മൂവാറ്റുപുഴ: ഇടതുമുന്നണി സ്ഥാനാർഥിയായ എൽദോ ഏബ്രഹാം മാതാപിതാക്കളുടെ അനുഗ്രഹാശീർവാദത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചു. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയാണെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതോടെയാണ് പ്രചാരണത്തിന് തുടക്കംകുറിച്ചത്. പിതാവ് ഏബ്രഹാമിന്റെയും മാതാവ് ഏലിയാമ്മയുടെയും അനുഗ്രഹം ഏറ്റുവാങ്ങിയശേഷം ജന്മനാടായ തൃക്കളത്തൂരിൽ മുതിർന്നവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ സന്ദർശനം നടത്തി. തുടർന്ന് വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ച് മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വിവിധ തൊഴിൽശാലകളിലെത്തി തൊഴിലാളികളെ നേരിൽകണ്ട് വോട്ട് അഭ്യർഥിച്ചു. മൂവാറ്റുപുഴയിൽ രണ്ടാം അങ്കത്തിനിറങ്ങുന്പോൾ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളോടൊപ്പം ജനകീയ അടിത്തറയും തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന് എൽദോ ഏബ്രഹാം പറഞ്ഞു. പഞ്ചായത്ത് കണ്‍വൻഷനുകളും പൊതുയോഗങ്ങളും മണ്ഡല പര്യടനവും ആരംഭിക്കുന്നതിനു മുന്നേ പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർഥിക്കുവാനുള്ള ശ്രമത്തിലാണ് എൽദോ.
Read MoreCategory: Kochi
കൂട്ടല്ലേ, ഇലക്ഷൻ വരുന്നുണ്ട്…! 11-ാം ദിവസവും ഇന്ധനവിലയില്‍ മാറ്റമില്ല; ഈ വർഷം ഇത്രയധികം ദിവസം വിലകൂടാതിരിക്കുന്നത് ഇതാദ്യം…
കൊച്ചി: തുടര്‍ച്ചയായ 11-ാം ദിവസവും സംസ്ഥാനത്തു ഇന്ധനവിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.52 രൂപയിലും ഡീസല്‍ 86.10 രൂപയിലും തുടരുമ്പോള്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില 93.05 രൂപയും ഡീസല്‍ വില 87.54 രൂപയുമാണ്. കഴിഞ്ഞ 27ന് പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയും വര്‍ധിച്ചതിനു പിന്നാലെയാണു ഇന്ധനവില തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നത്. ഈ വര്‍ഷം ആദ്യമായാണു ഇത്രയധികം ദിവസം തുടര്‍ച്ചയായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കരുതെന്ന് എണ്ണ കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയതായാണു സൂചന.
Read Moreപുറത്ത് നിന്നാരെങ്കിലും കല്ലെറിഞ്ഞതായിരിക്കും! മെട്രോ നിർമാണാവശിഷ്ടം വീണ് കാറിന്റെ ചില്ല് തകർന്നു
തൃപ്പൂണിത്തുറ: നിർമാണം നടക്കുന്ന മെട്രോയുടെ തൂണിന്റെ മുകളിൽനിന്നും നിർമാണാവശിഷ്ടങ്ങൾ വീണ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ല് തകർന്നു. എറണാകുളം ടി.ഡി. റോഡിലെ വിനായക് ഫാർമ ഉടമ കെ.എൻ. മുരളീധരന്റെ (62) കാറിന്റെ ചില്ലാണ് തകർന്നത്. ഇന്നലെ രാത്രി 7.30ഓടെ പുത്തൻകുരിശിലുള്ള വീട്ടിലേക്ക് പോകുകയായിരുന്ന മുരളീധരന്റെ കാറിനു മുകളിലേക്ക് പുതിയ പേട്ട പനങ്കുറ്റി പാലത്തിന്റെ ഇറക്കത്തിൽ വച്ചാണ് കല്ല് പോലെയുള്ള വസ്തു വീണത്. ഗതാഗതക്കുരുക്കുണ്ടായിരുന്നതു കൊണ്ട് കാർ അവിടെനിന്നും നീക്കി മെട്രോ അധികൃതരെ വിവരമറിയിച്ചപ്പോൾ സെക്യൂരിറ്റി ഓഫീസർ പറഞ്ഞത് പുറത്ത് നിന്നാരെങ്കിലും കല്ലെറിഞ്ഞതായിരിക്കുമെന്നാണ്. എന്നാൽ മുരളീധരന്റെ കാറിലേയ്ക്ക് മുകളിൽനിന്നും എന്തോ വന്ന് വീണത് കണ്ടതായി പിന്നാലെ വന്ന യാത്രക്കാർ പറഞ്ഞു. അപകടം നടന്നയുടനെ അവിടെയുണ്ടായിരുന്ന ജോലിക്കാരെല്ലാം മാറിക്കളഞ്ഞു. കാർ ഉടമ തൃപ്പൂണിത്തുറ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേ സമയം റെയിൽ നിർമാണം നടക്കുന്ന ഭാഗത്തു നിന്നും വെൽഡിംഗിന്റെ തീപ്പൊരികൾ വീണ്…
Read Moreവീട്ടമ്മയുടെ മരണം കൊലപാതകം ? സ്വർണാഭരണങ്ങൾ മോഷണം പോയി; ബലം പ്രയോഗിച്ചുള്ള മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കോതമംഗലം: അയിരൂർപ്പാടത്ത് തോട്ടിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവർ ധരിച്ചിരുന്ന പത്ത് പവനോളം ആഭരണം കാണാതായതാണ് സംശയത്തിനിടയാക്കിയത്. അയിരൂർപ്പാടം പാണ്ട്യാർപ്പിള്ളിൽ പരേതനായ അബ്ദുൾഖാദറിന്റെ ഭാര്യ ആമിനയെ (66) ഞായറാഴ്ച ഉച്ചയ്ക്കാണ് മരിച്ചനിലയിൽ കണ്ടത്. പാടത്ത് പുല്ലരിയാൻ പോയ ഇവരെ ഏറെ നേരമായിട്ടും കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് തോട്ടിൽ മരിച്ചുകിടക്കുന്നത് കണ്ടത്. ബലം പ്രയോഗിച്ചുള്ള മുങ്ങിമരണമാണെന്നാണ് കോട്ടയം മെഡി. കോളജിൽ തിങ്കളാഴ്ച നടത്തിയ പോസ്റ്റ് മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലുള്ളത്. ഇന്നലെ ഫോറൻസിക് സംഘവും വിരലടയാളവിദഗ്ധരും മൃതദേഹവും ആമിന മരിച്ചുകിടന്ന സ്ഥലവും വിശദമായി പരിശോധിച്ചു. ആലുവ ഡോഗ് സ്ക്വാഡിലെ റൂണിയെ തെളിവെടുപ്പിനായി എത്തിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയും സ്ഥലത്തെത്തിയിരുന്നു. കോതമംഗലം സ്റ്റേഷൻ ഓഫീസർ ബി.അനിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി ബന്ധുക്കളുടെ ഉൾപ്പെടെ മൊഴി ശേഖരിച്ചിട്ടുണ്ട്. സ്വാഭാവിക മരണമെന്ന നിഗമനത്തിൽ മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ…
Read Moreപണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയെ കബളിപ്പിച്ച് രണ്ട് ലക്ഷം രൂപയുമായി യുവാവ് മുങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
വൈപ്പിൻ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയെ കബളിപ്പിച്ച് രണ്ട് ലക്ഷം രൂപയുമായി യുവാവ് കടന്നു. വൈപ്പിൻ എടവനക്കാട് പ്രവർത്തിക്കുന്ന ശ്രീറാം ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ പണമാണ് ജീവനക്കാരിയെ കബളിപ്പിച്ച് തട്ടിയെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. തന്റെ കുറച്ച് സ്വർണാഭരണങ്ങൾ ഞാറക്കലെ ദീപക് ഫിനാൻസ് എന്ന സ്ഥാപനത്തിൽ 1,90,000 രൂപക്ക് പണയം വച്ചിട്ടുണ്ടെന്നും അതു തിരികെയെടുക്കാൻ രണ്ടുലക്ഷം രൂപ തന്നാൽ പണയം മറിച്ച് ശ്രീറാം ഫിനാൻസിലേക്ക് മാറ്റാമെന്നും യുവാവ് ജീവനക്കാരിയെ ഫോണിൽ വിളിച്ച് പറഞ്ഞു വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. യുവാവ് പറഞ്ഞതനുസരിച്ച് ജീവനക്കാരി ഉടൻ പണവുമായി ഞാറക്കലിൽ യുവാവ് കാത്ത് നിന്നിരുന്ന സ്ഥലത്തെത്തി. ഐഡി പ്രൂഫും മറ്റു കാര്യങ്ങളും ചോദിച്ചപ്പോൾ അമ്മയും സഹോദരിയും ദീപക് ഫൈനാൻസിൽ ഇരുപ്പുണ്ടെന്നും ഐഡിപ്രൂഫ് അവരുടെ പക്കലാണെന്നും യുവാവ് പറഞ്ഞു. പണം തന്നാൽ ഇത് അവിടെ കൊടുത്ത് സ്വർണം എടുപ്പിച്ച് ഐഡി പ്രൂഫും സ്വർണവും ഏൽപ്പിക്കാമെന്ന്…
Read Moreപത്തിവിടർത്തി ചുറ്റുപാടും വീക്ഷിച്ച് നിൽക്കുന്ന രാജവെമ്പാല വീട്ടുമുറ്റത്ത് ! ഞെട്ടിവിറച്ച് വീട്ടുകാരും നാട്ടുകാരും
കോതമംഗലം: ഊന്നുകൽ തടിക്കുളം ഭാഗത്ത് കതിർവേലിൽ ബിനീഷിന്റെ വീട്ടുമുറ്റത്ത് എത്തിയ രാജവെമ്പാല വീട്ടുകാരേയും നാട്ടുകാരേയും ഭീതിയിലാഴ്ത്തി. ഇന്നലെ രാവിലെ 8.30 ഓടെയാണ് 12 അടി നീളമുള്ള രാജവെമ്പാലയെ കണ്ടത്. വീടിനോട് ചേർന്ന പുളിമരത്തിലായിരുന്നു പാമ്പിനെ ആദ്യം കണ്ടത്. കോതമംഗലം റേഞ്ച് തടിക്കുളം സെക്ഷനിലെ വനപാലകരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് വാച്ചറും പാമ്പുപിടുത്തക്കാരനുമായ സി.കെ.വർഗീസാണ് സാഹസികമായി രാജവെന്പാലയെ പിടികൂടിയത്. വർഗീസ് പുളിമരത്തിന് സമീപം എത്തിയപ്പോൾ പാമ്പ് ഇഴഞ്ഞ് വീട്ടുമുറ്റത്തെത്തി. പത്തിവിടർത്തി ചുറ്റുപാടും വീക്ഷിച്ച് നിൽക്കുന്ന പാമ്പിനെ കാണാൻ ആളുകളും തടിച്ചുകൂടി. ബിഎഫ്ഒമാരായ ഡി.ഷിബു, നൂറുൾ ഹസൻ, വാച്ചർ ജിജോ, അനിൽ എന്നിവർ നേതൃത്വം നൽകി. പാന്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.
Read Moreപ്രബുദ്ധതയുള്ള കമ്മ്യൂണിസ്റ്റുകാര്‍ പ്രതികരിക്കും! സിപിഎം സ്ഥാനാർഥിയെച്ചൊല്ലി കളമശേരിയിലും പോസ്റ്റര്‍ പോര്; പോസ്റ്റർ പി. രാജീവിനെതിരേ
കൊച്ചി/കളമശേരി: കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിനു പിന്നാലെ കളമശേരിയിലും പോസ്റ്റര്‍ പ്രതിഷേധം. സിഐടിയു നേതാവ് കെ. ചന്ദ്രന്‍പിള്ളയെ സ്ഥാനാര്ഥിയാക്കണമെന്നാവശ്യപ്പെട്ടാണു കളമശേരി മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പതിച്ചത്. കളമശേരി, ഏലൂര്‍ പാര്‍ട്ടി ഓഫീസുകള്‍ക്കു മുന്നിലും പാര്‍ട്ടി ഭരിക്കുന്ന ഏലൂര്‍ നഗരസഭയ്ക്കു സമീപത്തുമാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പ്രബുദ്ധതയുള്ള കമ്യൂണിസ്റ്റുകാര്‍ പ്രതികരിക്കും, ചന്ദ്രന്‍പിള്ള കളമശേരിയുടെ സ്വപ്നം, വെട്ടിനിരത്തല്‍ എളുപ്പമാണു വോട്ട് പിടിക്കാനാണു പാട്, പി. രാജീവിനെ വേണ്ട തുടങ്ങിയ വാചകങ്ങളാണു പോസ്റ്ററുകളിലുള്ളത്. കളമശേരിയില്‍ പി. രാജീവിനെയാണു സ്ഥാനാര്‍ഥിയായി സിപിഎം പരിഗണിക്കുന്നത്. 2011 ല്‍ കളമശേരി മണ്ഡലം രൂപവത്കരിച്ചപ്പോള്‍ ചന്ദ്രന്പിള്ളയായിരുന്നു സ്ഥാനാര്‍ഥി. 2016 ല്‍ എ.എം യൂസഫാണു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായത്. ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ചന്ദ്രന് പിള്ളയുടെ പേര് ഉയര്ന്നുവന്നിരുന്നതായാണു വിവരം. എന്നാല്‍ പിന്നീട് പി. രാജീവ് ഉള്‍പ്പെടെയുള്ളവരുടെ പേര് മുന്നോട്ടുവരികയായിരുന്നു. ഇതാണു പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കുന്നത്തുനാട് മണ്ഡലത്തിലും ഇത്തരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.…
Read Moreകൈക്കുഞ്ഞുമായി ദിവ്യ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായി; ഡോളര്‍ കടത്ത് കേസില്‍ അഭിഭാഷകയെ ചോദ്യം ചെയ്തു
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ മൊഴിയുടെ വെളിച്ചത്തില്‍ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവരുടെ ലിസ്റ്റ് തയാറാക്കി കസ്റ്റംസ് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇന്നലെ തിരുവനന്തപുരം കരമന സ്വദേശിനിയായ അഭിഭാഷക ദിവ്യയെ കസ്റ്റംസ് ചോദ്യം ചെയ്തു. സ്വര്‍ണക്കടത്ത് കേസിലെയും ഡോളര്‍കടത്ത് കേസിലെയും പ്രതികളായ സ്വപ്ന സുരേഷുമായും സരിത്തുമായും ദിവ്യ നിരന്തരം ബന്ധപ്പെടുകയും ഇരുവര്‍ക്കും വേണ്ട സഹായം ചെയ്തുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. കൈക്കുഞ്ഞുമായാണ് ദിവ്യ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. അതേസമയം മൊബൈല്‍ ഫോണും സിം കാര്‍ഡും ബാങ്ക് വിവരങ്ങളും ഹാജരാക്കാനാണ് കസ്റ്റംസ് നിര്‍ദേശിച്ചതെന്ന് അവരുടെ ഭര്‍ത്താവ് അഡ്വ. അനൂപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യല്‍ പരമ്പരയില്‍ ലിസ്റ്റ് തയാറാക്കിയാണ് കസ്റ്റംസ് ഉന്നതരെ വിളിക്കുന്നത്. നാളെ സിപിഎം പോളിറ്റ്ബ്യൂറോ മെംബര്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ…
Read Moreഅഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി-20;പ്രഖ്യാപനത്തിൽ പങ്കെടുത്ത് നടൻ ശ്രീനിവാസനും
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങുന്ന ട്വന്റി-20 എന്ന കൂട്ടായ്മ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കുന്നത്തുനാട്, കോതമംഗലം, പെരുമ്പാവൂർ, വൈപ്പിൻ, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് നിശ്ചയിച്ചത്. നടൻ ശ്രീനിവാസൻ, വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിൽ കൂട്ടായ്മയുടെ ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ട്വന്റി-20 യുടെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത് പി. സുരേന്ദ്രനാണ് മത്സര രംഗത്തിറങ്ങുന്നത്. കോണ്‍ഗ്രസിന്റെ വി.പി.സജീന്ദ്രനാണ് ഇവിടെ സിറ്റിംഗ് എംഎൽഎ. കോതമംഗലത്ത് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ മരുമകൻ ഡോ.ജോ ജോസഫാണ് ജനവിധി തേടുന്നത്. മൂവാറ്റുപുഴയിൽ സി.എൻ.പ്രകാശൻ, പെരുമ്പാവൂരിൽ ചിത്ര സുകുമാരൻ, വൈപ്പിനിൽ ഡോ.ജോബ് ചക്കാലയ്ക്കൽ എന്നിവരും മത്സരിക്കും. സ്ഥാനാർഥികൾക്കാർക്കും രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് പരിചയമില്ലെന്നും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചവരാണെന്നും ട്വന്റി-20 നേതൃത്വം വ്യക്തമാക്കി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പുറമേ ട്വന്റി-20 ക്ക് പുതിയ…
Read Moreശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകൾ പിടികൂടിയ സംഭവം;അന്വേഷണം നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക്
വിഴിഞ്ഞം :വൻ മയക്കുമരുന്ന് ശേഖരവുമായി ഇന്ത്യൻസമുദ്രാതിർത്തി കടന്ന് കേരളതീരത്തെത്തിയ മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധനബോട്ടുകൾ പിടികൂടിയ സംഭവത്തിന്റെ അന്വേഷണം നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക്. വിഴിഞ്ഞം തീരദേശ പോലീസിനെ കേസ് ഏൽപ്പിക്കാൻ ശ്രമം നടന്നെങ്കിലും അന്താരാഷ്ട്ര സ്വഭാവമുള്ളതിനാൽ ഏറ്റെടുക്കാൻ പോലീസ് വിസമ്മതിച്ചു. വിഴിഞ്ഞം തുറമുഖത്ത് സൂക്ഷിച്ചിരിക്കുന്ന ബോട്ടുകളുടെ സുരക്ഷയ്ക്കായി പോലീസ് കാവൽ ശക്തമാക്കി.അതിർത്തി കടന്നെത്തി സംശയാസ്പദമായ നിലയിൽ സഞ്ചരിക്കുകയായിരുന്ന അകർഷദുവ,ചാതുറാണി 03,ചാതുറാണി08 എന്നീ മത്സ്യബന്ധനബോട്ടുകളും അവയിലെ 19 ജീവനക്കാരെയുമാണ് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8 .45 ഓടെ മിനിക്കോയിക്ക് സമീപത്തായി കടലിൽ നിന്നും തീരസരക്ഷണ സേന പിടികൂടിയത്. ഇതിൽ അകർഷദുവ എന്ന ബോട്ടിൽ 200 കിലോ ഹെറോയിനും , 60 കിലോ ഹാഷിഷും ആശയവിനിമയത്തിനായി നിരോധിത സാറ്റലൈറ്റ് ഫോണും ഉണ്ടായിരുന്നു. മയക്കുമരുന്നും സാറ്റലൈറ്റ് ഫോണും കടലില്‍ എറിഞ്ഞ് കളഞ്ഞെന്നും ബോട്ടിന്റെ ക്യാപ്റ്റന്‍ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും കോസ്റ്റ്ഗാര്‍ഡ് അധികൃതർ പറഞ്ഞു.…
Read More