വ​ല​വീ​ശു​കാ​രെ​ത്തി, തീ​ര​ക്ക​ട​ലി​ല്‍ ഇ​ത് തി​രു​ത​ക്കാ​ലം ! ഇ​പ്പോ​ള്‍ വൈ​പ്പി​നി​ലെ ക​ട​ല്‍ തീ​ര​ങ്ങ​ളി​ല്‍ പു​ല​ർ​ക്കാ​ഴ്ച​ ഇതാണ്…

ഹ​രു​ണി സു​രേ​ഷ് വൈ​പ്പി​ന്‍: തീ​ര​ക്ക​ട​ലി​ല്‍ തി​രു​ത മ​ത്സ്യം തേ​ടി വ​ല​വീ​ശു​കാ​ര്‍ എ​ത്തി. മ​ഴ​യൊ​തു​ങ്ങി തി​ര​കു​റ​ഞ്ഞ പു​ല​ർ​ച്ചെ സ​മ​യ​ത്താ​ണ് തി​രു​ത തീ​ര​ത്തേ​ക്ക് അ​ടു​ക്കു​ന്ന​ത്. ഓ​ള​പ്പ​ര​പ്പി​ലൂ​ടെ കു​തി​ച്ചു പാ​ഞ്ഞ് തീ​ര​ത്തോ​ട് അ​ടു​ക്കു​ന്ന തി​രു​ത​ക​ളെ​കാ​ത്ത് വീ​ശു​വ​ല​യു​മാ​യി നി​ൽ​ക്കു​ന്ന മ​ത്സ്യ​ത്തെ​ഴി​ലാ​ളി​ക​ള്‍ ഇ​പ്പോ​ള്‍ വൈ​പ്പി​നി​ലെ ക​ട​ല്‍ തീ​ര​ങ്ങ​ളി​ല്‍ പു​ല​ർ​ക്കാ​ഴ്ച​യാ​ണ്. വെ​ള്ള​ത്തി​നു മു​ക​ളി​ലെ അ​ന​ക്കം ല​ക്ഷ്യം​വെ​ച്ചു തി​ര​മു​റി​ച്ച് എ​റി​യു​ന്ന വ​ല​യി​ല്‍ പ​ല​പ്പോ​ഴും തി​രു​ത​ക​ള്‍ കു​രു​ങ്ങും. എ​ന്നാ​ല്‍ ചി​ല വി​രു​ത​ന്‍​മാ​ര്‍ വ​ല​യും പൊ​ളി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യും. ചി​ല​പ്പോ​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം തീ​ര​ത്തു തി​രു​ത​യു​ടെ അ​ന​ക്കം കാ​ത്ത് നി​ല്‍​ക്കേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ല്‍ ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്ന പ​ണി​കൂ​ടി​യാ​ണ് തി​രു​ത വീ​ശ​ൽ. ഇ​പ്പോ​ഴ​ത്തെ സീ​സ​ണ്‍ കൂ​ടാ​തെ ജ​നു​വ​രി ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലും തീ​ര​ക്ക​ട​ലി​ല്‍ തി​രു​ത​ക​ള്‍ എ​ത്താ​റു​ണ്ടെ​ന്നാ​ണ് തി​രു​ത​വീ​ശു​കാ​രാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്ന​ത്. അ​ര​കി​ലോ മു​ത​ല്‍ ര​ണ്ടോ മൂ​ന്നോ കി​ലോ തൂ​ക്ക​മു​ള്ള തി​രു​ത​ക​ള്‍ വ​രെ ക​ട​ല്‍ തീ​ര​ത്തു​നി​ന്നും വ​ല​വീ​ശി​പ്പി​ക്കാ​റു​ണ്ട്. ന​ല്ല ഡി​മാ​ൻ​ഡ് ഉ​ള്ള​തി​നാ​ല്‍ തി​രു​ത​യ്ക്ക് കി​ലോ​ഗ്രാ​മി​ന് 700 മു​ത​ല്‍…

Read More

മാ​താ​പി​താ​ക്ക​ളെ പ​രി​ഗ​ണി​ച്ചി​ല്ല; ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ഉ​പ​ദ്ര​വിച്ചു! മ​ക​നോ​ട് വ​സ്തു തി​രി​കെ എ​ഴു​തി ന​ൽ​കാ​ൻ ഉ​ത്ത​ര​വ്

മൂ​വാ​റ്റു​പു​ഴ: മാ​താ​പി​താ​ക്ക​ൾ​ക്കു പ​രി​ഗ​ണ​ന ന​ൽ​കാ​തെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ഉ​പ​ദ്ര​വി​ച്ച മ​ക​നോ​ട് വ​സ്തു​ക്ക​ൾ പി​താ​വി​ന് തി​രി​ച്ചെ​ഴു​തി ന​ൽ​കാ​ൻ താ​ലൂ​ക്കു​ത​ല അ​ദാ​ല​ത്തി​ൽ മെ​യി​ന്‍റ​ന​ൻ​സ് ട്രൈ​ബ്യൂ​ണ​ൽ വി​ധി. മാ​താ​പി​താ​ക്ക​ളെ വേ​ണ്ട​വി​ധം സം​ര​ക്ഷി​ക്ക​തെ ക​ഷ്ട​പ്പെ​ടു​ത്തി​യ​തി​ന് മ​ക്ക​ളോ​ട് നി​ശ്ചി​ത​തു​ക മാ​താ​പി​താ​ക്ക​ൾ​ക്കു ജീ​വി​ത​ച്ചെ​ല​വി​ന് ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു. വ​സ്തു എ​ഴു​തി വാ​ങ്ങി​യ​ശേ​ഷം മ​ക്ക​ളും ബ​ന്ധു​ക്ക​ളും സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ട ക​ല്യാ​ണി, ഉ​ഷ, മ​റി​യാ​മ്മ എ​ന്നീ വ​യോ​ധി​ക​രെ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വ​യോ​ജ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ക്കാ​നും ഉ​ത്ത​ര​വ് ന​ൽ​കി. ആ​കെ​യു​ള്ള 40 പ​രാ​തി​യി​ൽ 25 എ​ണ്ണം പ​രി​ഹ​രി​ച്ചു. മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും സം​ബ​ന്ധി​ച്ച് പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ൽ പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. ആ​ർ​ഡി​ഒ പി.​എ​ൻ. അ​നി, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് കെ.​എം. അ​നി​ൽ​കു​മാ​ർ, സെ​ക്ഷ​ൻ ക്ല​ർ​ക്ക് കെ.​ആ​ർ. ബി​ബി​ഷ്, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എ​സ്. അ​നു, ക​ണ്‍​സി​ലി​യേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ൽ 28ന്…

Read More

എ​യ​ർ ഹോ​ൺ മു​ഴ​ക്കി​യ​ത് ചോ​ദ്യം​ചെ​യ്ത നാ​ട്ടു​കാ​രെ ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചു; പോ​ലീ​സ് ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ആ​ലു​വ: നി​രോ​ധി​ത എ​യ​ർ ഹോ​ണു​ക​ൾ മു​ഴ​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​രെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഇ​വ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കെ​സെ​ടു​ത്ത പോ​ലീ​സ് ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചൂ​ണ്ടി സി.​ജെ. ബേ​ക്ക​റി ഉ​ട​മ മ​ഞ്ഞ​ളി ദി​നി​ൽ ഇ​ട്ടൂ​പ്പ്(36), ചൂ​ണ്ടി പു​ളി​ക്ക​ൽ ലി​ജോ ജോ​സ്(37) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡി​ലെ ചൂ​ണ്ടി ക​വ​ല​യി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​സു​ക​ൾ നി​രോ​ധി​ത എ​യ​ർ ഹോ​ൺ മു​ഴ​ക്കു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ചേ​ർ​ന്ന് രാ​വി​ലെ മു​ത​ൽ ബ​സ് ജീ​വ​ന​ക്കാ​രെ ബോ​ധ​വ​ത്ക​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ആ​ലു​വ-പെ​രു​മ്പാ​വൂ​ർ റൂ​ട്ടി​ലോ​ടു​ന്ന കെ​എ​ൽ 05 എ​ബി 8070 സ​ൽ​മാ​ൻ ബ​സി​ലെ ജീ​വ​ന​ക്കാ​ർ നാ​ട്ടു​കാ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് വൈ​കി​ട്ടോ​ടെ ഗു​ണ്ട​ക​ളു​മാ​യെ​ത്തി​യ ഇ​വ​ർ ബ​സ് നി​ർ​ത്തി​യി​ട്ട് ഹോ​ൺ മു​ഴു​ക്കി പ്ര​കോ​പി​പ്പി​ച്ചു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പ്ര​തി​ഷേ​ധി​ച്ച ത​ങ്ങ​ളെ…

Read More

ഇതൊക്കെയെന്ത്…? ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ൽ സി​മ​ന്‍റി​ട്ട് ഓ​വു​ചാ​ൽ നി​ർ​മാ​ണം; ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

കൊ​ച്ചി: ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ ഓ​വു​ചാ​ൽ നി​ർ​മാ​ണ​ത്തി​ൽ കൃ​ത്രി​മം കാ​ട്ടി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നി​ർ​ദേ​ശം. പൊ​തു​മ​രാ​മ​ത്ത് ജോ​ലി​യി​ൽ കൃ​ത്രി​മം കാ​ണി​ച്ച അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍, ഓ​വ​ര്‍​സി​യ​ര്‍ എ​ന്നി​വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഓ​വു​ചാ​ലി​ൽ ഇ​റ​ങ്ങി നി​ൽ​ക്കു​ന്ന ഒ​രു ജോ​ലി​ക്കാ​ര​ൻ ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന വെ​ള്ള​ത്തി​ൽ സി​മ​ന്‍റി​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു . ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ലൂ​ടെ ത​ന്നെ ഇ​യാ​ൾ സി​മ​ന്‍റ് ഉ​റ​പ്പി​ക്കു​ക​യാ​ണ്. പി​റ്റേ​ന്നു​ത​ന്നെ ഓവുചാലിന്‍റെ പു​റ​ത്ത് സ്ലാ​ബു​ക​ളും സ്ഥാ​പി​ച്ചു. ക​രാ​റു​കാ​ര​നെ ക​രി​മ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​വാ​നും മന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

കാ​ക്ക​നാ​ട് മ​യ​ക്കു​മ​രു​ന്ന് കേ​സ്; പ്രതികളുടെ അക്കൗണ്ടിലേക്ക് വ​ന്‍​തോ​തി​ല്‍ പ​ണം ഇട്ടവരൊക്കെ കുടുങ്ങും; പോലീസ് അന്വേഷണം ഇപ്പോൾ ഇങ്ങനെ…

കൊ​ച്ചി: കാ​ക്ക​നാ​ട് മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്കു മ​യ​ക്കു​മ​രു​ന്നു വാ​ങ്ങാ​നാ​യി വ​ന്‍​തോ​തി​ല്‍ പ​ണം മു​ട​ക്കി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം. മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ തു​ക നി​ക്ഷേ​പി​ച്ച​വ​രെ ചോ​ദ്യം ചെ​യ്തു വ​രിക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ടി.​എം. കാ​സിം പ​റ​ഞ്ഞു. മ​യ​ക്ക​മ​രു​ന്നു വി​ല്പ​ന​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​വ​രെ​യാ​ണ് ഇ​പ്പോ​ള്‍ ചോ​ദ്യം ചെ​യ്തു വ​രു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ര്‍ മു​കു​ന്ദ​പു​രം തേ​വ​ര്‍​പ​റ​മ്പി​ല്‍ ടി.​എ​സ്. സ​നീ​ഷി​നെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നാ​യി ഇ​യാ​ള്‍ ല​ക്ഷ​ങ്ങ​ള്‍ അ​യ​ച്ചു ന​ല്‍​കി​യ​താ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് ചി​ല്ല​റ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.ഇ​യാ​ള്‍ നെ​ട്ടൂ​രി​ലെ ഒ​രു ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഓ​യോ…

Read More

കാ​ക്ക​നാ​ട് മ​യ​ക്കു​മ​രു​ന്ന് കേ​സ്; ഇരുപത്തിമൂന്നുകാരൻ മയക്കുമരുന്ന് വാങ്ങാൻ മുടക്കിയത് ലക്ഷങ്ങൾ

കൊ​ച്ചി: കാ​ക്ക​നാ​ട് മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ര്‍ മു​കു​ന്ദ​പു​രം സ്വ​ദേ​ശി തേ​വ​ര്‍​പ​റ​മ്പി​ല്‍ ടി.​എ​സ്. അ​നീ​ഷ്(24) മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നാ​യി ല​ക്ഷ​ങ്ങ​ള്‍ കൈ​മാ​റി​യ​താ​യി എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം. മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നാ​യി ഇ​യാ​ള്‍ ല​ക്ഷ​ങ്ങ​ള്‍ അ​യ​ച്ചു​ന​ല്‍​കി​യ​താ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് ചി​ല്ല​റ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.വാ​ട്സ് ആ​പ്പ് പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നാ​ണ് എ​റ​ണാ​കു​ള​ത്ത് ഇ​യാ​ള്‍ വ​ലി​യ തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ചി​ല്ല​റ വി​ല്പ​ന ന​ട​ത്തി​യ​താ​യി തി​രി​ച്ച​റി​ഞ്ഞ​തെ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍ ടി.​എം. കാ​സിം പ​റ​ഞ്ഞു. കൊ​ച്ചി​യി​ല്‍ ഒ​യോ റൂം ​ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന പ്ര​തി, താ​മ​സ​ത്തി​നെ​ത്തി​യ​വ​ര്‍​ക്കും മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊ​ച്ചി​യി​ല്‍ എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​ച്ചു വ​രു​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ആ​പ്പിൾ ഫോ​ണി​ന് പ​ക​രം സോ​പ്പു​ക​ട്ടയും അ​ഞ്ച് രൂ​പാ നാ​ണ​യ​വും! ന​ഷ്ട​പ്പെ​ട്ട 70,900 രൂ​പ തി​രി​കെ കിട്ടി; തട്ടിപ്പിന് പിന്നില്‍…

ആ​ലു​വ: ആ​മ​സോ​ണി​ൽ ആ​പ്പി​ൾ ഐ​ഫോ​ൺ ബു​ക്ക് ചെ​യ്ത​യാ​ൾ​ക്ക് സോ​പ്പു ക​ട്ട ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ മു​ഴു​വ​ൻ തു​ക​യാ​യ 70,900 രൂ​പ തി​രി​കെ ല​ഭി​ച്ചു. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​ത്യേ​ക ടീം ​ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഒ​രാ​ഴ്ച​യ്ക്കു​ള​ളി​ൽ മു​ഴു​വ​ൻ തു​ക അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ​ത്. തോ​ട്ടു​മു​ഖം സ്വ​ദേ​ശി നൂ​റ​ൽ അ​മീ​ൻ ആ​ണ് ആ​മ​സോ​ണി​ൽ ഐ​ഫോ​ൺ ബു​ക്ക് ചെ​യ്ത​ത്. ആ​മ​സോ​ൺ കാ​ർ​ഡ് വ​ഴി പ​ണ​വും അ​ട​ച്ചു. ഡെ​ലി​വ​റി ബോ​യി​കൊ​ണ്ടു​വ​ന്ന പാ​ഴ്സ​ൽ പൊ​ട്ടി​ച്ചു നോ​ക്കി​യ​പ്പോ​ൾ യ​ഥാ​ർ​ഥ ഫോ​ൺ ക​വ​റി​ന​ക​ത്ത് ഒ​രു സോ​പ്പും അ​ഞ്ച് രൂ​പാ നാ​ണ​യ​വും മാ​ത്രം. ഡെ​ലി​വ​റി ബോ​യി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പാ​യ്ക്ക​റ്റ് തു​റ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​ഹി​ത​മാ​ണ് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്. വി​റ്റു​പോ​യ ഐ ​ഫോ​ണി​ന്‍റെ പെ​ട്ടി ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഭാ​രം കൃ​ത്യ​മാ​ക്കാ​നാ​ണ് സോ​പ്പി​നൊ​പ്പം നാ​ണ​യ​വും വ​ച്ച​ത്. സോ​പ്പു​ക​ട്ട വ​ന്ന…

Read More

യു​വാ​വി​നെ എ​യ​ര്‍ പി​സ്റ്റ​ളി​ന് ത​ല​യ്ക്കി​ടി​ച്ച സം​ഭ​വം! ഷെ​ല്‍​ട്ട​ണെ പ​ന​മ്പി​ള്ളി ന​ഗ​റി​ലേ​ക്ക് എ​ത്തിച്ചത്‌ യു​വ​തി​യെ​ന്ന വ്യാ​ജേ​ന ചാ​റ്റ് ചെ​യ്ത്; തോ​ക്കി​ന്‍റെ ഉ​റ​വി​ടം തേ​ടി പോ​ലീ​സ്

കൊ​ച്ചി: യു​വാ​വി​നെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ത​ല​യ്ക്ക് തോ​ക്കു കൊ​ണ്ട് ഇ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പി​ടി​യി​ലാ​യ ജ്യു​വ​ല്‍ ജ​യിം​സി​ന് എ​യ​ര്‍ പി​സ്റ്റ​ൾ എ​വി​ടെ നി​ന്ന് കി​ട്ടി​യെ​ന്ന​തി​നെ​ക്കു​റി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് ഇ​യാ​ള്‍ തോ​ക്ക് വാ​ങ്ങി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന. എ​റ​ണാ​കു​ളം പ​ന​മ്പ​ള്ളി​ന​ഗ​റി​ലെ പാ​ര്‍​ക്കി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.30 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ത​മം​ഗ​ലം സ്വ​ദേ​ശി ജ്യു​വ​ല്‍ ജ​യിം​സി​നെ(20) എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​റ​വം സ്വ​ദേ​ശി ഷെ​ല്‍​ട്ട​ന്‍ ഷാ​ജി​ണാ​ണ് (27) ആ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​യാ​ള്‍​ക്ക് ത​ല​യ്ക്കു കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. ല​ഹ​രി ഇ​ട​പാ​ടി​ലെ ത​ർ​ക്കം ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക​ത്ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. ജ്യു​വ​ലും ഷെ​ല്‍​ട്ട​ണും നേ​രി​ട്ട് പ​രി​ച​യ​മി​ല്ല. ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ലു​ള്ള ല​ഹ​രി ഇ​ട​പാ​ട്.…

Read More

വ​നി​താ ഡോ​ക്ട​റെ കെ​ട്ടി​യി​ട്ടു ക​വ​ർ​ച്ച! പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ടല്ലോ..? പ്ര​തി​ക​ളെ​ല്ലാം പോ​ലീ​സ് പി​ടി​യി​ൽ; പ​ക്ഷേ, മോ​ഷ​ണ​മു​ത​ലെ​വി​ടെ?

നെ​ടു​മ്പാ​ശേ​രി: വ​നി​താ ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘം പി​ടി​യി​ലാ​യെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ട വ​സ്തു​ക്ക​ൾ ഡോ​ക്ട​ർ​ക്ക് തി​രി​കെ ല​ഭി​ച്ചി​ല്ല. അ​ത്താ​ണി കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മാ​മ്പ​റ്റ​ത്ത് പ​റു​ദീ​സ​യി​ല്‍ ഡോ. ​ഗ്രേ​സ് മാ​ത്യു​വി​ന്‍റെ വീ​ട്ടി​ൽ 2019 ഫെ​ബ്രു​വ​രി 19 നാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. 57 പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ഡ​യ​മ​ണ്ട് നെ​ക്ലേ​സും, എ​ഴു​പ​ത്തി ഒ​മ്പ​തി​നാ​യി​രം രൂ​പ​യും ക​വ​ർ​ച്ച ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ഈ ​കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ൾ എ​ട്ട് മാ​സം മു​ൻ​പും ഒ​രാ​ൾ ക​ഴി​ഞ്ഞ ദി​വ​സ​വു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ സു​ന്ദ​ര്‍​രാ​ജ്, ജെ​യ്സ​ൻ, തേ​നി ടി.​ടി.​വി ദി​ന​ക​ര​ൻ ന​ഗ​റി​ൽ ഭ​ഗ​വ​തി എ​ന്നി​വ​രെ​യാ​ണ് പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വ​ർ​ണം ഷാ​ളി​ല്‍ പൊ​തി​ഞ്ഞെ​ടു​ത്തു ഡോ. ​ഗ്രേ​സ് മാ​ത്യു അ​ത്താ​ണി​യി​ലെ വീ​ട്ടി​ൽ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ റോ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന വ​നി​താ ഡോ​ക്ട​റെ കെ​ട്ടി​യി​ട്ട്…

Read More

ഡാമുകൾ തുറന്നപ്പോൾ, ആ​ശ​ങ്ക​യൊ​ഴി​യാ​തെ ആ​ലു​വാ​പ്പു​ഴ പി​ന്നെ​യും ഒ​ഴു​കു​ന്നു

ആ​ലു​വ: ഇ​രു​ഡാ​മു​ക​ളും തു​റ​ന്ന​തോ​ടെ ആ​ലു​വ പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ ഇ​ന്ന​ലെ മു​ഴു​വ​നും ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ലാ​യി​രു​ന്നു. 2018ലെ ​മ​ഹാ​പ്ര​ള​യം ക​ണ്ണീ​രു കു​ടി​പ്പി​ച്ച​തി​ന്‍റെ ദു​ര​ന്ത​ത്തി​ൽ​നി​ന്നും ക​ര​ക​യ​റു​ന്ന​തി​നു​ള്ള ത​ന്ത്ര​പ്പാ​ടി​നി​ട​യി​ലാ​ണ് വീ​ണ്ടു​മൊ​രു വെ​ള്ള​പൊ​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളു​യ​ർ​ന്ന​ത്. ആ​ലു​വ ന​ഗ​ര​വും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ കീ​ഴ്മാ​ട്, ചെ​ങ്ങ​മ​നാ​ട്, ശ്രീ​മൂ​ല​ന​ഗ​രം, നെ​ടു​മ്പാ​ശ്ശേ​രി, കാ​ഞ്ഞൂ​ർ, ചൂ​ർ​ണി​ക്ക​ര, എ​ട​ത്ത​ല, ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ ഡാ​മു​ക​ൾ തു​റ​ക്കു​മെ​ന്ന​റി​ഞ്ഞ​തു മു​ത​ൽ വാ​ർ​ത്ത​ക​ൾ​ക്കു പി​ന്നാ​ലെ​യാ​യി​രു​ന്നു. ഇ​ടു​ക്കി, ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന് വൈ​കി​ട്ട് അ​ഞ്ചോ​ടെ അ​ധി​ക വെ​ള്ളം ആ​ലു​വ​യി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ ഒ​ദ്യോ​ഗി​ക അ​റി​യി​പ്പു​ണ്ടാ​യി​രു​ന്ന​ത്. ഇ​തു പ്ര​തീ​ക്ഷി​ച്ച് ജ​ന​ങ്ങ​ൾ ഇ​രു​ക​ര​ക​ളി​ലും പെ​രി​യാ​റി​നു കു​റു​കെ​യു​ള്ള പാ​ല​ങ്ങ​ളി​ലും ആ​കാം​ക്ഷ​യോ​ടെ ത​ടി​ച്ചു കൂ​ടി. എ​ന്നാ​ൽ പ​തി​വി​ലും ശാ​ന്ത​മാ​യി പെ​രി​യാ​ർ ഒ​ഴു​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് രാ​ത്രി 12 ഓ​ടെ ജ​ല​നി​ര​പ്പു​യ​രാ​നു​ള്ള സാ​ധ്യ​താ മു​ന്ന​റി​യി​പ്പു​വ​ന്നു. എ​ന്നാ​ൽ ഇ​ന്നു രാ​വി​ലെ​യും അ​ധി​ക വെ​ള്ളം ആ​ലു​വ ഭാ​ഗ​ത്ത് എ​ത്തി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പെ​രി​യാ​ർ കാ​ണി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല. ജാ​ഗ്ര​ത നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് തീ​ര​വാ​സി​ക​ളി​ൽ പ​ല​രും…

Read More