിക്കു സമീപം ദേശീയ പാതയോരത്തു വീടിനു മുന്നിൽ വച്ച് ഓഗസ്റ്റ് 14 നാണ് വാങ്ങിയത്. ഒരു ടിക്കറ്റിന് ഒരു കോടിയും രണ്ടാമത്തേതിന് 8,000 രൂപയും സമ്മാനമുണ്ട്. വർഷങ്ങൾക്കു മുമ്പ് രോഗം ബാധിച്ച് വലതുകാൽ മുട്ടിനു താഴേയ്ക്കു നീക്കം ചെയ്ത ശേഷം തൊഴിലെടുക്കാൻ ആകുമായിരുന്നില്ല. വർഷങ്ങൾക്കു മുമ്പ് ലോട്ടറി വിൽപനക്കാരനായിരുന്നു. കുമ്പളങ്ങി സ്വദേശിനി മേരിയാണ് ഭാര്യ. അമൽ, വിമൽ, വിൽമ എന്നിവർ മക്കളാണ്.
Read MoreCategory: Kochi
“ഗവർണർ മോദി സർക്കാരിന്റെ ചട്ടുകം”; ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് കോടിയേരി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പൊതുതെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് പരിശോധന നടത്താന്‍ അവസരം നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. ഫെഡറല്‍ സംവിധാനമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് അധികാരം നല്കുന്ന ഭരണഘടനയുടെ 356-ാം വകുപ്പ് സംസ്ഥാനങ്ങളുടെ മേല്‍ മുന്‍പ് പല തവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് പരീക്ഷിക്കാന്‍ ഇന്ന് പരിമിതികളുണ്ട്. അതുകൊണ്ടാണ് വളഞ്ഞ വഴി നോക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയുടേയും മോദി ഭരണത്തിന്റെയും ചട്ടുകമായി മാറി. ഗവർണറെ ഉപയോഗിച്ച് ജനകീയ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുകയാണ് ബിജെപി. വളഞ്ഞ വഴിയിലൂടെ വരിഞ്ഞു മുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുകയാണെന്നും അതിന്റെ ഭാഗമാണ്…
Read Moreഅങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയും പുഴുക്കളും! വാട്ടർ പ്യൂരിഫയറിൽ ചത്ത പല്ലിയും
തൃശൂർ: ചേലക്കര പാഞ്ഞാള്‍ തൊഴൂപ്പാടം 28ാം നമ്പര്‍ അങ്കണവാടിയിലെ കുടിവെള്ള വാട്ടര്‍ ടാങ്കില്‍ ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി. ആരോഗ്യ വകുപ്പ് പരിശോധന നടത്തി. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി അങ്കണവാടിയിൽ ഇന്നലെ രാവിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പരിപാടികൾക്കായി വന്നപ്പോഴാണ് സംഭവം. അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ പ്യൂരിഫയറിനുള്ളിൽ ചത്ത പല്ലിയെയും കണ്ടെത്തി. വാട്ടർ ടാങ്ക് മാസങ്ങളോളമായി വൃത്തിയാക്കാതെ കിടക്കുന്ന അവസ്ഥയിലാണെന്ന് പറയുന്നു. രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പോലീസിനെയും ആരോഗ്യ വകുപ്പിനെയും വിവരമറിയിച്ചു. പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി. പരിശോധന നടത്തിയതായും വകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ബിനോയ് തോമസ് പറഞ്ഞു.
Read Moreമന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി! വാഗ്ദാനം നാലുമാസം പിന്നിട്ടിട്ടും നടപ്പിലായില്ല; അസൗകര്യങ്ങളിൽ വലഞ്ഞ് ആലുവ ആശുപത്രി
ആലുവ: ജില്ലാ ആശുപത്രിയിൽ ഒഴിവുള്ള എല്ലാ തസ്തികകളിലും രണ്ടാഴ്ചയ്ക്കുള്ളിൽ അടിയന്തര നിയമനം നടത്തുമെന്ന മന്ത്രി വീണ ജോർജിന്റെ വാഗ്ദാനം നാലുമാസം പിന്നിട്ടിട്ടും നടപ്പിലായില്ല. പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന ഉറപ്പും പാഴ് വാക്കായി. സംസ്ഥാനത്തെ ഏറ്റവും മികച്ച ഡയാലിസിസ് സെന്റർ, ബ്ലഡ് ബാങ്ക് തുടങ്ങി ഏറെ സൗകര്യങ്ങൾ ഇവിടെയുണ്ടെങ്കിലും അനുബന്ധ ചികിത്സകൾക്കു വേണ്ടത്ര ജീവനക്കാരോ ഡോക്ടർമാരോ ഇവിടെയില്ലാത്തത് രോഗികളെ വലയ്ക്കുകയാണ്. ഡോക്ടർമാരുടേതടക്കം 13 ഒഴിവുകളാണ് നിലവിൽ ജില്ലാ ആശുപത്രിയിലുള്ളത്. ഒമ്പത് വർഷം മുമ്പ് ജില്ലാ ആശുപത്രിയായി പദവി ഉയർത്തിയിട്ടും സ്റ്റാഫ് പാറ്റേൺ ആനുപാതികമായി വർധിപ്പിച്ചില്ലെന്ന പരാതി വർഷങ്ങളായുണ്ട്. യഥാർത്ഥത്തിൽ183 പോസ്റ്റുകളാണ് പുതിയതായി ജില്ലാ ആശുപത്രിയിൽ വേണ്ടത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗ വിഭാഗം, നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളിൽ ആവശ്യാനുസരം ഡോക്ടർമാരില്ല. മൂന്നു സർജന്മാരുടെ തസ്തികയിൽ ഒരാൾ മാത്രമാണുള്ളത്. ജനറൽ മെഡിസിനിൽ മൂന്ന് ഡോക്ടർമാരുടെ തസ്തിക വേണ്ടിടത്ത് ഒരാളേയുള്ളൂ.…
Read Moreപുരാവസ്തു തട്ടിപ്പ് കേസ്; ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി അന്വേഷണം വേണം;മോൻസണ്-പോലീസ് ബന്ധത്തിന്റെ വെളിപ്പെടുത്തൽ
കൊച്ചി: മോൻസണ് മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം ഫലപ്രദമല്ലെന്നു ആരോപിച്ച് കേസിലെ പരാതിക്കാരനായ ഷമീർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തട്ടിപ്പിന് കൂട്ടുനിന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥർ മോൻസണിൽനിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പട്രോളിംഗ് ബുക്ക് മോൻസണ്‍ന്റെ കലൂരിലെ വീ്ട്ടിൽ വച്ചത് സ്വഭാവിക നടപടിയാണെന്നും, ഐജി ലക്ഷ്മണയ്ക്ക് സംഭവത്തിൽ പങ്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മോൻസണ്-പോലീസ് ബന്ധത്തിന്റെ വെളിപ്പെടുത്തൽഅതേസമയം, മോൻസണും പോലീസും തമ്മിലുളള ബന്ധത്തിന്റെ കൂടുതൽ വെളിപ്പെടുത്തലുമായി മോൻസന്റെ മുൻ ഡ്രൈവർ ജയ്സണ്‍ ഇന്നെ രംഗത്തെത്തിയിരുന്നു. മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്നും ഡിഐജിയുടെ ഔദ്യോഗിക വാഹനത്തിൽ തേങ്ങയും മീനും…
Read Moreകലൂർ സ്റ്റേഡിയത്തിൽ നിന്ന എംഡിഎംഎ കണ്ടെത്തിയ സംഭവം; അഞ്ചാമത് അറസ്റ്റിലായ ഫോർട്ടുകൊച്ചിക്കാരൻ വർഗീസ് അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിലെ പ്രധാനി
കൊച്ചി: ബംഗളൂരുവിൽനിന്ന് അറസ്റ്റിലായ അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിലെ പ്രധാനിയെ റിമാൻഡ് ചെയ്തു. ഫോർട്ടുകൊച്ചി വെളി സുനിൽ കോട്ടേജിൽ വർഗീസ് ജോസഫ് ഫെർണാണ്ടസി (34)നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റുചെയ്തത്. ജൂലൈ 19ന് അർധരാത്രി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ അഞ്ചാമത്തെ അറസ്റ്റാണ് ഇത്. കളമശേരി സി.എം. മടവൂർ വീട്ടിൽ ഹാറൂണ്‍ സുൽത്താൻ(22), മട്ടാഞ്ചേരി നസ്രത്ത് വലിയമരത്തിങ്കൽ വീട്ടിൽ അലിൻ ജോസഫ്(29), തോപ്പുംപടി ചുള്ളിക്കൽ വലിയപറന്പിൽ നിജു പീറ്റർ(30), തോപ്പുംപടി പ്രതീക്ഷാനഗർ വാടക്കൽ വീട്ടിൽ അലൻ ടോണി(33) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. നിജുവിനു കൈമാറാനായി അലനും വർഗീസും ചേർന്നാണ് ഡൽഹിയിൽ നിന്ന് എംഡിഎംഎ കൊച്ചിയിൽ കൊണ്ടുവന്നത്. വർഗീസിന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പാലാരിവട്ടം എസ്ഐ ടി.എസ്.രതീഷ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജുവിന്റെ നിർദേശത്തെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു…
Read Moreഎറണാകുളം നഗരത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി മൊബൈൽ ഉപയോഗിക്കാത്തത് അന്വേഷണത്തിന് തടസം
കൊച്ചി: എറണാകുളം നോർത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി മുളവുകാട് സ്വദേശി സുരേഷ് മൊബൈൽ ഫോണ്‍ ഉപയോഗിക്കാത്തത് മൂലം ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് തടസമാകുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാൾക്കായി എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും പ്രതി ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. സംഭവത്തിനുശേഷം ഇയാൾ ട്രെയിൻ മാർഗം രക്ഷപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.ബുധനാഴ്ച രാത്രി ഒന്പതോടെയായിരുന്നു നോർത്ത് പാലത്തിന് അടിവശം ആനന്ദ് ബിഹാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തത്. കൊല്ലം നീണ്ടകര മേരി ലാൻഡിൽ എഡിസണ്(35) ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. അപരിചിതരായ ഇരുവരും തമ്മിൽ ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയും പ്രതി കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസണിന്റെ കഴുത്തിൽ കുത്തുകയുമായിരുന്നു. കുത്തേറ്റ എഡിസണ് ഹോട്ടലിന് പുറത്തേക്കിറങ്ങിയെങ്കിലും കുഴഞ്ഞു വീണു. 10 മിനിറ്റോളം ഹോട്ടലിനു മുന്പിൽ ഇയാൾ…
Read Moreനടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും; നിർണായകമാകുന്ന രണ്ട് മൊഴികൾ
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ രണ്ടാംഘട്ട സാക്ഷിവിസ്താരം നാളെ തുടങ്ങും. 102 പുതിയ സാക്ഷികളാണ് പട്ടികയിലുള്ളത്. ഇതിൽ 60 സാക്ഷികളെയെങ്കിലും വിസ്തരിക്കുമെന്നാണ് അറിയുന്നത്. ആദ്യം വിസ്തരിച്ച സാക്ഷികളിൽ ചിലരെ വീണ്ടും വിസ്തരിക്കാനുള്ള നീക്കത്തിലാണ് പ്രോസിക്യൂഷൻ. ഒന്നാം ഘട്ട സാക്ഷി വിസ്താരത്തിന്റെ ഭാഗമായി ഒന്‍പതു പുതിയ സാക്ഷികളെ വിസ്തരിക്കണമെന്ന അപേക്ഷ പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു. പക്ഷേ അഞ്ചു പേരെ വിസ്തരിക്കാനുള്ള അനുമതി മാത്രമാണ് ലഭിച്ചത്. ആദ്യ വിസ്താരം കഴിഞ്ഞ സാക്ഷികളിൽ 22 പേർ കൂറുമാറി പ്രതിഭാഗത്ത് ചേർന്നിരുന്നു. ഈ മൊഴികൾ നിർണായകമാകുംകൂറുമാറിയ ആലപ്പുഴ സ്വദേശി സാഗർ വിൻസെന്റിന്റെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി മുന്‍പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാംഘട്ട വിസ്താരത്തിൽ ഇത് നിർണായകമാകും. കേസിലെ ഒന്നാംപ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയും നിർണായമാകുമെന്നാണ് കരുതുന്നത്.
Read Moreമത്സ്യബന്ധനത്തിനിടെ അതിഥിതൊഴിലാളി മരിച്ച സംഭവം! എതിരേ വന്നിരുന്ന ബോട്ടിലെ സ്രാങ്ക് കുടുങ്ങും
ചെറായി: കടലില്‍വച്ച് മത്സ്യബന്ധനത്തിനിടെ വലിയ കപ്പി തലയില്‍ അടിച്ച് പരിക്കേറ്റ് അനുഗ്രഹീതന്‍ എന്ന മത്സ്യബന്ധന ബോട്ടിലെ അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശി ബങ്കരാമയ്യ-27 മരിച്ച സംഭവം സ്വാഭാവികമായ അപകടമരണമല്ലെന്ന് കോസ്റ്റല്‍ പോലീസ്. അസ്വാഭാവികമായ ഈ മരണത്തിന് ഉത്തരവാദികള്‍ ഈ സമയം എതിരെ വല വലിച്ചു വന്നിരുന്ന കിംഗ് എന്ന ബോട്ടും അതിനെ നിയന്ത്രിച്ചിരുന്ന സ്രാങ്കുമാണ്. എതിരെ വല വലിച്ചു വന്ന കിംഗ് എന്ന ബോട്ട് ഇതിലൂടെ വലയിട്ടിട്ടുണ്ടെന്ന അനുഗ്രഹീതന്‍ എന്ന ബോട്ടിലെ തൊഴിലാളികള്‍ നല്കിയ മുന്നറിയിപ്പ് അവഗണിച്ച് ബോട്ട് മുന്നോട്ട് ഓടിച്ചു വരുകയും വലയില്‍ ഉടക്കിയതോടെ വയര്‍ റോപ്പ് വലിഞ്ഞ് കപ്പി അമരത്ത് നിന്നിരുന്ന ബങ്കരാമയ്യയുടെ തലയ്ക്ക് പിന്നില്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന മറ്റ് മത്സ്യതൊഴിലാളികള്‍ കോസ്റ്റല്‍ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ഇതേതുടര്‍ന്ന് കിംഗ് എന്ന ബോട്ടിലെ സ്രാങ്കിനെതിരെ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പോലീസ് ബോധപൂര്‍വമല്ലാത്ത നരഹത്യക്കും കടലില്‍ അലക്ഷ്യമായി…
Read Moreഅമ്മയെ കുത്തി പരിക്കേൽപ്പിച്ച മകൻ റിമാൻഡിൽ! അമ്മയെ കുത്തിയ കാര്യം അയൽവാസികളെയും ബന്ധുമിത്രാധികളെയും അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല
അങ്കമാലി: അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മകനെ റിമാൻഡ് ചെയ്തു. നായത്തോട് പുതുശേരി പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (52) ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മകൻ കിരണിനെ (27) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. അമ്മയും മകനും മാത്രമാണ് ഈസമയം വീട്ടിലുണ്ടായിരുന്നത്. കുത്തേറ്റ് മേരിയുടെ കുടൽ പുറത്തുവന്ന നിലയിലായിരുന്നു. തലയിൽ രക്തം കട്ട പിടിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ബോധം വീണ്ടുകിട്ടിയിട്ടില്ല. വീട്ടിൽ പലപ്പോഴും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. നിരവധി അടിപിടി കേസിലും മാലമോഷണ കേസിലും പ്രതിയായ കിരൺ ജയിൽ ശിക്ഷയുമനുഭവിച്ചിട്ടുണ്ട്. നായത്തോട് സൗത്തിലെ ഐഎൻടിയുസി ചുമട്ട് യൂണിയൻ സെക്രട്ടറിയാണ്. അമ്മയെ കുത്തിയ കാര്യം കിരൺ ഉടൻതന്നെ അയൽവാസികളെയും ബന്ധുമിത്രാധികളെയും അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നു പറയുന്നു. തുടർന്ന് കിരൺതന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽനിന്ന് രക്ഷപ്പെടാൻ നോക്കുന്നതിനിടെ പോലീസ് എത്തി…
Read More