മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും സൈക്കിളിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം പിടികൂടി. ഇന്നു പുലർച്ചെ മൂന്നിന് ദുബായിൽനിന്നും ഗോ എയർ വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി നൗഷാദിൽ നിന്നാണ് 350 ഗ്രാം വരുന്ന സ്വർണം പിടികൂടിയത്. കസ്റ്റംസിന്റെ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് ബാഗേജുകൾ പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ദുബായിൽനിന്നും കൊണ്ടുവരികയായിരുന്ന കുട്ടികളുടെ സൈക്കിളിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സൈക്കിളിന്റെ പെഡലിനുള്ളിലായിരുന്നു സ്വർണമുണ്ടായിരുന്നത്. കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.സി. ചാക്കോ, നന്ദകുമാർ, ഇൻസ്പെക്ടർമാരായ ഹബീവ്, ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, മല്ലിക കൗശിത്ത്, ഹവിൽദാർ കെ.ടി.എം. രാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
Read MoreCategory: Kochi
ഒരാള്‍ പുറത്ത് രണ്ടാമന് അകത്ത്! എടിഎമ്മിനുള്ളിലെ സര്‍വീസ് കാബിന് തുറക്കാന്‍ ശ്രമം; ഉടന്‍ അലാറം മുഴങ്ങി…
കൊച്ചി: എടിഎമ്മിനുള്ളിലെ സര്‍വീസ് കാബിന് തുറക്കാന്‍ ശ്രമം. ഇന്നു പുലര്‍ച്ചെ ആറോടെ എറണാകുളം ബാനര്‍ജി റോഡില്‍ ശരവണ ഹോട്ടലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ എടിഎമ്മിനുള്ളിലെ സര്‍വീസ് ക്യാബിനാണു രണ്ടംഗ സംഘത്തിന്റെ നേതൃത്വത്തില്‍ തുറക്കാന്‍ ശ്രമിച്ചത്. ഇരുവരും ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണു വിവരം. ഒരാള്‍ എടിഎമ്മിനു പുറത്തുനില്‍ക്കുകയും രണ്ടാമന് സര്‍വീസ് ക്യാബിന് ടോര്‍ തുറക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഉടന്‍ അലാറം മുഴങ്ങിയതോടെ ഇരുവരും സ്ഥലംവിട്ടതായി പോലീസ് പറഞ്ഞു. ബാങ്ക് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചശേഷമേ പണം ഉള്‍പ്പെടെ മോഷണം പോയിട്ടുണ്ടോയെന്നു തിരിച്ചറിയാന്‍ സാധിക്കൂവെന്നു പോലീസ് പറഞ്ഞു. ഇതിനായി സിസിടിവി ദൃശ്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Read Moreഒറ്റുകാരൻ രാജു സതീശന്റെ ഇംഗിതത്തിന് വഴങ്ങുന്ന കുഞ്ചുരാമനോ? പറവൂരിൽ സിപിഐ ജില്ലാ സെക്രട്ടറിക്കെതിരേ പോസ്റ്ററുകൾ
പറവൂർ: സിപിഐ ജില്ലാ സെക്രട്ടറി രാജുവിനെതിരേ ജന്മനാടായ പറവൂരിൽ വ്യാപക പോസ്റ്റർ പ്രചരണം. വി.ഡി. സതീശനിൽനിന്നും പണം വാങ്ങിയാണ് പറവൂരിലെ ഇടതുപക്ഷസ്ഥാനാർഥി നിർണയം നടത്തിയതെന്നും സതീശന്റെ ഇംഗിതത്തിന് രാജുവഴങ്ങി എന്നെല്ലാമെഴുതിയ പോസ്റ്റുകളാണ് പതിച്ചിരിക്കുന്നത്. സേവ് സിപിഐ എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എഴുത്തുകാരനും, ഇടതുപക്ഷ സഹയാത്രികനുമായ എൻ.എം. പിയേഴ്സിനെ സ്ഥാനാർഥിയാക്കണമെന്ന് ഇടതുപക്ഷ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതിൽനിന്നും വ്യത്യസ്തതമായി സ്ഥാനാർഥിത്വം തീരുമാനിക്കപ്പെടുന്നതാണ് സ്റ്റർ പ്രത്യക്ഷപ്പെടാൻ കാരണമെന്നാണ് നിഗമനം.
Read Moreസംസ്ഥാനത്ത് ഇനി ബാങ്കുകള്‍ തുറക്കുക അടുത്ത ബുധനാഴ്ച മാത്രം; സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിനിതെരെ ജീവനക്കാരുടെ സമരം
കൊച്ചി: സംസ്ഥാനത്ത് ഇനി ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുക അടുത്ത ബുധനാഴ്ച മാത്രം. രണ്ടു ദിവസത്തെ അവധിയും രണ്ടു ദിവസത്തെ ജീവനക്കാരുടെ പണിമുടക്കിനെയും തുടര്‍ന്നാണു ഇത്രയധികം ദിവസങ്ങളില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങുക. രണ്ടാം ശനിയാഴ്ചയായ ഇന്നും ഞായറാഴ്ചയായ നാളെയും ബാങ്ക് അവധിയാണ്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപക്ഷിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ(യുഎഫ്ബിയു) നേതൃത്വത്തിലാണു തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പണിമുടക്കുന്നത്. അഖിലേന്ത്യ തലത്തില്‍ സംഘടിപ്പിക്കുന്ന പണിമുടക്കില്‍ മുഴുവന്‍ ജീവനക്കാരും പണിമുടക്കുമെന്നാണു ഭാരവാഹികള്‍ വ്യക്തമാക്കുന്നു. പണിമുടക്കിനോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ധര്‍ണകളും റാലികളും നടന്നു. ജനവിരുദ്ധമായ ബാങ്കിംഗ് പരിഷികാരങ്ങള് ഉപേക്ഷിക്കാന്‍ തയാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുഎഫ്ബിയു സംസ്ഥാന കണ്‍വീനര്‍ സി.ഡി. ജോസണ്‍ പറഞ്ഞു. ശിവരാത്രിയായതിനാല്‍ കഴിഞ്ഞ ദിവസം ബാങ്ക് അവധിയായിരുന്നു. പണിമുടക്കിന് മുന്നോടിയായി പ്രതിഷേധ മാസ്ക് ധരിച്ചാണ് ഇന്നലെ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. നാലു ദിവസത്തെ…
Read Moreപാരയായതു പാലം; സീറ്റ് കിട്ടിയില്ലെങ്കിലും സ്ഥാനാർഥിനിർണയത്തിൽ ജയം ഇബ്രാഹിംകുഞ്ഞിന്
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ തട്ടി മുന്‍മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ ഇബ്രാഹിംകുഞ്ഞിനു സീറ്റ് ലഭിച്ചില്ലെങ്കിലും അക്ഷരാര്‍ഥത്തില്‍ വിജയിച്ചത് ഇബ്രാഹിം കുഞ്ഞ് തന്നെ. തന്റെ മകനിലൂടെ മണ്ഡലം ചേര്‍ത്തുനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് അദേഹം. ഇബ്രാഹിംകുഞ്ഞിനെയും മകനെയും മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെതിരേ ചില കോണുകളില്‍നിന്നും നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് കെട്ടടങ്ങിയ കാഴ്ചയാണ് കാണാന്‍ സാധിച്ചത്.ഒരുവേള ഇബ്രാഹിംകുഞ്ഞിനെതന്നെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ചിലര്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. സംസ്ഥാന നേതൃത്വവുമായി ഇബ്രാഹിംകുഞ്ഞ് ചര്‍ച്ച നടത്തിയതു പലവിധത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ചെങ്കിലും ഇന്നലെ സംസ്ഥാന നേതൃത്വം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ എതിര്ഗ്രൂപ്പുകളിലെ നിശബ്ദമാക്കികൊണ്ടുള്ള വിജയമാണു ഇബ്രാഹിംകുഞ്ഞ് നേടിയെടുത്തത്. പാരയായതു പാലംഅഞ്ചാം തവണയും നിയമസഭയിലെത്താനുള്ള ഇബ്രാഹിംകുഞ്ഞിന്റെ അങ്കപ്പുറപ്പാട് പാലാരിവട്ടം പാലം അഴിമതിക്കേസിലാണ് തട്ടിവീണത്. രണ്ടു തവണ വീതം മട്ടാഞ്ചേരിയിലും കളമശേരിയിലും മത്സരിച്ചു എംഎല്‍എയാവുകയും രണ്ടു മന്ത്രിസഭകളില്‍ മന്ത്രിയാവുകയും ചെയ്ത ശേഷമാണു തുടര്‍വിജയ മോഹം ബാക്കിയാക്കി മകനായി വഴിമാറിയത്. 2001ല്‍ മട്ടാഞ്ചേരിയില്‍…
Read Moreസ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതി; കോടതിക്ക് ഇഡി വിശദീകരണം നല്‍കും
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയില്‍ കോടതിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദീകരണം നല്‍കും. 26ന് വിശദീകരണം നല്‍കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.സന്ദീപ് നായരുടെ പരാതിയില്‍ ഇഡിയോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കേസ് അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിനു പിന്നിലുള്ളത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ ഉരുത്തിരിഞ്ഞ കത്താണ് ഇതെന്നും ഇന്നുവരെ കോടതിക്കു മുന്നില്‍ പറയാത്ത കാര്യങ്ങളാണ് സന്ദീപ് വെളിപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ പ്രതി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്കാണ് കത്തയച്ചത്.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഒരു ഉന്നതന്റെ മകന്റെയും പേര് പറയാന്‍ നിര്‍ബന്ധിച്ചതായി കത്തില്‍ പറയുന്നു. ഇവരുടെ പേര് പറഞ്ഞാല്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും കത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ പറയാതിരുന്നാല്‍ ഉറങ്ങാന്‍ പോലും സമ്മതിക്കില്ലെന്നുമാണ് സന്ദീപ്…
Read Moreപാറപ്പുറത്തെ അരിമില്ലുകളുടെ നിയമലംഘനത്തിനെതിരേ ജനരോക്ഷം ശക്തം; പന്തംകൊളുത്തി പ്രകടനം നടത്തി നാട്ടുകാർ
കാഞ്ഞൂര്‍: പാറപ്പുറത്തെ അരിമില്ലുകളിലെ നിയമലംഘനങ്ങളിലും പരിസ്ഥിതി മലിനീകരണത്തിലും ജനരോഷം കൂടുതല്‍ ശക്തമായി. വിഷയത്തില്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന പന്തംകൊളുത്തി പ്രകടനത്തില്‍ നൂറുകണക്കിനു പ്രദേശവാസികള്‍ അണിനിരന്നു. കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മേരിമാതാ, എസ് ആന്‍ഡ് എസ്, അന്ന റൈസ് മില്ലുകള്‍ നെല്‍വയല്‍ നികത്തി തികച്ചും നിയമവിരുദ്ധമായി അനധികൃത നിര്‍മാണം, പരിസര മലിനീകരണം, വായു-കുടിവെള്ള സ്രോതസുകളുടെ മലിനീകരണം ഇവ നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം നടത്തിയത്. ആറങ്കാവ് പള്ളി ജംഗ്ഷനില്‍ നിന്നാരംഭിച്ച പന്തംകൊളുത്തി പ്രകടനം മില്ലിനു മുന്നിലൂടെ കടന്നുപോയി പാറപ്പുറം ജംഗ്ഷനില്‍ സമാപിച്ചു.സമാപന സമ്മേളനം പരിസ്ഥിതി പ്രവര്ത്തകന് പി.എ. സമദ് ഉദ്ഘാടനം ചെയ്തു. ജനകീയ സമര സമിതി ഭാരവാഹികളായ വിപിന്‍ ദേവസിക്കുട്ടി, വി.എക്സ്. ജെറിന് എന്നിവര്‍ പ്രസംഗിച്ചു.
Read Moreകോൺഗ്രസ് ക്യാമ്പിലായിരിക്കെ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടമായ സ്ഥാനാർഥിത്വം; ഇടതിലൂടെ സ്ഥാർഥിത്വം നേടി പി.വി. ശ്രീനിജിൻ
കിഴക്കമ്പലം: കോൺഗ്രസ് ക്യാമ്പിലായിരിക്കെ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടമായ സ്ഥാനാർഥിത്വം ഇടത് ക്യാമ്പിലൂടെ തിരിച്ച് പിടിച്ചിരിക്കുകയാണ് കുന്നത്തുനാട്ടിൽ മത്സരിക്കുന്ന പി.വി.ശ്രീനിജിൻ. യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷനായിരിക്കെ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റിലെ കുന്നത്തുനാട്ടിലേക്കുള്ള ഏക പേരുകാരനായിരുന്നു അദേഹം. സ്ഥാനാർഥിത്വം ഉറപ്പിച്ച് കാലേകൂട്ടി മണ്ഡലത്തിൽ സജീവമായി നിൽക്കവേയാണ് നിനച്ചിരിക്കാതെ വിവാദ വാർത്തകളിലെ നായകനായി ഇദേഹം മാറിയത്. അനധികൃത സ്വത്തുസന്പാദനവുമായി ബന്ധപ്പെട്ടു ദിവസങ്ങളോളം മാധ്യമങ്ങളിൽ നിറഞ്ഞതോടെ കോൺഗ്രസ് നേതൃത്വം ഇദേഹത്തെ കൈവിട്ടു. അങ്ങനെയാണ് കോട്ടയം ജില്ലക്കാരാനായ വി.പി. സജീന്ദ്രൻ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായെത്തി വിജയിച്ചത്. ഇതേ സമയം ശ്രീനിജിൻ പൊതുരംഗത്തുനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. തനിക്കെതിരായ ആരോപണങ്ങൾ കോൺഗ്രസുകാർ തന്നെ സൃഷ്ടിച്ചതാണെന്ന് വ്യക്തമായതോടെയാണ് 2016ൽ കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് ഇടത് സഹയാത്രികനായതെന്ന് ശ്രീനിജിൻ പറയുന്നു. സിപിഎം അനുഭാവിയായും പാർട്ടി അംഗമായും പ്രവർത്തിച്ച ശേഷമാണ് പാർട്ടി നോമിനിയായി ജില്ലാ സ്പോർട്സ്…
Read More“കെ.ബാബുവിനെ സ്ഥാനാർഥിയാക്കണം’;പള്ളുരുത്തിയിലും തൃപ്പൂണിത്തുറയിലും കോൺഗ്രസ് പ്രകടനം
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ മുന്‍മന്ത്രി കെ. ബാബുവിനെതിരേ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്കു പിന്നാലെ അദേഹത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി പ്രകടനം. വെള്ളിയാഴ്ച രാവിലെ പള്ളുരുത്തിയിലും തൃപ്പൂണിത്തുറയിലുമാണു പ്രകടനങ്ങള്‍ നടന്നത്. പള്ളുരുത്തിയില്‍ നടത്തിയ പ്രകടനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബേസില്‍ മൈലന്തറ, സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് എ.ജെ. ജെയിംസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. കച്ചേരിപ്പടിയില്‍ നിന്ന് ആരംഭിച്ച പ്രകടനം പള്ളുരുത്തി വെളിയില്‍ സമാപിച്ചു. ബാബുവിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ് മേഖലകളിലാണു പോസ്റ്റര്‍ കണ്ടെത്തിയിരുന്നു. കെ. ബാബുവിനെ തൃപ്പൂണിത്തുറയ്ക്കു വേണ്ടേ വേണ്ടാ, എതിര്‍പ്പ് മറികടന്ന് മത്സരിപ്പിച്ചാല്‍ മറ്റു മണ്ഡലങ്ങളിലെ ജയത്തെ ബാധിക്കും എന്നു വ്യക്തമാക്കികൊണ്ടാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിനു പിന്നാലെയാണ് ഇവിടെ ഇന്ന് പ്രകടനം നടന്നത്. തൃപ്പൂണിത്തുറയില്‍ സ്റ്റാച്യു ജംഗ്ഷനില്‍നിന്നു ആരംഭിച്ച പ്രകടനം വടക്കേക്കോട്ട വഴി ടൗണില്‍ തിരിച്ചെത്തി. കെ.…
Read Moreവേണ്ടേ വേണ്ട..! കൊച്ചിയില്‍ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം; കെ ബാബുവിനെതിരേ പതിപ്പിച്ച പോസ്റ്ററിൽ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ…
കൊച്ചി: കുന്നത്തുനാട്, കളമശേരി നിയമസഭാ മണ്ഡലങ്ങള്‍ക്കു പിന്നാലെ എറണാകുളം ജില്ലയില്‍ വീണ്ടും പോസ്റ്റര്‍ യുദ്ധം. ഇക്കുറി മുന്‍ മന്ത്രി കെ. ബാബുവിനെതിരേയാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കെ. ബാബുവിനെ തൃപ്പൂണിത്തുറയ്ക്കു വേണ്ടാ. എതിര്‍പ്പ് മറികടന്ന് മത്സരിപ്പിച്ചാല്‍ മറ്റു മണ്ഡലങ്ങളിലെ ജയത്തെ ബാധിക്കും എന്നു വ്യക്തമാക്കികൊണ്ടാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി മേഖലകളിലാണു ഇന്നു പുലര്‍ച്ചെ മുതല്‍ പോസ്റ്റര്‍ കണ്ടെത്തിയത്.തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ബാബു വീണ്ടും മത്സരിക്കുമോയെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ കണ്ടെത്താല്‍ ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണു കൊച്ചിയില്‍ പോസ്റ്റര്‍ യുദ്ധവും ആരംഭിച്ചത്.ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കുന്നത്തുനാട്, കളമശേരി നിയമസഭാ മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. സിഐടിയു നേതാവ് കെ. ചന്ദ്രന്‍പിള്ളയെ സ്ഥാനാര്ഥിയാക്കണമെന്നാശ്യപ്പെട്ടായിരുന്നു കളമശേരി മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം 30 കോടി രൂപയ്ക്കു സീറ്റ് വിറ്റതായ ആക്ഷേപത്തോടെയായിരുന്നു കുന്നത്തുനാട് മണ്ഡലത്തില്‍…
Read More