ഉദയംപേരൂർ: പഞ്ചായത്ത് ഓഫീസ് പൂട്ടിയത് ആരാണെന്ന് അറിയാത്തതിനെ തുടർന്ന് ജീവനക്കാരും പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തിയവരും നടുറോഡിൽ. ഇന്നലെ വളരെ വൈകിയാണ് ഓഫീസ് അടച്ചത്. അതുകൊണ്ടുതന്നെ ഓഫീസും ഗേറ്റും പൂട്ടിപ്പോയത് ആരാണെന്ന് നിശ്ചയമില്ല. പത്തേകാൽ കഴിഞ്ഞിട്ടും ഗേറ്റ് പോലും തുറക്കാൻ സാധിക്കാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ വന്നിട്ടുള്ളവരും റോഡിൽ നിൽപ്പാണ്. പഞ്ചായത്ത് സെക്രട്ടറി ഇതുവരെ സ്ഥലത്ത് എത്തിയിട്ടില്ല. ഇവിടെ നാളുകളായി സെക്രട്ടറിയും ജീവനക്കാരും ശീതസമരത്തിലാണ്. സെക്രട്ടറിക്കെതിരേ ഒട്ടേറെ പരാതികളാണ് മേലുദ്യോഗസ്ഥർക്ക് പോയിട്ടുള്ളത്.
Read MoreCategory: Kochi
പെയിന്റ് കമ്പനിയിലെ തീപിടിത്തം! ഒരു കോടിയോളം നഷ്ടമെന്ന് പോലീസ്, കണക്കുകൾ വ്യക്തമാക്കാതെ ഉടമ
അരൂർ: വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന പെയിന്റ് കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ നാശനഷ്ടകണക്കുകൾ ബോധ്യപ്പെടുത്താതെ കമ്പനി ഉടമയും ജീവനക്കാരും. തീപിടിത്തം ഉണ്ടായി മണ്ണിക്കൂറുകൾ കഴിഞ്ഞിട്ടും ഉടമ വൈറ്റില സ്വദേശി സിദ്ധാർഥൻ സംഭവസ്ഥലത്ത് എത്തിയില്ല. കമ്പനി സ്റ്റാഫ്, മറ്റ് തൊഴിലാളികളും തീപിടിത്തത്തെക്കുറിച്ച് പോലീസിനോടെ മാധ്യങ്ങളോടോ പ്രതികരിച്ചിട്ടില്ല. തീപിടിത്തമുണ്ടായി മിനിറ്റുകൾക്ക് ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ജീവനക്കാരും ഫോണിൽ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. ഈ സംഭവത്തിന് മുമ്പും ഇയാളുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് പെയിന്റ്, വരുണ പെയിന്റ് എന്നീ സ്ഥാപനങ്ങളിൽ തീപിടിത്തം ഉണ്ടായി ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി അറിയിച്ചിരുന്നു. പോലീസിന്റെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും പ്രാഥമിക അന്വേഷണത്തിൽ ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടാകാമെന്ന് അറിയിച്ചു. കമ്പനി ഉടമയും പോലീസും ചേർന്നുള്ള കണക്കെടുത്തതിന് ശേഷമേ കൃത്യമായ കണക്കുകൾ വെളിപ്പെടുത്താനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Read More13 രൂപ, അതുമതി! കുപ്പിവെള്ളത്തിന് അമിതവില; ആലുവ റെയിൽവേ സ്റ്റേഷനിൽ ലീഗൽ മെട്രോളജി പരിശോധന
ആലുവ: റെയിൽവേ സ്റ്റേഷനിൽ കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്ന പരാതിയിൽ സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പ് നടപടിയാരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ റെയ്ഡിൽ വിൽക്കാൻ വച്ച കുടിവെള്ള കേസുകൾ പിടിച്ചെടുത്തു. പിടിച്ചെടുത്തവ ആലുവ കോടതിയിൽ ഹാജരാക്കി. അനുവദനീയമായ 13 രൂപയേക്കാൾ രണ്ടു രൂപ വർധിപ്പിച്ച് 15 രൂപയ്ക്ക് വിറ്റതിനാണ് കുപ്പികൾ പിടിച്ചെടുത്തത്. കേന്ദ്ര നിയമ പ്രകാരം കുടിവെള്ളക്കുപ്പിക്ക് 13 രൂപ യിൽ കൂടുതൽ ഈടാക്കാൻ പാടില്ല. കൂടുതൽ ഈടാക്കിയാൽ ശിക്ഷാർഹവുമാണ്. കഴിഞ്ഞ വർഷം മാർച്ച് മുതൽ നടപ്പിലാക്കിയ നിയമപ്രകാരം പരിശോധനയ്ക്കു നിർദേശിക്കുകയായിരുന്നെന്ന് ലീഗൽ മെട്രോളജി ഫ്ലൈയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ ഷാമോൻ “രാഷ്ട്രദീപിക’ യോട് പറഞ്ഞു. റെയിൽവേ പ്ലാറ്റ്ഫോമിലെ സ്റ്റാളുകളിൽ ആണ് അമിത വില ഈടാക്കുന്നത്. റെയിൽവേയുടെ വിഭാഗമായ ഐസിആർടിസിയാണ് കുടി വെള്ളക്കുപ്പികളിൽ 15 രൂപ എംആർപി അടിച്ച് വിൽക്കുന്നത്. ഐആർസിടിസി എന്ന…
Read Moreപോലീസ് പ്രൊട്ടക്ഷൻ ഉണ്ടായിട്ടും…! മഴുവന്നൂരിലെ ട്വന്റി-20 പ്രശ്നം; പോലീസ് കേസെടുത്തു
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് ആസൂത്രണ സമിതി യോഗത്തിനെത്തിയ ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബിനെ തടഞ്ഞതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് മുന്നിൽ ഉടലെടുത്ത സംഘർഷത്തിൽ പോലീസ് കേസെടുത്തു. പോലീസ് പ്രൊട്ടക്ഷൻ ഉണ്ടായിട്ടും സാബു ജേക്കബിനെ തടഞ്ഞു പ്രശ്നങ്ങൾ സൃഷ്ടിച്ചതിന് നാല് സിപിഎം പ്രവർത്തകർക്കെതിരേയും പോലീസ് ലാത്തിചാർജിലേക്ക് വിഷയങ്ങൾ നീക്കിയ 48 പേർക്കെതിരേയും, കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി ലംഘിച്ച് കൂട്ടം കൂടിയതിന് കണ്ടാലറിയാവുന്ന 300 പേർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഘർഷ സംഭവങ്ങൾക്ക് തുടക്കമിട്ടത്. മഴുവന്നൂർ പഞ്ചായത്തിലെ ആസൂത്രണ സമിതിയിൽ പഞ്ചായത്തിന് പുറത്തുള്ളവരെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്നലെ പഞ്ചായത്തോഫീസിനു മുന്നിൽ കോൺഗ്രസ്-സിപിഎം പ്രവർത്തകർ പ്രധിഷേധ സമരം നടന്നിരുന്നു. പ്രതിഷേധ സമരം പിന്നീട് പോലീസ് ബലപ്രയോഗത്തിലും സംഘർഷത്തിലേക്കും കലാശിച്ചു. സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറിയടക്കം നാല് സിപിഎം പ്രവർത്തകർക്കും ഒരു എഎസ്ഐക്കും പരിക്കേറ്റു. നിരവധി കോൺഗ്രസ് -സിപിഎം പ്രവർത്തകർക്കും…
Read Moreസമാന്തര ടെലിഫോൺ എക്സ്ചേഞ്ച്! പ്രധാന പ്രതി ഒളിവില്‍തന്നെ; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
കൊച്ചി: എറണാകുളത്ത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചതു സംബന്ധിച്ച കേസില്‍ പ്രധാന പ്രതി ഇപ്പോഴും ഒളിവിൽ. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇടുക്കി വണ്ണപ്പുറം സ്വദേശിയാണു കേസിലെ പ്രധാന പ്രതിയെന്നാണു സൂചന. ഇന്നലെ അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത കൊണ്ടോടി സ്വദേശി മുഹമ്മദ് റാഫിയെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക. സംഭവത്തില്‍ കഴിഞ്ഞ ദിവസം തൃക്കാക്കര സ്വദേശി നജീബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃക്കാക്കരയ്ക്കു സമീപം ജഡ്ജിമുക്ക് എന്ന സ്ഥലത്തെ വാടക കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഒരു ഫ്ളാറ്റിലുമാണ് ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കൊച്ചി നഗരത്തില്‍ സമാന്തര എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ടെലികോം വകുപ്പ് നല്കിയ വിവരത്തെത്തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഘം ഉപയോഗിച്ച കമ്പ്യൂട്ടറടക്കം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തൃക്കാക്കരയില്‍നിന്നും ഒരു കമ്പ്യൂട്ടറും രണ്ട് മോഡവും അനുബന്ധ ഉപകരണങ്ങളും…
Read Moreസംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്നു ഭീഷണി സന്ദേശം! സംഭവത്തില്‍ എന്‍ഐഎയും ഇടപെടുന്നു
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്നു ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ എന്‍ഐഎയും ഇടപെടുന്നു. വിഷയത്തില്‍ എന്‍ഐഎ സംഘം വിവരങ്ങള്‍ ആരാഞ്ഞതായാണു ലഭിക്കുന്ന വിവരങ്ങള്‍. വരും ദിവസങ്ങളില്‍ എന്‍ഐഎ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യുമെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇന്നലെ കൊച്ചിയിലെത്തിച്ച പ്രതികളെ സംബന്ധിച്ച് എന്‍ഐഎ സംഘം പ്രാഥമിക വിവരങ്ങള്‍ തേടി. അതിനിടെ, വിഷയത്തില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം ഉണ്ടാകുമെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്നാകും തുടര്‍ അന്വേഷണവും കൂടുതല്‍ ചോദ്യം ചെയ്യലും നടത്തുക. ഡല്‍ഹി സ്വദേശി നിധിന് ഏലിയാസ് ഹാലിദ്, ഹരിയാന സ്വദേശി ഹക്കം എന്നിവരെയാണ് കൊച്ചിയില്‍നിന്നുള്ള പ്രത്യേക പോലീസ് സംഘം ഹരിയാനയില്‍നിന്നു പിടികൂടിയത്. ഇന്നലെ കൊച്ചിയിലെത്തിച്ച പ്രതികളെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കേരളത്തിന്റെ വിവിധയിടങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന്…
Read Moreതാമസിച്ചിരുന്ന ക്വാർട്ടേഴ്സിൽനിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു; സമരവുമായി നഴ്സിംഗ് ജീവനക്കാരിയും അമ്മയും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തൃപ്പൂണിത്തുറ: താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽനിന്നും ഇറങ്ങിപ്പോകാൻ നിർബന്ധിക്കുന്നുവെന്നാരോപിച്ച് കൈക്കുഞ്ഞുമായി സമരം ചെയ്യുന്ന നഴ്സിംഗ് ജീവനക്കാരിയുടെ അമ്മ ഇന്ന് രാവിലെ മുതൽ നിരാഹാര സമരം തുടങ്ങി. ഇന്നലെ രാവിലെ മുതൽ പുതിയകാവ് ആയുർവേദ മെഡിക്കൽ കോളജിന്റെ കവാടത്തിൽ സമരം തുടങ്ങിയ ക്വാർട്ടേഴ്സിലെ താമസക്കാരിയായ നഴ്സ് ഗ്രേഡ് രണ്ട് തസ്തികയിലുള്ള രേഷ്മ എന്ന ജീവനക്കാരിയുടെ അമ്മ മേരി കുഞ്ഞപ്പനാണ് (58) നിരാഹാര സമരം തുടങ്ങിയിരിക്കുന്നത്. പത്ത് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി നഴ്സ് രേഷ്മയും ഒപ്പമുണ്ട്. ഇന്നലെ രാത്രി പത്ത് മണി കഴിഞ്ഞതോടെ പോലീസിന്റെ നിർദേശ പ്രകാരം സമരം നിർത്തിയിരുന്നു. എട്ട് വർഷമായി ഇവിടെ ജോലി ചെയ്യുന്ന രേഷ്മ കഴിഞ്ഞ മൂന്ന് വർഷമായി കോളജിന്റെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ഇവർക്ക് അനുവദിച്ചിരുന്ന 344 ഡി എന്ന ക്വാർട്ടേഴ്സിന്റെ സീലിംഗ് അടർന്നുവീണും ചോർച്ചമൂലവും മാലിന്യം നിറഞ്ഞ കാനയുടെ അടുപ്പവും കാരണം താമസ യോഗ്യമല്ലാത്തതിനാൽ മറ്റൊരു ക്വാർട്ടേഴ്സിനു…
Read Moreഇവിടെ മാലിന്യം നിക്ഷേപിക്കരുത്..! നഗരസഭയുടെ പേരിൽ മുന്നറിയിപ്പ് ബോർഡുകൾ; പക്ഷേ നഗരസഭ അറിഞ്ഞില്ല
ആലുവ: നഗരസഭയുടെ പേരിൽ അനധികൃത മുന്നറിയിപ്പ് ബോർഡുകൾ വ്യാപകമായി സ്ഥാപിക്കുന്നതായി പരാതി. നഗരസഭയുടെ അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബോർഡുകൾ ഉടൻ നീക്കം ചെയ്യണമെന്ന് സെക്രട്ടറി നിർദേശം നൽകി. മാലിന്യം നിക്ഷേപിക്കരുതെന്ന് ആവശ്യപ്പെട്ടും നിരീക്ഷണ കാമറ സ്ഥാപിച്ചതായി മുന്നറിയിപ്പ് നൽകിയും വാർഡുകളിൽ സ്ഥാപിക്കപ്പെട്ട ബോർഡുകളാണ് വിവാദത്തിലായത്. ഇല്ലാത്ത നിരീക്ഷണ കാമറകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ജനങ്ങളെ പറ്റിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ആലുവ സ്വദേശി ടി. നാരായണൻ നൽകിയ വിവരവകാശ മറുപടിയിലാണ് അനധികൃത ബോർഡുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. നിരീക്ഷണ കാമറകൾ സ്ഥാപിക്കാതെ മുന്നറിയിപ്പ് ബോർഡ് വയ്ക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അടിയന്തിരമായി നീക്കം ചെയ്യാൻ നിർദേശം നൽകിയതായും നഗരസഭ സെക്രട്ടറി പരാതിക്കാരനെ അറിയിക്കുകയായിരുന്നു.
Read Moreസി.വി. ജേക്കബ്! മനുഷ്യത്വത്തിന്റെ ആര്ദ്രരൂപം; നാടിന്റെ ഉയർച്ചക്ക് വ്യവസായത്തെ മാറ്റിയ വ്യക്തി
കോലഞ്ചേരി: ഒരു നാടിന്റെ മുഴുവന്‍ ഉയര്‍ച്ചയ്ക്ക് കാരണമാകുന്ന രീതിയില്‍ വ്യവസായത്തെ ജനകീയമാക്കിയ വ്യക്തിയാണ് അന്തരിച്ച പ്രമുഖ വ്യവസായി സി.വി. ജേക്കബ്. സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അദേഹത്തെ ആ നാടിന്റെ സ്വന്തമാക്കി. സ്നേഹ ബഹുമാനത്തോടെ ആ നാട് അദ്ദേഹത്തെ ‘ചാക്കൂട്ടി ചേട്ടാ’ എന്ന് വിളിച്ചു. ഏലം വ്യാപാരത്തിൽ തുടക്കം പതിനേഴാം വയസില്‍ ഏലം വ്യാപാരത്തോടെയായിരുന്നു സി.വി. ജേക്കബിന്റെ വ്യവസായ ജീവിതത്തിന്റെ ആരംഭം. 1952ല്‍ വര്‍ക്കി സണ്‍ എൻജിനീയേഴ്സില്‍ പങ്കാളിയായ ജേക്കബ് നിര്‍മാണ മേഖലയില്‍ ശ്രദ്ധ പതിപ്പിച്ചു. ആനയിറങ്കല്‍, അപ്പര്‍ കല്ലാര്‍ മുതല്‍ മൂലമറ്റം വരെയുള്ള ഭൂഗര്‍ഭ ടണലുകളുടെ നിര്‍മാണത്തിലും പമ്പ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയില്‍ ഉള്‍വഴി ബന്ധിപ്പിക്കുന്ന ടണലിന്റെ നിര്‍മാണത്തിലും നിര്‍ണായക പങ്ക് വഹിച്ചു. സിന്തൈറ്റ് 1972ല്‍ സിന്തൈറ്റ് ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് സ്ഥാപിച്ചു. തുടര്‍ന്ന് പച്ചക്കുരുമുളക് സംസ്കരിക്കുന്നതിനും മറ്റ് സുഗന്ധ ദ്രവ്യങ്ങളുടെ ഡിസ്റ്റിലേഷനു വേണ്ടി ഹെര്‍ബല്‍ ഐസോലേറ്റ് കമ്പനിയും…
Read Moreകൊച്ചിയിലെ മയക്കു മരുന്നുവേട്ട! ആര്യയും റസാഖും വിതരണക്കാർ; വിവാഹിതരല്ലെങ്കിലും അജ്മല്‍ റസാഖും ആര്യയും ഒരുമിച്ചാണ് താമസം
കൊച്ചി: ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എത്തിച്ച് വില്പന നടത്തുന്ന സംഘത്തെ പിടികൂടിയ സംഭവത്തിൽ കൊച്ചിയിൽ വിതരണം നടത്തിയിരുന്നത് ആര്യയും (23) അജ്മൽ റസാഖും (32) വഴി. ആവശ്യക്കാരെ കണ്ടെത്തി മയക്കുമരുന്നുകള്‍ വില്പന നടത്തുകയായിരുന്നു ഇവർ ചെയ്തിരുന്നത്. വിവാഹിതരല്ലെങ്കിലും അജ്മല്‍ റസാഖും ആര്യയും ഒരുമിച്ചാണ് താമസമെന്നും പോലീസ് പറഞ്ഞു. സംഘത്തിലെ പ്രധാനിയായ കാസര്‍ഗോഡ് സ്വദേശി വി.കെ. സമീറിനെയും പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവില്‍നിന്നും കേരളത്തിലേക്ക് മാരകമായ മയക്കുമരുന്നുകള്‍ എത്തിക്കുന്നത് സമീറാണ്. കോതമംഗലം നെല്ലിമറ്റം സ്വദേശിയാണ് അജ്മല്‍. വൈപ്പിന്‍ പെരുമ്പിള്ളി സ്വദേശിനിയാണ് ആര്യ. 46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ എംഡിഎംഎ, 1.280 കിലോ ഹാഷിഷ് ഓയില്‍, 340 ഗ്രാം കഞ്ചാവ് എന്നിവ ഉള്‍പ്പടെ ലക്ഷണങ്ങള്‍ വിലവരുന്ന മയക്കുമരുന്നുകളാണ് സിറ്റി ഡാന്‍സാഫ് ടീം, എറണാകുളം സെന്‍ട്രല്‍ പോലീസ് എന്നിവയുടെ പരിശോധനയില്‍ ഇവരില്‍ നിന്ന് കണ്ടെടുത്തത്. സമീര്‍ വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്ത…
Read More