ആലുവ: രണ്ടു പതിറ്റാണ്ടോളം തെരുവുബാല്യങ്ങൾക്കായി പ്രവർത്തിച്ച ജനസേവ ശിശുഭവൻ പ്രവർത്തനം അവസാനിപ്പിച്ചു. ഇവിടെ ഉണ്ടായിരുന്ന കുട്ടികളെ ജില്ലയിലെ സമാന സ്ഥാപനങ്ങളിലേക്കു മാറ്റിയശേഷമാണ് ജനസേവ പ്രവർത്തനം നിർത്തിയത്. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരും പിരിഞ്ഞുപോയി. സർക്കാരിന്റെ നിസഹകരണത്തിൽ പ്രതിഷേധിച്ചാണ് പ്രവർത്തനം അവസാനിപ്പിച്ചതെന്ന് അധികൃതർ പറയുന്നു.കെട്ടിടങ്ങൾ സർക്കാരിൽനിന്നു വിട്ടുകിട്ടുന്ന നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിര്‍ധന വിദ്യാര്‍ഥികള്‍ക്കുവേണ്ടി സ്കോളര്‍ഷിപ്പ് പദ്ധതിയും സൗജന്യ കായിക പരിശീലനകേന്ദ്രവും ആരംഭിക്കാനാണ് ജനസേവ അധികൃതരുടെ അടുത്ത നീക്കം. നൂറുകണക്കിന് കുട്ടികളെ തെരുവിലെ ക്രൂരയാതനകളില്നിന്നു രക്ഷിച്ചു സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു ജനസേവ ചെയർമാൻ ജോസ് മാവേലി പറഞ്ഞു. 70 ഓളം കുട്ടികള്‍ വിദേശത്തും സ്വദേശത്തുമായി ജോലി നോക്കുന്നു. 12 പെണ്‍കുട്ടികളെ വിവാഹം കഴിച്ചയച്ചു. ജനസേവയിൽനിന്നു പഠിച്ചിറങ്ങിയ കുട്ടികളെ കാണാനില്ലെന്ന പരാതിയിൽ 2018 മേയ് 20നാണ് സാമൂഹ്യനീതി വകുപ്പ് ജനസേവ ഏറ്റെടുത്തത്. മൂന്നു മാസത്തേക്കാണ് ഏറ്റെടുക്കുന്നതെന്നും അന്വേഷണം പൂർത്തിയായാൽ ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍…
Read MoreCategory: Kochi
പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് തന്നെ; എറണാകുളത്ത് രോഗമുക്തി നിരക്ക് 90 ശതമാനത്തിനു മുകളിൽ
കൊച്ചി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുപോകവേ എറണാകുളം ജില്ലയില്‍ രോഗമുക്തി നിരക്ക് 90 ശതമാനത്തിനു മുകളിലെത്തി. നിലവില്‍ 90.43 ശതമാനമാണു ജില്ലയിലെ രോഗമുക്തി നിരക്ക്. ഇതുവരെ 31,5977 പേര് രോഗികളായപ്പോള്‍ 28,5728 പേരും രോഗമുക്തരായി. ചികിത്സയില്‍ കഴിഞ്ഞുവരുന്നവരുടെ എണ്ണം നാളുകള്‍ക്കുശേഷം മുപ്പതിനായിരത്തില്‍ താഴെയെത്തി. നിലവില്‍ 29,285 പേരാണു ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്നത്. ഇതില്‍ ഭൂരിഭാഗംപേരും വീടുകളിലാണുള്ളത്. മരണസംഖ്യയാകട്ടെ ആശങ്കയായി തുടരുന്നു. 0.23 ശതമാനത്തിലിരുന്ന മരണനിരക്ക് നിലവില്‍ 0.29 ശതമാനമായാണ് ഉയര്‍ന്നത്. 915 പേര് ഇതിനോടകം കോവിഡിന് കീഴടങ്ങി. കഴിഞ്ഞമാസം ഏറ്റവും കൂടുതല്‍ പ്രതിമാസ മരണം റിപ്പോര്‍ട്ട് ചെയ്തു. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കിടെ മരണം നൂറു പിന്നിടുന്ന കാഴ്ചകളാണു കാണാന്‍ സാധിക്കുക. ജില്ലയില്‍ ഇന്നലെ 2325 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,910 പേര് രോഗ മുക്തി നേടി. 2,809 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച…
Read Moreകാക്കിക്കുള്ളിലെ കവിഹൃദയം! ക്വാറന്റൈന് കാലത്തെ കവിതകളുമായി സിഐ ശശിധരന്‍പിള്ള…
“ഉയരെ ഞാന്‍ കാരാഗൃഹത്തിങ്കലെന്നപോല്വാതിലു ബന്ധിച്ചു ഇരുന്നിടുന്നോന്മൂടിയ വായയും മൂക്കും മുഖവുമായിമിണ്ടാതെ ഒറ്റയ്ക്കിരുന്നിടുമ്പോള്…’ കോവിഡ് ബാധിതനായി ക്വാറന്റൈനില്‍ കഴിയുമ്പോഴുള്ള ഏകാന്തത അക്ഷരങ്ങളിലൂടെ മനോഹര കവിതയാക്കി മാറ്റിയിരിക്കുകയാണ് സിഐ എം. ശശിധരന്‍പിള്ള. എറണാകുളം തേവര പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് ഇദേഹം. “ഒരു ഏകാകിയുടെ കവിത’ എന്നു പേരിട്ടിരിക്കുന്ന ഈ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്- ആരാധനയില്ല ആഘോഷവുമില്ലആരുമൊരാള്ക്കുമടുത്തുമില്ലഒക്കെയും ദൂരത്തുനില്ക്കാന് പഠിക്കുന്നഒറ്റയായ് പോകുന്ന ജീവിതങ്ങള്‍ കുട്ടിക്കാലം മുതല്‍ കവിതയെഴുതുന്ന ശീലം ശശിധരന്പിള്ളയ്ക്കുണ്ടായിരുന്നു. കോളജ് പഠനകാലത്ത് എഴുത്തില്‍ സജീവമായി. എംഎ ബിരുദധാരിയായ ഇദേഹം ശ്രദ്ധയില്‍പ്പെടുന്ന എല്ലാ വിഷയങ്ങളും കവിതയ്ക്ക് ഇതിവൃത്തമാക്കും. ഇങ്ങനെ എഴുതിയ ആയിരത്തിലധികം കവിതകളാണ് ഡയറിയില്‍ എഴുതി സൂക്ഷിച്ചിരിക്കുന്നത്. ഇവയെല്ലാം പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് ശശിധരന്‍പിള്ള. കഴിഞ്ഞ മേയ് പത്തിന് ഇദേഹം കോവിഡ് രോഗബാധിതനായി. ക്വാറന്റൈന് കാലത്ത് ഇരുപതോളം കവിതകളാണ് ശശിധരന്‍പിള്ള എഴുതിയത്. ഇതില്‍ പലതും ഇദേഹത്തിന്റെ സുഹൃത്ത് ഹേംകുമാര്‍ സംഗീതസംവിധാനം നിര്‍വഹിച്ചു…
Read Moreകമ്മട്ടിപ്പാടത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതി ഇപ്പോഴും ഒളിവില്‍; ഇടപാടുകളിലും അന്വേഷണം
കൊച്ചി: എറണാകുളം കമ്മട്ടിപ്പാടത്തിനു സമീപത്തെ ഫ്ളാറ്റില്‍നിന്നു ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യപ്രതി ഇപ്പോഴും ഒളിവില്‍. ആലപ്പുഴ സ്വദേശി ഫൈസലാണ് പ്രധാന പ്രതി. ഇയാള്‍ ഉള്‍പ്പെടെ കേസില്‍ ഇനി പിടിയിലാകാനുള്ള നാലുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ എട്ട് പ്രതികള്‍ ഉള്ളതായാണു പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടുപേരെ പിടികൂടിയതിനു പിന്നാലെ ഇന്നലെ പത്തനംതിട്ട മൈലപ്പാറ സ്വദേശി പ്രജീഷ് കുമാര്‍ (27), ആലപ്പുഴ മാവേലിക്കര സ്വദേശി അജയ് രാജ് (24) എന്നിവരെയും അറസ്റ്റ് ചെയ്തു. ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ കൊച്ചിയില്‍ മോഡലിംഗ്, ഫോട്ടോഗ്രഫര്‍ ചമഞ്ഞാണ് കഴിഞ്ഞിരുന്നത്. ഇതിന്റെ മറവിലായിരുന്ന ഇടപാടുകളെല്ലാം. ഇതുസംബന്ധിച്ചെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ 30ന് പുലര്‍ച്ചെയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കമ്മട്ടിപ്പാടത്തെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശി അനി ജോയിയെയാണ് സംഘം തട്ടിക്കൊണ്ടു പോയത്. ഇയാളുടെ സുഹൃത്തായ ഷിഹാബ് നല്കിയ പരാതിയിലാണ് പിന്നീട് പ്രതികളെ…
Read Moreസോഷ്യൽ മീഡിയ ഉപയോഗിച്ച് കഞ്ചാവു വില്പന; ഉപയോക്താക്കളായി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ; ഇരുപത്തിമൂന്നുകാരൻ പിടിയിൽ
തൃപ്പൂണിത്തുറ: ഒരുകിലോയിൽ താഴെ കഞ്ചാവുമായി യുവാവ് പിടിയിൽ. ഉദയംപേരൂർ പത്താംമൈൽ ഇലഞ്ഞിമൂട്ടിൽ അഖിൽ(23)നെയാണ് 900 ഗ്രാം കഞ്ചാവുമായി തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് സിഐ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതി എറണാകുളം, കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ ഉപയോഗിച്ച് കഞ്ചാവു വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പത്താംമൈൽ ഭാഗത്തുനിന്നു പ്രതിയെ പിടികൂടിയത്. രണ്ടു വർഷത്തിലധികമായി കഞ്ചാവു വില്പനയിൽ ഏർപ്പെട്ടിരിക്കുന്ന പ്രതിക്ക് സ്ത്രീകളുൾപ്പെടെയുള്ളവർ ഉപഭോക്താക്കളായുണ്ടെന്ന് എക്സൈസിനു വിവരം ലഭിച്ചു. ഇയാൾക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന ആളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. രഹസ്യ കോഡുകൾ ഉപയോഗിച്ചാണ് വില്പന. ആവശ്യക്കാർ ആദ്യം ഓൺലൈൻ ബാങ്കിംഗിലൂടെ പണം നൽകിയാലേ കഞ്ചാവ് നൽകാറുള്ളൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreബംഗാളി ഭാഷമാത്രം കേട്ട് വളര്‍ന്ന അസിന് മലായാളം പറയില്ലെന്ന് മാത്രമല്ല കേട്ടാലും മനസിലാകില്ല! അസിന് ബാനര്‍ജി ഇനി മലയാളം പഠിക്കും
വൈപ്പിന്‍: പ്രവേശനോത്സവത്തില്‍ ഊരും പേരും, മാതാപിതാക്കളുടെ പേരുമൊക്കെ പറഞ്ഞ് പരിചയപ്പെടുത്തി അഞ്ചു വയസുകാരനായ അസിന് ബാനര്‍ജി ബംഗാള്‍വിട്ട് മലയാള നാട്ടിലെ സ്കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടി. ചെറായി സഹോദരന് സ്മാരക എല്‍പി സ്കൂളിലാണ് അസിന് പഠിക്കാന്‍ ചേര്‍ന്നത്. വീട്ടില്‍ മാതാപിതാക്കള്‍ സംസാരിക്കുന്ന ബംഗാളി ഭാഷമാത്രം കേട്ട് വളര്‍ന്ന അസിന് മലായാളം പറയില്ലെന്ന് മാത്രമല്ല കേട്ടാലും മനസിലാകില്ല. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലെ രത്തന്‍പൂര്‍ ഗ്രാമത്തിലെ ദശരഥ് ബാനര്‍ജിയുടേയും മേരി ബാനര്‍ജിയുടേയും രണ്ടാമത്തെ മകനാണ് അഞ്ചുവയസുകാരനായ അസിന്. ജ്യേഷ്ഠന് അസിതുല് ബാനര്‍ജി ഇതേ സ്കൂളില്‍ ഇപ്പോള്‍ നാലാംക്ലാസില്‍ പഠിക്കുന്നുണ്ട്. ആക്രികച്ചവടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 21 വര്‍ഷമായി ചെറായിയില്‍ വാടകയ്ക്ക് താമസിച്ചുവരുകയാണ് ദശരഥ്. ഭാര്യക്ക് ഒട്ടും മലയാളം അറിയില്ലെങ്കിലും ദശരഥിനു അല്പം മലയാളമൊക്കെ അറിയാം. ഇടയ്ക്കിടെ നാട്ടില്‍ പോകും. നാട്ടില്‍ സ്വന്തമായി വീടും പുരയിടവുമൊക്കെയുണ്ടെങ്കിലും ദശരഥിനു സ്വന്തം നാട് കേരളമാണ്.…
Read Moreവിളിച്ചത് പിണറായി സാറിനെ, ഫോണുമായി പോലീസ് മാമന്മാർ വീട്ടുപടിക്കൽ; സന്തോഷത്തിൽ ഇഹ്സാന
ആലുവ: ടെലിഫോൺ നമ്പർ തപ്പിയെടുത്ത് ആവശ്യമറിയിച്ച മൂന്നാം ക്ലാസുകാരിക്ക് മുഖ്യമന്ത്രിയുടെ വക സ്മാർട്ട് ഫോൺ സമ്മാനം. ആലുവ കമ്പനിപ്പടിയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഇഹ്സാനയ്ക്കാണ് ഓൺലൈൻ അധ്യയന വർഷാരംഭത്തിൽ തന്നെ മുഖ്യമന്ത്രിയുടെ സമ്മാനം പോലീസ് ഉദ്യോഗസ്ഥർ വഴി വീട്ടിലെത്തിയത്. സ്ക്കൂൾ തുറക്കുമ്പോൾ ക്ലാസ് അറ്റൻഡ് ചെയ്യാൻ ഫോണില്ല. ഉണ്ടായിരുന്ന പഴയ ഫോൺ കേടായി. നന്നാക്കിയാലും ശരിയാകില്ലെന്ന് കടക്കാർ പറഞ്ഞു. പുതിയത് മേടിയ്ക്കാൻ അമ്മയ്ക്കു നിവൃത്തിയുമില്ല. അപ്പോഴാണ് ടെലഫോൺ നമ്പർ തപ്പിയെടുത്ത് കുട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചത്. ഫോൺ എടുത്ത ഉദ്യോഗസ്ഥൻ സംഭവം പരിശോധിക്കാൻ എആർ ക്യാമ്പിലെ സബ് ഇൻസ്പക്ടറായ ജെ. ഷാജി മോനോട് നിർദേശിച്ചു. തുടർന്ന് അദ്ദേഹം അന്വേഷിച്ചതിൽ സംഭവം ശരിയാണെന്നും ഫോൺ ഞങ്ങൾ വാങ്ങിക്കൊടുത്തോളാമെന്നും അറിയിക്കുകയായിരുന്നു. പഠിക്കാൻ മിടുക്കിയായ ഇഹ്സാനയ്ക്ക് അമ്മ മാത്രമാണ് കൂട്ടിനുള്ളത്. പഠിക്കാൻ എന്തൊക്കെ വാങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ നിഷ്കളങ്കമായി കുട്ടി അമ്മയെ…
Read Moreആശ്വാസ കണക്കുകൾ… എറണാകുളത്ത് ടിപിആര്‍ 12.57 ശതമാനമായി കുറഞ്ഞു; രോഗമുക്തി നിരക്ക് 90 ശതമാനത്തിനരികെ
കൊച്ചി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരവേ എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റ് റേറ്റ് കുത്തനെ താഴ്ന്നു. ലോക്ഡൗണിന്റെ ആരംഭഘട്ടത്തില്‍ 30 ശതമാനത്തോളമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇന്നലത്തെ കണക്കുകള്‍ പ്രകാരം12.57 ശതമാനമായാണു കുറഞ്ഞത്. 80 ശതമാനത്തിലും താഴെയായിരുന്ന രോഗമുക്തി നിരക്കാകട്ടെ 90 ശതമാനത്തോടടുത്തു. നിലവില്‍ 89.35 ശതമാനമാണു ജില്ലയിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ രണ്ടാഴ്ചയായി രോഗികളുടെ എണ്ണത്തേക്കാള്‍ രോഗമുക്തരുടെ എണ്ണം ഉയര്‍ന്നുനില്‍ക്കുന്നതും ജില്ലയ്ക്ക് ആശ്വാസമാകുന്നുണ്ട്. ജില്ലയില്‍ നിലവില്‍ 10.35 ശതമാനം രോഗികളാണു ചികിത്സയിലുള്ളത്. മരണനിരക്കാകട്ടെ 0.28 ശതമാനത്തില്‍ തുടരുകയാണ്. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ടിപിആര്‍ 10 ശതമാനത്തിലും താഴെയെത്തിക്കാന്‍ സാധിക്കുമെന്നാണു അധികൃതരുടെ വിലയിരുത്തല്‍. അതിനിടെ, ഇന്നലെ ജില്ലയില്‍ 1247 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4003 പേര് രോഗ മുക്തി നേടി.1344 പേരെ ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയപ്പോള്‍ നിരീക്ഷണ കാലയളവ് അവസാനിച്ച…
Read Moreഉയരെ ഞാന്‍ കാരാഗൃഹത്തിങ്കലെന്നപോല്… ക്വാറന്റൈന് കാലത്തെ കവിതകളുമായി സിഐ ശശിധരന്‍പിളള
സീമ മോഹന്‍ലാല്‍ “ഉയരെ ഞാന്‍ കാരാഗൃഹത്തിങ്കലെന്നപോല്വാതിലു ബന്ധിച്ചു ഇരുന്നിടുന്നോന്മൂടിയ വായയും മൂക്കും മുഖവുമായിമിണ്ടാതെ ഒറ്റയ്ക്കിരുന്നിടുമ്പോള്…’ കോവിഡ് ബാധിതനായി ക്വാറന്റൈനില്‍ കഴിയുമ്പോഴുള്ള ഏകാന്തത അക്ഷരങ്ങളിലൂടെ മനോഹര കവിതയാക്കി മാറ്റിയിരിക്കുകയാണ് സിഐ എം. ശശിധരന്‍പിള്ള. എറണാകുളം തേവര പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് ഇദേഹം. “ഒരു ഏകാകിയുടെ കവിത’ എന്നു പേരിട്ടിരിക്കുന്ന ഈ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്- “ആരാധനയില്ല ആഘോഷവുമില്ലആരുമൊരാള്ക്കുമടുത്തുമില്ലഒക്കെയും ദൂരത്തുനില്ക്കാന് പഠിക്കുന്നഒറ്റയായ് പോകുന്ന ജീവിതങ്ങള്‍’ കുട്ടിക്കാലം മുതല്‍ കവിതയെഴുതുന്ന ശീലം ശശിധരന്പിള്ളയ്ക്കുണ്ടായിരുന്നു. കോളജ് പഠനകാലത്ത് എഴുത്തില്‍ സജീവമായി. എംഎ ബിരുദധാരിയായ ഇദേഹം ശ്രദ്ധയില്‍പ്പെടുന്ന എല്ലാ വിഷയങ്ങളും കവിതയ്ക്ക് ഇതിവൃത്തമാക്കും. ഇങ്ങനെ എഴുതിയ ആയിരത്തിലധികം കവിതകളാണ് ഡയറിയില്‍ എഴുതി സൂക്ഷിച്ചിരിക്കുന്നത്. ഇവയെല്ലാം പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് ശശിധരന്‍പിള്ള. കഴിഞ്ഞ മേയ് പത്തിന് ഇദേഹം കോവിഡ് രോഗബാധിതനായി. ക്വാറന്റൈന് കാലത്ത് ഇരുപതോളം കവിതകളാണ് ശശിധരന്‍പിള്ള എഴുതിയത്. ഇതില്‍ പലതും ഇദേഹത്തിന്റെ സുഹൃത്ത് ഹേംകുമാര്‍…
Read Moreഡ്യൂട്ടിയിൽ മൂന്നു മിനിറ്റോളം വൈകിയെത്തി , സിഐ കാരണം കാണിക്കൽ നോട്ടീസ് നൽകി! സംഭവശേഷം എഎസ്ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; പറയുന്നത് ഇങ്ങനെ…
പള്ളുരുത്തി: തോപ്പുംപടി ഹാർബർ പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. എഎസ്ഐ ഇടക്കൊച്ചി ചിറപ്പുറത്ത് ഉത്തംകുമാറിനെയാണ് കാണാതായിരിക്കുന്നത്. ജോലിക്കായി സ്റ്റേഷനിലേക്കു പോയ ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നില്ലെന്നാണ് ഉത്തംകുമാറിന്റെ ഭാര്യ പള്ളുരുത്തി പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം ഡ്യൂട്ടിയിൽ മൂന്നു മിനിറ്റോളം വൈകി എത്തിയതിന് ഉത്തംകുമാറിന് സിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനു വിശദീകരണം നൽകാനാണ് പോയത്. സ്വന്തം കാറിൽ സ്റ്റേഷനിലേക്കെന്നു പറഞ്ഞു പോയ ഉത്തംകുമാറിനെ ഉച്ചയോടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിയിലായിരുന്നു. സിഐയുടെ ഭാഗത്തുനിന്ന് നിരന്തരം മാനസികമായും ജാതിപരമായും അധിക്ഷേപങ്ങൾ നേരിട്ടിരുന്നതായി ഉത്തംകുമാർ തന്നോടു പറയുമായിരുന്നെന്ന് ഭാര്യ പറയുന്നു. സംഭവത്തിൽ പളളുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.
Read More