കൊച്ചി: നഗരമധ്യത്തില്‍ യുവാവിനു കുത്തേറ്റു. സംഭവശേഷം ഓടിരക്ഷപ്പെട്ട പള്ളുരുത്തി സ്വദേശിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നg രാവിലെ 6.30-ന് കലൂര്‍ കെ.കെ റോഡിനു സമീപത്തായിരുന്നു സംഭവം. അമ്പലമുകള്‍ അമൃത കോളനിയില്‍ താമസിക്കുന്ന അഖില്‍(24)നാണ് കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇയാളെ എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിനൊപ്പം ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ടതായി എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു. വഴിയരികില്‍ കാത്തുനിന്ന ഇയാള്‍ അഖിലിനെ കത്തിക്കൊണ്ട് കുത്തുകയായിരുന്നു. ഇറച്ചിക്കടയില്‍ ഉണ്ടായ പ്രശ്നമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Read MoreCategory: Kochi
സ്റ്റേഷനറി കടയിലെത്തിയ യുവതിയുടെ ചിത്രം ഫോണിൽ പകർത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് മുട്ടന്‍പണി; സംഭവം വാഴക്കുളത്ത്
വാഴക്കുളം: അനുവാദമില്ലാതെ യുവതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കാവന വടക്കുംപറന്പിൽ പി.ടി. മനോജിനെതിരേ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വാഴക്കുളം പോസ്റ്റ് ഓഫീസിനു സമീപമുള്ള വ്യാപാര സ്ഥാപനത്തിലായിരുന്നു സംഭവം. ഇവിടെയുള്ള സ്റ്റേഷനറി കടയിലെത്തിയ യുവതിയുടെ ചിത്രം സമീപത്തുണ്ടായിരുന്ന മനോജ് പകർത്തിയെന്നാണ് യുവതിയുടെ പരാതി. ബഹളം വച്ച് ഫോണ്‍ പരിശോധിച്ചപ്പോൾ യുവതിയുടെ അവ്യക്തമായ ചിത്രം ഫോണിലുണ്ടായിരുന്നു. കൈയിലുണ്ടായിരുന്ന ഫോണിലെ കാമറ ഓട്ടോ മോഡിൽ ഓണായി അറിയാതെ ചിത്രം പകർത്തപ്പെട്ടതായാണ് മനോജ് പറയുന്നത്. യുവതി ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ ചേർന്ന് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് മനോജിന് സ്റ്റേഷൻ ജാമ്യം നൽകി.
Read Moreഅന്നെത്തിയത് മാറിയുടുക്കാൻ പോലും ഒന്നും കരുതാതെ..! ആശങ്കയുടെ തീരത്ത് കരുതലായി “കടൽമാലാഖമാർ’ എത്തി; ഇടുക്കി വെള്ളം ആലുവയിൽ എത്തിയത് അർധരാത്രി
സ്വന്തംലേഖകന്മാർ കൊച്ചി, വൈപ്പിൻ, ആലുവ: പുഴയിലും കൈത്തോടുകളിലും വെള്ളം പൊങ്ങിയാല്‍ കടലില്‍ വലയിറക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് എന്തു കാര്യം? പ്രളയസമയത്ത് നാട്ടിലും നഗരത്തിലും അവര്‍ മാലാഖമാര്‍ കണക്കു രക്ഷകരാകും എന്നാണു ലളിതമായ ഉത്തരം. 2018ല്‍ കേരളം മനഃപാഠമാക്കിയ ഈ നന്മയെ 2021 ലും ആ നല്ല തൊഴിലാളികള്‍ നിയോഗമായി കാണുകയാണ്. ഡാമുകള്‍ തുറക്കുകയും മഴ കനക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പെരിയാറില്‍ വെള്ളം ഉയര്‍ന്നേക്കുമെന്നു മുന്നറിയിപ്പു ലഭിച്ചിട്ടുള്ള പ്രദേശങ്ങളിലേക്കു കടലോരമേഖലകളില്നിന്നു സന്നദ്ധസേവനത്തിനായി മത്സ്യത്തൊഴിലാളികള്‍ മുൻകൂട്ടി എത്തി. ചെല്ലാനം, വൈപ്പിന്‍ തീരമേഖലകളില്നിന്നുള്ള നൂറോളം മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ ഉപജീവനത്തിനുള്ള വള്ളങ്ങളുമായാണു സന്നദ്ധപ്രവര്‍ത്തനത്തിനു സജ്ജരായി എത്തിയത്. ആലുവ, പറവൂർ, കാലടി, നെടുമ്പാശേരി മേഖലകളിലാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നത്. യന്ത്രസഹായത്തില് വള്ളങ്ങള്‍ വലിയ വാഹനങ്ങളില്‍ കയറ്റിയാണ് വിവിധ മേഖലകളിലേക്ക് എത്തിച്ചത്. ചെല്ലാനത്തുനിന്നു മാത്രം പത്തു വള്ളങ്ങള്‍ ഇന്നലെ പുറപ്പെട്ടു. വൈപ്പിനിൽനിന്നുമുണ്ട് പത്തോളം വള്ളങ്ങൾ. ഓരോ വള്ളത്തിലും…
Read Moreആറു കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം; തുടരന്വേഷണ ഏജൻസിയെ സംബന്ധിച്ച് അവ്യക്തത
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആറു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ തുടരന്വേഷണം നടത്തുന്ന അന്വേഷണ ഏജൻസിയെ സംബന്ധിച്ച് അവ്യക്തത തുടരുന്നു. നൈജീരിയൻ സ്വദേശിനികളായ കാനെ സിംപോ ജൂലി (21), ഇഫോമ ക്യൂൻ അനോസി (33) എന്നിവരാണ് കഴിഞ്ഞ ശനിയാഴ്ച്ച നെടുമ്പാശേരിയിൽ പിടിയിലായത്. എമിഗ്രേഷൻ വിഭാഗം നൽകിയ വിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗം (ഡിആർഐ) അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ തുടരന്വേഷണം സാധാരണയായി നാർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. എന്നാൽ ഈ കേസ് ഇതുവരെ നാർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറിയിട്ടില്ലെന്നാണ് വിവരം. മയക്കുമരുന്ന് കേസിൽ തുടരന്വേഷണം നടത്താൻ ഡിആർഐയ്ക്ക് പരിമിതിയുണ്ട്. കേസ് നാർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറിയാൽ മാത്രമേ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കാൻ സാധിക്കുകയുള്ളു.
Read Moreപാറമടയിലെ മരത്തിൽ ഞാന്‍..! കാണാതായ യുവതിക്കായി പാറമടയിൽ തെരച്ചിൽ; അവശനിലയിൽ മറ്റൊരിടത്ത് കണ്ടെത്തി
പെരുമ്പാവൂർ: പാറമടയിലെ മരത്തിൽ ആത്മഹ്യ ചെയ്യുന്നതായി കാണിച്ച് കുറിപ്പെഴുതിയ യുവതിക്കായി മടയിലെ കയത്തിൽ ഫയർഫോഴ്സിന്റെ തെരച്ചിൽ. മണിക്കൂറുകൾക്കുശേഷം സമീപ പ്രദേശത്തെ താമസമില്ലാത്ത വീടിനടുത്ത് അവശനിലയിൽ കണ്ടെത്തിയ യുവതിയെ ആശുത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങൂർ വക്കുവള്ളിയിലെ പാറമടയ്ക്ക് സമീപം നിൽക്കുന്ന പുളിമരത്തിൽ ആത്മഹത്യ ചെയ്യുന്നതായി കത്തെഴുതിയ വേങ്ങൂർ സ്വദേശിനിയായ യുവതിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഇവിടെ തെരഞ്ഞിട്ടു കാണാതായതോടെ ഇവർ പാറമടയിൽ ചാടിയേക്കാം എന്ന അനുമാനത്തിലെത്തുകയായിരുന്നു. തുടർന്ന് ഒരേക്കർ വിസ്തീർണവും 150 അടി താഴ്ചയും നിറയെ വെള്ളവുമുള്ള പാറമടയിൽ പെരുമ്പാവൂർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ സേനയുടെ മുങ്ങൽ വിദഗ്ധരായ കെ.ബി. ബിജുമോൻ, കെ.എൻ. ബിജു, കെ.കെ. രാജു, ഷാജി ജോസഫ്, വി.എം. ഷാജി എന്നിവർ ഒരു മണിക്കൂർ തെരഞ്ഞെങ്കിലും യുവതിയെ കണ്ടെത്താനായില്ല. വീണ്ടും സമീപ പ്രദേശത്തെ റബർ തോട്ടത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ താമസമില്ലാത്ത വീടിനടുത്ത് യുവതിയെ…
Read Moreകൊച്ചി ഇങ്ങനെയൊക്കയാ… കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യം; യുവാവിനെ കുത്താൻ കത്തിവാങ്ങിയത് ഓൺലൈനിൽ നിന്ന്
കൊച്ചി: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി കത്തി വാങ്ങിയത് ഓൺലൈനിൽ. ഒരാഴ്ച മുന്‍പാണ് കേസിലെ ഒന്നാം പ്രതിയായ കോന്തുരുത്തി സ്വദേശി നവീന്‍ (20) പ്രമുഖ ഒൺലൈൻ ഷോപ്പിംഗ് സൈറ്റിലൂടെ കത്തി വാങ്ങുന്നത്. കോന്തുരുത്തി ജ്യേതാനഗര് റോഡില്‍ കസീബ കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന വിശാല്‍ (19) എന്നയാളെയാണ് കുത്തി പരിക്കേൽപ്പിച്ചത്. കേസിൽ കസ്തൂബാനഗറില് താമസിക്കുന്ന മെജോ (23), മോസസ് (19) എന്നിവരെയും പോലീസ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ നാലാം പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികള്‍ അടിപിടി, മയക്കുമരുന്ന്, നരഹത്യശ്രമ കേസിലും പ്രതികളാണ്. കത്തിയും പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read Moreമുന്നു കോടി തട്ടിച്ച മോൻസനെതിരേ സന്തോഷ് എളമക്കര നല്കി; പുരാവസ്തു ഇടനിലക്കാരന് പരാതിയിൽ പറയുന്ന കാരണം ഇങ്ങനെ…
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സന് മാവുങ്കലിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ക്രൈംബ്രാഞ്ച് നാളെ അപേക്ഷ സമര്‍പ്പിക്കും. പുരാവസ്തു ഇടനിലക്കാരന് സന്തോഷ് എളമക്കര നല്കിയ പരാതിയിലാണ് മോന്‍സനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങുന്നത്. മ്യൂസിയം നിര്‍മിക്കാനെന്ന് വിശ്വസിപ്പിച്ചു മൂന്നു കോടി രൂപയുടെ പുരാവസ്തു മോന്സന് കൈക്കലാക്കിയെന്നാണ് സന്തോഷ് നല്കിയ പരാതി. മോന്‍സന്റെ പക്കലുള്ള പുരാവസ്തുക്കളും ശില്പങ്ങളും അടക്കം 70 ശതമാനം വസ്തുക്കളും സന്തോഷ് നല്‍കിയതാണ്. മോന്‍സനെയും സന്തോഷിനെയും ഒരുമിച്ചിരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പണം നല്‍കാനുണ്ടെന്ന് മോന്സണ് സമ്മതിച്ചിട്ടുമുണ്ട്. കൂടാതെ മോന്‍സനുമായി ഫോണില്‍ ബന്ധപ്പെട്ടവരെക്കുറിച്ച് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോന്‍സന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളതില്നിന്നാണ് ഇതുസംബന്ധിച്ച് അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുള്ളത്. അതേസമയം കൂടുതല്‍ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. അതിനിടെ മോന്‍സന്റെ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കവെ ഇയാളുടെ അടുപ്പക്കാരെയും അന്വേഷണ…
Read Moreകേരളത്തില്‍ ആശ്രമം തുടങ്ങാന്‍ എത്തിയതാ… പക്ഷേ..! സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശികളില്‍നിന്ന് തട്ടിയത് കോടികള്‍; അന്വേഷണം തുടങ്ങി
കൊച്ചി: കേരളത്തില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്താനെത്തിയ സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശികളില്‍ നിന്ന് ഒരു കോടി 30 ലക്ഷം തട്ടിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചി തേവര സ്വദേശിയായ എന്‍ജിനിയര്‍ രവി മേനോനും വര്‍ക്കല സ്വദേശിയായ ഭൂമി ഇടപാടുകാരനുമെതിരേ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ വനിതകളടക്കം ആറു വിദേശ പൗരന്മാരാണ് പരാതി നല്‍കിയത്. കേരളത്തില്‍ ആശ്രമം തുടങ്ങാനാണ് സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശികള്‍ എത്തിയത്. ഇതിനായി വര്‍ക്കലയില്‍ ഭൂമി ഇടനിലക്കാരന് വഴി കണ്ടെത്തിയിരുന്നു. ആശ്രമം നിര്‍മിക്കാന്‍ കരഭൂമിയെന്നു കാണിച്ചാണ് ഇവര്‍ ഭൂമി നല്‍കിയത്. ഇതിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിലം നികത്തിയെടുത്ത ഭൂമിയാണെന്ന് കണ്ടെത്തുകയുണ്ടായി. കരഭൂമിയെന്ന് കബളിപ്പിച്ച് വര്‍ക്കലയിലെ ഭൂമി ഇടപാടുകാരന് പണം തട്ടിയെടുത്തുവെന്ന് വിദേശികളുടെ പരാതിയില്‍ പറയുന്നു. ഭൂമി തരം മാറ്റി അതില്‍ ആശ്രമം പണിതു തരാമെന്ന് വാഗ്ദാനം ചെയ്താണ് കൊച്ചി സ്വദേശിയായ എഞ്ചിനീയര്‍ പണം തട്ടിയതെന്നാണ് ഇവരുടെ പരാതിയില്‍ ഉള്ളത്.…
Read Moreഇത് സുജിത്തും വിദ്യയും, യുവദമ്പതികള്‍! കൈയിലിരിപ്പ് കണ്ട് ഞെട്ടരുത്; പോലീസ് പിടികൂടിയത് തന്ത്രപരമായി….
വൈപ്പിൻ: ബൈക്കിൽ സഞ്ചരിച്ച് മാല പൊട്ടിക്കുന്ന യുവദമ്പതികൾ അറസ്റ്റിൽ. നായരമ്പലം നെടുങ്ങാട് സ്വദേശികളും എടവനക്കാട് ചാത്തങ്ങാട് ബീച്ചിൽ വാടകക്ക് താമസിക്കുന്നവരുമായ കളത്തിപ്പറമ്പിൽ സുജിത്ത് കുമാർ(35), ഭാര്യ വിദ്യ(29) എന്നിവരെ ആലുവ റൂറൽ എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ടീമാണ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിന് പുലർച്ചെ നെടുങ്ങാട് ഭാഗത്തുവച്ച് പള്ളിയിലേക്ക് പോകുകയായിരുന്ന റോസി എന്ന വീട്ടമ്മയുടെ രണ്ടരപവന്റെ മാല ബൈക്കിനെത്തിയ രണ്ടംഗസംഘം പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞിരുന്നു. കൂടാതെ ഞാറക്കൽ മഞ്ഞനക്കാട് ഭാഗത്ത് വച്ച് ഈ മാസം 10ന് ഒരു വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമവും നടന്നിരുന്നു. ഈ രണ്ട് സംഭവങ്ങളുടേയും പാശ്ചാത്തലത്തിലാണ് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പോലീസ് ഞാറക്കൽ മുനമ്പം മേഖലകളിലെ 60 ൽ പരം സിസിടിവി കാമറകൾ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ വ്യക്തമായില്ലെങ്കിലും ബൈക്കിന്റെ നമ്പർ ലഭിച്ചു. ഇത് വച്ച്…
Read Moreകാക്കനാട് എംഡിഎംഎ കേസ്;നിർണായക വിവരങ്ങൾ, അന്വേഷണം രാജ്യാന്തര ലഹരി മാഫിയയിലേക്ക്
ആലുവ: കാക്കനാട് ഫ്ലാറ്റിൽ നിന്നും പിടികൂടിയ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിൽ എക്സൈസ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചു. രാസ ലഹരി എത്തിയത് ചെന്നൈയിൽ നിന്നാണെന്ന് നേരത്തെ സ്ഥിരീകരിച്ചതാണ്. തുടർന്നുള്ള അന്വേഷണത്തിലാണ് ചെന്നൈ സ്വദേശികളായ സ്ത്രീയും പുരുഷനും വലയിലായിരിക്കുന്നത്. രാജ്യാന്തര ലഹരി മാഫിയയിലെ ചെന്നൈ ഏജന്റുമാരായ ഇവരെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിലാണ് കൊച്ചിയിലെ എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം. ഇതിനായി തമിഴ്നാട് പോലീസിന്റെ സഹായം തേടും. ചെന്നൈയിൽ ലഹരി മാഫിയ സംഘങ്ങൾക്ക് വലിയ സ്വാധീനവും ഗുണ്ടകളുടെ സംരക്ഷണവുമുണ്ട്. പലതും തോക്കുകളടക്കമുള്ള മാരക ആയുധങ്ങൾ കൈവശമുള്ള വൻ റാക്കറ്റുകളാണ്. അതുകൊണ്ടുതന്നെ കൃത്യമായ ആസൂത്രണത്തോടെ ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള തയാറെടുപ്പിലാണ് കേരളത്തിലെ അന്വേഷണസംഘം. അതേസമയം ശ്രീലങ്കയിൽ താമസിക്കുന്ന മലയാളിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളുമായി ഇയാൾ നിരന്തര ബന്ധം പുലർത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണിത്. ലഹരി മരുന്ന് സംഘത്തിലെ…
Read More