പ​ത്ര ഓ​ഫീ​സി​ൽ സ്വ​ന്തം ച​ര​മ​വാ​ർ​ത്ത എ​ത്തി​ച്ച​യാ​ളെ പോ​ലീ​സ് തെ​ര​യു​ന്നു..! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൂ​ത്താ​ട്ടു​കു​ളം: സ്വ​ന്തം ച​ര​മ​വാ​ർ​ത്ത പ​ത്ര ഓ​ഫീ​സി​ൽ ന​ൽ​കി​യ​യാ​ളെ പോ​ലീ​സ് തെ​ര​യു​ന്നു.

രാ​മ​പു​രം ക​വ​ല​യി​ലെ പ​ത്ര ഓ​ഫീ​സി​ലെ ബ്ലോ​ക്സി​ൽ ത​ന്‍റെ ഫോ​ട്ടോ അ​ട​ങ്ങി​യ ക​വ​ർ നി​ക്ഷേ​പി​ച്ച​ശേ​ഷം ഓ​ഫീ​സി​ലേ​ക്കു ഫോ​ൺ വി​ളി​ച്ചു മ​ര​ണ​വാ​ർ​ത്ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പാ​ല​ക്കു​ഴ സ്വ​ദേ​ശി​യാ​യ 36 കാ​ര​നാ​യ യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചെ​ന്നും അ​യാ​ളു​ടെ ഫോ​ട്ടോ​യാ​ണ് ബോ​ക്സി​ൽ ഇ​ട്ട​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. മ​രി​ച്ച​യാ​ളു​ടെ പേ​രും വി​ലാ​സ​വും സം​സ്കാ​ര സ​മ​യ​വു​മെ​ല്ലാം അ​റി​യി​ച്ചി​രു​ന്നു.

മ​രി​ച്ച​താ​യി പ​റ​യു​ന്ന ആ​ളെ ലേ​ഖ​ക​ന് വ്യ​ക്തി​പ​ര​മാ​യി അ​റി​യാ​മാ​യി​രു​ന്ന​തി​നാ​ൽ പാ​ല​ക്കു​ഴ​യി​ലെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച് കാ​ര്യം അ​ന്വേ​ഷി​ച്ചു.

അ​തോ​ടെ​യാ​ണു വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ലേ​ഖ​ക​നെ വി​ളി​ച്ച ഫോ​ൺ ന​മ്പ​ർ മ​രി​ച്ചെ​ന്നു പ​റ​ഞ്ഞ വ്യ​ക്തി​യു​ടേ​തു​ത​ന്നെ​യെ​ന്നും ക​ണ്ടെ​ത്തി.

സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment