കണ്ണൂർ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ സ്റ്റുഡന്റ് പോലീസിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ വകുപ്പുതല അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ് ആരോപിച്ചു. കണ്ണൂർ മാരാർജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നാട്ടിലെത്തിയാൽ സന്തതസഹചാരിയായ പണിക്കൻ രാജന്റെ മകൻ അഖിലേഷിനെതിരെയാണ് ചൊക്ലി പോലീസിൽ കുട്ടി പരാതി നൽകിയത്. പോലീസ് കേസെടുത്തെങ്കിലും ഈ സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ അധികൃതർ തയാറായില്ല. തുടർന്ന് ഇപ്പോൾ ഈ കേസ് ഹൈക്കോടതിയിൽ ക്ളോസ് ചെയ്യാൻ കൊടുത്തിരിക്കുകയാണെന്നും എൻ.ഹരിദാസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ പോലീസിനെ സഹായിക്കാനെത്തിയ സ്റ്റുഡന്റ് പോലീസിൽപ്പെട്ട വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് കേസ്.
Read MoreCategory: Kochi
ആഡംബര കാറുകളും ന്യൂജനറേഷന് ബൈക്കുകളും രാത്രികാലങ്ങളില്‍ ഇവിടെ വന്നുപോകാറുണ്ടായിരുന്നു! മുഖ്യപ്രതി ഇടപാടുകാരെ സംഘടിപ്പിച്ചത് ഐടി കമ്പനി ഉടമയെന്ന പേരില്‍
കൊച്ചി: തൃക്കാക്കര മില്ലുപടിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് വില്പനയും ഉപയോഗവും നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതി കൊല്ലം അയത്തില്‍ ആമിനാ മന്‍സിലില്‍ ജിഹാദ് ഇടപാടുകാരെ സ്വയം പരിചയപ്പെടുത്തിയിരുന്നത് ഐടി കമ്പനി ഉടമയെന്ന പേരിൽ. മയക്കുമരുന്നു വില്പനയുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ പിടിക്കപ്പെട്ട കേസിലെ പ്രതികള്‍ക്ക് മയക്കുമരുന്നു നല്കിയിരുന്നതും ജിഹാദായിരുന്നുവെന്നു പോലീസ് പറഞ്ഞു. കരുനാഗപ്പള്ളിയിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടർന്നായിരുന്നു കൊച്ചിയിലെ അറസ്റ്റ്. ഐടി കമ്പനി നടത്തുന്നുവെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ച് ചങ്ങാത്തം സ്ഥാപിച്ചശേഷം ഫ്ളാറ്റില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് വില്‍ക്കുന്നതായിരുന്നു രീതി. മറ്റു പല ജില്ലകളിലും ഇയാള്‍ക്ക് വാടക വീടുകളും ഫ്ളാറ്റുകളും ഉണ്ട്. നാലു മാസം മുമ്പ് 20,000 രൂപയ്ക്കാണ് ജിഹാദ് മില്ലുപടിയിലെ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തത്. ഇവിടെ നടന്നിരുന്ന ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വൻകിടക്കാർ വരെ എത്തിയിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ആഡംബര കാറുകളും ന്യൂജനറേഷന് ബൈക്കുകളും…
Read Moreആന്‍ഡ്രിയ ക്ലാസിലെ ടോപ്പര്‍, ഫുള്‍ എ പ്ലസ്, പക്ഷേ സീറ്റില്ല! പ്ലസ് വൺ സീറ്റിനായി നെട്ടോട്ടം; ആന്‍ഡ്രിയയുടെ വാക്കുകള്‍….
സിജോ പൈനാടത്ത് കൊച്ചി: എസ്എസ്എല്‍സിയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ്, ക്ലാസിലെ ടോപ്പര്‍, പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ്… അതെ; ആന്‍ഡ്രിയ മിടുക്കിയാണ്. പക്ഷേ ഇക്കുറി പ്ലസ് വണിന് 25 സ്കൂളുകളില്‍ അപേക്ഷ നല്‍കിയിട്ടും രണ്ട് അലോട്ട്മെന്റുകളിലും പുറത്തുതന്നെ! “മാസങ്ങളോളം ഉറക്കമൊഴിച്ചിരുന്നു പഠിച്ചതും കഠിനാധ്വാനം ചെയ്തതും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതുമെല്ലാം എന്തിനായിരുന്നു എന്ന തോന്നലാണ് ഇപ്പോള്‍ മനസില്‍. എത്രമേല്‍ പ്രതീക്ഷയോടെയാണു മാതാപിതാക്കള്‍ പഠിപ്പിച്ചത്. ഏതെങ്കിലും ഒരു സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനം കാത്തിരുന്ന എന്നെപ്പോലുള്ളവര്‍ കടുത്ത നിരാശയിലാണ്’ -ആന്‍ഡ്രിയയുടെ വാക്കുകള്‍. എറണാകുളം-ആലപ്പുഴ ജില്ലകള്‍ അതിരിടുന്ന എഴുപുന്നയിലെ പവേലില്‍ ജോളിയുടെ മകളാണ് ആന്‍ഡ്രിയ. ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ പഠനം. സ്കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ഥികളില്‍ ആന്ഡ്രിയയുമുണ്ട്. ഫുള്‍ എ പ്ലസ് ലഭിച്ചതിനാല്‍ ഇഷ്ടവിഷയത്തില്‍ ഇഷ്ടപ്പെട്ട…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? അതും പട്ടാപകല്‍..! 37,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത വിരുതന് കുടുങ്ങി; പക്ഷേ പണം എവിടെ ?
ചെറായി: പട്ടാപ്പകല്‍ ചെറായി ദേവസ്വം നടക്ക് കിഴക്കുള്ള സ്പെയര്‍ പാട്സ് കടയില്‍ നിന്നും 37,000 രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ചയാള്‍ പോലീസ് പിടിയില്‍. മട്ടാഞ്ചേരി ബംഗ്ലാവ് പറമ്പില്‍ ഹംസയുടെ മകന് നിസാര്‍ -44 ആണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു മോഷണം നടന്നത്. കടയുടമ മറ്റെന്തോ ആവശ്യത്തിനായി അടുത്ത കടയിലേക്ക് പോയ സമയത്താണ് മോഷ്ടാവ് കടയില്‍ കയറി ബാഗുമായി കടന്ന് കളഞ്ഞത്. തുടര്‍ന്ന് മുനമ്പം പോലീസില്‍ നല്കിയ പരാതിയില്‍ പോലീസെത്തി സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ മോഷണ ദൃശ്യങ്ങള്‍ കണ്ടെത്തുകയും ആളെക്കുറിച്ച് ഏകദേശരൂപം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് സിഐ എ.എല്‍. യേശുദാസ്, എസ്ഐ കെ.എസ്. ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഇതിനിടെ വ്യാഴാഴ്ച വൈകുന്നേരം ഞാറക്കലിൽവച്ചാണ് പ്രതിയെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. വഴിയോരങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് മോഷണം നടത്തുന്നയാളാണ് പ്രതി. മോഷ്ടിച്ച പണം കൊണ്ട് മദ്യപാനമാണ് പ്രധാന വിനോദം.…
Read Moreമിതമായ നിരക്കില്‍ സമൃദ്ധമായി ഭക്ഷണം! കൊച്ചി നഗരത്തില്‍ ഇന്നു മുതല്‍ കഴിക്കാം 10 രൂപയ്ക്ക് ഊണ്; ചോറിനൊപ്പം സാമ്പാറും തോരനും പപ്പടവും അച്ചാറും…
കൊച്ചി: കൊച്ചി നഗരത്തില്‍ പത്ത് രൂപയുടെ ഊണ് യാഥാര്‍ഥ്യമായി. എറണാകുളം നോര്‍ത്തിലുള്ള ലിബ്രാ ഹോട്ടലില്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടി മഞ്ജു വാര്യര്‍ ഇന്നലെ നിര്‍വഹിച്ചു. ഇന്നു മുതല്‍ 10 രൂപ നൽകി സുഭിക്ഷമായി ഊണ് കഴിച്ചു മടങ്ങാം. ഇന്നു രാവിലെ 11 മുതല്‍ പാഴ്സല്‍ വിതരണം ആരംഭിക്കും. ഒപ്പം ഇവിടെ ഇരുന്ന് കഴിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ചോറിനൊപ്പം സാമ്പാറും തോരനും പപ്പടവും അച്ചാറുമൊക്കെയുണ്ടാവും. മിതമായ നിരക്കില്‍ സമൃദ്ധമായി ഭക്ഷണം വിളമ്പുന്ന സമൃദ്ധി@കൊച്ചി പദ്ധതി അഭിനന്ദനാര്‍ഹമാണെന്നു മഞ്ജു പറഞ്ഞു. സാധാരണക്കാരായ ആളുകളെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയര്‍ എം. അനില്‍കുമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എന്‍യുഎല്‍എം പദ്ധതി വഴി നടപ്പാക്കുന്ന സമൃദ്ധി@കൊച്ചിക്ക് മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ലിബ്ര ഹോട്ടലിന്റെ താഴത്തെനിലയിലാണ് അത്യാധുനിക…
Read Moreകാക്കനാട് മയക്കുമരുന്ന് കേസ്;സുസ്മതി ടീച്ചർ പറഞ്ഞു തുടങ്ങി; ലഹരിയിടപാടുമായി ദമ്പതികൾ വിലസിയത് വ്യാജ വിലാസത്തിൽ
ആലുവ: കാക്കനാട് ഫ്ലാറ്റിൽനിന്നും കോടികളുടെ എംഡിഎംഎ പിടികൂടിയ കേസിൽ അറസ്റ്റിലായ ടീച്ചറമ്മയെന്ന മുഖ്യ പ്രതി സുസ്മിതയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽനിന്നും കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ ടി.എം. കാസിം. ഒന്നാം പ്രതിയായ മുഹമ്മദ് ഫബാസും ഭാര്യ ഷബ്നയും ആഡംബര ഹോട്ടലുകളിലും ഫ്ലാറ്റുകളിലും ഒരു വർഷമായി താമസിച്ചിരുന്നത് വ്യാജ വിലാസത്തിലായിരുന്നു. തിരിച്ചറിയൽ രേഖകളിൽ സ്വന്തം ഫോട്ടോ മാത്രം പതിച്ച് വ്യാജ വിലാസിത്തിലാണ് ലഹരിയിടപാടുമായി ദമ്പതികൾ കൊച്ചിയിൽ വിലസിയിരുന്നതെന്ന് ടീച്ചർ തന്നെയാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. ലഹരിയിടപാടുകളിൽ പ്രധാന കണ്ണിയായ മട്ടാഞ്ചേരി സ്വദേശി സുസ്മിത ഫിലിപ്പിനെ ഏറെ നിരീക്ഷണങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റിലായ പ്രതികൾക്കു വേണ്ടി സജീവമായി ടീച്ചർ രംഗത്തുണ്ടായിരുന്നു. ഒന്നാം പ്രതി ഫബാസിന്റെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രമാക്കിയുള്ള ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ടീച്ചറാണ്.…
Read Moreമിനിക്കോയ് ദ്വീപിന് സമീപം ആയുധങ്ങള്‍ പിടികൂടിയ സംഭവം; ലക്ഷ്യം എൽടിടിഇയുടെ പുനരുജ്ജീവനമോ?
കൊച്ചി: ലക്ഷദ്വീപ് മിനിക്കോയ് ദ്വീപിനടുത്ത് നിന്ന് ആയുധങ്ങളും ഹെറോയിനുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയ സംഭവത്തിന് പിന്നില്‍ എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയമുയരുന്നു. കേസിൽ അറസ്റ്റിലായ പ്രധാന പ്രതിയും ശ്രീലങ്കൻ സ്വദേശിയുമായ സത്കുനം(47) മുന്‍പ് തമിഴ് പുലികള്‍ എന്നറിയപ്പെടുന്ന എല്‍ടിടിഇയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമായിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇയാൾ തമിഴ്നാട്ടിലായിരുന്നു താമസം. പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മറ്റും ശ്രീലങ്കയിലേക്ക് കടത്തുകയാണ് ഇയാൾ ചെയ്തിരുന്നത്. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ താമസിക്കുന്ന പഴയ എല്‍ടിടിഇ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗം സത്കുനം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും എന്‍ഐഎ കണ്ടെത്തി. മിനിക്കോയ് ദ്വീപിനടുത്തുനിന്ന് കണ്ടെത്തിയ ബോട്ടില്‍ അഞ്ച് എകെ 47 തോക്കുകളും ആയിരം റൗണ്ട് ബുള്ളറ്റുമാണ് ഉണ്ടായിരുന്നത്. ഇതിനു പുറമെ 300 കിലോഗ്രാം ഹെറോയിനും ബോട്ടിലുണ്ടായിരുന്നു. രവിഹന്‍സി എന്നു പേരുള്ള ബോട്ട് കോസ്റ്റ് ഗാര്‍ഡാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 18 ന് കസ്റ്റഡിയിലെടുത്തത്. കേസില്‍ വിശദമായ അന്വേഷണം തുടരുമെന്ന്…
Read Moreമോന്‍സന്റെ ആഡംബര കാറുകള്‍ക്ക് രേഖകളില്ല; പ്രതിയുടെ പേരിൽ ഒരു കാറുപോലുമില്ല; ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം
കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ ആഡംബര കാറുകള്‍ക്കു രേഖകളില്ല. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് മോന്‍സന്റെ നാല് ആഡംബര കാറുകള്‍ക്ക് രേഖകളില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. എട്ടു കാറുകളാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചത്. ഇതില്‍ ഒരു വാഹനവും മോന്‍സന്റെ പേരിലല്ലെന്നു കണ്ടെത്തി.രണ്ടു വാഹനങ്ങള്‍ രൂപമാറ്റം വരുത്തി പോഷെയാക്കി മാറ്റിയിരിക്കുകയാണ്. മസ്ദ, മിത്സുബിഷി എന്നീ വാഹനങ്ങളാണ് പോര്‍ഷെ മാതൃകയിലാക്കിയിരിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹനവകുപ്പിന് സമീപിക്കും. മോന്‍സന്റെ കസ്റ്റഡി കാലാവധി ഇന്നു തീരുന്നതിനാല്‍ ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. അതേസമയം ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നലെ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ യോഗം ചേര്‍ന്ന് കേസ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി. മോന്‍സനെ ശാസ്ത്രീയമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘമെന്നാണ് സൂചന.കൊച്ചി…
Read Moreപുരാവസ്തു തട്ടിപ്പുകേസ്: അന്വേഷണസംഘം വിപുലീകരിച്ചു; തട്ടിപ്പ് നടത്തിയത് കലിംഗ ഫൗണ്ടേഷന്റെ മറവില്‍
കൊച്ചി: മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചു. എറണാകുളത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും സൈബര്‍ സെല്ലിലെയും ഉൾപ്പെടെ പത്തോളം പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നിര്‍ദേശപ്രകാരമാണിത്. എറണാകുളം സൈബര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറും ഇതില്‍ ഉള്‍പ്പെടും. മോന്‍സന്റെ ഫോണ്‍ വിവരങ്ങളും മറ്റും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സൈബര്‍ പോലീസ് ഇന്‍സ്പെക്ടറെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ക്രൈംബ്രാഞ്ച് ഐജി ജി. സ്പര്‍ജന്‍കുമാര്‍ ഇന്നു കൊച്ചിയിലെത്തും. അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ഇന്നു കൊച്ചിയില്‍ ചേരുമെന്നാണ് അറിയുന്നത്. തട്ടിപ്പ് നടത്തിയത് കലിംഗ ഫൗണ്ടേഷന്റെ മറവില്മോന്സന് പുരാവസ്തു തട്ടിപ്പ് നടത്തിയത് കലിംഗ കല്യാണ്‍ ഫൗണ്ടേഷന്റെ മറവിലെന്നു സൂചന. ഇത് കടലാസ് സംഘടനയാണെന്നാണ് നിഗമനം. ബംഗളൂരുവിലെ മലയാളി അടക്കമുള്ളവരാണ് കലിംഗ ഫൗണ്ടേഷനിലെ മോന്‍സൻരെ പങ്കാളികളെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയതായാണ് സൂചന. കമ്പനി…
Read Moreഎവിടേക്കാണ് യാത്ര, എന്താണ് ജോലി, യാത്ര ചെയ്യുന്നതിന് ഒരു ലക്ഷ്യം വേണ്ടേ ? കെഎസ്ആര്‍ടിസി ബസില്‍ നടന്ന സംഭവമെന്ന രീതിയില്‍ പ്രചരിച്ച വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍…
പെരുമ്പാവൂര്‍-മൂവാറ്റുപുഴ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ നടന്ന സംഭവമെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചത്. ബസില്‍ യാത്ര ചെയ്യുന്ന യുവാവിനോട് എവിടേക്കാണ് യാത്രയെന്നും എന്താണ് ജോലിയെന്നും ബസില്‍ യാത്ര ചെയ്യുന്നതിന് ഒരു ലക്ഷ്യം വേണ്ടേ എന്നൊക്കെയാണ് ചെക്കർ ചോദിക്കുന്നത്. വരുമാനം കുറഞ്ഞ റൂട്ടില്‍ പരിശോധന നടത്തിയ ഇന്‍സ്പെക്ടര്‍, കണ്ടക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ ചോദ്യം ചെയ്തതെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിശദീകരണം. ദിവസവും ബസില്‍ കയറുന്ന യുവാവ് തൊട്ടുമുമ്പില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന് കെഎസ്ആര്‍ടിസിയുടെ സമയവും മറ്റ് വിവരങ്ങളും ഫോണിലൂടെ കൈമാറുന്നുവെന്നാണ് കെഎസ്ആര്‍ടിസി ആരോപിക്കുന്നത്. യുവാവിന്റെ സംസാരത്തിൽനിന്നും സ്വകാര്യ ബസുകള്‍ക്ക് വേണ്ട സൗകര്യമൊരുക്കി കൊടുക്കുന്നുവെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇന്‍സ്പെക്ടര്‍ ചോദ്യം ചെയ്തതെന്നും സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയെന്നും പെരുമ്പാവൂര്‍ ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ എം.എസ്. സോമന് പറഞ്ഞു. ചോദ്യം ചെയ്ത പെരുമ്പാവൂര്‍ യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ സുനില്‍ ജോസഫ് തന്നെയാണ്…
Read More