പരിയാരം: പരിയാരത്ത് ആംബുലന്‍സ് ഡ്രൈവറെ ബിയര്‍ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രനാണ് കേസില്‍ ഉള്‍പ്പെട്ട നാല് പ്രതികളെയും അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന് സമീപത്താണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഒരാള്‍ക്ക് ബിയര്‍ കുപ്പി കൊണ്ട് കുത്തേറ്റത്. പിലാത്തറ സി.എം. നഗറിലെ പി. റിജേഷി (31) നാണ് കുത്തേറ്റത്. ഉടന്‍ തന്നെ ഇയാളെ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച തന്നെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ നാലാമത്തെ പ്രതിയെയും ഡി വൈ എസ് പി കസ്റ്റഡിയിലെടുക്കുകയും നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുളപ്പുറം സ്വദേശി ശരത്ത്, ശ്രീസ്ഥ സ്വദേശികളായ അശ്വിന് ചന്ദ്രന്, പിതാവ് ചന്ദ്രന്, കടന്നപ്പള്ളി ജയേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനും…
Read MoreCategory: Kochi
പാര്‍ട്ടി ഡ്രഗ്! ലഹരി കിട്ടിയ വഴി ചോദിച്ചു; മനുനാഥ് പറഞ്ഞുകൊടുത്തത് എതിരാളികളുടെ പേരുകൾ
കൊച്ചി: പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന മാരക രാസലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായ കോളജ് വിദ്യാര്‍ഥി വൈറ്റില- പൊന്നുരുന്നി മണ്ണാറക്കര റോഡിലെ കാക്കനം മനുനാഥ് (21) ലഹരി വിറ്റിരുന്നത് സോഷ്യല്‍ മീഡിയ വഴി. ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയാണ് ഇയാള്‍ മയക്കുമരുന്ന് വില്പനയ്ക്കായി ഉപയോഗിച്ചിരുന്നത്. ഇയാളില്‍നിന്നു നിരവധി പേര് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി എക്സൈസ് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് സംഘം ഇയാളോടു ചോദിച്ചപ്പോള്‍ മനുനാഥിന് വൈരാഗ്യമുള്ളവരുടെ പേരുകളാണ് ഇയാള്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. അന്വേഷണത്തോടു സഹകരിക്കാത്ത രീതിയിലാണ് ഇയാള്‍ പെരുമാറിയത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. എറണാകുളം നോര്‍ത്ത് ഭാഗത്ത് ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് മയക്കുമരുന്ന് എത്തിക്കാനായി നോര്‍ത്ത് സെന്റ് ബെനഡിക്ട് റോഡില്‍ ഇടനിലക്കാരനെ കാത്തു നില്‍ക്കുമ്പോഴാണ് ഇയാള്‍ എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. മൂന്നര ഗ്രാം രാസലഹരിമരുന്നാണ് ഇയാളില്‍നിന്നു പിടിച്ചെടുത്തത്. പ്രതി ഉപയോഗിച്ചിരുന്ന…
Read Moreമെട്രോ തൂണിന്റെ ബലക്ഷയം; 513 തൂണുകളുടെ നിർമാണ രേഖകള്‍ പരിശോധിക്കുന്നു
കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347-ാം നമ്പര്‍ തൂണിനു ബലക്ഷയം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ 513 തൂണുകളുടെ നിർമാണ രേഖകള്‍ പരിശോധിക്കുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെ ഒന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ തൂണുകളുടെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. ഓരോ പൈലിന്റെയും സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച് അപാകത കണ്ടെത്തിയാല്‍ ആ തൂണുകള്‍ മാത്രം വിശദമായി പരിശോധിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. ഓരോ പൈലിന്റെയും ആഴം, പൈലിനായി നീക്കിയ മണ്ണിന്റെ അളവ്, പൈല് ഉറപ്പിക്കാനായി കുഴിച്ച പാറയുടെ അളവ്, ഉപയോഗിച്ച് കോണ്‍ക്രീറ്റ്, കമ്പി എന്നിവയുടെ അളവ് ഇവയെല്ലാം ഫയലില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതാണ് പരിശോധിക്കുന്നത്. അതേസമയം ബലക്ഷയം സംഭവിച്ച തൂണിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ അറിയിച്ചു. തൂണിന് ചെറിയ ചെരിവ് കണ്ടെത്തിയതോടെ കെഎംആര്‍എല്‍ എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ പഠനം നടത്തി.…
Read Moreപെൺകുട്ടികളെ പൊതുസ്ഥലങ്ങളിൽ ശല്യം ചെയ്ത 44 പൂവാലന്മാർ കുടുങ്ങി! കൂടുതൽ പേർ മൂവാറ്റുപുഴയിൽ
ആലുവ: പെൺകുട്ടികളെ പൊതുസ്ഥലങ്ങളിൽ ശല്യം ചെയ്തതിനു 44 പേർക്കെതിരെ റൂറൽ പോലീസ് കേസെടുത്തു. പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ശല്യപ്പെടുത്തലുകൾ തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശാനുസരണം പരിശോധന നടത്തിയത്. പൂവാലന്മാരെ പിടികൂടുന്നതിന് ബസ്സ്റ്റോപ്പുകളിലും പൊതുസ്ഥലങ്ങളിലും വനിതാ ഉദ്യോഗസ്ഥരടക്കം പ്രത്യേക പോലീസിനെ നിയോഗിച്ചിരുന്നു. മൂവാറ്റുപുഴയിലാണ് കൂടുതൽ പേർക്കെതിരെ നടപടിയെടുത്തത്. ഇവിടെ നാലു പേർക്കെതിരെ നടപടിയെടുത്തപ്പോൾ ആലുവ, പറവൂർ, ഞാറക്കൽ, പെരുമ്പാവൂർ, മുളന്തുരുത്തി എന്നിവിടങ്ങളിൽ മൂന്നുപേരെ വീതം കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് എസ്പി പറഞ്ഞു.
Read Moreഎന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു..! പുനരധിവാസ പാക്കേജ് കണ്ണടച്ചു വിശ്വസിക്കല്ലേ… മൂലമ്പിള്ളിയില്‍ കുടിയിറക്കപ്പെട്ട ഫ്രാന്‍സിസ് പറയുന്നു…
സിജോ പൈനാടത്ത് കൊച്ചി: “എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു..! ഏറ്റെടുക്കുന്ന സ്ഥലത്തിനു മാര്‍ക്കറ്റ് വിലയേക്കാള്‍ മൂന്നിരട്ടി തുക, പൊളിച്ചുമാറ്റുന്ന വീടിനു കാലപ്പഴക്കം പരിഗണിക്കാതെ പകരം പുതിയ വീടു നിര്‍മിക്കാനുള്ള തുക, പുനരധിവാസ പാക്കേജിലെ അനുകൂല്യങ്ങള്‍…!! നാടിന്റെ വികസനത്തിനു വേണ്ടി ഭൂമിയും വീടും വിട്ടുനല്‍കിയ എനിക്കു വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഒരു വീടു വയ്ക്കാന്‍ ആയിട്ടില്ല. സര്‍ക്കാരിനു കിടപ്പാടം വിട്ടുകൊടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ പുനരധിവാസ പാക്കേജ് എന്നൊക്കെ പറയുമ്പോള്‍ കണ്ണടച്ചു വിശ്വസിക്കല്ലേ…!’ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ സ്ഥാപിച്ച ഘട്ടത്തില്‍ റോഡിനായി വീടും സ്ഥലവും വിട്ടു നല്കിയ മൂലമ്പിള്ളി കോതാട് പനക്കല്‍ പി.ടി. ഫ്രാന്‍സിസാണ് വികസന പദ്ധതികളില്‍ മൂടിവയ്ക്കപ്പെട്ട നോവ് പങ്കുവയ്ക്കുന്നത്. മതിയായ നഷ്ടപരിഹാരം നല്‍കാത്തതിനു കോടതിയെ സമീപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണു ഫ്രാന്‍സിസിനു സര്‍ക്കാര്‍ പുനരധിവാസ പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ഇപ്പോഴും നിഷേധിക്കുന്നത്. ഫ്രാന്‍സിസിന് ആകെയുണ്ടായിരുന്ന ഒമ്പതു സെന്റില്‍ അഞ്ചു സെന്റ് ഭൂമിയും വീടും കണ്ടെയ്നര്‍…
Read Moreആളെപിടിയൻ സ്രാവിന് 12 അടി നീളവും 500 കിലോ തൂക്കവും; മുനമ്പം തുറമുഖത്ത് നിന്ന് ലേലത്തിൽ പോയത് ഞെട്ടിക്കുന്ന വിലയ്ക്ക്
ചെറായി: മുനന്പം ഹാർബറിൽ കൂറ്റൻ ആളെപിടിയൻ സ്രാവുമായി ചൂണ്ട ബോട്ട് എത്തി. ഏതാണ്ട് 12 അടിയോളം നീളവും 500 കിലോ തൂക്കവും വരുന്ന സ്രാവാണ് ഇന്നു രാവിലെ ഹാർബറിൽ ലേലത്തിനായി എത്തിച്ചത്. അര ലക്ഷത്തോളം രൂപക്കാണ് വിറ്റത്. തൊലിയും മറ്റും എടുത്തശേഷം ആവശ്യക്കാർക്ക് കറിവയ്ക്കാൻ മുറിച്ച് വിൽക്കുകയാണ് ലേലത്തിലെടുത്തവരുടെ ലക്ഷ്യം. ഇത്തരം സ്രാവുകളുടെ മാംസം നല്ല ഡിമാന്‍ഡ് ഉള്ളതാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വലിയ ഉരുണ്ട തലയും വലിയ പല്ലുകളുമുള്ള ഇതിനെ തലയൻ സ്രാവെന്നാണ് വിളിക്കുന്നത്. വളരെ അപകടകാരിയായ ഇത്തരം സ്രാവുകൾ ആക്രമണകാരികളാളെന്നും ഇവർ പറയുന്നു.
Read Moreവിവാഹ വാഗ്ദാനം നല്കി പീഡനം; കൊച്ചിയിലെ ഡീപ് ഇങ്ക് ടാറ്റൂ സ്റ്റുഡിയോ ഉടമ മുങ്ങി; പീഡനപരാതിയുടെ എണ്ണം കൂടുന്നു
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി നല്കിയ പരാതിയില്‍ പാലാരിവട്ടത്തെ ഡീപ് ഇങ്ക് ടാറ്റൂ സ്റ്റുഡിയോ ഉടമ കാസര്‍ഗോഡ് സ്വദേശി കുല്‍ദീപ് കൃഷ്ണ ഒളിവില്‍. യുവതിയുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് ഇയാള്‍ക്കെതിരേ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിയുമായി മലപ്പുറം സ്വദേശിനിയും സ്റ്റുഡിയോയിലെ മുന്‍ ജീവനക്കാരിയുമായ യുവതിയാണ് പോലീസിനെ സമീപിച്ചത്. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. രഹസ്യ മൊഴി മജിസ്ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തും. അതേസമയം കുല്‍ദീപ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായും അറിയുന്നു. കുല്‍ദീപിനെതിരേ മറ്റു പരാതികളുണ്ടോയെന്നു പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. 2020-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ടാറ്റൂ ആര്‍ട്ട് കോഴ്സ് പഠിപ്പിക്കാമെന്നും ആര്‍ട്ടിസ്റ്റായി ജോലി നല്‍കാമെന്നും കുല്‍ദീപ് യുവതിക്ക് ഉറപ്പ് നല്കി. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡിപ്പിച്ചത്. കൊച്ചിയിലുള്‍പ്പെടെ പല ഹോട്ടലുകളിലും വച്ച് മദ്യം…
Read Moreപോലീസ് വേട്ടയാടുന്നു… സായി ശങ്കറിന്റെ ഹര്‍ജി കോടതിയിൽ; പരിശോധനാ ഫലത്തിനായി ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായിച്ചുകളയാന്‍ സഹായിച്ചെന്ന് കരുതുന്ന സൈബര്‍ വിദഗ്ധന്‍ സായി ശങ്കര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോലീസ് തന്നെ വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകരടക്കമുളളവര്ക്കെതിരേ മൊഴി നല്കാന് ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദമുണ്ടെന്നു ഹര്‍ജിയില്‍ പറയുന്നു. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് ലക്ഷണമുണ്ടെന്നു പറഞ്ഞ് സായിശങ്കര്‍ ഹാജരായിരുന്നില്ല. അതേസമയം കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സായി ശങ്കര്‍ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില്‍വച്ചും സ്വകാര്യ ഹോട്ടലില്‍വച്ചും നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ദിലീപിന്റെ ഫോണിലെ പേഴ്സണ്‍ വിവരങ്ങള്‍ താന്‍ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്. തെളിവ് നശിപ്പിച്ചുഅതേസമയം സായി…
Read Moreപിങ്ക് പോലീസിന്റെ അതിക്രമം; നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരേ സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. എട്ടു വയസുകാരിയുടെ മൗലികാവകാശം ലംഘിക്കുന്ന പ്രവൃത്തിയാണ് പിങ്ക് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ സിംഗിള്‍ ബെഞ്ച് പബ്ലിക് ലോ റെമഡി പ്രകാരം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കാന് 2021 ഡിസംബര്‍ 22നാണ് ഉത്തരവിട്ടത്. സ്വന്തം മൊബൈല്‍ കാണാതെ പോയതിനു പോലീസ് ഉദ്യോഗസ്ഥ സ്വീകരിച്ച തെറ്റായ നടപടിക്കു സര്‍ക്കാരിനു നഷ്ടപരിഹാര ബാധ്യത ചുമത്തിയത് ശരിയായില്ലെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു. പോലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്തു വീഴ്ചയുണ്ടെന്നതു ശരിയാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പെരുമാറ്റവും സാഹചര്യവും അയാള്‍ എന്തോ നിയമവിരുദ്ധ പ്രവര്‍ത്തനം ചെയ്തെന്ന് ആര്‍ക്കും സംശയം തോന്നുന്ന തരത്തിലുള്ളതായിരുന്നു. വീഴ്ച കണ്ടെത്തിയതോടെ ഉദ്യോഗസ്ഥയ്ക്കെതിരേ അടിയന്തര നടപടി സ്വീകരിച്ചു.…
Read Moreപട്ടാപ്പകൽ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി 35 കാരിയായ യുവതിക്ക് നേരെ അയാള്‍..! യുവതിയുടെ സ്വർണമോതിരവും മോഷ്ടിച്ചു; 56 കാരൻ കുടുങ്ങി
വൈപ്പിൻ: പട്ടാപ്പകൽ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി 35 കാരിയായ യുവതിക്ക് നേരെ ലൈംഗീകാതിക്രമം കാട്ടുകയും യുവതിയുടെ മോതിരം മോഷ്ടിച്ച് കടന്നുകളയുകയും ചെയ്ത 56 കാരൻ അറസ്റ്റിൽ. നായരന്പലത്താണ് സംഭവം. നായരന്പലം വെളിയത്ത്പറന്പ് കണക്കാട്ടുശേരി പുഷ്കരൻ ആണ് അറസ്റ്റിലായത്. സംഭവത്തെ തുടർന്നു യുവതി അടുത്ത ബന്ധുക്കളോട് വിവരം പറയുകയും ഇവരുടെ നിർദേശപ്രകാരം ഞാറക്കൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബലാത്സംഗത്തിനും മോഷണത്തിനും കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ കുഴഞ്ഞുവീണുവത്രേ. തുടർന്നു ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതിയെ ഞായറാഴ്ച ഡിസ്ചാർജ് ആയതിനെ തുടർന്നു സിഐ രാജൻ കെ. അരമന, എസ്ഐ എ.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More